| Wednesday, 14th November 2018, 11:33 pm

പുതുവൈപ്പിനിലെ എൽ.പി.ജി പ്ലാന്റ്: ജനുവരിയോടെ നിർമ്മാണജോലികൾ പുനരാരംഭിക്കുമെന്ന് ഐ.ഒ.സി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് നിർമ്മാണം നിർത്തി വെക്കേണ്ടി വന്ന പുതുവൈപ്പിനിലെ ഐ.ഒ.സി. പ്ലാന്റിന്റെ നിർമ്മാണം ജനുവരിയോടെ പുനരാരംഭിക്കുമെന്നു ഇന്ത്യൻ ഓയിൽ കോർപറേഷൻ പറഞ്ഞു. സർക്കാരിൽ നിന്നും ഇതിനായി തങ്ങൾക്ക് അനുവാദം ലഭിച്ചതായി ഐ.ഒ.സി ജനറൽ മാനേജർ എസ്. ധനപാണ്ഢ്യൻ പറഞ്ഞു.

“നിർമ്മാണം തുടരാനുള്ള എല്ലാ ക്ലിയറൻസും ഞങ്ങൾക്ക് ലഭിച്ചു. നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല സീസൺ കഴിഞ്ഞ ശേഷമായിരിക്കും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുക. അതുകഴിഞ്ഞാലായിരിക്കും നിർമ്മാണജോലികൾ ആരംഭിക്കുക” ധനപാണ്ഢ്യൻ പറഞ്ഞു.

Also Read “നമ്മ പാവം പ്രേമിക്കുന്നവര്‍ക്ക് ഈ ഓട്ടോ അല്ലെ ഉള്ളു ഏച്ചി”; “ഓട്ടര്‍ഷ” ട്രെയ്ലര്‍ പുറത്തുവിട്ട് മോഹൻലാൽ

പുതുവൈപ്പിനിൽ എൽ.പി.ജി. പ്ലാന്റിന്റെ നിർമ്മാണമാരംഭിച്ചാൽ കേരളത്തിനാവശ്യമായ പാചകവാതകം ഇവിടെ തന്നെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഐ.ഒ.സി. ജനറൽ മാനേജർ പറയുന്നു. ഇപ്പോൾ പാചകവാതക ആവശ്യത്തിനായി പുറത്തുനിന്നും എൽ.പി.ജി. ടാങ്കറുകൾ കേരത്തിലെത്തുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും.

ദിവസേന 125 എൽ.പി.ജി. ട്രക്കുകളാണ് കേരളത്തിലേക്ക് വരുന്നത്. ഇതിനു മാറ്റം വരുത്താൻ സാധിക്കുമെന്ന് മാത്രമല്ല, പാചകവാതകം ലഭിക്കാനുള്ള കാലതാമസവും ഒഴിവാക്കാൻ സാധിക്കും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതുവൈപ്പിനിൽ പ്ലാന്റ് നിർമ്മിക്കുക. സുരക്ഷ സംബന്ധിച്ച് ഒരു ആശങ്കയുടെയും ആവശ്യമില്ല. നിലവിൽ ഇന്ത്യയിൽ 13 എൽ.പി.ജി. പ്ലാന്റുകൾ ഉണ്ട്. ഇവയിൽ ഒന്നിൽ പോലും ഒരു അപകടം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Also Read സാമ്പത്തിക തട്ടിപ്പ് കേസ്; പി. വി. അൻവർ എം. എൽ.എയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

പ്ലാന്റിന്റെ സുരക്ഷാ തിട്ടപ്പെടുത്താൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അംഗീകരിക്കപ്പെട്ട നിർദ്ദേശങ്ങളെല്ലാം നടപ്പിലാക്കുക തന്നെ ചെയ്യും. പരിസരവാസികളുടെ ആവശ്യങ്ങളും ആശങ്കകളും കണക്കിലെടുത്തുകൊണ്ടുതന്നെയാകും പ്ലാന്റിന്റെ നിർമ്മാണം ഐ.ഒ.സി. നടത്തുക. നിർമ്മാണം പൂർത്തിയാവാൻ ഇനിയും 18 മാസങ്ങൾ കൂടി വേണ്ടിവരും. ജനറൽ മാനേജർ എസ്. ധനപാണ്ഢ്യൻ പറഞ്ഞു.

കൊച്ചി പുതുവൈപ്പിനിൽ ഏറെനാളായി ഐ.ഒ.സി. പ്ലാന്റിനെതിരെ സമരത്തിലാണ് പ്രദേശവാസികൾ. പ്ലാന്റിന്റെ നിർമാണത്തിന് നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഇവർ ഹരിത ട്രൈബൂണലിനു നൽകിയ പരാതി തള്ളിയിരുന്നു. പ്ലാന്റ് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും നാട്ടുകാർ.

We use cookies to give you the best possible experience. Learn more