'രമേശ് ചെന്നിത്തല നമ്പര്‍ വണ്‍ പ്രകടനം കാഴ്ചവെച്ചു'; ഉമ്മന്‍ ചാണ്ടിയേയും മുല്ലപ്പള്ളിയേയും കുറ്റപ്പെടുത്തി ഐ.എന്‍.ടി.യു.സി റിപ്പോര്‍ട്ട്
Kerala News
'രമേശ് ചെന്നിത്തല നമ്പര്‍ വണ്‍ പ്രകടനം കാഴ്ചവെച്ചു'; ഉമ്മന്‍ ചാണ്ടിയേയും മുല്ലപ്പള്ളിയേയും കുറ്റപ്പെടുത്തി ഐ.എന്‍.ടി.യു.സി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th June 2021, 5:46 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്.

ഉമ്മന്‍ചാണ്ടിയെ പ്രചാരണ സമിതി നേതാവായി ഉയര്‍ത്തിക്കാട്ടിയത് ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല നമ്പര്‍ വണ്‍ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

ചെന്നിത്തലയുടെ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കിയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞതു സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

 

ഗ്രൂപ്പ് അടിസ്ഥാനമാക്കിയാണ് നേതാക്കള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതെന്നും ഐ.എന്‍.ടി.യു.സി അടക്കമുള്ള പോഷക സംഘടനകളെ പൂര്‍ണമായും അവഗണിച്ചതായും ഐ.എന്‍.ടി.യു.സി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ശരിയായ ഗൃഹപാഠം നടത്താതെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം പൂര്‍ത്തിയാക്കിയ ഘട്ടത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം നീണ്ടു പോയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: INTUC  report against Mullappally Ramachandran