മുംബൈ: ഐ.പി.എല്ലില്‍ വരാനിരിക്കുന്ന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം നമ്പറിലേക്ക് ബിഗ് ഹിറ്ററായ ആന്ദ്രെ റസലിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ മികച്ച ഔള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത റസലിന് ബാറ്റിംഗില്‍ കൂടുതല്‍ അവസരം നല്‍കാനാണ് മാനേജ്‌മെന്റ് നീക്കം.
ഇതിനായി താരത്തെ മൂന്നാം സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ടീം മെന്റര്‍ ഡേവിഡ് ഹസി പറഞ്ഞു.
‘കളിക്കാന്‍ കൂടുതല്‍ പന്ത് കിട്ടിയാല്‍ ടി-20യിലും ഡബിള്‍ സെഞ്ച്വറി നേടാന്‍ കെല്‍പ്പുള്ള താരമാണ് റസല്‍. ടീമിന് ഗുണപരമാകുമെങ്കില്‍ റസലിനെ മൂന്നാമതായി ഇറക്കുന്നതിന് എന്താണ് കുഴപ്പം’, ഹസി പറഞ്ഞു.
റസലിന്റെ കാര്യത്തില്‍ എന്തുവേണമെങ്കിലും സംഭവിക്കാമെന്നും ഹസി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ 13 ഇന്നിംഗ്‌സുകളിലായി 510 റണ്‍സും 11 വിക്കറ്റുമാണ് റസല്‍ നേടിയത്.
ബ്രെന്‍ഡന്‍ മക്കല്ലമാണ് കൊല്‍ക്കത്തയുടെ മുഖ്യപരിശീലകന്‍. ഇംഗ്ലണ്ടിന്റെ ഇവോയിന്‍ മോര്‍ഗന്‍ ടീമിലെത്തുന്നതോടെ ബാറ്റിംഗ് കൂടുതല്‍ ശക്തമാകുമെന്നാണ് ടീം കരുതുന്നത്.
സെപ്തംബര്‍ 23 ന് മുംബൈ ഇന്ത്യന്‍സുമായാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക