മുംബൈ: ഐ.പി.എല്‍ പുതിയ സീസണിന് മുന്‍പ് ഓള്‍ സ്റ്റാര്‍ ഗെയിം നടപ്പിലാക്കാന്‍ ബി.സി.സി.ഐ. എന്‍.ബി.എയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എല്ലാ ടീമിലേയും പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തി ഒരു മത്സരം സംഘടിപ്പിക്കാന്‍ ബി.സി.സി.ഐയും ഐ.പി.എല്‍ ഭരണസമിതിയും ഒരുങ്ങുന്നത്.
മാര്‍ച്ച് 25 നാണ് മത്സരം സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 29 നാണ് ഐ.പി.എല്‍ ഉദ്ഘാടന മത്സരം.
ഐ.പി.എല്ലിലെ വിവിധ മേഖലകളിലുള്ള ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. വടക്കു-കിഴക്കന്‍ മേഖലയിലെ ടീമുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, ടീമുകളില്‍നിന്നാകും ഒരു ടീം രൂപീകരിക്കുക.
തെക്കു-പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളില്‍നിന്ന് രണ്ടാമതൊരു ടീമും രൂപീകരിക്കും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കാനുദ്ദേശിച്ചാണ് ബി.സി.സി.ഐ ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഐ.പി.എല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതോടെ ഐ.പി.എല്ലില്‍ വിവിധ ടീമുകളുടെ നായകന്മാരായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, എം.എസ് ധോണി എന്നിവര്‍ ഒരു ടീമില്‍ കളിക്കും. ഇവര്‍ക്കൊപ്പം എ.ബി. ഡിവില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുമുണ്ടാകും.
മറുവശത്ത് ശിഖര്‍ ധവാന്‍, ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആന്ദ്രെ റസ്സല്‍, ബെന്‍ സ്റ്റോക്ക്സ് എന്നിവരുമുണ്ടാകും. സമീപകാലത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്ന ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍ എന്നിവരും ഈ ടീമിലുണ്ടാകും.
WATCH THIS VIDEO: