| Saturday, 16th May 2015, 7:00 am

ചുംബനസമരം സമരമായി വരുന്നത് മറ്റ് സമരപരാജയങ്ങളുടെ ഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിപരിപാടികള്‍ നടപ്പാക്കുന്നില്ല. അതാണ് ഈ അപചയം ഇന്ത്യയില്‍ ഉണ്ടാവാനുള്ള കാരണം. കേരളത്തില്‍ തന്നെ അതിന് ഉദാഹരണങ്ങളുണ്ട്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി 57 ല്‍ അധികാരത്തില്‍ വന്നു. 1967ലും 69ലുമായി രണ്ട് തവണ ഭരിച്ചു. അസ്സല് അഭിപ്രായമാണ് ഈ രണ്ട് മന്ത്രിസഭകളെ കുറിച്ചും ഇന്നും എതിര്‍കക്ഷികള്‍ പോലും കേരളത്തില്‍ പറയുന്നത്.




ദി അദര്‍ സൈഡ് :

യു കലാനാഥന്‍ | ഷിനോയ് മുകുന്ദ


 ഭാഗം മൂന്ന്‌

കേരള യുക്തിവാദി സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ യു. കലാനാഥന്‍, ഒരു നാസ്തികനെന്നതിലുപരി കേരളത്തിലെ കമ്മ്‌യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ചരിത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിത്വം കൂടിയാണ്‌. നാസ്തിക ജീവിതം ഒരു മതമായി സ്വീകരിക്കുന്നതിനു പകരം അതിനെ സ്വന്തം കടമയായും ഉത്തരവാദിത്വമായും കാണുന്നയാള്‍. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിലധിഷ്ടിതമായ വീക്ഷണത്തിലൂന്നി ജീവിതം മുന്നോട്ട് കൊണ്ടു പൊകുന്ന ഇദ്ദേഹത്തിന് മതം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങി ഓരോ വിഷയങ്ങളിലും തന്റേതായ കാഴ്ച്ചപ്പാടുകളുണ്ട്. കേരളത്തിലെ യുക്തിവാദി സമൂഹത്തിന്റെ ചരിത്രവും സാമൂഹിക വിഷയങ്ങളിലെ തന്റെ വീക്ഷണങ്ങളും യു. കലാനാഥന്‍ ഡൂള്‍ന്യൂസിനോട് പങ്കുവെക്കുന്നു



രാജ്യത്തും സംസ്ഥാനത്തും ഇടതുപക്ഷത്തിനേല്‍ക്കുന്ന തിരിച്ചടികള്‍

യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിപരിപാടികള്‍ നടപ്പാക്കുന്നില്ല. അതാണ് ഈ അപചയം ഇന്ത്യയില്‍ ഉണ്ടാവാനുള്ള കാരണം. കേരളത്തില്‍ തന്നെ അതിന് ഉദാഹരണങ്ങളുണ്ട്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി 57 ല്‍ അധികാരത്തില്‍ വന്നു.  1967ലും  69ലുമായി രണ്ട് തവണ ഭരിച്ചു. അസ്സല് അഭിപ്രായമാണ് ഈ രണ്ട് മന്ത്രിസഭകളെ കുറിച്ചും ഇന്നും എതിര്‍കക്ഷികള്‍ പോലും കേരളത്തില്‍ പറയുന്നത്.

മാതൃകാപരമായ നിയമ നിര്‍മ്മാണങ്ങള്‍നടത്തിയും തത്വദീക്ഷയുള്ള പരിപാടികള്‍ അവതരിപ്പിച്ചും പാര്‍ട്ടി നയത്തെ ഫലപ്രദമായി നടപ്പാക്കാനുള്ള അടുക്കും ചിട്ടയും ഉള്ള പ്രവര്‍ത്തനങ്ങളും നടന്നു. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസബില്ല് പോലെയുള്ള കാര്യങ്ങള്‍.

അത് കഴിഞ്ഞ് ഒരു അപാകത പാര്‍ട്ടിക്ക് വരുന്നത് 65 ല്‍ ഒരു ഇലക്ഷന്‍ നടന്നു. അതില്‍ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും തുല്യ വോട്ടുകളാണ് ലഭിച്ചത്. അന്ന് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് 67 ല്‍ വന്ന മന്ത്രിസഭയിലാണ് ഇ.എം എസ് വീണ്ടും ജയിക്കുന്നത്. അതിനുള്ള കാരണം ലീഗുമായി ഐക്യമുണ്ടാക്കിയതായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുസ്ലീം ലീഗുപോലെയുള്ള ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയുമായി ഐക്യമുണ്ടാക്കാന്‍ പാടുണ്ടോ? പാടില്ല.


ഇ.എം.എസ് തന്നെ എഴുതിയ ഒരു കൃതിയില്‍ പറയുന്നുണ്ട് മതം+ രാഷ്ട്രീയം = വര്‍ഗ്ഗീയത എന്ന്. മതപാര്‍ട്ടിയുമായി സെക്യുലാര്‍ പാര്‍ട്ടി കൂടിച്ചേര്‍ന്നാല്‍ അടിസ്ഥാന പരമായി സമൂഹത്തില്‍ വര്‍ഗ്ഗീയതതന്നെയാണ് ഉല്പാദിപ്പിക്കപ്പെടുക. ഇത് പറയുന്ന പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നും മതത്തെ മാറ്റി നിര്‍ത്തുകയാണ് ചെയ്യേണ്ടത്. അപ്പോഴേ മതേതരത്വം വളരുകയുള്ളൂ. ഇത് വര്‍ഗ്ഗീയതയെ കുറിച്ചുള്ള പാര്‍ട്ടിയുടെ നയത്തിന്റെ ബാലപാഠം അറിയുന്ന എല്ലാര്‍ക്കും അത് അറിയാവുന്നതാണ് .


കാരണം ഇ.എം.എസ് തന്നെ എഴുതിയ ഒരു കൃതിയില്‍ പറയുന്നുണ്ട് മതം+ രാഷ്ട്രീയം = വര്‍ഗ്ഗീയത എന്ന്. മതപാര്‍ട്ടിയുമായി സെക്യുലാര്‍ പാര്‍ട്ടി കൂടിച്ചേര്‍ന്നാല്‍ അടിസ്ഥാന പരമായി സമൂഹത്തില്‍ വര്‍ഗ്ഗീയതതന്നെയാണ് ഉല്പാദിപ്പിക്കപ്പെടുക. ഇത് പറയുന്ന പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നും മതത്തെ മാറ്റി നിര്‍ത്തുകയാണ് ചെയ്യേണ്ടത്. അപ്പോഴേ മതേതരത്വം വളരുകയുള്ളൂ. ഇത് വര്‍ഗ്ഗീയതയെ കുറിച്ചുള്ള പാര്‍ട്ടിയുടെ നയത്തിന്റെ ബാലപാഠം അറിയുന്ന എല്ലാര്‍ക്കും അത് അറിയാവുന്നതാണ് .

പക്ഷെ ഇ.എം.എസ് എന്തുകൊണ്ടാണ് അന്ന് ലീഗുമായി ഐക്യമുണ്ടാക്കിയത്. ആ ഐക്യം 84 വരെ പോയി. മതരാഷ്ട്രീയത്തിനെതിരെ നിന്നു കൊണ്ട് മുന്നേറാന്‍ കഴിയാതിരുന്നതാണ് പിന്നീട് പാര്‍ട്ടിക്ക് പരാജയങ്ങളുണ്ടായത്. ജനകീയ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി നടത്തേണ്ടത് അല്ലാതെ മതവോട്ട് ബാങ്ക് നോക്കി ആളേക്കൂട്ടുകയല്ല. ഇന്നും ആ സ്ഥിതിയില്‍ നിന്ന് വല്ലാതൊന്നും പാര്‍ട്ടി മാറിയിട്ടില്ല. അങ്ങനെ മതേതരത്വം അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാര രാഷ്ട്രീയത്തിന്റെ തത്വങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. ഇതിന്റെ ഫലമായാണ് കേരളത്തിലും ഇന്ത്യയിലും പരാജയങ്ങളുണ്ടായത്.

കോണ്‍ഗ്രസ് അതൊരു പരിപാടിയായി സ്വീകരിച്ചതുകൊണ്ട് അവര്‍ പൊളിഞ്ഞ് പാപ്പരായി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജീര്‍ണതകളാണ് പാര്‍ട്ടിക്കുണ്ടായിട്ടുള്ളത്. അധികാരം ഒരിടത്തേക്ക് കേന്ദ്രീകരിച്ചാല്‍ അവിടെ അഴിമതി നടക്കാന്‍ ഇടയുണ്ട്. അത്തരത്തില്‍ അധികാരത്തെ കേന്ദ്രീകരിക്കാന്‍ സമ്മതിക്കാതിരിക്കലാണ് ജനാധിപത്യത്തിന്റെ ഒരു ഗുണം. പക്ഷെ ഇതൊന്നും തിരിച്ചറിയാന്‍ പാര്‍ട്ടി തയ്യാറാവാത്തതുകൊണ്ട് ഇന്ന് മത രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപൊവാന്‍ പാര്‍ട്ടി പല സന്ദര്‍ഭങ്ങളിലും കൂട്ടുനില്‍ക്കുന്നു. കേരളത്തില്‍ വലിയ വര്‍ത്തമാനമൊക്കെ പറയുമെങ്കിലും ചെയ്യുന്നത് ഇതുതന്നെയാണ്.

അടുത്തപേജില്‍ തുടരുന്നു


സെക്യുലാറിസം, ഹ്യൂമനിസം, സൈന്റിസിസം. ശാസ്ത്രീയ ചിന്ത എന്നിവ പ്രചരിപ്പിക്കുക എന്ന ഇന്ത്യന്‍ ഭരണഘടനയിലെ പൗരന്റെ കടമകള്‍ പ്രാവര്‍ത്തികമാക്കുകയാണ് ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം. ദൈവത്തെ തല്ലലും മതത്തെ ഇല്ലാതാക്കലും ഞങ്ങളുടെ ലക്ഷ്യമല്ല. പിന്നെയുള്ളത് സാമൂഹ്യജീവിതത്തിലെ ദുരിതങ്ങള്‍ക്കെതിരെയുള്ള പടയോട്ടമാണ്.


യുക്തിവാദിസംഘത്തിന് ഈ കാലത്തുള്ള പ്രസക്തി എന്താണ്

സെക്യുലാറിസം, ഹ്യൂമനിസം, സൈന്റിസിസം. ശാസ്ത്രീയ ചിന്ത എന്നിവ പ്രചരിപ്പിക്കുക എന്ന ഇന്ത്യന്‍ ഭരണഘടനയിലെ പൗരന്റെ കടമകള്‍ പ്രാവര്‍ത്തികമാക്കുകയാണ് ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം. ദൈവത്തെ തല്ലലും മതത്തെ ഇല്ലാതാക്കലും ഞങ്ങളുടെ ലക്ഷ്യമല്ല. പിന്നെയുള്ളത് സാമൂഹ്യജീവിതത്തിലെ ദുരിതങ്ങള്‍ക്കെതിരെയുള്ള പടയോട്ടമാണ്.

അതില്‍ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും വലിയ ആയുധം മതേതരത്വമാണ്. മതേതര ചിന്ത എന്നാല്‍ ഭൗതികവാദ ചിന്തയാണ്. മതത്തെ നശിപ്പിക്കലല്ല അതിന്റെ ലക്ഷ്യം. ഭരണകൂടവും മതവും തമ്മിലുള്ള ബന്ധം ഇല്ലാതാക്കലാണ്. ഒരു രാഷ്ട്രത്തില്‍ ഒരു മതത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം. വിശ്വാസ സ്വാതന്ത്ര്യം, ആചാര സ്വാതന്ത്ര്യം പ്രചരണ സ്വാതന്ത്ര്യം ഇതെല്ലാം ഭരണഘടന അനുവദിക്കുന്നുണ്ട്.

അതിന് ഞങ്ങള്‍ എതിരല്ല. പക്ഷെ ഇതിന് മൂന്ന് നിബന്ധനകളും ഭരണഘടനയില്‍ പറയുന്നുണ്ട്. ഒന്ന് പൊതു ക്രമസമാധാനം തകര്‍ക്കാന്‍ പാടില്ല, മതത്തിന്റെ പേരില്‍ പൊതു ധാര്‍മ്മികതയ്‌ക്കെതിരായി ഒന്നും ചെയ്യാന്‍ പാടില്ല, പൊതു ജനാരോഗ്യത്തിനു ദോഷം ചെയ്യുന്ന രീതിയില്‍ ഒന്നും മതം ചെയ്യാന്‍ പാടില്ല. ഈ മൂന്ന് വകുപ്പുകളിലാണ് ഞങ്ങളുടെ പോരാട്ടം കേന്ദ്രീകരിക്കുന്നത്.

ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം നിനക്കു തരും അതിനപ്പുറം നീ വന്നാല്‍ ഞങ്ങള്‍ അടിച്ചു തകര്‍ക്കും എന്ന മട്ടിലാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഉദാഹരണത്തിന് ശബരിമലയില്‍ ഞങ്ങള്‍ ഇടപെട്ടു.അവിടെ ശബരിമല അമ്പലം പൂട്ടണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. അയ്യപ്പന്‍ സ്ഥലം വിടണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല ഭക്തന്‍മാര്‍ പോവേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല.


മകരവിളക്ക് കത്തിക്കുന്നത് മനുഷ്യരാണെന്നും അത് തട്ടിപ്പാണെന്നും ശാസ്ത്രീയല്ല എന്നുമാത്രമാണ് ഞങ്ങള്‍ പറയുന്നത്. അത് തെളിയിക്കാന്‍ ഒരിക്കല്‍ ഞങ്ങള്‍ അവിടെ പോവുകയും ചെയ്തു. അവിടെ ഇല്കട്രിസിറ്റി ബോര്‍ഡിന്റെ ഉദ്യോഗസ്ഥന്‍മാരാണ് മകരവിളക്ക് കത്തിക്കുന്നത്.  അവര്‍ കര്‍പ്പൂരം ചട്ടിയിലിട്ടിട്ട് തീകത്തിച്ച് ഉയര്‍ത്തിക്കാണിച്ചാല്‍ അത് ശബരിമലയില്‍ നിന്ന് നോക്കിയാല്‍ ആകാശ നക്ഷത്രമാണെന്നേ തോന്നൂ.


അവിടെ മകരവിളക്ക് കത്തിക്കുന്നത് മനുഷ്യരാണെന്നും അത് തട്ടിപ്പാണെന്നും ശാസ്ത്രീയല്ല എന്നുമാത്രമാണ് ഞങ്ങള്‍ പറയുന്നത്. അത് തെളിയിക്കാന്‍ ഒരിക്കല്‍ ഞങ്ങള്‍ അവിടെ പോവുകയും ചെയ്തു. അവിടെ ഇല്കട്രിസിറ്റി ബോര്‍ഡിന്റെ ഉദ്യോഗസ്ഥന്‍മാരാണ് മകരവിളക്ക് കത്തിക്കുന്നത്.  അവര്‍ കര്‍പ്പൂരം ചട്ടിയിലിട്ടിട്ട് തീകത്തിച്ച് ഉയര്‍ത്തിക്കാണിച്ചാല്‍ അത് ശബരിമലയില്‍ നിന്ന് നോക്കിയാല്‍ ആകാശ നക്ഷത്രമാണെന്നേ തോന്നൂ.

