Pakisthan
ലോകകപ്പിലെ പാക് തോല്‍വി; ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്ന് മാറി ഇന്‍സമാം ഉള്‍ ഹഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 17, 02:10 pm
Wednesday, 17th July 2019, 7:40 pm

പാകിസ്താന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായിരുന്ന ഇന്‍സമാം ഉള്‍ ഹഖ് സ്ഥാനത്ത് നിന്ന് മാറി.ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്‍സമാം ഉള്‍ ഹഖിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍ താരത്തിന്റെ തീരുമാനമെന്ന് കരുതുന്നു.

ജൂലൈ 31 വരെയായിരുന്നു ഇന്‍സമാം ഉള്‍ ഹഖിന്റെ കരാര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികം കാലമായി ചീഫ് സെലക്ടര്‍ സ്ഥാനത്ത് തുടരുന്നു, ഇനി കരാര്‍ പുതുക്കേണ്ടതില്ല എന്നാണ് തന്റെ തീരുമാനമെന്ന് ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.

മിസ്ബ ഉള്‍ ഹഖും യൂനിസ് ഖാനും 2017ല്‍ വിരമിച്ചതിന് ശേഷം ദേശീയ ടീം ഒരുപാട് മുന്നേറിയെന്ന് ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു. ഇപ്പോള്‍ യുവതാരങ്ങള്‍ പരീക്ഷണങ്ങളിലൂടെയും മറ്റും മുന്നേറുന്നുണ്ടെന്നും താരം പറഞ്ഞു. പാക് ക്രിക്കറ്റ് ബോര്‍ഡ് ഏല്‍പ്പിക്കുന്ന മറ്റേത് ജോലിയും സ്വീകരിക്കുമെന്നും ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.