ആദ്യം ഉദ്ഘാടകന്‍, പിന്നീട് പ്രതി; ബുധനാഴ്ച രാത്രി മുഴുവന്‍ ചിദംബരം കഴിഞ്ഞത് അദ്ദേഹം തന്നെ 2011 ല്‍ ഉദ്ഘാടനം ചെയ്ത സി.ബി.ഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍
INX Media case
ആദ്യം ഉദ്ഘാടകന്‍, പിന്നീട് പ്രതി; ബുധനാഴ്ച രാത്രി മുഴുവന്‍ ചിദംബരം കഴിഞ്ഞത് അദ്ദേഹം തന്നെ 2011 ല്‍ ഉദ്ഘാടനം ചെയ്ത സി.ബി.ഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd August 2019, 10:25 am

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം ബുധനാഴ്ച രാത്രി മുതല്‍ കഴിഞ്ഞത് അദ്ദേഹം തന്നെ മുന്‍പ് ഉദ്ഘാടനം ചെയ്ത സി.ബി.ഐയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍. 2004 മുതല്‍ 2014 വരെ അധികാരത്തിരുന്ന രണ്ട് യു.പി.എ സര്‍ക്കാരിന്റെ കാലത്തും ചിദബംരം കേന്ദ്രമന്ത്രിസഭാംഗമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2008 നവംബര്‍ മുതല്‍ 2012 ജൂലൈ വരെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ആഭ്യന്തരം കൈകാര്യം ചെയ്തതും ചിദംബരമായിരുന്നു. 2011 ജൂണ്‍ 30 നാണ് സി.ബി.ഐ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു ഇന്നലെ പി.ചിദംബരം അറസ്റ്റിലാവുന്നത്. ഐ.എന്‍.എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.ബി.ഐയുടെ വളരെ നാടകീയമായ അറസ്റ്റിനെതിരെ ഇന്നലെ ചിദംബരത്തിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.

WATCH THIS VIDEO: