ചെന്നൈ: ഐ.പി.എല്ലിന്റെ പന്ത്രണ്ടാം സീസണിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടനമത്സരം.
രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ മഹേന്ദ്ര സിംഗ് ധോണിയും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഉദ്ഘാടന മത്സരത്തിന്റെ പ്രത്യേകത.
ALSO READ: കളി തുടങ്ങും മുമ്പ് സാംപിള്‍ വെടിക്കെട്ട്; കൂറ്റന്‍ സിക്‌സുമായി ധോണി: പന്ത് വീണത് റൂഫിന് മുകളില്‍
പരിചയസമ്പത്താണ് ധോണിപ്പടയുടെ കരുത്ത്. ധോണിയും വാട്‌സണും ബ്രാവോയും ഡുപ്ലെസിയും റായുഡുവും റെയ്‌നയും കേദാറുമെല്ലാം ഏതൊരു ടീമിനും വെല്ലുവിളിയാണ്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമാണ് ചെന്നൈ. മൂന്ന് തവണ കിരീടം നേടിയ ടീം എല്ലാ സീസണിലും പ്ലേ ഓഫിലെത്തിയ ഏക ടീമാണ്.
എന്നാല്‍ ബൗളിംഗില്‍ ഇത്തവണ ചെന്നൈയ്ക്ക് ആശങ്കയാണ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡി അവസാന നിമിഷം പരിക്കേറ്റ് പിന്‍മാറിയതും ചെന്നൈയ്ക്ക് തിരിച്ചടിയാണ്.
ALSO READ: ഐ.പി.എല്ലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി
മുന്നില്‍ നിന്ന് നയിക്കാന്‍ കോഹ്‌ലി ഉള്ളതാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സിന്റെ സാന്നിധ്യവും ടീമിന് മുതല്‍ക്കൂട്ടാവും.
കോഹ്‌ലി-ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആര്‍.സി.ബിയുടെ ബാറ്റിംഗ് പ്രതീക്ഷ. ചാഹല്‍, ഹെറ്റ്‌മെയര്‍, ശിവം ദുബേ, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരുടെ പ്രകടനവും നിര്‍ണായകമാവും.
ALSO READ: “ആരാധകനാണെങ്കില്‍ എന്നെ പിടിക്കൂ”; ആരാധകനെ ഗ്രൗണ്ടില്‍ ഓടിച്ച് വീണ്ടും ധോണി – വീഡിയോ
നേര്‍ക്കുനേര്‍ പോരില്‍ ചെന്നൈയ്ക്കാണ് മുന്‍തൂക്കം. ചെന്നൈ പതിനേഴ് കളിയില്‍ ജയിച്ചപ്പോള്‍ ബംഗളുരുവിന് ജയിക്കാനായത് ഏഴ് കളികളില്‍ മാത്രം.
WATCH THIS VIDEO: