| Friday, 31st March 2023, 8:08 am

ഞാന്‍ ഭയങ്കര റൊമാന്റിക്കാണ്, നിര്‍ഭാഗ്യവശാല്‍ ഒരു പട്ടാളക്കാരനെയാണ് കല്യാണം കഴിച്ചത്: ധന്യ വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റി ഇന്റര്‍വ്യൂവറാണ് ധന്യ വര്‍മ. തന്റെ പാര്‍ട്ണറിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ധന്യ. താന്‍ ഭയങ്കര റൊമാന്റിക്കാണെന്നും പാര്‍ട്ണര്‍ പട്ടാളക്കാരനായതുകൊണ്ട് വലിയ റൊമാന്റിക് പേഴ്‌സണ്‍ അല്ലെന്നും ധന്യ വര്‍മ പറഞ്ഞു.

ആദ്യമായി കണ്ടപ്പോള്‍ തന്നെ പാര്‍ട്ണര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് തന്നെ കല്യാണം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറയുകയായിരുന്നുവെന്നും പിന്നീട് വിവാഹം ആലോചിക്കുകയായിരുന്നുവെന്നും ധന്യ പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ധന്യ വര്‍മ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ഭയങ്കര റൊമാന്റിക്കാണ്. നിര്‍ഭാഗ്യവശാല്‍ ഒരു പട്ടാളക്കാരനെയാണ് കല്യാണം കഴിച്ചത്. ഞാന്‍ റൊമാന്‍സ് എന്ന് പറഞ്ഞ് ചെന്നാല്‍ ചിലപ്പോള്‍ എന്നെ ഓടിക്കും. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷമായി. പക്ഷെ ഇപ്പോള്‍ കുറച്ച് കുറച്ച് വ്യത്യാസമുണ്ട്.

ഞാന്‍ ബോംബെയില്‍ വര്‍ക്ക് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അവരുടെ വീട്ടില്‍ പോയപ്പോള്‍ കസിന്‍ ഒന്ന് ചായകുടിക്കാന്‍ വിളിച്ചതാണ്. പണ്ടത്തെ വലിയൊരു വീടാണ് അദ്ദേഹത്തിന്റേത്.

ഞാന്‍ വീട്ടിലേക്ക് കയറിയപ്പോള്‍ വീടിന്റെ പുറത്ത് ഒരു വലിയ ബൂട്ട്‌സ് കിടക്കുകയായിരുന്നു. ബൂട്ട്‌സ് ഇടാന്‍ ഇവിടെ ആരും ഇരിപ്പില്ലല്ലോന്ന് ഞാന്‍ ചിന്തിച്ചു. അകത്ത് ചെന്നപ്പോള്‍ അദ്ദേഹം അവിടെ ഇരിക്കുന്നു.

നമ്മള്‍ കുറേ കാലം മീഡിയയില്‍ വര്‍ക്ക് ചെയ്യുകയാണല്ലോ. അദ്ദേഹം ഒരു കോമണ്‍ ഫ്രണ്ടിനെ പോലെ സംസാരിച്ചു. വിജയ് നേരെ വീട്ടില്‍ ചെന്ന് പറഞ്ഞു. ഡാഡി, കല്യാണം കഴിക്കാനുള്ള പെണ്‍കുട്ടിയെ കണ്ടു കഴിഞ്ഞുവെന്ന്. എന്നോട് ചോദിച്ചു പോലുമില്ല.

പിറ്റേ ദിവസം അദ്ദേഹത്തിന്റെ അച്ഛന്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചു. നോക്കിയപ്പോള്‍ എനിക്ക് അന്ന് വലിയ പ്രശ്‌നം തോന്നിയില്ലായിരുന്നു. ഞാനും സമ്മതിച്ചു. കുറച്ച് കാലം കൂടെ ഡേറ്റ് ചെയ്യണമായിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.

ശരിക്കും പറഞ്ഞാല്‍ രണ്ടുവര്‍ഷം ഞങ്ങളുടേത് ഡേറ്റിങ് ലൈഫ് ആയിരുന്നു. രണ്ടുവര്‍ഷത്തോളം ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ട്രാവലിങ്ങായിരുന്നു,” ധന്യ വര്‍മ പറഞ്ഞു.

content highlight: interviewer dhanya varma about her partner

We use cookies to give you the best possible experience. Learn more