| Sunday, 18th June 2017, 3:41 pm

പുതുവൈപ്പില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതായി ഐ.ഒ.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പുതുവൈപ്പില്‍ എല്‍.പി.ജി ടെര്‍മിനലിന്റെ നിര്‍മാണം പ്രവൃത്തികള്‍ നിര്‍ത്തിവെക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജൂണ്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്ത സാഹചര്യത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തിരുവനന്തപുരത്താണ് സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ തീരുമാനമാകുന്നതുവരെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുമെന്നാണ് കലക്ടര്‍ അറിയിച്ചിരിക്കുന്നത്.

നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുമെന്ന് അറിയിച്ചതിനാല്‍ പ്രതിഷേധക്കാര്‍ സമരത്തില്‍ നിന്നും പിന്‍വാങ്ങണമെന്നും കലക്ടര്‍ അറിയിച്ചു.


Must Read: യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണം; സമരത്തെ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും പിണറായിയോട് വി.എസ്


ഐ.ഒ.സി പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതു ലംഘിച്ച് ഞായറാഴ്ച നിര്‍മാണം തുടങ്ങിയതോടെയാണ് സമരക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്.

ഇവരെ പൊലീസിനെ ഉപയോഗിച്ച് നേരിട്ട നടപടി വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ച സാഹചര്യത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കുന്നതായി അറിയിച്ച് ജില്ലാ ഭരണകൂടം രംഗത്തുവന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more