ഈ ചട്ടിയില്‍ തീയിട്ടിട്ട് മൂന്ന് തവണ അത് മറയ്ക്കലാണ് അവരവിടെ ചെയ്തിരുന്നത്. ഇലക്ട്രിസിറ്റിയിലെ ഉദ്യോഗസ്ഥന്‍മാര്‍, അവര്‍ വന്ന വണ്ടി, അവരുടെ പേര് അത് കത്തിക്കുന്ന രംഗം എന്നിവയൊക്കെ അന്ന് ഞങ്ങള്‍ ഫോട്ടോയില്‍ പകര്‍ത്തിയിട്ടുണ്ട്. അന്ന് വൈകുന്നേരം നാലു മുതല്‍ ഏഴുവരെ ഞങ്ങള്‍ പത്തെഴുപത് ആളുകള്‍ പൊന്നമ്പലമേട്ടിലുണ്ടായിരുന്നു.

എല്ലാവരുടേയും കയ്യില്‍ മണ്ണെണ്ണകുപ്പിയും പന്തവുമൊക്കെയുണ്ടായിരുന്നു. അന്ന് ഈ ഉദ്യോഗസ്ഥര്‍ മകരവിളക്ക് കാണിക്കുമ്പോള്‍ ഞങ്ങളെല്ലാം ചുറ്റും നിന്ന് പന്തം കത്തിച്ചു കാണിച്ചു. അങ്ങനെ അത് മനുഷ്യന്‍ കത്തിച്ചതിന് തെളിവുണ്ടാക്കി ചിത്രം പകര്‍ത്തി ലഘുലേഖയാക്കി കേരളത്തില്‍ പതിനയ്യായിരത്തോളം കോപ്പി ഞങ്ങള്‍ പ്രചരിപ്പിച്ചു. പക്ഷെ അത് ജനങ്ങള്‍ക്ക് ബോധ്യമായില്ല. അവിടേക്ക് പോവുന്ന ആളുകളുടെ എണ്ണം ഒട്ടും കുറഞ്ഞില്ല. എണ്ണം കുറയ്ക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

അതിനൊരു കാരണം ഈ മണ്ഡലകാലത്ത് ശബരിമലയിലെ ആളുകള്‍ക്ക് കാഷ്ഠിക്കാനുള്ള ഒരു സൗകര്യം അവിടെയില്ല. ഇപ്പോള്‍ കക്കൂസ് ഉണ്ടാക്കിയെങ്കില്‍ അത് അത്ഭുതമായിരിക്കും. ഒന്നാമത് അവിടെ വനസംരക്ഷണ മേഖലയാണ് മരങ്ങള്‍ മുറിച്ചിട്ട് അവിടെ കക്കൂസ് ഉണ്ടാക്കാന്‍ സാധിക്കില്ല. അതിന്റെ സ്ഥിതി എന്താണെന്ന് എനിക്കിപ്പോള്‍ കൃത്യമായി അറിയാത്തത് കൊണ്ട് തന്നെ വനസംരക്ഷണ നിയമപ്രകാരം ഞാന്‍ അതിന് ശ്രമിച്ചിട്ടില്ല. അവിടുണ്ടായിട്ടുള്ള വനനശീകരണത്തിന്റെ  വ്യാപ്തിയറിയാന്‍ ഒരിക്കല്‍ അവിടെ സന്ദര്‍ശിക്കണം എന്നുണ്ട്.

അടുത്തപേജില്‍ തുടരുന്നു


ഒരു മണ്ഡല കാലം കഴിഞ്ഞാല്‍ പെരുംമഴവരും. അങ്ങനെ വരുമ്പോള്‍ ഈ ശബരിമലയില്‍ നിന്ന് 25000 ടണ്‍ മലമാണ് പമ്പാ നദിയിലേക്ക് കുത്തിയൊലിച്ചൊഴുകുന്നത്. ഇത് എന്റെ കണക്കല്ല മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ രാജന്‍ഗുരുക്കള്‍ ഒരിക്കല്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നതാണിത്. ഇങ്ങനെ ഒഴുകിച്ചെല്ലുന്ന പമ്പാ നദിയില്‍നിന്ന് പത്തൊമ്പത് ഗ്രാമ പഞ്ചായത്തുകളുടെ കുടിവെള്ളപദ്ധതിയാണ് സ്ഥിതിചെയ്യുന്നത്.


അപ്പോള്‍ ഒരു മണ്ഡല കാലം കഴിഞ്ഞാല്‍ പെരുംമഴവരും. അങ്ങനെ വരുമ്പോള്‍ ഈ ശബരിമലയില്‍ നിന്ന് 25000 ടണ്‍ മലമാണ് പമ്പാ നദിയിലേക്ക് കുത്തിയൊലിച്ചൊഴുകുന്നത്. ഇത് എന്റെ കണക്കല്ല മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ രാജന്‍ഗുരുക്കള്‍ ഒരിക്കല്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നതാണിത്. ഇങ്ങനെ ഒഴുകിച്ചെല്ലുന്ന പമ്പാ നദിയില്‍നിന്ന് പത്തൊമ്പത് ഗ്രാമ പഞ്ചായത്തുകളുടെ കുടിവെള്ളപദ്ധതിയാണ് സ്ഥിതിചെയ്യുന്നത്.

ഈ പ്രശ്‌നത്തില്‍ ഞാന്‍ ഹൈക്കോടതി വഴി ശ്രമിച്ചിരുന്നുവെങ്കിലും അത് മുന്നോട്ട് പോയില്ല. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഐ.ജിക്ക് പെറ്റീഷനയച്ചു കാര്യമുണ്ടായില്ല. പിന്നീട് മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണെന്ന് പ്രഖ്യാപിക്കാന്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. അപ്പോള്‍ ഹൈക്കോടതി സത്യാവസ്ഥ അന്വേഷിച്ചുകൊണ്ട് ദേവസ്വം മന്ത്രിക്കും തന്ത്രിക്കും അങ്ങനെ പലയിടങ്ങളിലും കത്തുകൊടുത്തു. അവരെല്ലാം എഴുതിക്കൊടുത്തത് അത് മനുഷ്യന്‍ കത്തിക്കുകയാണെന്നാണ്. മകരവിളക്കിനു പിന്നില്‍ മനുഷ്യന്റെ കൈകളാണെന്ന ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടും അവിടേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞില്ല.

ഞങ്ങള്‍ വിശ്വാസത്തെ നേരിട്ട് ആക്രമിക്കുകയല്ല ചെയ്യുന്നത്. വിശ്വാസം വിശ്വാസികള്‍ക്കുണ്ടാക്കുന്ന ദോഷത്തെ തടയാനാണ് ശ്രമിക്കുന്നത്. അതിന് ഞങ്ങളെയെങ്ങനെയാണ് ഇവര്‍ കുറ്റം പറയുക. മന്ത്രവാദവിരുദ്ധ നിയമം വേണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഈ മന്ത്രവാദം കൊണ്ട് ആര്‍ക്കാണ് ദോഷം, അതുകൊണ്ട് ഏതെങ്കിലും യുക്തിവാദി ചാവോ?. അപ്പോള്‍ വിശ്വാസികള്‍ക്കിടയില്‍ മന്ത്രവാദം കൊണ്ടും അതുപൊലെയുള്ള ഹീന ബലികര്‍മ്മങ്ങള്‍കൊണ്ടും പാവപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിയിട്ടുള്ളതാണ് മന്ത്രവാദ വിരുദ്ധനിയമത്തിനു വേണ്ടിയുള്ള പോരാട്ടം.


2008 ല്‍ ഞങ്ങള്‍ ഈ നിയമം നടപ്പാക്കാന്‍ ബില്ല് കൊടുത്തിരുന്നു. അച്യുതാനന്ദന്റെ കയ്യില്‍ ഞാനാണ് അത് കൊണ്ടുക്കൊടുത്തത്. അധികാരം ഉണ്ടായിട്ടും അയാളും ഇടതുപക്ഷവും തിരിഞ്ഞു നോക്കിയില്ല. ഇപ്പോള്‍ വീമ്പടിച്ചു നടക്കുന്നുണ്ടല്ലോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറ്റം പറഞ്ഞ് നിസാരകാര്യങ്ങള്‍ക്കടക്കം രാഷ്ട്രീയാതീതമായി കാര്യങ്ങള്‍ ചെയ്ത് ഒരു സംസ്‌കാരമില്ലാത്ത ആളെ പോലെ പെരുമാറുകയല്ലേ അച്യുതാനന്ദന്‍.


