ഞാന്‍ പാര്‍ട്ടിയുടെ ചെലവില്‍ ഇതുവരെ ഒരു പൈസ ഉപയോഗിച്ച് ജീവിച്ചിട്ടില്ല. എന്റെ ചെലവിലാണ് വള്ളിക്കുന്നിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത് എന്നു പറഞ്ഞു ഞാന്‍. അതില്‍ അഹന്തയൊന്നും ആരും ധരിക്കണ്ട. തികയാതെ വരുന്ന കാശ് പലപ്പോഴും ഞാന്‍ എടുത്ത് കൊടുത്തതാ. എന്റെ കയ്യില്‍ അധികമൊന്നും ഉണ്ടായിട്ടല്ല. എന്റെ വീട്ടില്‍ കൊടുക്കേണ്ട കാശ് പോലും ഞാന്‍ പുറത്ത് എടുത്തിട്ട് എനിക്ക് കടം വാങ്ങേണ്ട ഗതികേട് വരെ ഉണ്ടായിട്ടുണ്ട്.
ദി അദര്‍ സൈഡ് :
യു കലാനാഥന്‍ | ഷിനോയ്.ഏ.കെ
കേരള യുക്തിവാദി സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ യു. കലാനാഥന്‍, ഒരു നാസ്തികനെന്നതിലുപരി കേരളത്തിലെ കമ്മ്‌യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ചരിത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിത്വം കൂടിയാണ്. നാസ്തിക ജീവിതം ഒരു മതമായി സ്വീകരിക്കുന്നതിനു പകരം അതിനെ സ്വന്തം കടമയായും ഉത്തരവാദിത്വമായും കാണുന്നയാള്‍. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിലധിഷ്ടിതമായ വീക്ഷണത്തിലൂന്നി ജീവിതം മുന്നോട്ട് കൊണ്ടു പൊകുന്ന ഇദ്ദേഹത്തിന് മതം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങി ഓരോ വിഷയങ്ങളിലും തന്റേതായ കാഴ്ച്ചപ്പാടുകളുണ്ട്. കേരളത്തിലെ യുക്തിവാദി സമൂഹത്തിന്റെ ചരിത്രവും സാമൂഹിക വിഷയങ്ങളിലെ തന്റെ വീക്ഷണങ്ങളും യു. കലാനാഥന്‍ ഡൂള്‍ന്യൂസിനോട് പങ്കുവെക്കുന്നു
യുക്തിവാദികള്‍ക്കിടയില്‍ വിഭാഗീയതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്താണ് ഇതിനുള്ള കാരണം?
കേരളത്തില്‍ യുക്തിവാദികള്‍ക്കിടയിലെ വിഭാഗീയ ഗ്രൂപ്പുകള്‍ ഒരു നാലെണ്ണമെങ്കിലും ഉണ്ടാകും. 1974 കാലത്ത് ഇടമറുകാണ് ആദ്യമായി വിഭാഗീയതയുടെ വിത്ത് പാകിയത്. അതിന്റെ അടിസ്ഥാന പ്രശ്‌നം എന്താണെന്നു വച്ചാല്‍ അയാള്‍ നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു എന്നതാണ്. അദ്ദേഹം നക്‌സലിസത്തിന്റെ ഭാഗമാവുകയും നാടന്‍ പെരുങ്കൊല്ലന്‍മാരുണ്ടാക്കുന്ന തോക്ക് വാങ്ങി നക്‌സലൈറ്റുകള്‍ക്ക് വില്‍ക്കുകയും ചെയ്തു.
മനോരമയിലെ ജോലിക്കാരനായിരുന്നു ഇമറുക് അന്ന്. ആ ജോലിയിലിരുന്നുകൊണ്ടാണ്. ഇയാള്‍ തോക്ക് വാങ്ങി വിറ്റത്. ഈ തോക്ക് വാങ്ങിയ അന്നത്തെ നക്‌സല്‍ ഗ്രൂപ്പില്‍പെട്ട ഒരാള്‍ പിടിയിലാവുകയും തോക്കിന്റെ ഉറവിടം വെളിപ്പെടുത്തുകയും ചെയ്തപ്പോള്‍ ഇടമറുക് പിടിക്കപ്പെട്ടു. ഇയാള്‍ പാവം പണമുണ്ടാക്കാന്‍ ചെയ്തപണിയായിരുന്നു അത്. നക്‌സലൈറ്റ് ഗ്രൂപ്പുമായി അയാള്‍ക്ക് കാര്യമായ ബന്ധമില്ല.
ആള് വിശുദ്ധ യുക്തിവാദി തന്നെയാണ്. അന്ന് അല്‍പം സാമ്പത്തിക ബുദ്ധിമുട്ടുകളിലായിരുന്ന അയാള്‍ ഇങ്ങനെയുള്ള ചില ബിസിനസ്സുകള്‍ ചെയ്താണ് രണ്ടറ്റവു കൂട്ടിമുട്ടിക്കാന്‍ ശ്രമിച്ചത്. അല്ലാതെ അതിന്റെ പിന്നില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ അറസ്റ്റ് സംഭവിച്ചതോടെ ഇയാളെ സംഘത്തിന്റെ കൂടെ നിര്‍ത്താന്‍ സാധിച്ചില്ല. അങ്ങനെയാണ് അയാള്‍ സംഘത്തില്‍ നിന്ന് വേര്‍പിരിഞ്ഞത്. പിന്നീട് അയാള്‍് സ്വന്തം സംഘടനയുണ്ടാക്കി.അങ്ങനെയാണ് ഇന്ത്യന്‍ യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ അയാള്‍ വരുന്നത്.
പിന്നീട് വൈരുദ്ധ്യാത്മക ഭൗതികവാദം യുക്തിവാദിസംഘത്തിന്റെ നയപ്രഖ്യാപന രേഖയില്‍ പറഞ്ഞിട്ടുണ്ടെന്നും അത് ശാസ്ത്രീയമല്ല എന്നും പറഞ്ഞ് അയാള്‍ ഒരു ക്യാമ്പയിന്‍ നടത്തി. അദ്ദേഹത്തെ പുറത്താക്കിയതിലുള്ള വിദ്വേഷമായിരുന്നു ഇതിനുപിന്നില്‍. അങ്ങനെയാണ് ഒന്നാമത്തെ വിഭാഗീയത കടന്നുവരുന്നത്. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാഗത്തെ അയാള്‍ തള്ളിപ്പറഞ്ഞത് 79ല്‍ അല്ല. ആ വര്‍ഷമാണ് ഈ നയപ്രഖ്യാപന രേഖ അംഗീകരിക്കുന്നത്. അത് കഴിഞ്ഞ് 83ലാണ് അയാളിത് തള്ളിപ്പറയുന്നത്.
വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിന്റെ കാഴ്ച്ചപ്പാട് യുക്തിവാദികള്‍ അംഗീകരിക്കണം. അല്ലാതെ അതിന്റെ മാര്‍ക്‌സിയന്‍ തിയറിയോ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളോ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഞാനടക്കം അങ്ങനെ തന്നെയാണ് വിശദീകരിച്ചിട്ടുള്ളത്. കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അതിന്റെ നിലവാരത്തില്‍ നടന്നോളും. അതിന് യുക്തിവാദി സംഘത്തിന്റെ ബാനറൊന്നും വേണ്ട. പക്ഷെ യുക്തിവാദികളെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം പഠിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിയില്ലെന്നാണ് ഇന്നും എന്റെ നിലപാട്.
വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിന്റെ കാഴ്ച്ചപ്പാട് യുക്തിവാദികള്‍ അംഗീകരിക്കണം. അതിന്റെ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണം എന്നില്ല അതിന്റെ ശാസ്ത്രീയ സമീപനത്തെ അംഗീകരിക്കണം എന്നാണ് ഞങ്ങളുടെ നിലപാടില്‍ പറഞ്ഞിട്ടുള്ളത്. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിന്റെ പ്രപഞ്ച വീക്ഷണം വളര്‍ന്നു വികസിക്കുവാനുള്ള സാഹചര്യം ഒരുക്കല്‍ യുക്തിവാദികളുടെ കടമയാണെന്നാണ് വാചകം.
അല്ലാതെ അതിന്റെ മാര്‍ക്‌സിയന്‍ തിയറിയോ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളോ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഞാനടക്കം അങ്ങനെ തന്നെയാണ് വിശദീകരിച്ചിട്ടുള്ളത്. കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അതിന്റെ നിലവാരത്തില്‍ നടന്നോളും. അതിന് യുക്തിവാദി സംഘത്തിന്റെ ബാനറൊന്നും വേണ്ട. പക്ഷെ യുക്തിവാദികളെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം പഠിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിയില്ലെന്നാണ് ഇന്നും എന്റെ നിലപാട്.
ആ അടിസ്ഥാനത്തിലാണ് അന്നത്തെ വേര്‍തിരിവ് വന്നത്. അന്ന് അദ്ദേഹത്തിന്റെ കൂടെ കേരളത്തില്‍ വളരെ കുറച്ച് ആളുകളേ മാത്രമേ കിട്ടിയുള്ളൂ. ഇപ്പോള്‍ അവരുടെ കമ്മറ്റി കേരളത്തില്‍ ഇല്ല. അന്ന് അയാളുടെ കൂടെ നിന്ന ഒരാളാണ് ശ്രീനി പട്ടത്താനം. അബ്ദുള്‍ അലി, അബ്ദുള്ള മേപ്പയൂര്‍, ആനക്കയം സെയ്ത് മുഹമ്മദ് എന്നിവര്‍. അതിന് കാരണം യഥാര്‍ത്ഥത്തില്‍ ഇടമറുകിന്റെ നയമല്ല. ഈ പറഞ്ഞ ആളുകളൊക്കെ മാര്‍ക്‌സിസ്റ്റ് ലൈന്‍ ഉള്ളവരാണ്. പക്ഷെ ഇവര്‍ ഇടമറുകിന്റെ കൂടെ നില്‍ക്കാന്‍ കാരണം, ഇടമറുക് അന്ന് ഇസ്ലാമിക ഖുറാന്‍ ഒരു വിമര്‍ശന പഠനം എഴുതിയിരുന്നു. അതിനുവേണ്ട പഠനപരമായ വിവരങ്ങള്‍ ശേഖരിക്കാനാണ് ഇടമറുക് അവരെ കൂട്ടിപ്പിടിച്ചത്.
അടുത്തപേജില്‍ തുടരുന്നു
പിന്നെയുള്ളത് ഇ.എ ജബ്ബാറിന്റെ നേതൃത്വത്തില്‍ വന്നൊരു ഗ്രൂപ്പാണ്. ഫ്രീ തിങ്കേഴ്‌സ് ഫോറം എന്നാണ് അവര്‍ സ്വയം വിളിക്കുന്നത്. ഇതിനു പിന്നിലും വ്യക്തിപരമായ താല്പര്യങ്ങളാണുണ്ടായത്. ജബ്ബാറിന് സംഘത്തിന്റെ പ്രസിഡന്റ് ആകണമത്രെ. അക്കാര്യം ഞങ്ങളോടാരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനൊക്കെ രാജിവെച്ചുകൊടുക്കുമായിരുന്നു. ഞാന്‍ പതിനഞ്ച് വര്‍ഷത്തോളം പ്രസിഡന്റായിരുന്നു. ഞാന്‍ തന്നെ നിര്‍ബന്ധം ചെലുത്തിയിട്ടാണ് ആ സ്ഥാനം ഒഴിഞ്ഞത്. അത്രയും കാലം പ്രസിഡന്റായിരിക്കുന്നത് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന് യോജിച്ചതല്ല എന്ന് തോന്നിയതുകൊണ്ട് കൂടിയുമാണ് ഞാന്‍ സ്ഥാനം ഒഴിഞ്ഞത്.
കാരണം അബ്ദുള്‍ അലി ഖുറാന്‍ പണ്ഡിതനാണ്, അബ്ദുള്ള മേപ്പയൂര്‍, ആനക്കയം സെയ്ത് മുഹമ്മദ് എന്നിവര്‍ ഇസ്ലാമിക പണ്ഡിതന്‍മാരുമാണ്. എന്നാല്‍ ഇടമറുക് ഇവരെ കാലുവാരുകയാണുണ്ടായത്. ഇസ്‌ലാമിക ഖുറാന്‍ ഒരു വിമര്‍ശന പഠനത്തിന് വേണ്ട വിവരങ്ങള്‍ നല്‍കിയത് ആ മൂന്ന് പേരായിരുന്നു എന്നാല്‍ പഠനം പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ ആമുഖത്തില്‍ പോലും സഹായം ചെയ്ത ആളുകളുടെ പേരുപോലും പരാമര്‍ശിച്ചില്ല.
അത് അവരെ വല്ലാതെ വിഷമിപ്പിച്ചു. അങ്ങനെ ശ്രീനി പട്ടത്താനം ഈ മൂന്ന് പേരെയും കൂട്ടി ഭാരതീയ യുക്തിവാദി സംഘത്തിന് നോതൃത്വം കൊടുത്തു. അത് ഇടമറുകിനോടുള്ള വിരോധം കൊണ്ടുണ്ടായ വിഭാഗീയതായായിരുന്നു ഇത്. അവര്‍ക്ക് പെട്ടന്ന് ഞങ്ങളുടെ അടുത്തേക്ക് തിരിച്ച് വരിക പ്രയാസമായിരുന്നു.
പക്ഷെ പിന്നീട് അബ്ദുള്‍ അലി ഭാരതീയ യുക്തിവാദി സംഘത്തിലെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കേരള യുക്തിവാദി സംഘത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങുടെ ജില്ലാകമ്മറ്റിയിലാണ് അദ്ദേഹം. വ്യക്തിപരമായ പ്രശ്‌നങ്ങളൊക്കെയാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം കാതല്‍. മറ്റെല്ലാ ആളുകളേയും പോലെ എല്ലാ യുക്തിവാദികള്‍ക്കും വൈകാരികമായ പ്രശ്‌നങ്ങള്‍ ഉണ്ട്.
പരമേശ്വരന്‍ എന്നൊരാള്‍ എറണാകുളത്തുണ്ടായിരുന്നു അദ്ദേഹം ഒരു കൊണ്‍ഗ്രസ് അനുഭാവിയായിരുന്നു. യുക്തിവാദി സംഘം കമ്മ്യൂണിസ്റ്റ്കാരുടെ സ്വാധീനത്തിലാണെന്നും പറഞ്ഞ് എറണാകുളത്ത് ഒരു ഗ്രൂപ്പുണ്ടാക്കി ആ ഗ്രൂപ്പ് ഇപ്പോള്‍ ഇല്ല. അന്ന് യുക്തിവാദി സംഘത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍മാരെ ചേര്‍ത്താണ് അദ്ദേഹം ഈ ഗ്രൂപ്പുണ്ടാക്കിയത്. പക്ഷെ അവര്‍ക്ക് നിലനില്‍ക്കാന്‍ കഴിഞ്ഞില്ല.
