Daily News
മദ്യനിരോധനം ഓണക്കാലത്ത് കേരളത്തെ ദുരിതത്തിലാക്കും; മദ്യനയത്തിനെതിരെ ഐ.എന്‍.ടി.യു.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Aug 25, 09:35 am
Monday, 25th August 2014, 3:05 pm

RR
[] കൊല്ലം: സംസ്ഥാനത്ത് ബാറുകള്‍ അടക്കുന്നത് അപ്രായോഗികമാണെന്ന നിലപാടുമായി ഐ.എന്‍.ടി.യു.സി. മദ്യനിരോധനം കേള്‍ക്കാന്‍ നല്ല വാക്കാണെങ്കിലും അത് പ്രായോഗികമല്ല. മദ്യനിരോധനം നടപ്പാക്കിയിടത്ത് എല്ലാം അത് പരാജയമായിരുന്നുവെന്നും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

ഓണക്കാലത്ത് മദ്യനിരോധനം നടപ്പിലാക്കുന്നത് കേരളത്തില്‍ ദുരിത പൂര്‍ണമായ സാഹചര്യം ഉണ്ടാക്കും. ഞാന്‍ മാത്രം ശരിയെന്നും മറ്റുളളവര്‍ എല്ലാം തെറ്റെന്ന് കരുതുന്നത് ശരിയല്ല. മന്ത്രിസഭയെ ആക്ഷേപിക്കുന്ന നിലപാടില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ പിന്‍മാറണമെന്നും ആര്‍ ചന്ദ്രശേഖരന്‍ കൊല്ലത്ത് പറഞ്ഞു.