2008 ല്‍ ഞങ്ങള്‍ ഈ നിയമം നടപ്പാക്കാന്‍ ബില്ല് കൊടുത്തിരുന്നു. അച്യുതാനന്ദന്റെ കയ്യില്‍ ഞാനാണ് അത് കൊണ്ടുക്കൊടുത്തത്. അധികാരം ഉണ്ടായിട്ടും അയാളും ഇടതുപക്ഷവും തിരിഞ്ഞു നോക്കിയില്ല. ഇപ്പോള്‍ വീമ്പടിച്ചു നടക്കുന്നുണ്ടല്ലോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറ്റം പറഞ്ഞ് നിസാരകാര്യങ്ങള്‍ക്കടക്കം രാഷ്ട്രീയാതീതമായി കാര്യങ്ങള്‍ ചെയ്ത് ഒരു സംസ്‌കാരമില്ലാത്ത ആളെ പോലെ പെരുമാറുകയല്ലേ അച്യുതാനന്ദന്‍.

കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. പക്ഷെ അത് ചീത്തകാര്യത്തിനുള്ള ലൈസന്‍സ് ആവുന്നില്ലല്ലോ. എന്നാല്‍ ഇക്കാര്യവുമായി രമേശ് ചെന്നിത്തലയെ സമീപിച്ചപ്പോള്‍ അതിന് സമ്മതമാണെന്നാണ് അറിയിച്ചിട്ടുള്ളത്. അസംബ്ലിയില്‍ അനുകൂലമായ പ്രഖ്യാപനവും ഉണ്ടായിരുന്നു. ഉടന്‍ തന്നെ നിയമത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പോള്‍ ഞാന്‍ പറയുന്നത് ഞങ്ങള്‍ നല്‍കിയ ആ ബില്ലിലെ ഒരു വ്യവസ്ഥയിലും മതവിരുദ്ധമായ ഒന്നുമില്ല മതവിശ്വാസത്തിന്റെ ദുരുപയോഗം തടയാനാണുള്ളത്. മതവിശ്വാസമാണെങ്കിലും യുക്തിവാദമാണെങ്കിലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഗതാഗത തടസമുണ്ടാക്കാന്‍ പാടില്ലെന്ന് ഉത്തരവുണ്ട് എന്നിട്ടും മത രാഷ്ട്രീയ സംഘടനകളുടെ എത്ര പരിപാടികളാണ് ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് ഇപ്പോഴും നടക്കുന്നത്. അപ്പോള്‍ ഇത്തരം മേഖലകളിലെല്ലാം നിയമപരമായി പെരുമാറുക നിയമം പാവപ്പെട്ടവര്‍ക്കനുകൂലമാക്കുക എന്നതാണ് ഞങ്ങളുടെ രീതി.

ഇനി സെക്യുലാറിസത്തെ കുറിച്ച്  പറഞ്ഞാല്‍. ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ഭരണകൂടം വളരെ വ്യക്തമായി പറഞ്ഞിരുന്നു അത് അമ്പതിലെ ഭരണഘടനയിലുള്ള വാചകമാണ് അത് തൊട്ട് നോക്കിയിട്ടില്ല ഞങ്ങളതിനു വേണ്ടി ഒരു ബില്ലുണ്ടാക്കി കേന്ദ്ര സര്‍ക്കാരിന് നല്‍കി. അതില്‍ അതിനൊരു വിശേഷണം പറഞ്ഞിട്ടുള്ളത് സെക്യൂലാര്‍ യൂണിഫോം സിവില്‍ കോഡ് എന്നാണ്.

അടുത്തപേജില്‍ തുടരുന്നു


ഐ.പി.സിയിലെ ഒരു വകുപ്പുണ്ട്. അത് പ്രകാരം ഒരു മതവിശ്വാസി എന്റെ മതവികാരം വ്രണപ്പെട്ടു എന്നു പറഞ്ഞ് കേസ് കൊടുത്താല്‍ അത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. മതവികാരം എങ്ങനെയാ വ്രണപ്പെടുക? അതേസമയം ഈ ഐ.പിസിയില്‍ ഒരൊറ്റ സ്ഥലത്തും ഒരു സെക്യുലാര്‍ രാഷ്ട്രമായ ഇന്ത്യയില്‍ സെക്യുലാര്‍ പൗരന്‍മാരുടെ മതവികാരത്തെ മതവിഭാഗത്തിലെ ആളുകള്‍ വ്രണപ്പെടുത്തിയാല്‍ ചോദ്യം ചെയ്യാനൊരു വകുപ്പില്ല.


അത് നടപ്പിലാക്കാനാണ് ഞങ്ങള്‍ ആ പെറ്റീഷന്‍ കൊടുത്തത്. രണ്ടാമത്തത് മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പെടുത്തണം. അതാണ് യഥാര്‍ത്ഥ സെക്യുലാറിസം. അതിനും ഒരു ബില്ലുണ്ടാക്കി അതും ഞാങ്ങള്‍ കൊടുത്തു. മൂന്നാമത് ഞങ്ങളുന്നയിച്ച ഒരാവശ്യം ഇപ്പോഴുള്ള നിയമങ്ങളില്‍ ഭൂരിഭാഗവും ബ്രിട്ടീഷുകാരുടെ കാലത്ത് അവര്‍ക്കുവേണ്ടി ഉണ്ടാക്കിയ നിയമങ്ങളാണ്. ഇപ്പോഴത്തെ ഐ.പി.സി മുതല്‍ എവിഡന്‍സ് ആക്റ്റ് വരെ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളാണ്.

ഐ.പി.സിയിലെ ഒരു വകുപ്പുണ്ട്. അത് പ്രകാരം ഒരു മതവിശ്വാസി എന്റെ മതവികാരം വ്രണപ്പെട്ടു എന്നു പറഞ്ഞ് കേസ് കൊടുത്താല്‍ അത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. മതവികാരം എങ്ങനെയാ വ്രണപ്പെടുക? അതേസമയം ഈ ഐ.പിസിയില്‍ ഒരൊറ്റ സ്ഥലത്തും ഒരു സെക്യുലാര്‍ രാഷ്ട്രമായ ഇന്ത്യയില്‍ സെക്യുലാര്‍ പൗരന്‍മാരുടെ മതവികാരത്തെ മതവിഭാഗത്തിലെ ആളുകള്‍ വ്രണപ്പെടുത്തിയാല്‍ ചോദ്യം ചെയ്യാനൊരു വകുപ്പില്ല.

ഇതെന്ത് ചെറ്റത്തരമാണ്? ഇത് സെക്യുലാര്‍ രാഷ്ട്രമാണ്. മത രാഷ്ട്രമല്ല. മതരാഷ്ട്രത്തിലെ നിയമങ്ങള്‍ ഇതില്‍ എഴുതിവെക്കാന്‍ ഏതു തെമ്മാടികളാണ് രംഗത്ത് വന്നത്? അതിന് പിന്നില്‍ ബ്രിട്ടീഷ് ഭരണാധികാരികളാണ്. ആ നിയമം ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലുള്ളവര്‍ ഏറെ കാലം ഇന്ത്യ ഭരിച്ചിട്ടും തിരിച്ചറിയാന്‍ പറ്റിയിട്ടില്ലെങ്കില്‍ ഇവരൊക്കെ എന്തിനാണ് ഇന്ത്യ ഭരിച്ചത്. കപട സെക്യുലാറിസ്റ്റുകളാണ് ഇന്ത്യ ഭരിച്ചിരുന്നത്. അതുകൊണ്ട് ഇങ്ങനെ ഒരു നിയമം വരാതെ രക്ഷയില്ല.

യുക്തിവാദി സംഘടനകള്‍ ഏറെകാലമായി പ്രവര്‍ത്തിച്ചിട്ടും എന്തുകൊണ്ടാണ് ലോകത്ത് ആളുകള്‍ വിശ്വാസങ്ങളിലേക്ക് തിരിച്ചുപോവുന്നതും. ഘര്‍ വാപസി പോലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നതും?

ലോകം എന്നു പറഞ്ഞതിനോട് ഞാന്‍  യോജിക്കുന്നില്ല ഇന്ത്യയില്‍ നിങ്ങള്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. അതിനുള്ള കാരണം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതേതര പാര്‍ട്ടികളും മതങ്ങളെ പ്രീണിപ്പിച്ചുകൊണ്ടും ജാതികളെ വളര്‍ത്തിയെടുത്തുകൊണ്ടും ഇപ്പോള്‍ സ്വന്തമായി ജാതി സംഘടനകള്‍ കെട്ടിപ്പടുത്തുകൊണ്ടുമുള്ള സമീപനമാണ് സ്വീകരിക്കുന്നത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മതേതര പാര്‍ട്ടികളും മതങ്ങളെ പ്രീണിപ്പിച്ചുകൊണ്ടും ജാതികളെ വളര്‍ത്തിയെടുത്തുകൊണ്ടും ഇപ്പോള്‍ സ്വന്തമായി ജാതി സംഘടനകള്‍ കെട്ടിപ്പടുത്തുകൊണ്ടുമുള്ള സമീപനമാണ് സ്വീകരിക്കുന്നത്.

ജനകീയ രാഷ്ട്രീയത്തിന്റെ പ്രാധാന്യം അവര്‍ തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോള്‍ വള്ളിക്കുന്നിലെ തന്നെ കാര്യമെടുക്കാം. കഴിഞ്ഞ പത്ത് കൊല്ലത്തിനിടയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്റെ ജനകീയാസൂത്രണം കഴിഞ്ഞതിനു ശേഷം ബഹുജനങ്ങള്‍ക്ക് വേണ്ടി എന്ത് സമരമാണ് ഇവിടെ നടത്തിയത്. അങ്ങനെ ഒരു സമരം നടത്തേണ്ടതല്ലേ. അതിന് ഒരു വിഷയവും ഇല്ലാഞ്ഞിട്ടാണോ?

പിന്നെങ്ങനെയാ ആളുകള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടാവുക. പകരം മതരാഷ്ട്രീയം നിലനില്‍ക്കുന്നതിന്റെ ഭാഗമായി മതേതരത്വം ഇങ്ങനെ മെല്ലെ  ക്ഷീണിക്കുകയും വര്‍ഗ്ഗീയത വളരുകയും ചെയ്യും. അത് വളര്‍ന്ന് ഇപ്പോള്‍ തീവ്രവാദത്തിലെത്തിയിരിക്കുന്നു. ആ ഒരു അവസ്ഥ നിയന്ത്രിക്കാന്‍ ഇവര്‍ക്ക് കഴിയാതെയായില്ലേ.  മാത്രവുമല്ല ജനങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക അന്തരം അവിടത്തെ ദരിദ്രരായ ആളുകളെ മതത്തോടും മതരാഷ്ട്രീയത്തോടും അടുപ്പിക്കുന്നു.

മാത്രവുമല്ല സ്‌കാന്റിനേവിയന്‍ രാഷ്ട്രങ്ങളുണ്ട്. അവരെ കുറിച്ചുള്ള പഠനങ്ങള്‍ ഇങ്ങനെയാണ്, 40 ശതമാനം സമ്പന്നരും 60 ശതമാനം ദരിദ്രരുമുള്ള അന്തരമേ അവിടുത്തെ ജനങ്ങളിലുള്ളൂ അതായത് അവിടുത്തെ ദരിദ്രരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവിടത്തെ സമ്പന്നവിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

അടുത്തപേജില്‍ തുടരുന്നു


മാര്‍ക്‌സിസം എന്ന കണ്‍സപ്റ്റ് ആണ് ഇതിന്റെ അടിത്തറ. പാവങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാമ്പത്തികമായ ദുരിതങ്ങള്‍ ഇല്ലാതാക്കാതെ ഈ മതത്തിനെതിരായ സമരങ്ങള്‍ നടത്തിയതുകൊണ്ട് കാര്യമില്ല. മേല്‍ക്കൂരക്കെതിരായ സമരത്തെ അടിത്തറയ്‌ക്കെതിരായ സമരമായി യോജിപ്പിക്കണം രണ്ടും ഒരുമിച്ച് പൊളിച്ച് കളയണം. മാര്‍ക്‌സിസ്റ്റ് വിപ്ലവത്തിന്റെ സിദ്ധാന്തം തന്നെ അതാണ്.


അവിടുത്തെ നാസ്തികന്‍മാരും വിശ്വാസികളും തമ്മിലുള്ള തോത് എന്താണെന്നറിയോ? ഈ രാജ്യങ്ങളില്‍ 58 ശതമാനം മുതല്‍ 88.5ശതമാനം നാസ്തികന്‍മാരാണ്. വിശ്വാസികളല്ല. അപ്പോള്‍ ഇത്രയധികം വിശ്വാസികള്‍ ഇല്ലാതാവുകയും ഭൂരിപക്ഷം ആളുകള്‍ നാസ്തികന്‍മാരാവുകയും ചെയ്യുന്നത് സാമൂഹ്യ ചരിത്രത്തിന്റെ പാഠങ്ങള്‍ക്ക് എതിരല്ലേ? എല്ലാ കാലത്തും മതവിശ്വാസം കൂടിക്കൊണ്ടിരിക്കുകയാണെന്നല്ലേ നമ്മുടെ ധാരണ.

മാര്‍ക്‌സിസം എന്ന കണ്‍സപ്റ്റ് ആണ് ഇതിന്റെ അടിത്തറ. പാവങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാമ്പത്തികമായ ദുരിതങ്ങള്‍ ഇല്ലാതാക്കാതെ ഈ മതത്തിനെതിരായ സമരങ്ങള്‍ നടത്തിയതുകൊണ്ട് കാര്യമില്ല. മേല്‍ക്കൂരക്കെതിരായ സമരത്തെ അടിത്തറയ്‌ക്കെതിരായ സമരമായി യോജിപ്പിക്കണം രണ്ടും ഒരുമിച്ച് പൊളിച്ച് കളയണം. മാര്‍ക്‌സിസ്റ്റ് വിപ്ലവത്തിന്റെ സിദ്ധാന്തം തന്നെ അതാണ്.

ഈ അടിത്തറ മേല്‍പ്പുര സിദ്ധാന്തം ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സാമ്പത്തിക അന്തരം വളര്‍ത്താന്‍ നമ്മള്‍ കൂട്ട് നില്‍ക്കണോ അതോ അതിനെ എതിര്‍ക്കണോ. അതിനെ എതിര്‍ക്കാതെ ഈ പ്രശ്‌നങ്ങള്‍ക്ക് യുക്തിവാദികള്‍ക്കടക്കം പരിഹാരമില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് ഇതാണ് സാമ്പത്തിക രംഗത്തെ ഉച്ചനീചത്വങ്ങള്‍ ഒഴിവാക്കാന്‍ മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പെടുത്തേണ്ടത് അനിവാര്യമാണ്. മതത്തെ പ്രീണിപ്പിക്കുമ്പോള്‍ പല പുരോഗമന നിയമങ്ങളും നടപ്പിലാക്കാന്‍ കഴിയില്ല.


വിട്ടുപോയവരെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരിക, ഘര്‍വാപ്പസി. അത് മത പരിവര്‍ത്തനം തന്നെയാണ്. ബലം പ്രയോഗിച്ചോ സ്വാധീനിച്ചോ മതപരിവര്‍ത്തനം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. എന്നിട്ടാണ് ആര്‍.എസ്.എസുകാര്‍ പറയുന്നത് അത് ഘര്‍ വാപ്പസിയാണ് അത് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് അത് മതപരിവര്‍ത്തനമല്ല എന്നൊക്കെ. അവര്‍ എവിടുന്നാണ് മതപരിവര്‍ത്തനത്തിന് നിര്‍വ്വചനം പഠിച്ചത്. അങ്ങനെ ഒരു പ്രക്രിയതെന്നെ എവിടെയും ഇല്ല.


