[] തിരുവന്തപുരം: അനാഥാലയങ്ങളിലെ സാമ്പത്തിക തിരിമറിയെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്.
വിദേശ സഹായം ലഭിച്ച വിവരം മുക്കം അനാഥാലയം മറച്ചു വച്ചതായും സംസ്ഥാനത്തെ 87 അനാഥാലയങ്ങള്‍ രജിസ്‌ട്രേഷനില്ലാതെയാണ് പ്രവര്‍തതിക്കുന്നതെന്നും കമ്മീഷന്‍ പറയുന്നു.
അനാഥാലയം വിട്ടു പോവുന്നവര്‍ എവിടേക്കാണ് പോകുന്നതെന്നും ക്രിമിനല്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഉണ്ടാവണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.
കേന്ദ്ര സംസ്ഥാന സര്‍്ക്കാരുകള്‍, വിദേശ ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളില്‍ അനാഥലയങ്ങള്‍ തിരിമറി നടത്തുന്നുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തണം.
സംഭാവനകള്‍ അന്തേവാസികളുടെ ക്ഷേമത്തിനു മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. അനാഥാലയങ്ങളെ കുറിച്ച് ഡി.ഐ.ജി ശ്രീജിത് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്മ്മീഷന്റെ ഉത്തരവ്.
പല അനാഥാലയങ്ങളും ഒരോവര്‍ഷവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന കണക്കുകളില്‍ ക്രിത്രിമം കാട്ടുന്നുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുടെയും യത്തീംഖാനകളുടെയും സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ചില അനാഥാലയ ഉടമകളുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണം.
അതെ സമയം നിയമത്തിലുള്ള അജ്ഞതയുടെ പേരില്‍ അബദ്ധം സംഭവിക്കുന്നവര്‍ക്ക് തെറ്റ് തിരുത്താന്‍ അവസരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് രജിസ്‌ട്രേഷനില്ലാത്ത 87 അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്മിഷന്റെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.