IPL
ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം കിട്ടാന്‍ ഇത്തവണ ഐ.പി.എല്‍ നേരത്തെ തുടങ്ങിയേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
2018 Nov 09, 10:34 am
Friday, 9th November 2018, 4:04 pm

മുംബൈ: ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതിനായി ഇത്തവണ ഐ.പി.എല്‍ നേരത്തെയാക്കിയേക്കും. മെയ് 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പത്തു ദിവസം മുന്‍പ് മാത്രമാണ് ഐ.പി.എല്‍ അവസാനിക്കുന്നത്.

കോഹ്‌ലിയും രവിശാസ്ത്രിയുമാണ് സുപ്രീംകോടതി നിയോഗിച്ച Committee of Administrators (CoA) ന് മുമ്പാകെ ഐ.പി.എല്‍ നേരത്തെയാക്കണമെന്ന് നിര്‍ദേശിച്ചത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഐ.പി.എല്ലില്‍ വിശ്രമം അനുവദിക്കണമെന്നും കോഹ്‌ലി കമ്മിറ്റിക്ക് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം ഫ്രാഞ്ചൈസികള്‍ അംഗീകരിക്കാന്‍ സാധ്യത ഇല്ലാത്തതിനാലാണ് ഐ.പി.എല്‍ നേരത്തെയാക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെയടക്കം എവേ ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം പ്രകടനം നടന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി യോഗം ചേര്‍ന്നത്. സി.ഒ.എ അംഗങ്ങളായ വിനോദ് റായ്, ദിയാന എദുല്‍ജി എന്നിവര്‍ക്കൊപ്പം കോഹ്ലി, രോഹിത്, രഹാനെ, രവിശാസ്ത്രി, സെലക്ടര്‍ എം.എസ്.കെ പ്രസാദ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.