ഉദാഹരണത്തിന് വിവാഹപ്രായം  പതിനെട്ട് വയസ്സിന് മുകളിലേ കല്യാണം കഴിക്കാന്‍ പാടുള്ളൂ. ഇന്ത്യയിലെ സ്ഥിതിയെന്താ, എകദേശം ഒരു എണ്‍പത് ശതമാനം കല്യാണങ്ങളും വിവാഹപ്രായത്തിന് താഴെയാണ്. നിയമം ഉണ്ടായിട്ടും ഒരൊറ്റകേസും അതിനെവിടെയും എടുക്കുന്നില്ല. അപ്പോഴെന്തു സംഭവിക്കുന്നു ഓരോ കുടുംബത്തിലും അവര്‍ അര്‍ഹിക്കാത്ത ദാരിദ്ര്യവും കഷ്ടപ്പാടും വേദനയും ഉയര്‍ന്നുവരുന്നു.

സമീപകാലത്ത് ബി.ജെ.പി അധികാരത്തിലേറിയതിനു ശേഷം ഇന്ത്യയില്‍ വര്‍ഗ്ഗീയ സംഘടനയുടെയെല്ലാം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായിട്ടുണ്ടല്ലോ?

തീര്‍ച്ചയായും, അതിന് കാരണം മോദി തന്നെ ഒരു വര്‍ഗ്ഗീയ വാദിയും ആര്‍.എസ്.എസ് ആണെന്നതുമാണ്. അയാള്‍ നല്ല കാര്യങ്ങള്‍ ചിലത് പറയുന്നുണ്ട്. അതെല്ലാം അയാളിലുള്ള വര്‍ഗ്ഗീയമായ ഭീകരത മറച്ചു പിടിക്കാന്‍ വേണ്ടിയുള്ളതാണ്. ഇപ്പോഴിതാ ഗീത പാഠ്യവിഷയമാക്കാനുള്ള ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുന്നു. അതുപോലെ മതപരിവര്‍ത്തനം.

വിട്ടുപോയവരെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരിക, ഘര്‍വാപ്പസി. അത് മത പരിവര്‍ത്തനം തന്നെയാണ്. ബലം പ്രയോഗിച്ചോ സ്വാധീനിച്ചോ മതപരിവര്‍ത്തനം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. എന്നിട്ടാണ് ആര്‍.എസ്.എസുകാര്‍ പറയുന്നത് അത് ഘര്‍ വാപ്പസിയാണ് അത് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് അത് മതപരിവര്‍ത്തനമല്ല എന്നൊക്കെ. അവര്‍ എവിടുന്നാണ് മതപരിവര്‍ത്തനത്തിന് നിര്‍വ്വചനം പഠിച്ചത്. അങ്ങനെ ഒരു പ്രക്രിയതെന്നെ എവിടെയും ഇല്ല.

അടുത്തപേജില്‍ തുടരുന്നു


ഒമ്പതിനായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഇതിവിടെ പ്രായോഗികമായിരുന്നു എന്നാണവര്‍ പറയുന്നത്. അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സാധനം ഉണ്ടാക്കാനുള്ള  സാങ്കേതിക വികസനങ്ങളൊന്നും ഇല്ലാതെ എങ്ങനെയാണ് ഒരു ശാസ്ത്ര വിജ്ഞാനം പ്രായോഗികമാവുക. അതൊന്നും തിരിച്ചറിയാനുള്ള വിവരം ആ കഴുതകള്‍ക്കില്ല.


ഇടതുപക്ഷത്തിനു സ്വാധീനമുള്ള കേരളത്തില്‍ പോലും അത് നടക്കുന്നു?

ശരിയാണ് ഇടതുപക്ഷത്ത് തന്നെ അത് നടക്കുന്നില്ലേ. ബി.ജെ.പിയിലേക്ക് ആളുകള്‍ പോവുന്നില്ലേ. അത് എങ്ങനെ വരുന്നുവെന്ന് ആലോചിച്ച് നോക്ക്. എന്തുകൊണ്ട് വന്നിരിക്കുന്നു അങ്ങനെ? വരുന്ന ആളുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ അല്ല. അവരെ പാര്‍ട്ടിക്കാര്‍ ആക്കാനുള്ള കമ്മ്യൂണിസ്റ്റ് ഐഡിയോളജി പഠിപ്പിക്കുന്നില്ല.

അവര്‍ ബഹുജന സമരത്തിന്റെ, തൊഴിലാളി വര്‍ഗ്ഗത്തിന്റെ വേദന അനുഭവിക്കുന്നില്ല. ജനകീയ സമരങ്ങളുണ്ടായാലല്ലേ അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവുള്ളൂ. നേതാക്കന്‍മാര്‍ പണ്ട് വലിയ മഹാന്‍മാര്‍ ആയതുകൊണ്ട് വര്‍ത്തമാന തലമുറ കൂടെ നില്‍ക്കണമെന്ന് ആഗ്രഹിച്ചാല്‍ സ്വപ്‌നത്തിലല്ലേ നടക്കുള്ളൂ. അവിടെയാണ് പ്രശ്‌നം.

ഐ.എസ്.ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാര്‍ വരെ പൂജാദി കര്‍മ്മങ്ങള്‍ക്കിറങ്ങുന്നു.

ഇപ്പോഴിതാ ബിജെപി തന്നെ ആസൂത്രിതമായിട്ടുള്ള കുറേ കള്ള പ്രചാരവേലകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വേദ കാലഘട്ടങ്ങളില്‍ ആധുനിക ശാസ്ത്രം വളര്‍ന്നിരുന്നു. ഗണപതിയുടെ മൂക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തിയതാണ്, വിമാനം ഉണ്ടാക്കിയത് ഋഷിമാരാണ്. അയാള്‍ വിമാനം മുന്നോട്ട് ഓടിച്ചു, പിന്നോട്ടോടിച്ചു, തിരിച്ചു.

ഒന്നാലോചിച്ചു നോക്ക്. ഒമ്പതിനായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഇതിവിടെ പ്രായോഗികമായിരുന്നു എന്നാണവര്‍ പറയുന്നത്. അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സാധനം ഉണ്ടാക്കാനുള്ള  സാങ്കേതിക വികസനങ്ങളൊന്നും ഇല്ലാതെ എങ്ങനെയാണ് ഒരു ശാസ്ത്ര വിജ്ഞാനം പ്രായോഗികമാവുക. അതൊന്നും തിരിച്ചറിയാനുള്ള വിവരം ആ കഴുതകള്‍ക്കില്ല.


ചെയ്യേണ്ടകാര്യം ചെയ്യാതെ ചുംബന സമരത്തെ എടുത്തുടയര്‍ത്തിപിടിച്ച് ആ ചുംബനം എന്നു പറയുന്ന ആരാന്റെ പെണ്‍കുട്ടിയെ റോഡില്‍ വെച്ച് ഉമ്മവെക്കാനുളള ചെറുപ്പക്കാര്‍ക്കിടയിലുള്ള വൈകാരികത,  അങ്ങനെയൊരു ദുര്‍വ്വികാരം വളര്‍ത്തിയെടുത്ത് ഇങ്ങനെ ഒരു സമരം നടത്തി ബഹുജനങ്ങളില്‍ നിലനില്‍ക്കുന്ന സാമൂഹിക മര്യാദകളെ ലംഘിക്കുന്നത് ഉചിതമല്ല എന്നാണ് എന്റെ അഭിപ്രായം.


സദാചാരവാദികളും അവരുടെ അക്രമങ്ങളും അവര്‍ക്കെതിരെ ഒരു കൂട്ടം ആളുകള്‍ നടത്തിയ സമരമുറയും എല്ലാം  വളരെ ചര്‍ച്ചയായിരുന്നല്ലോ എന്താണ് അത്തരം സമരത്തോടും അവരുടെ നിലപാടിനോടുമുള്ള താങ്കളുടെ സമീപനം?

സദാചാര പോലീസ് ഏത് തലത്തില്‍ നിന്ന് വന്നാലും അത് നിയമ വിരുദ്ധമാണ്. ആ ജോലിയൊക്കെ പോലീസിനെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് ചെയ്യേണ്ടത്. നേരെമറിച്ച് പോലീസ് ചെയ്യേണ്ട കാര്യം അവര്‍ ചെയ്യാത്തതിന്റെ പേരില്‍ ഞാന്‍ പോയി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഈ പ്രശ്‌നത്തില്‍ നിയമപരമായ എന്തെങ്കിലും നടപടികള്‍ ഈ സമരക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ? പിന്നെ ചുംബനസമരം മാത്രം നടത്തിയാല്‍ ഇവിടുത്തെ സദാചാര പോലീസ് ഇല്ലാതാവും എന്ന് അവര്‍ കരുതുന്നതിന്റെ അര്‍ത്ഥമെന്താണ്?.

ചെയ്യേണ്ടകാര്യം ചെയ്യാതെ ചുംബന സമരത്തെ എടുത്തുടയര്‍ത്തിപിടിച്ച് ആ ചുംബനം എന്നു പറയുന്ന ആരാന്റെ പെണ്‍കുട്ടിയെ റോഡില്‍ വെച്ച് ഉമ്മവെക്കാനുളള ചെറുപ്പക്കാര്‍ക്കിടയിലുള്ള വൈകാരികത,  അങ്ങനെയൊരു ദുര്‍വ്വികാരം വളര്‍ത്തിയെടുത്ത് ഇങ്ങനെ ഒരു സമരം നടത്തി ബഹുജനങ്ങളില്‍ നിലനില്‍ക്കുന്ന സാമൂഹിക മര്യാദകളെ ലംഘിക്കുന്നത് ഉചിതമല്ല എന്നാണ് എന്റെ അഭിപ്രായം.

ചുംബനം വീട്ടില്‍ വച്ചോ സ്വകാര്യമായോ ചെയ്യുന്നതിന് ഞാന്‍ എതിരല്ല അത് ഹൃദയവികാരങ്ങളെ പരസ്പരം കൈമാറുന്ന ഒരു ശാരീരിക പ്രയോഗമാണ്. നേരെമറിച്ച് അതിനെ ഒരു തെരുവ് സമരായുധമാക്കി മാറ്റുന്നത് മറ്റൊരുപാട് പരാജയങ്ങളുടെ ഉല്പന്നമാണെന്നാണ് ഞാന്‍ പറയുക.

അടുത്തപേജില്‍ തുടരുന്നു


സ്വന്തം ചെയ്യേണ്ട സമരരീതികളെ കുറിച്ച് പഠിച്ച് അത് ചെയ്യേണ്ട സമയത്ത് കൃത്യമായി ഇടപെടാതെ ഒഴിവു വേളയില്‍ എന്തെങ്കിലും വിനോദം കാണിച്ച് ടീവിയില്‍ പേരുവരാനും ചിത്രം കാണിക്കാനും നടത്തുന്ന കേവലപാദ സമരങ്ങളെട ഭാഗമായിട്ടേ അതിനെ കാണാന്‍ സാധിക്കുകയുള്ളൂ.


സ്വന്തം ചെയ്യേണ്ട സമരരീതികളെ കുറിച്ച് പഠിച്ച് അത് ചെയ്യേണ്ട സമയത്ത് കൃത്യമായി ഇടപെടാതെ ഒഴിവു വേളയില്‍ എന്തെങ്കിലും വിനോദം കാണിച്ച് ടീവിയില്‍ പേരുവരാനും ചിത്രം കാണിക്കാനും നടത്തുന്ന കേവലപാദ സമരങ്ങളെട ഭാഗമായിട്ടേ അതിനെ കാണാന്‍ സാധിക്കുകയുള്ളൂ.

അതിന് തല്‍കാലം കുറച്ച് ആളെ കിട്ടിയെന്നുവരും പക്ഷെ ആത്യന്തികമായി അത് ചുംബന സമരവാദികളെ തന്നെ ക്ഷീണിപ്പിക്കുമെന്നാണ് എന്റെ വിശ്വാസം. അതിന് ഇടതുപക്ഷം പിന്തുണകൊടുത്തു, നക്‌സലുകള്‍ പിന്തുണകൊടുത്തു, പുരോഗമന വാദികള്‍ പിന്തുണകൊടുത്തു എന്നത് കൊണ്ടൊന്നും യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാനാവില്ല.

പക്ഷെ സദാചാരപോലീസിനെ ഇല്ലാതാക്കണമെന്നതില്‍ ഒരു തര്‍ക്കവുമില്ല. ഈ ഐക്യത്തെ അവിടെ കേന്ദ്രീകരിക്കണം. അതിന് അവര്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഒരു റിട്ട് ഫയല്‍ ചെയ്യട്ടെ. ബ്രിട്ടീഷുകാര്‍ മാത്രമല്ലല്ലോ ഇന്ത്യക്കാരും നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടല്ലോ. പൊതു ജന സമരങ്ങള്‍ക്ക് സമാന്തരമായി നിയമ സമരങ്ങളും മുന്നോട്ട് കൊണ്ടുപോവണം.

ചുംബന സമരത്തിന് കാരണമായ സദാചാര പോലീസിങ്, അത് നിയമ ലംഘനത്തിന് കാരണമല്ലേ. അതിനെ നിയമ പരമായി നേരിടാന്‍ ഈ യുവ സംഘടന ശ്രമിച്ചിട്ടുണ്ടോ. അത് നടത്തി പരാജയപ്പെടുത്തിയിട്ട് പോരെ ഈ തോന്ന്യാസ സമരം നടത്താന്‍. അതിന്റെ ലക്ഷ്യത്തോട് എനിക്ക് വിയോജിപ്പില്ല.


രാമനൊക്കെ ബ്രാഹ്മണ ദൈവമാണ് നിങ്ങളൊക്കെ താണ ജീവിതരീതിയിലുള്ളവരാണ്. രാമന്റെ വിഗ്രഹം തച്ചുടച്ചുകൊണ്ടാണ് പെരിയാര്‍ അവിടെ ആളെ സംഘടിപ്പിച്ചത്. അപ്പോള്‍ വിപുലമായ ജനകീയ പിന്തുണ അവിടെയുണ്ട്. എ.ഡി.എം.കെ വന്നാലും ഡി.എം.കെ വന്നാലും ഇവര്‍ക്ക് അവിടെ നല്ല പിന്തുണയാണ് കിട്ടുന്നത്.


കേരളത്തിന് പുറത്ത് യുക്തിവാദി സംഘടനകളുടെ സ്ഥാനം എന്താണ്?

അത് പലയിടങ്ങളിലും പലമാതിരിയാണ്. തമിഴ്‌നാട്ടില്‍ വളരെ വിപുലമായ ഇന്‍ഫ്രാസ്ട്രക്ചറാണ് സംഘടനയ്ക്കുള്ളത്, ദ്രാവിഡ കഴകമാണ് അതിന് തുടക്കമിട്ടത്. ചെന്നൈ റാഷണലിസ്റ്റ് ഫോറം എന്ന പേരിലാണ് അവര്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. ദ്രാവിഡ കഴകം അവിടുത്തെ ദളിത് വിഭാഗങ്ങളുടൈ വിമോചകരെന്ന നിലയ്ക്ക് ഫീല്‍ഡ് വര്‍ക്ക് നടത്തി.

രാമനൊക്കെ ബ്രാഹ്മണ ദൈവമാണ് നിങ്ങളൊക്കെ താണ ജീവിതരീതിയിലുള്ളവരാണ്. രാമന്റെ വിഗ്രഹം തച്ചുടച്ചുകൊണ്ടാണ് പെരിയാര്‍ അവിടെ ആളെ സംഘടിപ്പിച്ചത്. അപ്പോള്‍ വിപുലമായ ജനകീയ പിന്തുണ അവിടെയുണ്ട്. എ.ഡി.എം.കെ വന്നാലും ഡി.എം.കെ വന്നാലും ഇവര്‍ക്ക് അവിടെ നല്ല പിന്തുണയാണ് കിട്ടുന്നത്. അന്‍പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെയുണ്ട് അവര്‍ക്ക്. ഒരു നാസ്തിക യുണിവേഴ്‌സിറ്റിയുണ്ട് മണിയാമ്മാള്‍ യൂണിവേഴ്‌സിറ്റി, പെരിയാറിന്റെ ഭാര്യയുടെ പേരാണ് അത്.

