ദി അദര്‍ സൈഡ് :
യു കലാനാഥന്‍ | ഷിനോയ് മുകുന്ദ
കേരള യുക്തിവാദി സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ യു. കലാനാഥന്‍, ഒരു നാസ്തികനെന്നതിലുപരി കേരളത്തിലെ കമ്മ്‌യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ചരിത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിത്വം കൂടിയാണ്. നാസ്തിക ജീവിതം ഒരു മതമായി സ്വീകരിക്കുന്നതിനു പകരം അതിനെ സ്വന്തം കടമയായും ഉത്തരവാദിത്വമായും കാണുന്നയാള്‍. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിലധിഷ്ടിതമായ വീക്ഷണത്തിലൂന്നി ജീവിതം മുന്നോട്ട് കൊണ്ടു പൊകുന്ന ഇദ്ദേഹത്തിന് മതം, ശാസ്ത്രം, രാഷ്ട്രീയം തുടങ്ങി ഓരോ വിഷയങ്ങളിലും തന്റേതായ കാഴ്ച്ചപ്പാടുകളുണ്ട്. കേരളത്തിലെ യുക്തിവാദി സമൂഹത്തിന്റെ ചരിത്രവും സാമൂഹിക വിഷയങ്ങളിലെ തന്റെ വീക്ഷണങ്ങളും യു. കലാനാഥന്‍ ഡൂള്‍ന്യൂസിനോട് പങ്കുവെക്കുന്നു
യുക്തിവാദി ജീവിതത്തിന്റെ തുടക്കം?
ശരിക്ക് അതിന് ഒരു കൃത്യമായ തുടക്കമുണ്ടെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. കുറേ സംഭവങ്ങളുണ്ടാക്കിയ ഒരു എവലൂഷണറി ചേയ്ഞ്ചിന്റെ ഭാഗമായി വന്നതാണത്. അച്ഛന്‍ ഒന്നാന്തരം വിശ്വാസിയായിരുന്നു. എന്നു പറഞ്ഞാല്‍ കുതന്ത്രത്തിനും മറ്റും പോവുന്നയാളല്ല.
ഞങ്ങള്‍ക്കിവിടെ പറക്കുട്ടി, ഗുളികന്‍ എന്നീ രണ്ട് കല്ലുകളുണ്ടായിരുന്നു. ചുവന്ന കല്ല് കുഴിച്ചിട്ടത്. അതാണ് ദൈവങ്ങള്‍. കൊല്ലത്തില്‍ അവിടെ ഒരു മന്ത്രവാദം ഉണ്ടാവും. ഇവര്‍ക്ക് വെച്ച് കൊടുക്കുകയെന്നാണ് അതിന് പറയാറ്. പൂജ കഴിച്ചിട്ട് ആഹാരം വെച്ചുകൊടുക്കുക അപ്പോ ഇവരൊക്കെ വന്നിട്ട് ആഹാരം കഴിക്കും എന്നുള്ള അന്ധവിശ്വാസാണ്.
അക്കാലത്ത് അതിലൊക്കെ ഞാനും പങ്കെടുത്തിട്ടുണ്ട് എന്റെ കുട്ടിക്കാലത്ത്. അച്ഛന്റെ സഹായിയായിരുന്നു. മന്ത്രവാദത്തിലെ ഓരോ സാധനൊക്കെ എടുത്തു കൊടുക്കാന്‍. അത് കഴിഞ്ഞിട്ട് അന്ന് രണ്ട് കോഴിയെ വെട്ടും. അന്ന് നല്ല സദ്യയുണ്ടാവും. എല്ലാര്‍ക്കും അത് ഇഷ്ടാ. അന്ന് ഞങ്ങള്‍ മാത്രല്ല കുടുംബക്കാരും ഉണ്ടാവും. അപ്പോ ഇതൊരു കുടുംബക്കൂട്ടായ്മായുടെ ഭാഗമാണെന്ന് പറയാം. പിന്നെ എല്ലാരും ഭക്ഷണൊക്കെ കഴിച്ച് പിരിയാറാണ് പതിവ്. ആ അര്‍ത്ഥത്തില്‍ അച്ഛന്റെ വിശ്വാസിയായ മകനാണെന്നും പറയാം. എട്ടോ പത്തോ വയസിന്റെ താഴെയാണ് അന്നെനിക്ക്.
ജാതി സമ്പ്രദായത്തെ എതിര്‍ക്കുക. ജാതി സമ്പ്രദായത്തെ വെച്ചു പുലര്‍ത്തുന്ന ദൈവങ്ങളെ കൊള്ളരുതാത്തവരായി പ്രഖ്യാപിക്കുക. അങ്ങനെ ദൈവത്തെ ഈ ജാതി ബ്രാഹ്മണന്റെ നിലവാരത്തിലേക്ക് നാം താഴ്ത്തിക്കണ്ടു. ഇതിന് കൂട്ടുനില്‍ക്കുന്ന ദൈവം കൊള്ളരുതാത്തവനാണ് സംസ്‌കാരം ഇല്ലാത്തവനാണ് മനുഷ്യത്വമില്ലാത്തവനാണ് എന്ന കുട്ടിക്കാലത്തെ ചിന്തയില്‍ നിന്നാണ് സത്യത്തില്‍ മതവിരുദ്ധദര്‍ശ്ശനം എന്ന ചിന്ത തുടങ്ങുന്നത്.
അതിലൊന്നും ഞാന്‍ പങ്കെടുത്തിട്ടില്ല. പക്ഷെ അത് എല്ലാരിലും നല്ല പ്രതികരണം ഉണ്ടാക്കി. ജാതി സമ്പ്രദായത്തെ എതിര്‍ക്കുക; ജാതി സമ്പ്രദായത്തെ വെച്ചു പുലര്‍ത്തുന്ന ദൈവങ്ങളെ കൊള്ളരുതാത്തവരായി പ്രഖ്യാപിക്കുക. അങ്ങനെ ദൈവത്തെ ഈ ജാതി ബ്രാഹ്മണന്റെ നിലവാരത്തിലേക്ക് നാം താഴ്ത്തിക്കണ്ടു. ഇതിന് കൂട്ടുനില്‍ക്കുന്ന ദൈവം കൊള്ളരുതാത്തവനാണ്, സംസ്‌കാരം ഇല്ലാത്തവനാണ്, മനുഷ്യത്വമില്ലാത്തവനാണ് എന്ന കുട്ടിക്കാലത്തെ ചിന്തയില്‍ നിന്നാണ് സത്യത്തില്‍ മതവിരുദ്ധദര്‍ശനം എന്റെ ചിന്തയില്‍ തുടങ്ങുന്നത്. അത് ഒരു യുക്തിവാദത്തിലേക്ക് വളര്‍ന്നിട്ടുണ്ടായിരുന്നില്ല.
അടുത്തപേജില്‍ തുടരുന്നു
ചങ്ങമ്പുഴയാണ് ശരിക്ക് നാസ്തിക ചിന്തയ്ക്ക് താല്പര്യം നല്‍കിയത്. ചങ്ങമ്പുഴക്കവിതകളില്‍ ദൈവത്തെ കൊത്തിവലിക്കാത്ത വരികള്‍ വളരെ കുറവാണ്. കാക്കയുടെ മുന്നില് ചീഞ്ഞളിഞ്ഞ അവശിഷ്ടം ലഭിച്ചാല് അതെങ്ങനെയാണോ കൊത്തിവലിയ്ക്ക്യാ അതുപോലെ സാമൂഹിക ജീവിതത്തിന്റെ വേദനയുള്ള മാനുഷിക പ്രശ്‌നങ്ങളെ അവലംബമാക്കി ചങ്ങമ്പുഴയുടെ കുത്തുവാക്കുകളും കൊത്തിവലിക്കലുകളും ദൈവത്തിനെതിരെ കവിതകളില്‍ മുഴുവന്‍ വ്യാപകമാണ്.
സ്‌കൂള്‍ പഠന കാലത്തെ ഒരു ചിത്രം(താഴെ നിന്നും രണ്ടാമത്തെ നിരയില്‍ ഇടത്ത് നിന്നും മൂന്നാമത്)
ഏട്ടന്‍മാര്‍ മൂന്നു പേരുളളതു കൊണ്ടും അച്ഛന് പിടിച്ച് നില്‍ക്കാനാകില്ല. പിന്നെ അച്ഛന്റെ നിലപാട് ദുര്‍ബലമായതു കൊണ്ടുതന്നെ അച്ഛനെപ്പോഴും ക്ഷീണിയ്ക്കാ ചെയ്യാറ്. അപ്പോ അതെന്നില്‍ നല്ല സ്വാധീനം ഉണ്ടാക്കി. അച്ഛന്റെ മകനായിട്ടും ആശയപരമായി അച്ഛനെതിരെ ചിന്തിക്കാനുള്ള ഒരു പരിശീലനം ഏട്ടന്‍മാരുടെ സംവാദങ്ങളില്‍ നിന്നും കുടുംബത്തിനുള്ളിലും അങ്ങനെ വളര്‍ന്നു വന്നു. ഇതൊന്നും വ്യക്തമായ ഒരു ഭൗതികവാദമായിട്ടോ ദൈവ നിഷിദ്ധവാദമായിട്ടോ രൂപാന്തരപ്പെട്ടിരുന്നില്ല.
പിന്നീട് ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ മുതല്‍ വായനകളും തുടങ്ങി. അന്നെനിക്ക് കവിതകളോടാണ് നല്ല താല്‍പര്യം. ചങ്ങമ്പുഴയുടെയും രാഘവപ്പിള്ളയുടെയും വൈലോപ്പിള്ളയുടെയുമെല്ലാം കവിതകള്‍ എനിക്ക് മനഃപ്പാഠമായിരുന്നു. ചങ്ങമ്പുഴയാണ് ശരിക്ക് നാസ്തിക ചിന്തയ്ക്ക് താല്പര്യം നല്‍കിയത്. ചങ്ങമ്പുഴക്കവിതകളില്‍ ദൈവത്തെ കൊത്തിവലിക്കാത്ത വരികള്‍ വളരെ കുറവാണ്. കാക്കയുടെ മുന്നില് ചീഞ്ഞളിഞ്ഞ അവശിഷ്ടം ലഭിച്ചാല് അതെങ്ങനെയാണോ കൊത്തിവലിയ്ക്ക്യാ അതുപോലെ സാമൂഹിക ജീവിതത്തിന്റെ വേദനയുള്ള മാനുഷിക പ്രശ്‌നങ്ങളെ അവലംബമാക്കി ചങ്ങമ്പുഴയുടെ കുത്തുവാക്കുകളും കൊത്തിവലിക്കലുകളും ദൈവത്തിനെതിരെ കവിതകളില്‍ മുഴുവന്‍ വ്യാപകമാണ്.
അതുകൊണ്ട് ചങ്ങമ്പുഴക്കവിതകളിലെ മതനിഷിദ്ധവാദവും ദൈവനിഷേധവും എന്നെ നന്നായി സ്വാധീനിച്ചു. അതുപോലെ ഇടപ്പള്ളി രാഘവപ്പിള്ളയുടെ കവിതകള്‍, അതും ചങ്ങമ്പുഴക്കവിതകളുടെ നിലവാരത്തിലുള്ളതായിരുന്നു. പിന്നീട് വയലാര്‍ കൃതികള്‍ വരുന്നു, ഒ.എന്‍.വി സാഹിത്യങ്ങള്‍ വരുന്നു, അവരൊക്കെത്തന്നെയും അടിസ്ഥാനപരമായ വിഷയങ്ങളില്‍ ദൈവനിഷിദ്ധ ചിന്ത വച്ചു പുലര്‍ത്തിയവരാണ്. അങ്ങനെ എന്റെ മതവിരുദ്ധ വീക്ഷണം അഥവാ ദൈവവിരുദ്ധ വീക്ഷണത്തെ അടിത്തറയിട്ട് അതിന് വളംവച്ച് തരുന്ന വിദ്യയാണ് എനിക്ക് ലൈബ്രറികളിലൂടെയും വായനകളിലൂടെയും കിട്ടുന്നത്.
