| Wednesday, 3rd November 2021, 8:57 am

അന്വേഷണ ഉദ്യോഗസ്ഥന്‍ നല്ല ഒരു തിരക്കഥാകൃത്താണ്; തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ഭാവനയില്‍വിരിഞ്ഞ നോവല്‍; ഉമര്‍ ഖാലിദ് കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തനിക്കെതിരെയുള്ള പൊലീസിന്റെ കുറ്റപത്രത്തിലുള്ള ആരോപണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാവനയില്‍വിരിഞ്ഞ തിരക്കഥയാണെന്ന് ദല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ് കോടതിയില്‍.

അക്ഷരാര്‍ഥത്തില്‍ അദ്ദേഹം(അന്വേഷണ ഉദ്യോഗസ്ഥന്‍) ഒരു തിരക്കഥാകൃത്താണെന്നും, ഇത് ആ വ്യക്തി എഴുതിയ ഒരു നോവലാണെന്നും ഉമര്‍ കോടതിയില്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ദല്‍ഹി കോടതിയില്‍ ഉമറിനെ ഹാജരാക്കിയത്. കഴിഞ്ഞ വര്‍ഷം കസ്റ്റഡിയിലെടുക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ അറസ്റ്റ് ചെയ്യാനുള്ള കഥകള്‍ ദല്‍ഹി പൊലീസ് ഉണ്ടാക്കിയിരുന്നതായി അദ്ദേഹം കോടതില്‍ പറഞ്ഞു.

യു.എ.പി.എ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ഉമറിന്റെ ആരോപണം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന് മുമ്പാകെയാണ് ഖാലിദിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസിയാണ് മൊഴി നല്‍കിയത്. നവംബര്‍ എട്ടിന് കേസില്‍ വാദം തുടരും.

വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോലും അംഗമല്ലാത്തപ്പോള്‍ ഉമര്‍ എങ്ങനെ ഗ്രൂപ്പ് ഉണ്ടാക്കി എന്നതിന്റെ അവകാശവാദം പ്രോസിക്യൂഷന്‍ കാണിക്കേണ്ടതുണ്ടെന്നും അറസ്റ്റ് എത്രമാത്രം തെരഞ്ഞെടുത്താണ് പൊലീസ് നടപ്പാക്കിയെതെന്നും അഭിഭാഷകന്‍ വാദിച്ചു.

ഉമര്‍ ഖാലിദ് രാഷ്ട്രീയം സംസാരിക്കുന്ന വ്യക്തിയായതിനാലാണ് പൊലീസ് അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിച്ചതെന്നും അറസ്റ്റ് നടത്തിയതില്‍ യുക്തിസഹമായ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദല്‍ഹി കലാപക്കേസില്‍ പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കലാപക്കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

വിഭജനത്തിനുശേഷം നടന്ന ഏറ്റവും വലിയ കലാപത്തില്‍ ശരിയായ അന്വേഷണം നടത്താത്തത് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ക്ക് എക്കാലവും കളങ്കമായിരിക്കുമെന്നാണ് ദല്‍ഹി ഹൈക്കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Investigating officer a scriptwriter with fertile imagination Umar Khalid tells Delhi court

We use cookies to give you the best possible experience. Learn more