മുരളി വിജയിയുടെ പരുക്ക് ഉപകാരമായി; ഒടുവില്‍ ഇശാന്ത് ഐ.പി.എല്ലിലേക്ക്
DSport
മുരളി വിജയിയുടെ പരുക്ക് ഉപകാരമായി; ഒടുവില്‍ ഇശാന്ത് ഐ.പി.എല്ലിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th April 2017, 8:10 pm

ന്യൂഡല്‍ഹി: പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മ ഐ.പി.എല്ലിലേക്ക് മടങ്ങി വരുന്നു. കിംഗ്സ് ഇലന്‍ പഞ്ചാബാണ് ഐപിഎല്‍ തുടങ്ങാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ ഇശാന്തിനെ ടീമിലെത്തിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. പരുക്കേറ്റ് പുറത്തായ മുരളി വിജയിന് പകരം ഇശാന്തിനെ ടീമിലെത്തിക്കാനാണ് മാക്സ്വെല്‍ നയിക്കുന്ന ടീം മാനേജുമെന്റ് ആലോചിക്കുന്നത്.

നേരത്തെ ഈ സീസണില്‍ ഇന്ത്യന്‍ താരത്തെ പൂണെ ടീം ഒഴിവാക്കിയത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണിലെ മോശം പ്രകടനമാണ് താരത്തിന് വിനയായത്.

ഇശാന്തിന്റെ പഴയ ടീമായ റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരമെന്നതും രസകരമാണ്. ഇശാന്ത് ടീമിലെത്തുകയാണെങ്കില്‍ അത് മധുര പ്രതികാരത്തിനുളള വേദി കൂടിയാകും. ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും അധികം അടിസ്ഥാന വിലയുളള താരമായിരുന്നു ഇശാന്ത് ശര്‍മ്മ. രണ്ട് കോടി രൂപയായിരുന്നു താരത്തിന്റെ വില. എന്നാല്‍ ഇത്രയും തുക മുടക്കി താരത്തെ ടീമിലെടുക്കാന്‍ ഒരു ടീമും തയ്യാറാകാതെ വരികയായിരുന്നു.


Also Read: സഞ്ജയ് യാദവ് എന്ന ഐ.പി.എല്ലിലെ ‘രഹസ്യായുധം’ നിറം പിടിക്കുന്നത് മകനു വേണ്ടി നാടുവിട്ട കൂലിപ്പണിക്കാരനായ ഒരച്ഛന്റെ സ്വപ്‌നങ്ങള്‍ക്ക്


കഴിഞ്ഞ സീസണില്‍ പൂണെക്കായി നാല് മത്സരം മാത്രം കളിച്ച ഇശാന്ത് 9.86 എക്കണോമി റേറ്റില്‍ മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. ഐപിഎല്ലില്‍ ഇതിനോടകം 70 മത്സരങ്ങള്‍ കളിച്ചിട്ടുളള ഇശാന്ത് 34.77 ശരാശരിയില്‍ 59 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുളളത്.

പൂണെയെ കൂടാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡെക്കാന്‍ ചാര്‍ഡേഴ്സ്, സണ്‍റൈസസ് ഹൈദരാബാദ് തുടങ്ങിയ ടീമുകള്‍ക്കായാണ് ഇശാന്ത് ഇതുവരെ ഐപിഎല്‍ കളിച്ചിട്ടുളളത്.