| Friday, 21st February 2014, 11:27 am

ഐ.പി.എല്‍ ഇത്തവണ ഇന്ത്യ വിട്ടേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലിണാണ് ഐ.പി.എല്‍ ഏഴാം സീസണും നടക്കുന്നത്. അതിനാല്‍ മതിയായ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി.സി.സി.ഐയെ അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്ത് നടത്തേണ്ടി വരും. യു.എ.ഇ, ദക്ഷിണാഫ്രിക്ക, സിങ്കപ്പൂര്‍ എന്നിവയാണ് മത്സരങ്ങള്‍ക്കായി പരിഗണിക്കുന്ന രാജ്യങ്ങള്‍. ഇതില്‍ ദക്ഷിണാഫ്രിക്കക്കാണ് മുന്‍ തൂക്കം.

ഐ.പി.എല്‍ രണ്ടാം സീസണും ട്വന്റി-20 ചാമ്പ്യന്‍സ് ലീഗിനും ദക്ഷിണാഫ്രിക്ക ഇതിന് മുമ്പ് ആഥിതേയത്വം വഹിച്ചിരുന്നു.

ഏപ്രില്‍-മെയ് മാസങ്ങളിലായാണ് ഐ.പി.എല്‍ ഏഴാം സീസണ്‍ മത്സരങ്ങള്‍ നടക്കുക.

We use cookies to give you the best possible experience. Learn more