ഇന്ത്യയ്‌ക്കെതിരെ വിചിത്ര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍; അമ്പയര്‍ക്കും പഴി!
Sports News
ഇന്ത്യയ്‌ക്കെതിരെ വിചിത്ര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍; അമ്പയര്‍ക്കും പഴി!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th June 2024, 1:57 pm

ടി-20 ലോകകപ്പില്‍ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ 8പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യതയും നേടിയിരിക്കുകയാണ്. ഇതോടെ സെമി കാണാതെ ഓസ്‌ട്രേലിയ പുറത്താകുകയും ചെയ്തു. എാന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുത് ഇന്ത്യ സെമിയില്‍ എത്തിയതോ ഓസീസ് പുറത്തായതോ ഒുന്നുമല്ല.

മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും 1992ലെ ലോകകപ്പ് ജേതാവുമായ ഇന്‍സമാം ഉള്‍ ഹഖ് ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ച വിചിത്ര ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുത്. ഓസ്‌ട്രേലിയയുമായുള്ള മത്സരത്തില്‍ ഇന്ത്യ പന്തില്‍ കൃത്രിമം കാണിച്ചു എന്നാണ് ഇന്‍സമാം ഉള്‍ ഹഖ് ആരോപിക്കുന്നത്.

16ാം ഓവറില്‍ തന്റെ രണ്ടാം സ്‌പെല്ലിനായി വന്ന പേസര്‍ അര്‍ഷ്ദീപ് സിങ് പുറത്തെടുത്ത അസാധാരണമായ റിവേഴ്‌സ് സ്വിങ്ങിനെ കേന്ദ്രീകരിച്ചാണ് ഇന്‍സമാം ഇത്തരത്തില്‍ പറയുന്നത്. ഇതിന് മുമ്പും മുന്‍ താരം ഇന്ത്യയ്ക്ക് എതിരെ പന്തില്‍ കൃത്രിമം കാണിച്ചെന്ന് പറഞ്ഞ് വിചിത്ര ആരോപണം ഉന്നയിച്ചിരുന്നു.

‘അര്‍ഷ്ദീപ് സിങ് 16ാം ഓവര്‍ എറിയുമ്പോള്‍ അദ്ദേഹത്തിന് റിവേഴ്‌സ് സ്വിങ് ലഭിക്കുകയായിരുന്നു. ഒരു പുതിയ പന്തില്‍ റിവേഴ്‌സ് സ്വിങ് നേരത്തെ ലഭിക്കുമോ? പക്ഷെ 12ാം ഓവറോ 13ാം ഓവറോ ആകുമ്പോഴേക്കും പന്ത് റിവേഴ്‌സ് സ്വിങ്ങിന് തയ്യാറായി! അവന്‍ പന്തെറിയാന്‍ വന്നപ്പോള്‍, അമ്പയര്‍മാര്‍ കണ്ണുതുറക്കണമായിരുന്നു,’ ഒരു പാകിസ്ഥാന്‍ ടി.വി ചാനലില്‍ ഇന്‍സമാം പറഞ്ഞു.

ജൂണ്‍ 27ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് 2ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിക്ക് യോഗ്യത നേടിയത്.

 

Content Highlight: Inzamam Ul Haq  Talking Strange About Indian Bowling Performance