പിന്നെയുള്ളത് ഇ.എ ജബ്ബാറിന്റെ നേതൃത്വത്തില്‍ വന്നൊരു ഗ്രൂപ്പാണ്. ഫ്രീ തിങ്കേഴ്‌സ് ഫോറം എന്നാണ് അവര്‍ സ്വയം വിളിക്കുന്നത്. ഇതിനു പിന്നിലും വ്യക്തിപരമായ താല്പര്യങ്ങളാണുണ്ടായത്. ജബ്ബാറിന് സംഘത്തിന്റെ പ്രസിഡന്റ് ആകണമത്രെ. അക്കാര്യം ഞങ്ങളോടാരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനൊക്കെ രാജിവെച്ചുകൊടുക്കുമായിരുന്നു. ഞാന്‍ പതിനഞ്ച് വര്‍ഷത്തോളം പ്രസിഡന്റായിരുന്നു. ഞാന്‍ തന്നെ നിര്‍ബന്ധം ചെലുത്തിയിട്ടാണ് ആ സ്ഥാനം ഒഴിഞ്ഞത്. അത്രയും കാലം പ്രസിഡന്റായിരിക്കുന്നത് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന് യോജിച്ചതല്ല എന്ന് തോന്നിയതുകൊണ്ട് കൂടിയുമാണ് ഞാന്‍ സ്ഥാനം ഒഴിഞ്ഞത്.
യുക്തിവാദി സംഘം ശാസ്ത്രീയ ചിന്തയുള്ളവരല്ലെന്നും അന്ധവിശ്വാസികളാണെന്നുമായിരുന്നു ഇവിടുന്ന് വേര്‍പിരിഞ്ഞു പോകാന്‍ അയാള്‍ കണ്ടെത്തിയ തന്ത്രം. സംഘത്തിലുള്ളവര്‍ സെക്യുലാര്‍ അന്ധവിശ്വാസികളാണെന്നായിരുന്നു അയാളുടെ കണ്ടുപിടുത്തം. ഞങ്ങളൊക്കെ വൈരുദ്ധ്യാത്മക വൈരുദ്യവാദത്തിന്റെ വീക്ഷണം അംഗീകരിക്കുന്നവരാണെന്നും അത് അശാസ്ത്രീയമാണെന്നുമായിരുന്നു അവരുടെ രണ്ടാമത്തെ വാദം.
യുക്തിവാദി സംഘം ശാസ്ത്രീയ ചിന്തയുള്ളവരല്ലെന്നും അന്ധവിശ്വാസികളാണെന്നുമായിരുന്നു ഇവിടുന്ന് വേര്‍പിരിഞ്ഞു പോകാന്‍ അയാള്‍ കണ്ടെത്തിയ തന്ത്രം. സംഘത്തിലുള്ളവര്‍ സെക്യുലാര്‍ അന്ധവിശ്വാസികളാണെന്നായിരുന്നു അയാളുടെ കണ്ടുപിടുത്തം. ഞങ്ങളൊക്കെ വൈരുദ്ധ്യാത്മക വൈരുദ്യവാദത്തിന്റെ വീക്ഷണം അംഗീകരിക്കുന്നവരാണെന്നും അത് അശാസ്ത്രീയമാണെന്നുമായിരുന്നു അവരുടെ രണ്ടാമത്തെ വാദം.
എണ്‍പതുകള്‍ മുതല്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ജബ്ബാര്‍ ഈ അടുത്ത കാലത്താണ് ഇതൊക്കെ പറയുന്നത്. ഇതുവരെ അയാള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ സംഘടനാവിഷയങ്ങളുമായി ബന്ധമുള്ള ഇടതുപക്ഷക്കാരന്‍ കൂടിയാണ് ഇദ്ദേഹം. എന്നിട്ടാണ് അവസാന നിമിഷം ഒരു ഗ്രൂപ്പുണ്ടാക്കാന്‍ വേണ്ടി വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദം പറഞ്ഞ് ഈ തര്‍ക്കം ഉണ്ടാക്കിയത്. എന്നാല്‍ ജില്ലയിലുള്ള കുറച്ചാളുകളെയല്ലാതെ വേറെയാരെയും അയാള്‍ക്ക് കിട്ടിയിട്ടില്ല. ചില ആളുകളൊക്കെ ഉണ്ടാകുമായിരിക്കും. സെമിനാര്‍ നടത്തിയാല്‍ ആളുകളെ കിട്ടാന്‍ വല്യപ്രയാസം ഒന്നുമില്ല. ഒരു പൊതുവിഷയം വരുമ്പോള്‍ ആരും വരുമല്ലോ.
നയപരമായ കാരണത്താലുള്ള വിഭാഗീയത ഇവിടെ ഉണ്ടായിട്ടില്ല. മറ്റ് കാരണങ്ങളിലുള്ള തര്‍ക്കങ്ങള്‍ക്ക് നയപരമായ വേഷം കൊടുത്തുകൊണ്ടാണ് പല ഗ്രൂപ്പുകളും കേരളത്തില്‍ വളര്‍ന്നത്. അത് യുക്തിവാദ സംസ്‌കാരത്തിന് ചേര്‍ന്നതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇക്കാര്യം പറയാനാണ് അതിന്റെ പശ്ചാത്തലം ഞാന്‍ പറഞ്ഞത്.
അടുത്തപേജില്‍ തുടരുന്നു
കേരളത്തിലെ ഇസ്‌ലാമിക വിമര്‍ശനം നടത്തിയ ഹിന്ദു നേതാക്കന്‍മാരില്‍ ഒരാള്‍ ഞാന്‍ തന്നെയാണ്. ആ വിഷയത്തില്‍ നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ എഴുതിയിട്ടുണ്ട്. മാത്രവുമല്ല മുസ്‌ലീം യുക്തിവാദികള്‍ അധികമില്ല. എന്നാല്‍ ഇസ്‌ലാമിക വിമര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് കേരളത്തിലെ യുക്തിവാദി സംഘം തന്നെയാണ്.
കേരളത്തിലെ യുക്തിവാദികള്‍ ഹൈന്ദവയുക്തിവാദികളാണെന്ന ഒരു ആരോപണം ഉണ്ടല്ലോ?
അതെല്ലാം കള്ളപ്രചരണങ്ങളാണ്. കേരളത്തിലെ ഇസ്‌ലാമിക വിമര്‍ശനം നടത്തിയ ഹിന്ദു നേതാക്കന്‍മാരില്‍ ഒരാള്‍ ഞാന്‍ തന്നെയാണ്. ആ വിഷയത്തില്‍ നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ എഴുതിയിട്ടുണ്ട്. മാത്രവുമല്ല മുസ്‌ലീം യുക്തിവാദികള്‍ അധികമില്ല. എന്നാല്‍ ഇസ്‌ലാമിക വിമര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് കേരളത്തിലെ യുക്തിവാദി സംഘം തന്നെയാണ്.
എന്തുകൊണ്ടെന്നാല്‍, 83ല്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് കാരണമായത് ഏക സിവില്‍ കോഡിനുവേണ്ടി ഞാനും ഞങ്ങളുടെ സംഘടനയും ശക്തമായി നില കൊണ്ടു എന്നുള്ളതാണ്. ആ കാലത്താണ് ഏക സിവില്‍ കോഡിനു വേണ്ടിയുള്ള ഗൗരവമേറിയ കാമ്പയിന്‍ കോഴിക്കോട് വന്നത്. പിന്തിരിപ്പന്‍ മത നിയമങ്ങളെ ഒഴിവാക്കാനാണ് ഏക സിവില്‍ കോഡ് വേണമെന്ന ആവശ്യം ഉയര്‍ത്തിയത്.
അന്നും ഇന്നും ഏറ്റവും പിന്തിരിപ്പന്‍ മതനിയമം ഇസ്‌ലാമിന്റേതാണ്. അതിനെ കുറിച്ച് ശക്തമായി വിമര്‍ശിച്ച് ഞാന്‍ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. പിന്നെയെങ്ങനാ ഹൈന്ദവ യുക്തിവാദികളെന്ന് പറയുക. ആര്‍.എസ്.എസ്‌കാരും ബി.ജെ.പി കാരും ചോദിക്കുന്ന ചോദ്യമാണിത്.
അപ്പോള്‍ ഹിന്ദു വിമര്‍ശനം ഭൂരിപക്ഷം ആവാന്‍ കാരണം ഹിന്ദുക്കള്‍ ഭൂരിക്ഷം ആയതുകൊണ്ടും ഹിന്ദുക്കളെ വിമര്‍ശിക്കേണ്ടത് ഭൂരിപക്ഷ ആവശ്യമായതുകൊണ്ടുമാണ്. അല്ലാതെ ഏകപക്ഷീയതയില്ല. മുസ്‌ലീം വിഭാഗവുമായി നിരവധി സംവാദങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. ഇത് ഹിന്ദു സംഘടനകള്‍ അവരെ കരുതിക്കൂട്ടി വിമര്‍ശിക്കുന്നു എന്ന് വരുത്തുകയാണ്. എന്നിട്ട് ആളുകളെ നമുക്കെതിരെ വൈകാരികമാക്കി തിരിക്കുക. ചോദ്യത്തിന് ഉത്തരം പറയാനുള്ള ഹിന്ദു നേതാക്കന്‍മാരുടെ കഴിവില്ലായ്മയാണ് അതിനു കാരണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പാര്‍ട്ടിയുമായി ബന്ധമൊന്നുമില്ലാതിരുന്നതില്‍ എനിക്ക് വിഷമം ഉണ്ടായിരുന്നു. ആയിടക്കാണ് പാര്‍ട്ടി വിഭജിക്കപ്പെട്ടതും അന്നത്തെ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം വേര്‍പിരിഞ്ഞതും. തുടര്‍ന്ന് സംഘടന ദുര്‍ബലമായി മാറി. ആകെ ഒരു നിര്‍ജീവാവസ്ഥയായി മാറി. കമ്മറ്റികള്‍ ഇല്ലാതായി. അപ്പോഴാണ് വള്ളിക്കുന്നിലെ പാര്‍ട്ടി പുനസംഘടിപ്പിക്കാമെന്ന ഒരാലോചനയുണ്ടാവുന്നത്.
ഞാനും പാര്‍ട്ടിയും തമ്മിലുള്ള ഇവിടുത്തെ ബന്ധത്തെ കുറിച്ച് ആദ്യം പറയാം. ഞാന്‍ ചാലിയം സ്‌കൂളില്‍ മാഷായി ജോലിയില്‍ കയറിയ കാലം അന്ന് കടലുണ്ടിയിലെ പാര്‍ട്ടി നേതാക്കള്‍ എങ്ങനെയോ ഞാന്‍ നന്നായി സംസാരിക്കുന്ന ആളാണ് എന്നും മറ്റുമുള്ള കാര്യങ്ങള്‍ എന്നെ കുറിച്ച് അറിഞ്ഞു. എന്റെ ക്ലാസുകളിലൂടെയും മറ്റുമാകാം.
പിന്നീട് പാര്‍ട്ടിയുടെ പൊതുയോഗങ്ങളില്‍ അവരെന്നെ വിളിക്കാന്‍ തുടങ്ങി യോഗത്തിലെ പ്രഗത്ഭ പ്രഭാഷകനായി എന്നെ ഉപയോഗിക്കാന്‍ തുടങ്ങി. അന്ന് ഞാന്‍ യോഗങ്ങളില്‍ പങ്കെടുക്കാത്ത സ്ഥലങ്ങളില്ല. 69 കാലം ആയപ്പോഴേക്കും ഞാന്‍ അവിടെയെല്ലാം അറിയുന്ന, പാര്‍ട്ടി അംഗീകരിച്ച മാര്‍ക്‌സിസ്റ്റായി. പക്ഷെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നില്ല. അവിടെ ആയതുകൊണ്ട് മെമ്പര്‍ഷിപ് ചോദിച്ചിട്ടുമില്ല. എടുക്കണം എന്ന് അവര്‍ പറഞ്ഞിട്ടുമില്ല.
പാര്‍ട്ടിയുമായി ബന്ധമൊന്നുമില്ലാതിരുന്നതില്‍ എനിക്ക് വിഷമം ഉണ്ടായിരുന്നു. ആയിടക്കാണ് പാര്‍ട്ടി വിഭജിക്കപ്പെട്ടതും അന്നത്തെ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം വേര്‍പിരിഞ്ഞതും. തുടര്‍ന്ന് സംഘടന ദുര്‍ബലമായി മാറി. ആകെ ഒരു നിര്‍ജീവാവസ്ഥയായി മാറി. കമ്മറ്റികള്‍ ഇല്ലാതായി. അപ്പോഴാണ് വള്ളിക്കുന്നിലെ പാര്‍ട്ടി പുനസംഘടിപ്പിക്കാമെന്ന ഒരാലോചനയുണ്ടാവുന്നത്.
അങ്ങനെ അതിനുവേണ്ടി സി.കെ മാധവന്‍ മാഷിന്റെ സഹായത്തോടെ ഞങ്ങള്‍ പല ആളുകളേയും പോയിക്കണ്ടു. മാഷ് മുന്‍കൈ എടുക്കുകയാണെങ്കില്‍ ഞങ്ങളെല്ലാം കൂടെയുണ്ടാവും എന്നാണ് അവരെല്ലാം പറഞ്ഞത്. അതിനു വേണ്ടി ആദ്യം ചെയ്തത് അന്നത്തെ യുവജന വിഭാഗമായ എ.ഐ.എസ്.എഫ് പുനസംഘടിപ്പിക്കുകയാണ്.
അടുത്തപേജില്‍ തുടരുന്നു
70ല്‍ അവിടെ ബ്രാഞ്ച് വന്നു, 71ല്‍ പൂര്‍ണ്ണ മെമ്പര്‍ഷിപ്പ് കിട്ടി. പിന്നീട് ഇവിടെ പാര്‍ട്ടിപ്രവര്‍ത്തനം സജീവമായി. അതോടെ കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കുമൊക്കെ എന്നോട് ശത്രുതയായി. പാര്‍ട്ടിയുടെ ശക്തമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് ക്ഷീണമുണ്ടായി. അത് അവരില്‍ പ്രകോപനമായിമാറുകയും അവര്‍ എനിക്കെതിരെ പെണ്ണ് കേസ് വരെ ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. അത് സംഘടനാപരമായി പോരാടി ഞങ്ങള്‍ പരാജപ്പെടുത്തി.
70ല്‍ അവിടെ ബ്രാഞ്ച് വന്നു, 71ല്‍ പൂര്‍ണ്ണ മെമ്പര്‍ഷിപ്പ് കിട്ടി. പിന്നീട് ഇവിടെ പാര്‍ട്ടിപ്രവര്‍ത്തനം സജീവമായി. അതോടെ കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കുമൊക്കെ എന്നോട് ശത്രുതയായി. പാര്‍ട്ടിയുടെ ശക്തമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് ക്ഷീണമുണ്ടായി. അത് അവരില്‍ പ്രകോപനമായിമാറുകയും അവര്‍ എനിക്കെതിരെ പെണ്ണ് കേസ് വരെ ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. അത് സംഘടനാപരമായി പോരാടി ഞങ്ങള്‍ പരാജപ്പെടുത്തി.
അടിപിടിയിലേക്ക് ഇത് നീങ്ങും എന്ന താക്കീത് എനിക്കവര്‍ക്ക് കൊടുക്കേണ്ടി വന്നു. ഇനിയെന്നെ പൊതുവേദിയില്‍ വച്ച് ഏതെങ്കിലും കോണ്‍ഗ്രസ്‌കാരന്‍ വ്യക്തിപരമായി അപമാനിച്ചാല്‍ അവര്‍ വീട്ടിലെത്തില്ല എന്നവരോട് പറയേണ്ടി വന്നു. പിന്നീട് കോണ്‍ഗ്രസ് അനങ്ങിയിട്ടില്ല. അത് തെമ്മാടിത്തമാണെന്ന് അവര്‍ക്കറിയാമായിരുന്നു. വലിയ ഒരു വിഭാഗം കോണ്‍ഗ്രസുകാരും അന്ന് അതിനോട് സഹകരിച്ചിരുന്നില്ല. അവരെല്ലാം അന്നെന്റെ പക്ഷത്തായിരുന്നു. കാരണം അവര്‍ക്കൊക്കെ എന്നെ അറിയാമായിരുന്നു.
അങ്ങനെയിരിക്കെയാണ് 79ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നത്. 63ല്‍ പഞ്ചായത്ത് വന്നിട്ട് 79 വരെ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. പതിനാറ് കൊല്ലമാണ് അന്നത്തെ ഭരണാധികാരികള്‍ അധികാരം ഇട്ട് വിഴുങ്ങിയിരുന്നത്. നമ്മുടെ ജനാധിപത്യ കേരളത്തിലെ അന്നത്തെ ജനാധിപത്യ കോണ്‍ഗ്രസ് ചെയ്ത ചെറ്റത്തരത്തിന്റെ ഭാഗമായിരുന്നു അത്. എന്താകാരണം? അവര്‍ക്കറിയാം അടുത്ത തെരഞ്ഞെടുപ്പ് വന്നാല്‍ അവരുടെ അധികാരം നഷ്ടമാവുമെന്ന് അതുകൊണ്ട് മാത്രം ചെയ്തതാ.
ആ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഞങ്ങള്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് മേല്‍ക്കമ്മറ്റിയില്‍ നിന്നൊരു നിര്‍ദ്ദേശം വന്നത്. ഇവിടെ മത്സരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മുസ്‌ലീം ലീഗുമായി ഐക്യം ഉണ്ടാക്കണം എന്ന് നിര്‍ബന്ധം. അങ്ങനെ വന്നപ്പോ ഞാന്‍ പറഞ്ഞു, ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്ന തീരുമാനമല്ല, ഇത് മുസ്‌ലീം ലീഗിന്റെ അടുക്കളയില്‍ നിന്ന് ആഹാരം കഴിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എടുത്ത തീരുമാനമാണ്. ആ തീരുമാനം വള്ളിക്കുന്നില്‍ നടപ്പാക്കാന്‍ കഴിയില്ല.
വള്ളിക്കുന്നിനെ ശരിക്ക് വള്ളിക്കുന്നാക്കിമാറ്റിയത് ഞാന്‍ തന്നെയാണ്. ആദ്യം ഞാന്‍ ചെയ്ത പണി ആനങ്ങാടിയില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്സ്റ്റിയിലേക്കുള്ള റോഡ് ടെന്റര്‍ ചെയ്യിപ്പിച്ചു. അതിന് അവിടെ ഒരു റെയില്‍വേ ഗേറ്റ് ആവശ്യമായി വന്നു എങ്കിലേ വാഹനങ്ങള്‍ വരുള്ളൂ. അന്ന് വാഹന സൗകര്യങ്ങളോ ഇന്ന് കാണുന്ന പോലുള്ള പാലങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല.
ലീഗിനെ അംഗീകരിച്ചുകൊണ്ടും ലീഗിന് പിന്തുണകൊടുത്തുകൊണ്ടും മത്സരിക്കാന്‍ ഞാന്‍ തയ്യാറല്ല. എല്ലാ സഖാക്കളും അതില്‍ എന്റെ ഒപ്പം നിന്നു. അങ്ങനെ ലീഗിനെയും കോണ്‍ഗ്രസിനെയും എതിര്‍ത്തുകൊണ്ട് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അങ്ങനെ മത്സരിച്ചു. ആ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് ഞങ്ങള്‍ക്ക് കിട്ടി, കോണ്‍ഗ്രസിന് ഒര് സീറ്റും ലീഗിന് രണ്ടും സീറ്റ് കിട്ടി. അങ്ങനെയാണ് ഞാന്‍ ആദ്യം പഞ്ചായത്ത് പ്രസിഡന്റ് ആവുന്നത്. അന്ന് ഞാന്‍ എല്‍.സി മെമ്പറായിരുന്നു.
ഒരു പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍
വള്ളിക്കുന്നിനെ ശരിക്ക് വള്ളിക്കുന്നാക്കിമാറ്റിയത് ഞാന്‍ തന്നെയാണ്. ആദ്യം ഞാന്‍ ചെയ്ത പണി ആനങ്ങാടിയില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്സ്റ്റിയിലേക്കുള്ള റോഡ് ടെന്റര്‍ ചെയ്യിപ്പിച്ചു. അതിന് അവിടെ ഒരു റെയില്‍വേ ഗേറ്റ് ആവശ്യമായി വന്നു എങ്കിലേ വാഹനങ്ങള്‍ വരുള്ളൂ. അന്ന് വാഹന സൗകര്യങ്ങളോ ഇന്ന് കാണുന്ന പോലുള്ള പാലങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല.
ആ റോഡിന്റെ പി.ഡബ്ല്യൂ.ഡി എഞ്ജിനീയറെ കൊണ്ടു തന്നെ ലെവല്‍ക്രോസിനുള്ള പെറ്റീഷന്‍ അയപ്പിച്ചു. അതായിരുന്നു ആദ്യ പ്രവര്‍ത്തനം. അതിനുശേഷമാണ് കോട്ടക്കടവ് പാലം. വള്ളിക്കുന്നിന് കൂടുതല്‍ ബന്ധം വടക്കോട്ടായിരുന്നു. 1983 കാലത്ത് കോട്ടക്കടവ് റോഡിനുള്ള പ്രൊപ്പോസല്‍ ബജറ്റില്‍ വന്നു. 1987ല്‍ റോഡ് പൂര്‍ത്തിയായി. ആ റോഡ് വന്നതോടെ വള്ളിക്കുന്നുകാര്‍ക്ക് മോചനമായി.