അതുപോലെ പഞ്ചാബില്‍ വളരെ ശക്തമായ ഒരു സംവിധാനമുണ്ട്. വിവിധ ജില്ലകളില്‍ അവര്‍ക്ക് യൂണിറ്റുകളുണ്ട്. കര്‍മ്മനിരതരായ പ്രവര്‍ത്തകരുണ്ട്. അതുപൊലെ ഉത്തര്‍ പ്രദേശിലുണ്ട് ആര്‍ജ്ജക് സംഘ് എന്നാണ് അതിനു പേര് ഒരു കര്‍ഷക സംഘം ഒരുപാട് ആളുകളുണ്ട് അവരുടെ കൂടെ കര്‍ഷകന്‍മാര്‍ അവരെല്ലാം നാസ്തികന്മാര്‍ തന്നെയാണ്. പിന്നെ മഹാരാഷ്ട്രയില്‍ രണ്ട് മൂന്ന് സംഘടനകളുണ്ട്. അങ്ങനെ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.

അടുത്തപേജില്‍ തുടരുന്നു


അംഗബലം ഞങ്ങള്‍ അധികം ശ്രദ്ധിക്കാറില്ല. മൂവായിരത്തോളം അംഗങ്ങളുണ്ട് നിലവില്‍. കാരണം ഞങ്ങളുടെ കൂടെ വരുന്ന ആളുകള്‍ യുക്തിവാദ ജീവിതം നടത്തേണ്ടതുണ്ട്. ഒരു മതവിശ്വാസികളുടെ കുടുംബത്തില്‍ നിന്ന് ഒരു മത വിശ്വാസി വരുമ്പോള്‍ അയാള്‍ക്ക് ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു.


കേരളത്തില്‍ സംഘത്തിന്റെ അംഗബലം, അതില്‍ യുവാക്കളുടെയും സാധാരണക്കാരുടേയും സാന്നിധ്യം?

അംഗബലം ഞങ്ങള്‍ അധികം ശ്രദ്ധിക്കാറില്ല. മൂവായിരത്തോളം അംഗങ്ങളുണ്ട് നിലവില്‍. കാരണം ഞങ്ങളുടെ കൂടെ വരുന്ന ആളുകള്‍ യുക്തിവാദ ജീവിതം നടത്തേണ്ടതുണ്ട്. ഒരു മതവിശ്വാസികളുടെ കുടുംബത്തില്‍ നിന്ന് ഒരു മത വിശ്വാസി വരുമ്പോള്‍ അയാള്‍ക്ക് ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു.

അയാള്‍ക്ക് പലകാര്യങ്ങളിലും വീട്ടില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരും.ചിലര്‍ അഡ്ജസ്റ്റ് ചെയ്യുന്നു. അത്തരത്തിലുള്ളവര്‍ക്കെതിരെ സംഘം ശക്തമായ നിലപാടുകളെടുക്കുന്നു. വാക്കും പ്രവൃത്തിയും തമ്മില്‍ യോജിച്ച് പോകണം. അപ്പോള്‍ അംഗബലം അങ്ങനെ കൂട്ടാന്‍ എളുപ്പമല്ല. പക്ഷെ പൊതു പ്രവര്‍ത്തനങ്ങളില്‍ എല്ലാവരേയും കൂട്ടാറുണ്ട്.

പക്ഷെ സാധാരണക്കാരുടെ സാന്നിധ്യം വളരെ കുറവാണ്. അവരെല്ലാം ചരിത്രപരമായി വിശ്വാസികളായതാണ് അതിനുള്ള കാരണം. അവര്‍ക്കെതിരെയാണ് ഞങ്ങള്‍ പണിയെടുക്കുന്നതെന്നാണ് അവരുടെ വിചാരം. പക്ഷെ അവരുമായി അടുത്ത് അടുത്തിടപഴകി ഒരു യോഗം കഴിഞ്ഞാല്‍ ഒരു ഗ്രൂപ്പ് ആളുകളുടെ പിന്തുണ ഞങ്ങള്‍ക്ക് കിട്ടാറുണ്ട്.

പുതിയ യുവാക്കള്‍ ധാരാളം വരുന്നുണ്ട്. മുമ്പ് അത് വളരെ കുറവയായിരുന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റും ഫേസ്ബുക്കും മറ്റും ഉള്ളതുകൊണ്ട് പലയിടങ്ങളിലായി യുവാക്കള്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. പക്ഷെ അംഗമാവാനും പ്രവര്‍ത്തിക്കാനും പലയാളുകളും തയ്യാറല്ല. തയ്യാറാവുന്നവര്‍ അതിലൂടെയുണ്ടാകാവുന്ന പ്രയാസങ്ങളെ കുറിച്ചാലോചിച്ച് പിന്‍മാറുകയാണ് ചെയ്യുക

അങ്ങനെ ഒരു സാഹജര്യത്തില്‍ സംഘടനയുടെ ഭാവി എങ്ങനെയാണ്?

ഭാവിയെകുറിച്ച് ഞങ്ങളുടെ സംഘടനയ്ക്ക് ആധിയില്ല. ഒരു നയമെന്ന നിലയ്ക്കും ഒരു കാഴ്ച്ചപ്പാടെന്ന നിലയ്ക്കും ബഹുജനങ്ങളുടെ ഇടയിലേക്ക് യുക്തിവാദത്തെ കൊണ്ടുവരിക അവരെ ബോധവത്കരിക്കുക ഞങ്ങളെ പോലെ ചിന്തിക്കേണ്ട ആളുകളെ ചിന്തിപ്പിക്കുക. അതിനുള്ള സാംസ്‌കാരിക വേദികള്‍ ഐക്യപ്പെടുത്തുക അതാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അമൃതാനന്ദമയിക്കെതിരെ പുസ്തകം ഇറങ്ങിയതിനു ശേഷം ഡി.സി ബുക്‌സ് ആക്രമണം നടന്നു. അതിനെതിരെ തൃശൂരില്‍ ഞങ്ങള്‍ ഒരു ഐക്യവേദി ഉണ്ടാക്കി. വിവിധ യുക്തിവാദി സംഘങ്ങളടക്കം നിരവധിപേരാണ് അതില്‍ പങ്കെടുത്തത്. അതില്‍ മതേതര ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. പ്രതിപക്ഷ സംഘടനകളുണ്ടായിരുന്നു. അത് നല്ലൊരു വിജയമായിരുന്നു.

ഒരു സാംസ്‌കാരിക ഐക്യമുന്നണി വേണമെന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം. പക്ഷെ അത് വിജയിക്കുന്നില്ല.അതിനു വേണ്ടി ചില പരീക്ഷണങ്ങള്‍ ഞങ്ങള്‍ നടത്തി നോക്കിയിട്ടുണ്ട് വിജയമായില്ല. പാര്‍ട്ടിയുടെ എതിര്‍പ്പാണ് അതിനുള്ള പ്രധാന കാരണം. പിന്നെ ദൈവത്തെയും മതത്തെയും ഞങ്ങള്‍ നേരിട്ടു വെട്ടിക്കളയുമല്ലോ. അത് ആര്‍ക്കും തീരെ സഹിക്കുന്നില്ല.

………………………………………………….

അവസാനിച്ചു

ഈ അഭിമുഖത്തോടുള്ള വായനക്കാരുടെ അഭിപ്രായങ്ങള്‍ അടുത്തയാഴ്ച്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും

ആദ്യ ഭാഗങ്ങള്‍ വായിക്കുക

എന്നെ ശരിക്കും ശക്തനാക്കിയത് മാര്‍ക്‌സിയന്‍ പഠനങ്ങളാണ്

ഇ.എം.എസ് മാര്‍ക്‌സിസത്തെ വികലമാക്കി

We use cookies to give you the best possible experience. Learn more