അതിനിടയ്ക്ക് ഒരു വ്യക്തമായ ദൈവനിഷിദ്ധ ബാഹ്യപ്രവര്‍ത്തനം ഞാന് ചെയ്തത് ഫറൂഖ് കോളേജില്‍ പഠിക്കുന്ന സമയത്താണ്. 62 കാലം അന്ന് പത്രത്തിലൊക്കെ ഒരു വാര്‍ത്ത വന്നു. “അഷ്ടഗ്രഹയോഗം”, ഏതോ ഒരു ദിവസം ആ തീയ്യതി ഞാന്‍ മറന്നു, ആദിവസം എട്ടു ഗ്രഹങ്ങളും ഒരു രാശിയില്‍ വന്നു നില്‍ക്കുമെന്നും അന്ന് ലോകം നശിച്ചു പോകുമെന്നുമായിരുന്നു ആവാര്‍ത്ത. അഷ്ടഗ്രഹയോഗം വരുന്ന ആദിവസം ലോക നാശം സംഭവിക്കമെന്നാണ് ഇന്ത്യയിലെ പ്രഗത്ഭന്മാരും വിദേശത്തെ പ്രഗത്ഭന്മാരുമായ ജ്യോതിഷികളുടെ പ്രവചനം. അതിനെതിരെ ഗംഭീരമായ വിശകലനവും നടക്കുന്നുണ്ട്.
അതിനിടയിക്ക് എനിക്ക് വിദ്യാഭ്യാസം തരുന്ന ഒരു പണ്ഡിതന്‍ എന്റെ സുഹൃത്തായിട്ടുണ്ടായിരുന്നു. പി.സി. കടലുണ്ടി എന്ന അധ്യാപകന്‍. ഞാനന്ന് എട്ടാംതരത്തിലാണ്. വൈകുന്നേരം കടലുണ്ടി റെയില്‍വേ സ്റ്റേഷനിലെ ഒരു ബെഞ്ചിലിരുന്ന് അദ്ദേഹത്തിനടുത്തിരുന്ന് അദ്ദേഹവുമായി സംവാദത്തിലേര്‍പ്പെട്ട് വര്‍ത്തമാനം പറഞ്ഞിരിയ്ക്കുന്നത് ഒരു ശീലമായി.
അങ്ങനെ ഒരു പ്രായമുള്ള ഒരാളും ഒരു ചെറിയ കുട്ടീയും തമ്മിലുള്ള സൗഹൃദം അവിടെ വളര്‍ന്നു വന്നു. ഈ വൃദ്ധനോട് നീ എന്താ പറയണേന്ന് ചോദിച്ച് എല്ലാരും അന്നെന്നെ കളിയാക്കും. അദ്ദേഹം ഒരു ജ്യോതിഷ പണ്ഡിതനായിരുന്നു. ജോത്സ്യത്തിനെതിരായി ഗൗരവമേറിയ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഒരൊന്നാന്തരം പണ്ഡിതനായിരുന്നു. അയാളില്‍ നിന്നാണ് ജോത്സ്യത്തിനെതിരായിട്ടുള്ള, ജ്യോത്സ്യത്തില്‍ അശാസ്ത്രീയമായിട്ടുള്ള പ്രശ്‌നങ്ങളൊക്കെ കിട്ടുന്നത്. അവിടുന്ന് വിദ്യാഭ്യാസപരമായ ഒരു പിന്തുണ എനിക്ക് കിട്ടുന്നുണ്ട്. അദ്ദേഹവുമായിട്ടുള്ള എന്റെ ബന്ധം എന്റെ ദാര്‍ശനികമായ നിലപാടുകളെ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ ഒരുപാട് പങ്കുവഹിച്ചിട്ടുണ്ട്.
അടുത്തപേജില്‍ തുടരുന്നു
പിറ്റേ ദിവസം ഫറൂക്ക് കോളേജില് ബസ് ഇറങ്ങുമ്പോള്‍ ഒരുപാട് കുട്ടികള്‍ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരെല്ലാരും കൂടെ എന്നെയെടുത്ത് തോളില്‍ കേറ്റി കോളേജിലേക്ക് ഒരു ജാഥ നടത്തി. അതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ യുക്തിവാദ പ്രവര്‍ത്തനം. ഒരു ബോധപൂര്‍വ്വമായ യുക്തിവാദ പ്രവര്‍ത്തനമായിരുന്നില്ല. അന്ന് പത്രങ്ങളില്‍ വന്ന ഇത്തരം അസംബന്ധ ജഡിലമായ പ്രശ്‌നങ്ങളോടുള്ള ഒരു ശാസ്ത്രീയമായ പ്രതികരണം. അത് അത്ഭുതകരമായ ഒരു വിജയമായിമാറി.