1979 മുതല്‍ 1984 വരെയായിരുന്നു എന്റെ പഞ്ചായത്ത് കാലവധി. അതു കഴിഞ്ഞതിനു ശേഷം കോണ്‍ഗ്രസില്‍ നിന്നും വാസുമാഷെ ഇങ്ങോട്ട് കൊണ്ട് വന്ന് ഒരു കമ്മ്യൂണിസ്റ്റ് ഭരണം നടത്തുകയാണ് ചെയ്തത്. കോണ്‍ഗ്രസുകാരനെ പ്രസിഡന്റാക്കിയിട്ട് അയാളുടെ തെമ്മാടിത്തരത്തിന് കൂട്ട് നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുകയാണ് അടുത്തതവണ. അപ്പോഴെക്കും എന്നെ പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്തു. ഈ സമയത്തൊക്കെ ഞാന്‍ യുക്തിവാദി സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
അടുത്തപേജില്‍ തുടരുന്നു
ഇ.എം.എസ് മാര്‍ക്‌സിസത്തെ വികലമാക്കി മതത്തോടുള്ള മാര്‍ക്‌സിയന്‍ സമീപനത്തില്‍ വെള്ളം ചേര്‍ത്തിട്ടാണവതരിപ്പിച്ചത്. അങ്ങനെ വെള്ളം ചേര്‍ത്ത് ലീഗിന്റെ മൂട്താങ്ങേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഇ.എം.എസ്സിന് അതുണ്ടാവും, പാര്‍ട്ടിയുടെ അധികാര രാഷ്ട്രീയമാണ് ഊന്നല്‍. അല്ലാതെ സാമൂഹിക വിപ്ലവമല്ല.
ഇ.എം.എസ് മാര്‍ക്‌സിസത്തെ വികലമാക്കി മതത്തോടുള്ള മാര്‍ക്‌സിയന്‍ സമീപനത്തില്‍ വെള്ളം ചേര്‍ത്തിട്ടാണവതരിപ്പിച്ചത്. അങ്ങനെ വെള്ളം ചേര്‍ത്ത് ലീഗിന്റെ മൂട്താങ്ങേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഇ.എം.എസ്സിന് അതുണ്ടാവും, പാര്‍ട്ടിയുടെ അധികാര രാഷ്ട്രീയമാണ് ഊന്നല്‍. അല്ലാതെ സാമൂഹിക വിപ്ലവമല്ല.
സാമൂഹ്യ വിപ്ലവത്തിന്റെ പാര്‍ട്ടി അധികാര രാഷ്ട്രീയത്തിലേക്ക് തരം താണതിന്റെ സിമ്പലായിട്ടെ അതിനെ പരിഗണിക്കാന്‍ പറ്റൂ. അതുകൊണ്ട് എനിക്ക് അതില്‍ ഇടപെടാന്‍ കഴിയില്ല ഇടപെട്ടാല്‍ തന്നെ അത് ഇ.എം.എസിന് എതിരായിരിക്കും. പാര്‍ട്ടി മെമ്പര്‍ എന്ന നിലയ്ക്ക് ഇ.എം.എസിനെതിരെ പ്രബന്ധം എഴുതേണ്ട എന്നു വിചാരിച്ചിട്ടാണ് ഞാന്‍ അതിലിടപെടാതിരുന്നത്. അത് അവര്‍ക്ക് പിടിച്ചില്ല. അങ്ങനെ ഇനി എന്നെ എല്‍.സിയിലേക്ക് വിളിക്കണ്ട എന്ന് എല്‍.സിക്ക് നിര്‍ദ്ദേശം കൊടുത്തു. പാര്‍ട്ടി സഖാക്കള്‍ എന്നോട് ഈ വിവരം പറഞ്ഞും. ഞാന്‍ അത് അംഗീകരിച്ചു,
ഞാന്‍ പാര്‍ട്ടിയുടെ ചെലവില്‍ ഇതുവരെ ഒരു പൈസ ഉപയോഗിച്ച് ജീവിച്ചിട്ടില്ല. എന്റെ ചെലവിലാണ് വള്ളിക്കുന്നിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത് എന്നു പറഞ്ഞു ഞാന്‍. അതില്‍ അഹന്തയൊന്നും ആരും ധരിക്കണ്ട. തികയാതെ വരുന്ന കാശ് പലപ്പോഴും ഞാന്‍ എടുത്ത് കൊടുത്തതാ. എന്റെ കയ്യില്‍ അധികമൊന്നും ഉണ്ടായിട്ടല്ല. എന്റെ വീട്ടില്‍ കൊടുക്കേണ്ട കാശ് പോലും ഞാന്‍ പുറത്ത് എടുത്തിട്ട് എനിക്ക് കടം വാങ്ങേണ്ട ഗതികേട് വരെ ഉണ്ടായിട്ടുണ്ട്.
അങ്ങനെ എന്റെ ചെലവില്‍ പാര്‍ട്ടിവളരുകയല്ലാതെ പാര്‍ട്ടിയില്‍ നിന്നും എനിക്കൊന്നും കിട്ടിയിട്ടില്ല. ഞാന്‍ പ്രസിഡന്റ് ആയിട്ടുണ്ട്, അതിന് ഞാന്‍ നാട് നന്നാക്കിയിട്ടുമുണ്ട്.
അങ്ങനെ എന്റെ ചെലവില്‍ പാര്‍ട്ടിവളരുകയല്ലാതെ പാര്‍ട്ടിയില്‍ നിന്നും എനിക്കൊന്നും കിട്ടിയിട്ടില്ല. ഞാന്‍ പ്രസിഡന്റ് ആയിട്ടുണ്ട്, അതിന് ഞാന്‍ നാട് നന്നാക്കിയിട്ടുമുണ്ട്. ആ അലവന്‍സ് ഉപയോഗിച്ച് വീട്ടിലെ അടുക്കളയിലേക്ക് ഞാന്‍ ഒന്നും വാങ്ങിയിട്ടില്ല. അത് ഞാന്‍ പൊതുപ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്തുകയാണ് ചെയ്തത്. എന്നിട്ടും എനിക്കത് തികയുമായിരുന്നില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ എന്നെ പുറത്താക്കിയതാണ് അല്ലാതെ ഞാന്‍ പാര്‍ട്ടിയെ ഒഴിവാക്കിയതല്ല. അതുകൊണ്ട് പാര്‍ട്ടിക്ക് ദോഷം വരുന്ന എന്ത് കാര്യം ഇവിടെ നടന്നാലും ഞാനുണ്ടാക്കിയ പാര്‍ട്ടിയെ ആരുവന്ന് നശിപ്പിച്ചാലും ഞാന്‍ ചെറുക്കും. അതേസമയം പാര്‍ട്ടിയെ വളര്‍ത്താന്‍ നിങ്ങള്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും എന്റെ പിന്തുണയുണ്ടാകും. എന്നെ പുറത്താക്കിയതുകൊണ്ട് ഞാന്‍ പകവീട്ടാനൊന്നും പോണില്ല.
വിവരമില്ലാത്ത ചില ആളുകള്‍ അങ്ങനെ ഒരു തീരുമാനമെടുത്തെങ്കില്‍ അതവരുടെ വിവരക്കേട്. പക്ഷെ എനിക്ക് അതിനനുസരിച്ച് തെറ്റായ തീരുമാനമെടുക്കാന്‍ സാധിക്കില്ല. പാര്‍ട്ടി പുറത്താക്കിയതുകൊണ്ട് മാര്‍ക്‌സിസവും ലെനിനിസവും തെറ്റാണെന്ന് പറയാന്‍ എനിക്കാവൂല. അതുകൊണ്ട് ഞാന്‍ എന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കും. പക്ഷെ വിളിക്കാതെ വരില്ല വിളിച്ചാല്‍ എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ സഹകരിക്കും എന്നും പറഞ്ഞു.
