ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്‍മാറി. ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഇന്ത്യ ട്യുഡേ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് വര്‍ഷത്തെക്കാണ് വിവോ ബി.സി.സി.ഐയുമായി കരാറിലേര്‍പ്പെട്ടിരുന്നത്. സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി വര്‍ഷത്തില്‍ 440 കോടി രൂപയാണ് ബി.സി.സി.ഐയ്ക്ക് നല്‍കിയത്. കരാറിലേര്‍പ്പെട്ടിട്ട് മൂന്ന് വര്‍ഷമാകുമ്പോഴാണ് ഈ പിന്‍മാറ്റം.
വിവോയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി പുതിയ ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് ബി.സി.സി.ഐ പറഞ്ഞു.
ഞായറാഴ്ച നടന്ന ബി.സി.സി.ഐ യോഗത്തിലാണ് വിവോയെ ടൈറ്റില്‍ സ്‌പോണ്‍സറാക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ വീണുനില്‍ക്കേ ചൈനീസ് കമ്പനിയായ വിവോയുമുയുള്ള സ്പോണ്‍സര്‍ഷിപ്പ് ബന്ധം തുടരാന്‍ ബി.സി.സി.സി തീരുമാനിക്കുകയായിരുന്നു.
സ്പോണ്‍സര്‍ഷിപ്പ് കരാര്‍ പരിശോധിച്ച നിയമവിദഗ്ധരില്‍ നിന്നും ഉപദേശം സ്വീകരിച്ചതിന് ശേഷമായിരുന്നു ഈ തീരുമാനം.
യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും അതിന് ശേഷം വിവോയെ സ്പോണ്‍സറായി തുടരാന്‍ അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞു.