ചെന്നൈ: ഐ.പി.എല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നാണം കെട്ട തോല്‍വി. ചെന്നൈ സൂപ്പര്‍കിംഗ്‌സിനോട് 69 റണ്‍സിനാണ് ബാംഗ്ലൂര്‍ തോറ്റത്.
ചെന്നൈ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന്റെ പേര് കേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു.
34 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. മാക്‌സ്‌വെല്‍ 22 റണ്‍സെടുത്തു. കോഹ്‌ലിയും ഡിവില്ലിയേഴ്‌സുമടക്കം ബാംഗ്ലൂരിന്റെ ഏഴ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല.
രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ഔള്‍റൗണ്ട് പ്രകടനമാണ് ചെന്നൈയ്ക്ക് ജയം സമ്മാനിച്ചത്. 28 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറുമടക്കം 62 റണ്‍സ് നേടിയ ജഡേജ നാലോവറില്‍ ഒരു മെയ്ഡനടക്കം 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും വീഴ്ത്തി.
ചെന്നൈയ്ക്കായി ഡുപ്ലെസിസും അര്‍ധസെഞ്ച്വറി നേടി.
അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചതോടെ ചെന്നൈയ്ക്ക് സ്‌കോര്‍ ഉയര്‍ത്താനായില്ല. 18.5 ഓവറിലാണ് ടീം സ്‌കോര്‍ 150 കടന്നത്.
എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചായി സിക്സുകള്‍ നേടി രവീന്ദ്ര ജഡേജ സ്‌കോറിങ്ങിന് കുതിപ്പേകി. അവസാന ഓവറില്‍ അഞ്ച് സിക്സുകളും ഒരു ബൗണ്ടറിയുമടക്കം 37 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. അതില്‍ ഒരു നോബോളും ഉള്‍പ്പെടും.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശേഷിച്ച വിക്കറ്റ് ചാഹല്‍ സ്വന്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: IPL 2021 Chennai Super Kings vs Royal Challengers Banglore Ravindra Jadeja