വള്ളിക്കുന്നിലെ സി.പി.ഐ.എമ്മാണെങ്കില്‍ എന്നെ ഒഴിവാക്കി ഒന്നും ചെയ്യാറില്ല. നാളെയാണ് എല്‍.സി എങ്കില്‍ ഇവിടെ വന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. പൊതുയോഗങ്ങളില്‍ ഇപ്പോഴും ഞാന്‍ പ്രസംഗകനാകാറുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളില്‍ രംഗത്ത് ഞാനുണ്ടാവാറുണ്ട്. അത്രത്തോളമാണ് അവരെന്നെ കൊണ്ട് നടക്കുന്നത്. ഇവിടെ വള്ളിക്കുന്നില്‍ അവര്‍ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല.
അടുത്തപേജില്‍ തുടരുന്നു
അപ്പുക്കുട്ടന്‍ (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്) പ്രതികരിക്കുന്നപോലെ എന്താ മാഷ് പാര്‍ട്ടിക്കെതിരെ പ്രതികരിക്കാത്തത്? അപ്പുക്കുട്ടനോട് പാര്‍ട്ടി നന്ദികേട് കാണിച്ചതുകൊണ്ടല്ലേ എന്ന് സഖാക്കള്‍ എന്നോട് ചോദിച്ചിട്ടുണ്ട് അന്ന്. ഞാന്‍ പറഞ്ഞു, പാര്‍ട്ടി നന്ദികേട് കാണിച്ചാല്‍ നന്ദികെട്ട രൂപത്തില്‍ പ്രതികരിക്കാനുള്ള പാരമ്പര്യം അപ്പുക്കുട്ടനുണ്ടാവും. ആ പാരമ്പര്യത്തിലല്ല ഞാന്‍ ജനിച്ചത് അതാണ് കുഴപ്പമെന്ന് ഞാന്‍ അവരോട് പറഞ്ഞു.
എങ്ങനെയാണ് ഇവിടെ ഒരു യുക്തിവാദിക്ക് ഇത്രയധികം വോട്ട് കിട്ടുക. നേതാക്കന്‍മാരില്‍ പലരോടും ഞാന്‍ ചോദിച്ച ഒരു ചോദ്യമാണിത്. ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ യുക്തിവാദി സംഘം ജനറല്‍ സെക്രട്ടറിയാണ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥി ഞാനായിരുന്നു. വേറെ കമ്മ്യൂണിസറ്റ് പാര്‍ട്ടിയുടെ നേതാവൊന്നുമല്ല. 95ലാണ് രണ്ടാമത് മത്സരിക്കുന്നത്. അതിന്റെ പിറകിലും ഒരു ചരിത്രമുണ്ട്.
എന്നെ പുറത്താക്കിയ സമയത്ത് ഞാന്‍ പാര്‍ട്ടിയുമായി യോജിച്ചു പ്രവര്‍ത്തിക്കുകയല്ലാതെ വള്ളിക്കുന്നിലോ പുറത്തോ പാര്‍ട്ടിക്കെതിരായി ഒരുവാക്കും പറഞ്ഞിട്ടില്ല. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ചെയ്തപോലെ പാര്‍ട്ടിയെ നിന്ദിക്കുന്ന ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല. അമ്മാതിരി അന്നമല്ല ഞാന്‍ തിന്നത് എന്നാണ് അന്നെന്നോട് അതേകുറിച്ച് ചോദിച്ചവരോട് ഞാന്‍ പറഞ്ഞിട്ടുള്ളത്.
അപ്പുക്കുട്ടന്‍ (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്) പ്രതികരിക്കുന്നപോലെ എന്താ മാഷ് പാര്‍ട്ടിക്കെതിരെ പ്രതികരിക്കാത്തത്? അപ്പുക്കുട്ടനോട് പാര്‍ട്ടി നന്ദികേട് കാണിച്ചതുകൊണ്ടല്ലേ എന്ന് സഖാക്കള്‍ എന്നോട് ചോദിച്ചിട്ടുണ്ട് അന്ന്. ഞാന്‍ പറഞ്ഞു, പാര്‍ട്ടി നന്ദികേട് കാണിച്ചാല്‍ നന്ദികെട്ട രൂപത്തില്‍ പ്രതികരിക്കാനുള്ള പാരമ്പര്യം അപ്പുക്കുട്ടനുണ്ടാവും. ആ പാരമ്പര്യത്തിലല്ല ഞാന്‍ ജനിച്ചത് അതാണ് കുഴപ്പമെന്ന് ഞാന്‍ അവരോട് പറഞ്ഞു.
അതിനൊക്കെ ശേഷമാണ് ജനകീയാസൂത്രണം വരുന്നത്. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിച്ചാല്‍ ജയിക്കില്ല എന്ന സ്ഥിതിയുണ്ടായി. അന്ന് എല്‍.സിക്കാര്‍ എന്റടുത്ത് വന്നു പറഞ്ഞു മാഷ് ഇത്തവണ പഞ്ചായത്തിന്റെ പ്രസിഡന്റായി മത്സരിക്കണം. എന്നാല്‍ മാത്രമേ പാര്‍ട്ടി ജയിക്കുകയുള്ളൂ എന്ന്. ഞാന്‍ പറഞ്ഞു, അതിന് ഞാന്‍ പാര്‍ട്ടി മെമ്പര്‍ അല്ലല്ലോ. അതൊക്കെ പാര്‍ട്ടി തീരുമാനങ്ങളല്ലേ. നിങ്ങള്‍ വിളിച്ചാല്‍ വല്ല സഹായവും ചെയ്ത് തരിക എന്നല്ലാതെ പാര്‍ട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയിപ്പിക്കേണ്ട വല്ല ബാധ്യതയും എനിക്കുണ്ടോ. നിങ്ങള്‍ കമ്മറ്റിയില്‍ ആലോചിച്ച് നിങ്ങള്‍ ഫീല്‍ഡിലിറങ്ങി വര്‍ക്ക് നടത്തുക, ഞാന്‍ മത്സരിക്കാനില്ല.
പാര്‍ട്ടി പുറത്താക്കിയ ഒരാള്‍ അധികാരം കിട്ടാന്‍ നേരത്ത് പാഞ്ഞ് വരിക. എന്നിട്ട് ഞാനൊരു കൊള്ളരുതാത്തവനാണെന്നും അധികാരമോഹിയാണെന്നും വരുത്തിത്തീര്‍ക്കുക ആ നെറികേടിനല്ലേ നിങ്ങള്‍ ഇപ്പോള്‍ എന്റെയടുത്ത് വന്നത് എന്ന് ഞാന്‍ അവരോട് ചോദിച്ചു.
പാര്‍ട്ടി പുറത്താക്കിയ ഒരാള്‍ അധികാരം കിട്ടാന്‍ നേരത്ത് പാഞ്ഞ് വരിക. എന്നിട്ട് ഞാനൊരു കൊള്ളരുതാത്തവനാണെന്നും അധികാരമോഹിയാണെന്നും വരുത്തിത്തീര്‍ക്കുക ആ നെറികേടിനല്ലേ നിങ്ങള്‍ ഇപ്പോള്‍ എന്റെയടുത്ത് വന്നത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. അതിന് നിങ്ങളെ വേറെ സ്ഥലം നോക്ക് എന്ന് ഞാന്‍ പറഞ്ഞു അവരെ പറഞ്ഞുവിട്ടു.
