| Thursday, 20th February 2020, 11:36 am

ഐ.പി.എല്‍ ഓള്‍ സ്റ്റാര്‍ മത്സരം; നേരത്തെ തീരുമാനിച്ച തിയതിയില്‍ നടന്നേക്കില്ലെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്ലിന് മുമ്പ് നടത്തണമെന്ന് നിശ്ചയിച്ച ഓള്‍ സ്റ്റാര്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുംബൈ മിററാണ് ഇത് സംഭവിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് മത്സരത്തിനോട് വിമുഖത ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ക്ക് സീസണിന് മുന്‍പ് പരിക്കേല്‍ക്കാനുള്ള സാഹചര്യം ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് ഓള്‍ സ്റ്റാര്‍ മത്സരം സംഘടിപ്പിച്ചതെന്നാണ് വിമര്‍ശനം.

ഐ.പി.എല്‍ പുതിയ സീസണിന് മുന്‍പ് ഓള്‍ സ്റ്റാര്‍ ഗെയിം നടപ്പിലാക്കാനായിരുന്നു ബി.സി.സി.ഐ തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നില്ല. എന്‍.ബി.എയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എല്ലാ ടീമിലേയും പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തി ഒരു മത്സരം സംഘടിപ്പിക്കാന്‍ ബി.സി.സി.ഐയും ഐ.പി.എല്‍ ഭരണസമിതിയും ആലോചിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് 29 നാണ് ഐ.പി.എല്‍ ഉദ്ഘാടന മത്സരം. ഐ.പി.എല്ലിലെ വിവിധ മേഖലകളിലുള്ള ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിക്കുമെന്നായിരുന്നു അറിയിച്ചത്.

വടക്കു-കിഴക്കന്‍ മേഖലയിലെ ടീമുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, ടീമുകളില്‍നിന്നാകും ഒരു ടീം രൂപീകരിക്കുക.

തെക്കു-പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍നിന്ന് രണ്ടാമതൊരു ടീമും രൂപീകരിക്കും.

ഇതോടെ ഐ.പി.എല്ലില്‍ വിവിധ ടീമുകളുടെ നായകന്മാരായ വിരാട് കോഹ്ലി, രോഹിത് ശര്‍മ, എം.എസ് ധോണി എന്നിവര്‍ ഒരു ടീമില്‍ കളിക്കും. ഇവര്‍ക്കൊപ്പം എ.ബി. ഡിവില്ലിയേഴ്‌സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുമുണ്ടാകും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മറുവശത്ത് ശിഖര്‍ ധവാന്‍, ദിനേഷ് കാര്‍ത്തിക്, ഗ്ലെന്‍ മാക്സ്വെല്‍, ആന്ദ്രെ റസ്സല്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവരുമുണ്ടാകും. സമീപകാലത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്ന ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍ എന്നിവരും ഈ ടീമിലുണ്ടാകും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more