അതു കഴിഞ്ഞ് ഇതിനെ കുറിച്ച് ആരാണ് ഇളിഭ്യരാശിയിലേക്ക് പ്രവേശിക്കുക എന്ന് കാണാം എന്നുപറഞ്ഞ് കുട്ടികള്‍ക്കിടയില്‍ സംവാദം നടക്കുന്നുണ്ട്. അപ്പോ ഞാനെന്റെ ചങ്ങാതിമാരോട് പറഞ്ഞു അഷ്ടഗ്രഹയോഗത്തില്‍ എട്ടുഗ്രഹങ്ങളും ഇങ്ങനെ യോജിച്ചാല്‍ ലോകം നശിക്കുമെങ്കില്‍ രണ്ടാമത്തെ ദിവസം ചോദ്യം ചെയ്യാന്‍ ഒറ്റകുട്ടീം ബാക്കിയുണ്ടാവില്ല. മറിച്ച് അന്ന് ലോകമുണ്ടെങ്കില്‍ ഇല്‍ഭ്യരാശിയിലെ ജ്യോത്സ്യന്മാരെയും അവരുടെ അനുയായികളെയും മാത്രമെ നമുക്ക് നേരിടാനുണ്ടാവുള്ളു. അതുകൊണ്ട് നമ്മള് വിജയിക്കുകയുള്ളു എന്ന് ഞാന് ചങ്ങാതിമാരോട് പറഞ്ഞു കൊടുത്തു.
പിറ്റേ ദിവസം ഫറൂക്ക് കോളേജില് ബസ് ഇറങ്ങുമ്പോള്‍ ഒരുപാട് കുട്ടികള്‍ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരെല്ലാരും കൂടെ എന്നെയെടുത്ത് തോളില്‍ കേറ്റി കോളേജിലേക്ക് ഒരു ജാഥ നടത്തി. അതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ യുക്തിവാദ പ്രവര്‍ത്തനം. ഒരു ബോധപൂര്‍വ്വമായ യുക്തിവാദ പ്രവര്‍ത്തനമായിരുന്നില്ല. അന്ന് പത്രങ്ങളില്‍ വന്ന ഇത്തരം അസംബന്ധ ജഡിലമായ പ്രശ്‌നങ്ങളോടുള്ള ഒരു ശാസ്ത്രീയമായ പ്രതികരണം. അത് അത്ഭുതകരമായ ഒരു വിജയമായിമാറി. ആ ഭാഗത്തുനിന്നാല്‍ നമുക്ക് പേടിക്കാനില്ല അതൊരു വിജയത്തിന്റെ പാതയാണ് എന്ന് എനിക്ക് മനസ്സിലായി.അതോടുകൂടി വായനകളെല്ലാം അങ്ങോട്ട് കേന്ദ്രീകരിക്കാന്‍ തുടങ്ങി.
എന്നെ ശരിക്കും ശക്തനാക്കിയത് മാര്‍ക്‌സിയന്‍ പഠനങ്ങളാണ്. ഏംഗല്‍സിന്റെ The Origin of the Family, Private Property and the State എന്ന പുസ്തകമാണ് മാര്‍ക്‌സിസത്തില്‍ ആദ്യമായി വായിച്ചത്. അത് എന്നെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതേ രീതിയില്‍ തന്നെ മാര്‍ക്‌സിസവുമായി ബന്ധപ്പെട്ട മറ്റു പഠനങ്ങളും ഞാന്‍ നടത്തി.
