പൗരത്വ ഭേദഗതി നിയമത്തെത്തുടര്‍ന്ന് രാജ്യത്തു നിക്ഷേപമുറപ്പിക്കാന്‍ വ്യവസായികള്‍ മടിക്കുന്നെന്ന് സൂചന. ഇന്ത്യയില്‍ വ്യവസായത്തിന് പണം മുടക്കുന്നത് ഇനി ഗൗരവമായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് അമേരിക്കന്‍ വ്യവസായിയായ ടിം ട്രാപര്‍ വ്യക്തമാക്കി.
എന്തിന് പൗരത്വ നിയമം എന്ന വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. വരും നാളുകള്‍ നിക്ഷേപകര്‍ക്ക് രാജ്യം മെച്ചപ്പെട്ടതാവില്ല എന്ന സൂചനയിലേക്കാണ് ടിം അടക്കമുള്ള വ്യവസായികള്‍ വിരല്‍ ചൂണ്ടുന്നത്.
India choosing one religion over another makes me seriously concerned about my plans to fund businesses there. #freedom #freedomofreligion. https://t.co/WnsGC3BUi6
— Tim Draper (@TimDraper) December 19, 2019
അതേസമയം, നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും മംഗളൂരുവിലേക്ക് ഉള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.