|

മോഹന്‍ലാലിനെ അഭിമുഖം നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് മൊത്തം പൃഥ്വിരാജിനെക്കുറിച്ച്; കുക്കിങ്ങില്‍ ജാപ്പനീസ് ഐറ്റങ്ങളുണ്ട്: രേഖ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ ആങ്കറായും ഇന്റര്‍വ്യൂവറായും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് രേഖ മേനോന്‍. മോഹന്‍ലാലിനെ അഭിമുഖം നടത്തിയപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രേഖ മേനോന്‍.

ലൂസിഫറിന്റെ സമയത്താണ് അവസാനമായി മോഹന്‍ലാലിനെ അഭിമുഖം നടത്തിയതെന്നും അദ്ദേഹം കൂടുതല്‍ സംസാരിച്ചത് പൃഥ്വിരാജിനെക്കുറിച്ചാണെന്നും രേഖ പറഞ്ഞു. റെഡ്.എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ലാല്‍ സാറിനോട് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ നിന്നും വേണം എനിക്ക് അടുത്ത കാര്യം ചോദിക്കാന്‍. പക്ഷെ ഞാന്‍ ലാസ്റ്റ് ഇന്‍ര്‍വ്യൂ ചെയ്തത് ലൂസിഫറിന്റേതായിരുന്നു. അതും അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു.

അന്ന് നല്ല രസമായിരുന്നു. ഞങ്ങള്‍ നന്നായി സംസാരിച്ചു. അന്നാണ് അദ്ദേഹം ആദ്യമായി ട്രാവലിന്റെ കാര്യം സംസാരിച്ചത്. അദ്ദേഹം ട്രോവല്‍ ചെയ്യുന്നതിനെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചെല്ലാം സംസാരിച്ചു.

പിന്നെ കുക്കിങ്ങില്‍ എന്തൊക്കെയോ ജാപ്പനീസ് സാധനങ്ങള്‍ കൊണ്ടുവന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞു. പിന്നെ ഏറ്റവും കൂടുതല്‍ സംസാരിച്ചത് പൃഥ്വിരാജിന്റെ സ്‌ക്രിപ്റ്റിങ്ങിനെക്കുറിച്ചാണ്.

എല്ലാ കാര്യങ്ങളും പൃഥ്വിരാജ് ഡീറ്റെയിലായിട്ട് എഴുതുമെന്നും അങ്ങനെയാണ് വേണ്ടതെന്നൊക്കെ എടുത്ത് പറഞ്ഞു,” രേഖ മേനോന്‍ പറഞ്ഞു.

content highlight: interviewer rekha menon about mohanlal