മുംബൈ: കൊവിഡ് ബാധ മൂലം ഐ.പി.എല്‍ റദ്ദാക്കിയിട്ടില്ലെന്നും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതാണെന്നും ചെയര്‍മാന്‍ ബ്രിജേഷ് പാട്ടീല്‍. ടി-20 ലോകകപ്പിന് മുന്‍പോ ശേഷമോ ടൂര്‍ണ്ണമെന്റ് പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു.
‘എവിടെ നിര്‍ത്തിയോ അവിടെ നിന്ന് ഐ.പി.എല്‍ പുനരാരംഭിക്കും. ടൂര്‍ണ്ണമെന്റ് റദ്ദാക്കിയിട്ടില്ല, മാറ്റിവെച്ചതാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ടി-20 ലോകകപ്പിന് മുന്‍പോ അതിന് ശേഷമോ ഐ.പി.എല്‍ പുനരാരംഭിക്കും’, അദ്ദേഹം പറഞ്ഞു.
രണ്ട് ടീമുകളിലാണ് കൊവിഡ് സാന്നിധ്യം കണ്ടെത്തിയിരുന്നതെങ്കില്‍ മത്സരം പുനസംഘടിപ്പിക്കാമായിരുന്നെന്നും എന്നാല്‍ നാല് ടീമുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടൂര്‍ണ്ണമെന്റ് മാറ്റിവെക്കുകയെ നിവൃത്തിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമംഗങ്ങള്‍ക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്റ്റാഫുകള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Content Highlight: IPL 2021 Will Resume From Where we Left off, Possible Window Before or After T20 World Cup in Oct-Nov This Year: IPL Chairman Brijesh Patel