അതിന് എനിക്കൊരു വിദ്യയും പറഞ്ഞു തന്നു. എന്റെ കയ്യില്‍ ഒരു രൂപ തന്നിട്ട് അദ്ദേഹം പറഞ്ഞു പ്രഭാത് ബുക്കഹൗസില്‍ പോയാല്‍ സോവിയറ്റ് പബ്ലിക്കേഷന്‍ കിട്ടും. അവരുടെ ഇംഗ്ലീഷ് പബ്ലിക്കേഷന്‍ വാങ്ങി അതിലെ ഓരോ പ്രബന്ധവും പഠിക്കാന്‍ പറഞ്ഞു. സംശയമുള്ള ഇംഗ്ലീഷ് വാക്കുകള്‍ അടിവരയിട്ട് അതിന്റെ അര്‍ത്ഥങ്ങള്‍ മുഴുവന്‍ ഡിക്ഷ്ണറിയില്‍ നോക്കി എഴുതിയെടുക്കാന്‍ പറഞ്ഞു.
എന്നിലെ വിജ്ഞാനത്തിന്റെ ന്യൂക്ലിയസ്സായിരുന്നു ആ ഡിക്ഷ്ണറി. അങ്ങനെ ഞാന്‍ ഏംഗല്‍സിന്റെ The Origin of the Family, Private Property and the State എന്ന പുസ്തകമാണ് മാര്‍ക്‌സിസത്തില്‍ ആദ്യമായി വായിച്ചത്. അത് എന്നെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതേ രീതിയില്‍ തന്നെ മാര്‍ക്‌സിസവുമായി ബന്ധപ്പെട്ട മറ്റു പഠനങ്ങളും ഞാന്‍ നടത്തി. അന്നെനിക്കങ്ങനെ കൂട്ടുകാരൊന്നുമില്ലാതിരുന്നത് കൊണ്ട് തന്നെ ആ വെക്കേഷനില്‍ വീടിനു പുറത്തൊന്നും പോകാതെ തന്നെ ഞാന്‍ അത്തരത്തിലുള്ള പുസ്തകങ്ങള്‍ വായിച്ചു. അത് തുടന്നുള്ള എന്റെ പഠനത്തിലും ഏറെ സഹായകമായിട്ടുണ്ട്.
അതേസമയം കവിതയോടും മലയാളത്തോടുമുളള ആഭിമുഖ്യവും മറുഭാഗത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മലയാളത്തിലെ കാവ്യമണ്ഡലം ഞാന്‍ വിപുലീകരിക്കാന്‍ തുടങ്ങി. കവിതയെഴുതാന്‍ തുടങ്ങി. എന്റെ കവിതകള്‍ ആദ്യം അച്ചടിച്ചുവന്നത് ചന്ദ്രികയിലാണ്. എന്റെ പത്തിരുപത് കവിതകളെങ്കിലും അതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് ദേശാഭിമാനിയില്‍ അച്ചടിച്ചുവരാന്‍ തുടങ്ങി. അങ്ങനെ എന്റെ കോളേജ് ജീവിതകാലത്ത് ഞാനൊരു സാഹിത്യകാരനമായി അറിയപ്പെടാന്‍ തുടങ്ങി. പലരും ഇപ്പോഴും ചോദിക്കാറുണ്ട് എന്റെ കവിതയെഴുത്തിനെ പറ്റി. യുക്തിവാദം തലയ്ക്കു കേറിയതില്‍ പിന്നെ കവിതാ മാധ്യമം എനിക്ക് പോരാന്ന് തൊന്നിത്തുടങ്ങി.
അടുത്തപേജില്‍ തുടരുന്നു
എന്റെ വിഷയം മാത്രമല്ല മറ്റു വിഷയങ്ങളും എനിക്ക് അറിയാമായിരുന്നതുകൊണ്ടും ക്ലാസില്‍ പോകുന്നത് എനിക്കൊരു പ്രശ്‌നമേ ആയിരുന്നില്ല. കുട്ടികളുമായുള്ള സംവാദത്തിലാണ് എനിക്കേറെ സന്തോഷം ഉണ്ടായിരുന്നത്. കുട്ടികളോട് ചോദ്യം ചോദിക്കന്‍ പ്രേരിപ്പിക്കുക ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടിനല്‍കുക അതിലെനിക്ക് ഭയങ്കര താല്‍പര്യമായിരുന്നു.ഇത് തന്നെയായിരുന്നു യുക്തിവാദത്തിന്റെ കാതല്‍.
