ലാഹോര്‍: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ വിദേശതാരങ്ങളും പങ്കെടുക്കുമെന്ന് പാകിസ്താന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. വിദേശതാരങ്ങളെ പങ്കെടുപ്പിക്കാനുള്ള ത്രാണി ബി.സി.സി.ഐയ്ക്കുണ്ടെന്ന് ബട്ട് പറഞ്ഞു.
ചില ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐ.പി.എല്ലിന് കളിക്കാരെ അയച്ചേക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ബട്ട് രംഗത്തെത്തിയത്.
‘ഐ.പി.എല്‍ ഒരു വലിയ ടൂര്‍ണ്ണമെന്റാണ്. ബി.സി.സി.ഐ പോലുള്ള അസോസിയേഷന്‍ അത് എന്തുവില കൊടുത്തും മനോഹരമാക്കും. അതിനുള്ള ‘മസില്‍ പവര്‍’ അവര്‍ക്കുണ്ട്,’ ബട്ട് പറഞ്ഞു.
കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഐ.പി.എല്‍. നടത്താനാണു പദ്ധതി.
പ്ലേ ഓഫ് മത്സരങ്ങള്‍ ഉള്‍പ്പെടെ 31 മത്സരങ്ങളാണു സീസണില്‍ ബാക്കിയുള്ളത്. ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ 29 മത്സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായുള്ളൂ.
13-ാം സീസണിലെ മുഴുവന്‍ മത്സരങ്ങളും യു.എ.ഇയിലാണു നടന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: IPL 2021: BCCI Has The Muscle Power To Bring Back Key Foreign Players When IPL Resumes, Says Salman Butt