പിന്നീട് അവര്‍ ഏരിയ കമ്മറ്റിക്കാരുമായി വന്നു അവരോടും ഞാന്‍ ഇതേ മറുപടി തന്നെ പറഞ്ഞു. വേണമെങ്കില്‍ പ്രചരണത്തിന് ഞാന്‍ പങ്കെടുക്കാം മെമ്പറല്ലാത്തിടത്തോളം കാലം മത്സരത്തെ കുറിച്ച് എന്നോട് പറയണ്ട എന്നവരോട് പറഞ്ഞു.
അപ്പോള്‍ മെമ്പര്‍ഷിപ്പ് തന്നാല്‍ വാങ്ങുമോ എന്നവര്‍ ചോദിച്ചു. അത് ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തില്‍ വെച്ച് നീട്ടേണ്ട ഒരു കാര്യമല്ലല്ലോ. അത് ഞാന്‍ സ്വീകരിക്കണമെങ്കില്‍ എന്റെ തെറ്റ് എന്തെന്ന് എനിക്ക് എഴുതിത്തരണം. അത് കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാകണം. ചര്‍ച്ച നടത്തൂ ഞാന്‍ വരാലോ എന്നവരോട് പറഞ്ഞു. അതിനവര്‍ തയ്യാറല്ല.
പിന്നീട് ജില്ലാ കമ്മറ്റിയില്‍ നിന്ന് ആളുകള്‍ വന്നു. അവര്‍ എന്റെ സുഹൃത്തുക്കളായിരുന്നു. അവരെ മുഷിപ്പിക്കാന്‍ എനിക്ക് തോന്നിയില്ല. എന്നെ മത്സരിപ്പിക്കേണ്ടത് നിങ്ങള്‍ക്ക് അനിവാര്യമാണല്ലേ? അങ്ങനെയെങ്കില്‍ പത്തുകൊല്ലം മുമ്പ് പുറത്താക്കിയ ആള് സഹായിച്ചിട്ടില്ലെങ്കില്‍ പാര്‍ട്ടി ജയിക്കില്ല എന്നു പറയുന്നത് പത്തുകൊല്ലം മുമ്പ് എടുത്ത ആ തീരുമാനം തെറ്റാണെന്ന് പത്ത്തവണ ആവര്‍ത്തിക്കുന്നതിന് തുല്യമല്ലെ എന്ന് അവരോട് ഞാന്‍ ചോദിച്ചു. അവര്‍ അത് സമ്മതിക്കുകയായിരുന്നു.
അടുത്തപേജില്‍ തുടരുന്നു
പ്രസിഡന്റും പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നം വന്നാല്‍ നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം എനിക്ക് തരാമെന്ന് ഏരിയാകമ്മറ്റിയുടെ ലെറ്റര്‍ പാഡില്‍ സെക്രട്ടറി സീല്‍ ചെയ്ത് ഒപ്പിട്ട് തരണം. അങ്ങനെയാണെങ്കില്‍ ഞാന്‍ പരിശോധിക്കാമെന്നു പറഞ്ഞു. അന്നത്തെ ഏരിയാകമ്മറ്റി സെക്രട്ടറിയായ അഹമ്മദ്കുട്ടി മാഷ് ലെറ്റര്‍ പാഡെടുത്ത്. അത് എഴുതി ഒപ്പിട്ട് സീലുവെച്ച്. എനിക്ക് തന്നു. അവരതിനൊക്കെ തയ്യാറായിരുന്നു.
നന്ദിയും വിവേകവുമില്ലാത്ത പെരുമാറ്റമാണ് സഖാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. എങ്ങനെയെങ്കിലും അധികാരം പിടിച്ചു പറ്റുക എന്ന മോഹമാണ് ഇതിനു പിന്നിലുള്ളത്. എന്നിട്ടോ ആ അധികാരത്തെ ജനകീയമായി ഉപയോഗിക്കുന്നതിനു പകരം രാഷ്ട്രീയമായി കൈകാര്യം ചെയ്യുക.
ഞാന്‍ അത് കീറിവലിച്ചെറിഞ്ഞു. അവരെന്നോട് കാര്യം തിരക്കി. ഞാന്‍ പറഞ്ഞു, മാഷിന് അറിയാതെ പറ്റിയ തെറ്റിന് മാഷെ രക്ഷിക്കാനാണ് ഞാനിത് ചെയ്തത് എന്നവരോട് പറഞ്ഞു . എന്നിട്ട് പാര്‍ട്ടി ഭരണ ഘടനയെടുത്ത് കാണിച്ച് ഞാന്‍, ഇതില്‍ ഏത് വകുപ്പ് പ്രകാരമാണ് ഇപ്പോള്‍ എനിക്ക് എഴുതിത്തന്നത് എന്നവരോട് ചോദിച്ചു. അവര്‍ അത് വാങ്ങിയില്ല . അപ്പോള്‍ ഭരണഘടനാവിരുദ്ധവും പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നും ഇത് നിങ്ങളുടെ മെമ്പര്‍ഷിപ് തന്നെ ഇല്ലാതാക്കുമെന്നും ഞാന്‍ അവരോട് പറഞ്ഞു.
അത്രയും ചെയ്യാന്‍ അവര്‍ തയ്യാറായതുകൊണ്ട് ഞാന്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ എഴുതി തന്നത് പ്രാവര്‍ത്തികമാക്കിയാല്‍ മതിയെന്നും ഞാന്‍ അവരോട് പറഞ്ഞു. അങ്ങനെ പഞ്ചായത്ത് വന്നു. അതിനിടക്ക് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തര്‍ക്കമുണ്ടായി ഞാന്‍ രാജിവെക്കാന്‍ ഒരുങ്ങി. അത് പിന്നീട് പലരും ഇടപെട്ട് പരിഹരിച്ചു. അങ്ങനെ അഞ്ച് കൊല്ലത്തിനിടയ്ക്ക് അഞ്ച് തവണ ഇത്തരത്തില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്.
നന്ദിയും വിവേകവുമില്ലാത്ത പെരുമാറ്റമാണ് സഖാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. എങ്ങനെയെങ്കിലും അധികാരം പിടിച്ചു പറ്റുക എന്ന മോഹമാണ് ഇതിനു പിന്നിലുള്ളത്. എന്നിട്ടോ ആ അധികാരത്തെ ജനകീയമായി ഉപയോഗിക്കുന്നതിനു പകരം രാഷ്ട്രീയമായി കൈകാര്യം ചെയ്യുക.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആളുകള്‍ക്ക് ആനുകൂല്യം ചെയ്യുന്ന ഒരു നിലപാടിലേക്ക് ഒരു പാര്‍ട്ടി വളര്‍ന്നാല്‍ ജനാധിപത്യത്തില്‍ ആ പാര്‍ട്ടിക്ക് എന്ത് വികാസമാണ് ഉണ്ടാവുക? അതാണ് വള്ളിക്കുന്നില്‍ പിന്നീട് കണ്ടത്. ആ അഞ്ച് വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ജനകീയാസൂത്രണത്തിനുള്ള മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് ലഭിച്ചത്. അവാര്‍ഡുകള്‍ അര്‍ഹിക്കുന്ന മറ്റൊരുപാട് പ്രവര്‍ത്തനങ്ങളും അന്ന് ഞാന്‍ നടത്തിയിട്ടുണ്ട്. പിന്നീട് വന്ന പഞ്ചായത്തുകള്‍ ജനകീയമായില്ലെന്നു മാത്രമല്ല ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.