| Monday, 2nd April 2018, 11:23 am

ആരാധകരെ ഫൂളാക്കി വീരു; ഐ.പി.എല്ലില്‍ കളിക്കാനിറങ്ങില്ലെന്ന് സെവാഗ്: (വീഡിയോ)

സ്പോര്‍ട്സ് ഡെസ്‌ക്

മൊഹാലി: ഇന്ത്യന്‍ ടീമിന്റെ എക്കാലത്തേയും വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിരേന്ദര്‍ സെവാഗ് വീണ്ടും ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത ഏപ്രില്‍ ഫൂളായിരുന്നു എന്ന് വ്യക്തമാക്കി താരം. ട്വിറ്റര്‍ വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറായിട്ട് സെവാഗ് താരം കളിക്കാനിറങ്ങും എന്നാണ് പഞ്ചാബിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.

വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ ഇത് ഏപ്രില്‍ ഫൂളാണെന്ന വാദവുമായി ആരാധകര്‍ എത്തിയിരുന്നെങ്കിലും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ട്വീറ്റ് യുവ്രാജ് സിങ് ട്വീറ്റ് ചെയ്തതോടെ വാര്‍ത്ത സത്യമാണെന്നുറപ്പിക്കുകയായിരുന്നു. എന്നാല്‍ അത് ഒരു പെര്‍ഫെക്ട് ഏപ്രില്‍ ഫൂളെന്നാണ് സെവാഗ് പറഞ്ഞത്. ഏറെ കയ്യടിയോടെ സ്വീകരിച്ച വാര്‍ത്ത ഏപ്രില്‍ ഫൂളാണെന്നറിഞ്ഞതോടെ നിരാശയിലാണ് ആരാധകര്‍


 Read Also : ചരിത്രം കുറിച്ച് പാകിസ്ഥാന്‍; വിന്‍ഡീസിനെ 60 റണ്‍സിന് എറിഞ്ഞിട്ട് തകര്‍പ്പന്‍ ജയവുമായി പാകിസ്ഥാന്‍


സെവാഗ് നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചെന്നും, അദ്ദേഹത്തിന്റെ രണ്ടാം ഇന്നിങ്‌സിനായി കാത്തിരിക്കുകയാണെന്നും വിവാഹം കാരണമാണ് ആരോണ്‍ ഫിഞ്ച് ആദ്യ മത്സത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഓസീസ് താരമെത്തുമെന്നുമാണ് യുവരാജ് ട്വീറ്റ് ചെയ്തത്.

ക്യാപ്റ്റന്‍ ആര്‍.അശ്വിനും കോച്ച് ബ്രാഡ് ഹോഡജും ടീം മാനേജ്‌മെന്റും ചേര്‍ന്നുള്ള ചര്‍ച്ചയിലാണ് കാര്യങ്ങള്‍ തീരുമാനമായത്. ഓസീസ് താരം ആരോണ്‍ ഫിഞ്ചിന് പകരക്കാരനായിട്ടാണ് സെവാഗ് കളിക്കുക. ഏപ്രില്‍ എട്ടിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എതിരേയാണ് പഞ്ചാബിന്റെ ആദ്യ മത്സരം എന്നായിരുന്നു വാര്‍ത്ത.

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സെവാഗ് സെന്റ് മോറിറ്റ്‌സില്‍ നടന്ന ഐസ് ക്രിക്കറ്റിലാണ് അവസാനമായി കളിച്ചത്. ആദ്യ മത്സരത്തില്‍ 31 പന്തില്‍ 62 റണ്‍ നേടിയ സെവാഗ് രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 46 റണ്‍സും നേടിയിരുന്നു.

We use cookies to give you the best possible experience. Learn more