കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജനപ്രീതിയ്ക്ക് വേണ്ടി എടുത്ത തീരുമാനമാണിതെന്ന് ചന്ദ്രശേഖരന്‍ പരിഹസിച്ചു. കെ.പി.സി.സി പ്രസിഡന്റിന് വേണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ മദ്യപിക്കുന്നത് വിലക്കാം. സാമുദായിക നേതാക്കള്‍ക്ക് തങ്ങളുടെ സമുദായത്തില്‍പെട്ടവരോട് മദ്യപിക്കരുതെന്ന് പറയാം. പക്ഷെ സംസ്ഥാനത്ത് മുഴുവന്‍ വിലക്കേര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ഐ.ടി.യു പോലുള്ള സംഘടനകള്‍ മദ്യനയത്തോട് മൃദുസമീപനം പാലിക്കുമ്പോള്‍ സമാന ചിന്താഗതിയുള്ള സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
[] അതിനിടെ, മദ്യനയം പ്രായോഗികമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. പുതിയ മദ്യനയം സംബന്ധിച്ച് തീരുമാനമെടുക്കുമ്പോള്‍ കെ.പി.സി.സിക്ക് ഉള്ളില്‍ ചര്‍ച്ച നടന്നിട്ടില്ല. ചര്‍ച്ച നടന്നത് പുറത്തും ടെലിവിഷന്‍ ചാനലുകളിലുമാണ്. മദ്യനയത്തിന്റെ ഫലം കണ്ടറിയണമെന്നും സുധാകരന്‍ പറഞ്ഞു.
“ചന്ത”യിലെ ചര്‍ച്ചയിലൂടെയല്ല ഇത്തരം പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടത്. മറിച്ച് പാര്‍ട്ടിക്കകത്ത് പലവട്ടം ചര്‍ച്ച ചെയ്യണം. എന്നാല്‍ അതുണ്ടായില്ല. അതിന്റെ ഫലം കേരളജനത അനുഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യനയത്തില്‍ ആദര്‍ശതയല്ല പ്രായോഗികതയാണ് വേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. മദ്യനയം സംബന്ധിച്ച നിലപാട് ക്രൈസ്തവ സഭകളും സര്‍ക്കാരും പുനഃപരിശോധിക്കണം.ഒരു നേതാവിന്റെ പ്രതിഛായ വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം. പ്രതിഛായയെക്കുറിച്ച് ആശങ്കയുള്ളവര്‍ പണി നിര്‍ത്തി കാഷായം ധരിക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.