ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഐഫോണ്‍ 7, 7 പ്ലസ് എന്നീ പുതിയ മോഡലുകളുടെ റാം നിര്‍മ്മിച്ചിരിക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ആപ്പിളിന്റെ കടുത്ത എതിരാളികളായ സാംസങ് ആണെന്നതാണ്.
ആപ്പിള്‍ തങ്ങളുടെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഐ.ഒ.എസില്‍ അധിഷ്ഠിതമായ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ വര്‍ഷം തോറും അവതരിപ്പാറുണ്ട്. എന്നാല്‍ മറ്റ് നിര്‍മ്മാതാക്കളെ പോലെ പുതിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റാം, ബാറ്ററി ശേഷി, തുടങ്ങിയ ഫീച്ചറുകളെക്കുറിച്ച് ആപ്പിള്‍ ഇക്കാലയളവില്‍ ഒരിക്കല്‍ പോലും വീമ്പു പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഐ.ഒഎസ് 10ല്‍ അധിഷ്ടിതമായ ഐഫോണ്‍ 7നെ ആപ്പിള്‍ രാജ്യാന്തര തലത്തില്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോഴും ആപ്പിള്‍ തങ്ങളുടെ പതിവ് ശൈലിയില്‍ നിന്നും മാറിയിട്ടില്ല. എന്നാലിപ്പോള്‍ ഐഫോണിന്റെ രഹസ്യങ്ങളെ പുറത്ത് കൊണ്ട് വന്നിരിക്കുകയാണ് പ്രമുഖ വെബ്‌സൈറ്റായ ഐഫിക്‌സിറ്റ്.
ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഐഫോണ്‍ 7, 7 പ്ലസ് എന്നീ പുതിയ മോഡലുകളുടെ റാം നിര്‍മ്മിച്ചിരിക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ആപ്പിളിന്റെ കടുത്ത എതിരാളികളായ സാംസങ് ആണെന്നതാണ്. ഐഫോണ്‍ 7ല്‍ 2ജി.ബി റാമും 7 പ്ലസില്‍ 3ജി.ബി റാമുമാണുള്ളതെന്നും ഐഫിക്‌സിറ്റ് പറയുന്നു. കൂടാതെ, ഐഫോണിലെ 128 ജി.ബി സ്റ്റോറേജ് ചിപ്പിനെ തോഷിബയാണ് നിര്‍മ്മിക്കുന്നതെന്നും ഐഫിക്‌സിറ്റ് അറിയിച്ചു.
2900 എം.എ.എച്ച് ബാറ്ററിയാണ് ഐഫോണ്‍ 7 പ്ലസ് മോഡലിന് ആപ്പിള്‍ നല്‍കിയിരിക്കുന്നതെന്ന് ഐഫിക്‌സിറ്റ് വെളിപ്പെടുത്തുന്നു. മുന്‍ മോഡലായ ഐഫോണ്‍ 6 എസ് പ്ലസ് മോഡലില്‍ ആപ്പിള്‍ നല്‍കിയിരുന്ന 2750 എം.എ.എച്ച് ബാറ്ററി ശേഷിയില്‍ നിന്നും വലിയ മാറ്റമാണ് 2900 എം.എ.എച്ച് ബാറ്ററിയിലൂടെ ആപ്പിള്‍ ഐഫോണില്‍ നല്‍കിയിരിക്കുന്നത്.
ഐഫോണ്‍ 7നെ ഐഫിക്‌സിറ്റ് പരിശോധിച്ചപ്പോള്‍, 1960 എം.എ.എച്ച് ബാറ്ററി ശേഷിയാണ് കണ്ടെത്താന്‍ സാധിച്ചതെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. മുന്‍മോഡലായ ഐഫോണ്‍ 6 എസില്‍ 1717 എം.എ.എച്ചും, ഐഫോണ്‍ 6 ല്‍ 1810 എം.എച്ച് ബാറ്ററി ശേഷിയുമാണ് ആപ്പിള്‍ നല്‍കിയിരുന്നത്.