ന്യൂദല്‍ഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 7,883 കോടി രൂപ ലാഭമുണ്ടാക്കി. മുമ്പത്തേതിനേക്കാള്‍ രണ്ടിരട്ടിയോളമാണ് (97 ശതമാനം) ഇത്. മുന്‍വര്‍ഷം ഇത് 3,995 കോടി രൂപയായിരുന്നു.
കമ്പനിയുടെ ഇത്രയും വലിയ നേട്ടത്തിനു കാരണം “ഇന്‍വെന്ററി ഗെയിനാ”ണ് എന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജിവ് സിങ് പറഞ്ഞു. ഡിസംബറില്‍ ഇന്ധനവിലയില്‍ ഉണ്ടായ വലിയ വര്‍ധനവാണ് കമ്പനിയ്ക്ക് 6,301 കോടി രൂപ നേടിക്കൊടുത്തത്. മുന്‍വര്‍ഷം ഇത് 3,051 കോടി രൂപയായിരുന്നു.
Don”t Miss: സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ തെറ്റുപറ്റിയെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുറ്റ സമ്മതം
കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഇന്ധനം അന്താരാഷ്ട്ര എണ്ണവില കൂടുമ്പോള്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നു. ഇത്തരത്തില്‍ ഉണ്ടാകുന്ന ലാഭമാണ് ഇന്‍വെന്ററി ഗെയിന്‍സ്. കമ്പനിയുടെ മൂന്നാം പാദത്തിലെ ഗ്രോസ് റിഫൈനിങ് മാര്‍ജിന്‍ (ജി.ആര്‍.എം) ബാരലിന് 12.32 ഡോളറായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് ബാരലിന് 7.67 ഡോളറായിരുന്നു.