| Sunday, 18th April 2021, 7:25 pm

മാക്‌സ്‌വെല്ലും ഡിവില്ലിയേഴ്‌സും ആളിക്കത്തി, കൊല്‍ക്കത്ത എരിഞ്ഞു

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തോല്‍വി. മാക്‌സ്‌വെല്ലും ഡിവില്ലിയേഴ്‌സും തകര്‍ത്തടിച്ച മത്സരത്തില്‍ 38 റണ്‍സിനാണ് കൊല്‍ക്കത്തയുടെ തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നാല് വിക്കറ്റിന് 204 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 166 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്കായി മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല. റസല്‍(31), മോര്‍ഗന്‍ (29), ഷാക്കിബ് അല്‍ ഹസന്‍ (26), രാഹുല്‍ ത്രിപാഠി (25), ശുഭ്മാന്‍ ഗില്‍ (21) എന്നിങ്ങനെയാണ് കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.

ബാംഗ്ലൂരിനായി ജാമീസണ്‍ മൂന്നും ചാഹലും ഹര്‍ഷല്‍ പട്ടേലും രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. അര്‍ധസെഞ്ചുറി നേടിയ ഗ്ലെന്‍ മാക്സ്വെല്ലും എബി ഡിവില്ലിയേഴ്സുമാണ് ആര്‍.സി.ബിക്കായി തിളങ്ങിയത്.

മാക്സ്‌വെല്ലാണ് ആര്‍.സി.ബിയുടെ ടോപ് സ്‌കോറര്‍. 49 പന്തുകള്‍ നേരിട്ട താരം മൂന്നു സിക്സും ഒമ്പത് ഫോറുമടക്കം 78 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡിവില്ലിയേഴ്സ് വെറും 34 പന്തുകളില്‍ നിന്ന് മൂന്ന് സിക്സും ഒമ്പത് ഫോറുമടക്കം 76 റണ്‍സോടെ പുറത്താകാതെ നിന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IPL 2021 RCB vs KKR

We use cookies to give you the best possible experience. Learn more