ചെന്നൈ: തന്റെ ജഴ്സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ മാറ്റാന്‍ ഇംഗ്ലണ്ട് താരം മൊയിന്‍ അലി ആവശ്യപ്പെട്ടുവെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മൊയിന്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ടീം അത് അംഗീകരിച്ചിട്ടില്ലെന്നും ചെന്നൈ സി.ഇ.ഒ കാശി വിശ്വനാഥന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
തനിക്ക് അണിയാന്‍ നല്‍കുന്ന ജഴ്‌സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ നീക്കം ചെയ്യണമെന്ന് മോയിന്‍ അലി ആവശ്യപ്പെട്ടുവെന്നും അത് സി.എസ്.കെ അംഗീകരിച്ചുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളെല്ലാം ഇത് വാര്‍ത്തയാക്കിയിരുന്നു.
ചെന്നൈ കേന്ദ്രീകരിച്ചുള്ള ഒരു ഡിസ്റ്റലറിയുടെ ലോഗോയാണ് ടീമിന്റ ജഴ്‌സിയിലുള്ളത്. എസ്.എന്‍.ജെ 10000 എന്ന കമ്പനിയുടെ ലോഗോയാണ് ചെന്നൈയുടെ ജഴ്സിയിലുള്ളത്.
നേരത്തെ ദേശീയ ടീമിന്റേയും ആഭ്യന്തര ക്രിക്കറ്റ് ടീമുകളുടേയും തന്റെ ജഴ്സിയില്‍ മദ്യക്കമ്പനികളുടെ ലോഗോ പതിപ്പിക്കുന്നതിന് മൊയിന്‍ അലി വിസമ്മതിച്ചിരുന്നു.
ഇക്കുറി താരലേലത്തില്‍ ഏഴ് കോടി രൂപയ്ക്കാണ് അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് താരം കളിച്ചിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക