| Monday, 13th May 2019, 10:15 am

കൂടുതല്‍ സിക്‌സുകള്‍ പറത്തിയത് ആന്ദ്ര റസ്സല്‍, ദൂരമേറിയ സിക്‌സ് ധോണിയുടേത്; ഐ.പി.എല്ലിലെ താരങ്ങള്‍ ആരൊക്കെ

സ്പോര്‍ട്സ് ഡെസ്‌ക്

കൈവിട്ടെന്ന് ഉറപ്പിച്ച മത്സരം ലസിത് മലിംഗയുടെ അവസാന ഓവറിലെ അവസാന പന്തില്‍ അവിശ്വസനീയമായ രീതിയില്‍ മുംബൈ ഇന്ത്യന്‍സ് തിരിച്ചു പിടിച്ചപ്പോള്‍ ഐ.പി.എല്ലിലെ 12 ാം സീസണിന് അത്യുഗ്രന്‍ ക്ലൈമാക്‌സായി. ഒന്നരമാസം നീണ്ടു നിന്ന ഐ.പി.എല്ലിലെ കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സ് പട ചെന്നൈയെ തകര്‍ത്തപ്പോള്‍ മുംബൈ സ്വന്തമാക്കിയത് ഐ.പി.എല്ലിലെ നാലാം കിരീടം. 2013, 2015, 2017, 2019 എന്നീ വര്‍ഷങ്ങളിലാണ് കിരീട നേട്ടം.

ഈ സീസണില്‍ ചെന്നൈ നാലാം തവണയാണ് മുംബൈയോട് പരാജയപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈ ഹൈദരാബാദിനെ നാല് തവണ തോല്‍പ്പിച്ചിരുന്നു. അഞ്ചാം തവണയാണ് ചെന്നൈ ഫൈനലില്‍ തോല്‍ക്കുന്നത്. ഇതില്‍ മൂന്നു തവണയും മുംബൈയാണ് ചെന്നൈയെ തോല്‍പ്പിച്ചത്.

ആവേശം അവസാന പന്തുവരെ നീണ്ട ഐ.പി.എല്‍ ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് കിരീടം.

150 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അവസാന പന്തിലാണ് മുംബൈ തളച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് എടുത്തത്.

കൂടുതല്‍ റണ്‍സ്
ഡേവിഡ് വാര്‍ണര്‍, ഹൈദരാബാദ് – 692

കൂടുതല്‍ സിക്‌സുകള്‍
ആന്ദ്ര റസ്സല്‍, കൊല്‍ക്കത്ത – 52

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
ജോണി ബെയര്‍സ്‌റ്റോ, ഹൈദരബാദ് – 114

ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്
ആന്ദ്ര റസ്സല്‍, കൊല്‍ക്കത്ത – 204.81

കൂടുതല്‍ ഫോറുകള്‍
ശിഖര്‍ ധവാന്‍, ഡല്‍ഹി – 64

ദൂരമേറിയ സിക്‌സ്
എം.എസ് ധോണി, ചെന്നൈ – 111 മീറ്റര്‍

കൂടുതല്‍ വിക്കറ്റുകള്‍
ഇമ്രാന്‍ താഹിര്‍, ചെന്നെ – 26

മികച്ച ബോളിങ്ങ്
അല്‍സരി ജോസഫ് മുംബൈ – 6-12

കൂടുതല്‍ ഡോട്ട് ബോളുകള്‍
ദീപക് ചാഹര്‍ , ചെന്നൈ – 190

വേഗമേറിയ പന്ത്
കീഗിസോ റബാദ, ഡല്‍ഹി – 154.23

ചിത്രങ്ങള്‍

We use cookies to give you the best possible experience. Learn more