ന്യൂദല്‍ഹി: അക്വാ സ്മാര്‍ട്‌ഫോണ്‍ പരമ്പരയിലെ വിപുലീകരിച്ച രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഇന്റക്‌സ് പുറത്തിറക്കി. അക്വ ലൈഫ്, അക്വ ലൈഫ് 2 എന്നിവയാണ് പുതിയതായി പുറത്തിറക്കിയ ഫോണുകള്‍. ഇവയുടെ വില യഥാക്രമം 5,777 രൂപ, 5,555 രൂപ എന്നിങ്ങനെയാണ്. ഈ രണ്ട് ഫോണുകളും കമ്പനിയുടെ വെബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും എന്നു മുതല്‍ ഇവ വിപണിയില്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല
ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം സ്മാര്‍ട് ഫോണ്‍ ആണ് അക്വ ലൈഫ്. 5 ഇഞ്ചിന്റെ FWVGA (480×854പിക്‌സല്‍) ഡിസിപ്ലെ ആണ് ഇതിനുള്ളത്. 1.3 GHz ക്വാഡ്‌കോര്‍ മീഡിയ ടെക്ക് പ്രൊസസര്‍, 512 എം.ബി റാം എന്നിവയ്‌ക്കൊപ്പം 4 ജിബി ഇന്റേണല്‍ സ്റ്റോറേജും ഇതിനുണ്ട്. 32 ജിബി വരെയുള്ള മൈക്രോ മെമ്മറികാര്‍ഡും ഇതില്‍ ഇന്‍സേര്‍ട്ട് ചെയ്യാം.
എല്‍.ഇ.ഡിയോട് കൂടിയ 8 എം.പി പ്രധാന ക്യാമറയും 2 എം.പിയുടെ ഫ്രണ്ട് ക്യാമറയും അക്വ ലൈഫിനുണ്ട്. ഇതിന്റെ ബാറ്ററി കപ്പാസിറ്റി 2000mAh ആണ്. കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍, 3ജി, ജി.പി.ആര്‍.എസ്/ എഡ്ജ്, വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി സ്ലോട്ട് തുടങ്ങിയ സൗകര്യങ്ങള്‍ അക്വ ലൈഫിനുണ്ട്.
അതേസമയം അക്വ ലൈഫ് 2 വും ഡ്വുവല്‍ സിം സ്മാര്‍ട് ഫോണ്‍ ആണ്. 4.4.2 കിറ്റ്കാറ്റ് ആന്‍ഡ്രോയിഡ് ഓഎസും 5-ഇഞ്ചിന്റെ FWVGA (480×854പിക്‌സല്‍) ഡിസിപ്ലെയുമാണ് ഇതിനുള്ളത്. ഡ്യുവല്‍ എല്‍.ഇ.ഡി ഫ്‌ലാഷോട് കൂടിയ 5 എം.പി റിയര്‍ ക്യാമറയാണ് അക്വ ലൈഫ് 2 നുള്ളത്. ഫ്രണ്ട് ക്യാമറ 1.2 എം.പിയുടേതാണ്. 3ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്/ എ-ജി.പി.എസ്, മൈക്രോ- യു.എസ്.ബി തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളാണ് ഇതിനുള്ളത്.