ദുബായ്: അടുത്ത ഐ.പി.എല്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ നടത്തുമെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യ തന്നെയായിരിക്കും വേദിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘യു.എ.ഇ ഇക്കൊല്ലത്തേക്ക് മാത്രമുള്ള വേദി ആയിരുന്നു. 2021 ല്‍ ഐ.പി.എല്ലിനെ കൂടാതെ ആഭ്യന്തരമത്സരങ്ങളും ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇന്ത്യയില്‍ നടത്തും’, ഗാംഗുലി പറഞ്ഞു.
ഐ.എസ്.എല്‍ ഉടന്‍ തുടങ്ങാനിരിക്കുന്നു. അതുകൊണ്ട് തന്നെ നേരത്തെ ഉണ്ടായിരുന്ന കൊവിഡ് ഭീതി ഒഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 7-8 ടീമുകളുള്ള വനിതാ ഐ.പി.എല്‍ വരുന്ന ഏതാനും വര്‍ഷങ്ങളില്‍ നടത്തും. വനിതാ ക്രിക്കറ്റും ജൂനിയര്‍ ക്രിക്കറ്റുമൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപ്പ് ഐ.പി.എല്‍ സീസണ്‍ അവസാനിക്കാനിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന് ഫൈനലില്‍ ആരെയാണ് നേരിടേണ്ടതെന്ന് നാളെ നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തോടെ തീരുമാനമാകും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക