|

ഐ.പി.എല്ലിന് വീണ്ടും കൊവിഡ് ഭീഷണി; ടി. നടരാജന് കൊവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: ഐ.പി.എല്‍ രണ്ടാം പാദത്തിലും കൊവിഡ് ഭീഷണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍പേസര്‍ ടി. നടരാജന് കൊവിഡ് സ്ഥിരീകരിച്ചു.

നടരാജനെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. താരവുമായി ആറ് പേര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.

ഇവരേയും ഐസൊലേഷനിലേക്ക് മാറ്റി. ടീമംഗമായ വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ശ്യാം സുന്ദര്‍, ഡോക്ടര്‍ അഞ്ജന വണ്ണാന്‍, ലോജിസ്റ്റിക്‌സ് മാനേജര്‍ തുഷാര്‍ ഖേദ്കര്‍, നെറ്റ് ബൗളര്‍ പെരിയസ്വാമി ഗണേശന്‍ എന്നിവരെയാണ് ഐസൊലേഷനിലേക്ക് മാറ്റിയത്.

ബുധനാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സുമായി സണ്‍റൈസേഴ്‌സ് മത്സരത്തിനിറങ്ങുന്നുണ്ട്.

സെപ്തംബര്‍ 19 നാണ് യു.എ.ഇയില്‍ ഐ.പി.എല്ലിന്റെ രണ്ടാം പാദമത്സരങ്ങള്‍ ആരംഭിച്ചത്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെയാണ് ഐ.പി.എല്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചത്. ഒന്നാം പാദ മത്സരത്തിനിടെ പല താരങ്ങള്‍ക്കും കൊവിഡ് ബാധിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: IPL 2021: T Natarajan tests COVID-19 positive