ലോസ് ഏഞ്ചല്‍സ്: ഇന്ത്യയില്‍ അസഹിഷ്ണത നിലനില്‍ക്കുന്നുണ്ടെന്നത് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച ഒരു സംവാദം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്. ചിലയാളുകള്‍ പണം ചിലവഴിച്ച് കെട്ടിച്ചമച്ച ഒരു സംഗതിയാണ് ഇതെന്നും വി.കെ സിങ് പറഞ്ഞു.
അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന സംവാദം അനാവശ്യവും രാഷ്ട്രീയ ലാഭത്തിനായി പണം നല്‍കി സൃഷ്ടിച്ചെടുത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ ഇത് ഒരു സംവാദമേയല്ല. ചിലയാളുകള്‍ പണം വാരിയെറിഞ്ഞ് മെനഞ്ഞെടുത്ത ഒരു സംഗതിമാത്രമാണ് ഇത്. അനാവശ്യമായ ഒരു സൃഷ്ടിയായേ ഇതിനെ കാണുന്നുള്ളൂ.
അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന സംവാദം യഥാര്‍ത്ഥത്തില്‍ അനാവശ്യവും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതുമാണ്. ബീഹാര്‍ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇത്തരം സംവാദങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ചെടുത്തതുമെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ പ്രവാസി ദിവസുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യന്‍ മാധ്യമങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യത്തില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. എന്നാല്‍ ഇവിടെ നടക്കുന്ന പല കാര്യങ്ങളും രസകരമാണ്.
ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തു പള്ളികള്‍ക്കു നേരെ ആക്രമണം ഉണ്ടായി. ഉടന്‍ തന്നെ മാധ്യമങ്ങളില്‍ വലിയ ലേഖനങ്ങള്‍ വന്നു. പള്ളിയില്‍ നടന്ന ചെറിയ ഒരു മോഷണത്തെ പള്ളിക്കുനേരെയുള്ള ആക്രമണമായി മാധ്യമങ്ങള്‍ മാറ്റി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ചിലര്‍ ഇതിനെയൊക്കെ വോട്ടാക്കാന്‍ ശ്രമിക്കുന്നു.
അതിനു മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. ഇതിന് പണം നല്‍കുന്നുണ്ടോ ഇല്ലയോ എന്നത് എനിക്ക് അറിയില്ല. അതു നിങ്ങളാണ് പറയേണ്ടതെന്നും താന്‍ വിവരങ്ങള്‍ നല്‍കുക മാത്രമാണു ചെയ്‌തെന്നും വി.കെ സിങ് പറഞ്ഞു
അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിവാദം ബിഹാര്‍ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടായിരുന്നുവെന്നും മാ്ധ്യമങ്ങളില്‍ വരുന്ന തരത്തിലുള്ള ഒരു അസഹിഷ്ണതയും രാജ്യത്ത് ഇല്ലെന്നും വി.കെ സിങ് ആവര്‍ത്തിച്ചു.