തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് അന്വേഷ സംഘം പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാള്‍ ഉണ്ടായിരുന്നെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
പ്രതി എന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മിച്ച സ്ഥലം മാത്രമാണെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയവരും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതി വിദേശത്ത് കടന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയുടെയും സഹായികളുടെയും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ചുള്ളത്.
CONTENT HIGHLIGHTS: Investigation team has identified the suspect in the AKG Center attack case