ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 6 എസ് , ഐഫോണ്‍ 6 എസ് പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ സെപ്റ്റംബര്‍ 9നു പുറത്തിറങ്ങും. അതേദിവസം തന്നെ ആപ്പിള്‍ ആപ്പിള്‍ ടിവിയുടെ അടുത്ത ജനറേഷനും ഐ.ഒ.എസ് 9 ഉം പുറത്തിറക്കും.
ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിച്ചത്. ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ് മോഡലുകളില്‍ അപ്‌ഗ്രേഡ് ചെയ്ത 4ഗ റസല്യൂഷന്‍ വീഡിയോ റെക്കോര്‍ഡിംങ് ഉള്ള 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറകളാണുണ്ടാവുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. 9to5Mac ന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ ഇതു ശരിവെക്കുന്നു. നിലവിലുള്ള മോഡലുകളില്‍ മോഡലില്‍ 4K റസല്യൂഷന്‍ വീഡിയോ റെക്കോര്‍ഡിംങ് ഉള്ള 8 മെഗാപിക്‌സല്‍ റിയര്‍ ഐസൈറ്റ് ക്യാമറകളാണുള്ളത്.
ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഐഫോണ്‍ 4 എസിനു ശേഷം ഇതാദ്യമായാണ് ഐഫോണ്‍ സീരീസ് ക്യാമറ റസല്യൂഷന്‍ അപ്‌ഗ്രേഡ് ചെയ്യുന്നത്.
വീഡിയോകള്‍ക്കും സെല്‍ഫികള്‍ക്കും ക്വാളിറ്റി കൂട്ടുന്നതിനായി പരിഷ്‌കരിച്ച ഫെയ്‌സ്‌ടൈം ക്യാമറകളാണ് ഈ ഹാന്റ്‌സെറ്റിലുള്ളതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഫ്രണ്ട് ഫെയ്‌സിങ് പനോരമ ഷോട്ട്‌സ്, എച്ച്.ഡി റസല്യൂഷന്‍ സ്ലോ മോഷന്‍ വീഡിയോ റെക്കോര്‍ഡിങ് എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകള്‍.
ഐഫോണ്‍ 6എസ് പ്ലസിന്റേതെന്ന തരത്തിലുള്ള ചില ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. പുറത്തുവന്ന ചിത്രങ്ങളുടെ കവറില്‍ ഗോള്‍ഡ് കോയ് പോണ്ട് ഫിഷ് വാള്‍പേപ്പറുകളാണുള്ളത്. എന്നാല്‍ ഈ ആനിമേറ്റഡ് വാള്‍പേപ്പറുകള്‍ അന്തിമരൂപമല്ലെന്നും ഇവ പരിശോധനാ വിധേയമായി കൊണ്ടിരിക്കുകയാണെന്നുമാണ് ചിത്രങ്ങള്‍ പുറത്തുവിട്ടവര്‍ തന്നെ പറയുന്നത്.