ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ സ്പോണ്സര് സ്ഥാനത്ത് നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറി. ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഇന്ത്യ ട്യുഡേ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് വര്‍ഷത്തെക്കാണ് വിവോ ബി.സി.സി.ഐയുമായി കരാറിലേര്‍പ്പെട്ടിരുന്നത്. സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി വര്‍ഷത്തില്‍ 440 കോടി രൂപയാണ് ബി.സി.സി.ഐയ്ക്ക് നല്‍കിയത്. കരാറിലേര്‍പ്പെട്ടിട്ട് മൂന്ന് വര്‍ഷമാകുമ്പോഴാണ് ഈ പിന്മാറ്റം.
വിവോയുടെ പിന്മാറ്റത്തെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി പുതിയ ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് ബി.സി.സി.ഐ പറഞ്ഞു.
ഞായറാഴ്ച നടന്ന ബി.സി.സി.ഐ യോഗത്തിലാണ് വിവോയെ ടൈറ്റില്‍ സ്പോണ്‍സറാക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ വീണുനില്‍ക്കേ ചൈനീസ് കമ്പനിയായ വിവോയുമുയുള്ള സ്പോണ്‍സര്‍ഷിപ്പ് ബന്ധം തുടരാന്‍ ബി.സി.സി.സി തീരുമാനിക്കുകയായിരുന്നു.
സ്പോണ്‍സര്‍ഷിപ്പ് കരാര്‍ പരിശോധിച്ച നിയമവിദഗ്ധരില്‍ നിന്നും ഉപദേശം സ്വീകരിച്ചതിന് ശേഷമായിരുന്നു ഈ തീരുമാനം.
യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും അതിന് ശേഷം വിവോയെ സ്പോണ്‍സറായി തുടരാന്‍ അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന് ഐ.എ.എന്‍.എസിനോട് പറഞ്ഞു.
സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്ന് ഐ.പി.എല്‍ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് വന്നിരുന്നു.ഇൗ വര്‍ഷം നവംബര്‍ 10നാണ് ഇത്തവണത്തെ ഐ.പി.എല്‍ ഫൈനല്‍ നടക്കുക. സെപ്തംബര്‍ 19ന് ആരംഭിക്കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക