| Tuesday, 20th March 2012, 11:00 am

ഐ പാഡ് 3 പെട്ടെന്ന് ചൂടാകുന്നുവെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ ഐ പാഡിന്റെ മൂന്നാം തലമുറ ഉപഭോക്താവിന്റെ കൈകളിലെത്താന്‍ തുടങ്ങി ഒരാഴ്ച ആകുന്നതേയുള്ളൂ, അപ്പോഴേക്കും പരാതി ഉയര്‍ന്നു കഴിഞ്ഞു. അമിത ചൂടാണ് ഐ പാഡ് 3 യെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന പരാതി. മുന്‍ വേര്‍ഷനുകളെക്കാള്‍ വേഗത്തില്‍ പുതിയ ഐ പാഡ് ചൂടാകുന്നുവെന്നാണ് പരാതി.

ഓണ്‍ ചെയ്ത് ഉപയോഗത്തിലിരിക്കെ 30 മിനുട്ട് കഴിഞ്ഞാല്‍ ഐ പാഡ് ചൂടു പിടിച്ച് തുടങ്ങും. പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ ചൂടിന് ശക്തി കൂടും-ഐ പാഡ് 3 സ്വന്തമാക്കിയ ആള്‍ തന്റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നു. 115 പേര്‍ ഇതിനോടകം ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഐ പാഡിന്റെ ചൂട് സംബന്ധിച്ച് പരാതിപ്പെട്ട് കഴിഞ്ഞു. എന്നാല്‍ ഈ പരാതികളോട് ആപ്പിള്‍ ഔദ്യോഗികമായി ഇതേവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഐ പാഡ് 3 റെക്കോര്‍ഡ് വില്‍പനയിലേക്ക് നീങ്ങുകയാണ്. വില്‍പ്പനയ്‌ക്കെത്തി നാലു ദിവസത്തിനുളളില്‍ ബ്രിട്ടണ്‍, അമേരിക്ക, ക്യാനഡ, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോങ്കോങ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ 30 ലക്ഷം ഐപാഡുകളാണു വിറ്റഴിഞ്ഞത്. 12 രാജ്യങ്ങളിലാണ് ഐ പാഡ് 3 ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അടുത്ത വെള്ളിയാഴ്ചയോട് കൂടി 24 രാജ്യങ്ങളില്‍ കൂടി പുതിയ ഐ പാഡ് വില്‍പനക്കെത്തും.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more