1965ല്‍ ചാലിയം സ്‌കൂളില്‍ അധ്യാപകനായി എനിക്ക് ജോലികിട്ടി. അവിടുത്തെ ഹെഡ്മാസ്റ്റര്‍ അന്നെന്നോട് പറഞ്ഞിരുന്നു അധ്യാപനത്തിനാണ് പോകുന്നതെങ്കില്‍ ഇവിടത്തന്നെ വരണമെന്ന്; മറ്റെന്തെങ്കിലുമാണെങ്കില്‍ നിന്റെ ഇഷ്ടം. പിന്നീട് അവിടെ ജോലിക്ക് ചേര്‍ന്നതിനു ശേഷം അവിടുത്തെ കുട്ടികളുമായുള്ള ഇടപഴക്കവും അധ്യാപനത്തിന്റെ സുഖവുമൊക്കെ അറിഞ്ഞപ്പോള്‍ വേറെ ഒന്നിനും പോവാന്‍ തോന്നിയില്ല. അധ്യാപനം ഒരധ്വാനമായി എനിക്കൊരിക്കലും തോന്നിയിരുന്നില്ല. എനിക്കതേറെ സന്തോഷം തരുന്നൊരു വിനോദമായിരുന്നു. കാരണം നന്നായി പഠിക്കുക; പഠിച്ചതെല്ലാം മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കുക, അതിനൊരു സന്തോഷമുണ്ട്. അതിനൊരു കൂലിയും നമുക്ക് വേണ്ട. ആദ്യം കുറച്ച് നാള്‍ സുവോളജി പഠിപ്പിച്ചിരുന്നെങ്കിലും പ്രധാനമായും ഫിസിക്‌സായിരുന്നു ഞാന്‍ അവിടെ പഠിപ്പിച്ചിരുന്നത് ഇടക്ക് കെമിസ്ട്രിയും പഠിപ്പിച്ചു.
എന്റെ വിഷയം മാത്രമല്ല മറ്റു വിഷയങ്ങളും എനിക്കറിയാമായിരുന്നതുകൊണ്ടും ക്ലാസില്‍ പോകുന്നത് എനിക്കൊരു പ്രശ്‌നമേ ആയിരുന്നില്ല. കുട്ടികളുമായുള്ള സംവാദത്തിലാണ് എനിക്കേറെ സന്തോഷം ഉണ്ടായിരുന്നത്. കുട്ടികളോട് ചോദ്യം ചോദിക്കന്‍ പ്രേരിപ്പിക്കുക, ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടിനല്‍കുക, അതിലെനിക്ക് ഭയങ്കര താല്‍പര്യമായിരുന്നു.
ഇത് തന്നെയായിരുന്നു യുക്തിവാദത്തിന്റെ കാതല്‍. സംശയങ്ങള്‍ ഉന്നയിക്കുക, ആ സംശയങ്ങളെ ചോദ്യ രൂപത്തിലേക്ക് ആവിഷ്‌കരിക്കുക, അതിന് നമുക്ക് കിട്ടിയ അറിവുകളനുസരിച്ച് നിഗമനങ്ങളിലെത്തുക, ആ നഗമനങ്ങള്‍ ശരിയോ തെറ്റോ എന്ന് പരിശോധിക്കാന്‍ നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തുക. ആ നിരീക്ഷണ പരീക്ഷണ ഫലം അതെന്തായായാലും അത് അംഗീകരിക്കുക. അതു തന്നെ സാമാന്യവല്‍കരണം എന്ന അവസ്ഥയ്ക്ക് വിധേയമാക്കുക.
എന്നു വച്ചാല്‍ ഒരാളുടെ ഒരു ഗവേഷണ കണ്ടുപിടുത്തം യഥാര്‍ത്ഥത്തില്‍ സത്യമായിക്കൊള്ളണമെന്നില്ല. അയാള്‍ക്ക് ചിലപ്പോള്‍ തെറ്റു സംഭവിച്ചേക്കാം. അതുകൊണ്ട് നാലോ അഞ്ചോ ആളുകള്‍ അതേ ഗവേഷണം നടത്തി അതേ ഫലം കിട്ടിയെന്നുറപ്പു വന്നാല്‍ മാത്രമേ ആ തിയറി ജനറലൈസ് ചെയ്യപ്പെടുകയുള്ളു. അതു കഴിഞ്ഞാല്‍ പിന്നെ ശാസ്ത്രത്തിന്, പിന്നെ പേടിക്കേണ്ടതില്ല അത് പരമ സത്യമാവും.
ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം, ഒരു കാലത്ത് ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. അടുത്ത കാലത്താണ് അത് വീണ്ടും ചോദ്യം ചെയ്യപ്പെട്ടത്. ശരിക്കും ഐന്‍സ്റ്റീന്‍ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുമെന്ന് വരുമ്പോള്‍ ഭൗതികശാസ്ത്രലോകം ഒന്നുകുലുങ്ങും. അദ്ദേഹത്തിന്റെ മഹത്തായ സങ്കല്‍പ്പങ്ങളിലാണ് ആധുനിക ശാസ്ത്രം ശാഖപിരിഞ്ഞു നില്‍ക്കുന്നത്. അതിന്റെ വേരാണ് ഇങ്ങനെ കേടുവരുത്താന്‍ ശ്രമിക്കുന്നത്. ഞാനടക്കമുള്ളവര്‍ ആ വാര്‍ത്തവായിച്ചപ്പോള്‍ അസ്വസ്ഥരായി.
അദ്ദേഹത്തിന്റെ മഹത്തായ സങ്കല്‍പ്പങ്ങളിലാണ് ആധുനിക ശാസ്ത്രം ശാഖപിരിഞ്ഞു നില്‍ക്കുന്നത്. അതിന്റെ വേരാണ് ഇങ്ങനെ കേടുവരുത്താന്‍ ശ്രമിക്കുന്നത്. ഞാനടക്കമുള്ളവര്‍ ആ വാര്‍ത്തവായിച്ചപ്പോള്‍ അസ്വസ്ഥരായി. ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിനു പകരം മറ്റെന്താണ് വരിക എന്നതായിരുന്നു ആ വേവലാതിക്കു കാരണം. പക്ഷെ പിന്നീട് അതിന് സ്ഥിരീകരണം വരികയും ഐന്‍സ്റ്റീന്‍ സിദ്ധാന്തം തന്നെയാണ് യാഥാര്‍ത്ഥ്യം എന്ന് തെളിയുകയും ചെയ്തു.
അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത്, ഇങ്ങനെ വസ്തുനിഷ്ഠമായി കണ്ടെത്തുന്ന ശാസ്ത്ര തത്വം പിന്നീടെങ്ങിനെയാണ് വസ്തുനിഷ്ഠമല്ലാത്ത തത്വമായി രൂപാന്തരപ്പെടുക എന്ന് ആളുകളെന്നോട് ചോദിക്കാന്‍ തുടങ്ങി. അതിന് ഞാന്‍ ഒരു വിശദീകരണം കണ്ടെത്തിയതെന്തെന്നുവച്ചാല്‍, മനുഷ്യന്‍ അറിവ് നേടുന്നത് പഞ്ചേന്ദ്രിയങ്ങള്‍ വഴിയാണ് ഈ പഞ്ചേന്ദ്രിയങ്ങള്‍ മനുഷ്യശരീരത്തിലെ ദൗര്‍ബല്യങ്ങളോടു കൂടിയ മെച്ചപ്പെട്ട ഉപകരണങ്ങളാണ്.
അടുത്ത പേജില്‍ തുടരുന്നു
സ്വാഭാവികമായും ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് ആത്യന്തികമായ അവസ്ഥയില്ല. കാരണം ഓരോ മണിക്കൂറുകളിലും ശാസ്ത്ര സാങ്കേതിക ഗവേഷണ ശാഖകളില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇനി ദൂരക്കാഴ്ച്ചയുടെ കാര്യമെടുക്കാം. സോളാര്‍ ഗാലക്‌സിയിലെ ബ്ലാക്ക് ഹോളുകളുണ്ടെന്നും അതിലൂടെ വന്‍തോതില്‍ എക്‌സ്‌റേ പുറത്തേക്കേുവരുന്നുണ്ടെന്നും അടുത്തിടെ കണ്ടെത്തി. അത്തരത്തിലുള്ള സംഭവവികാസങ്ങളെ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുന്ന യന്ത്ര സംവിധാനങ്ങളുടെ ആധുനിക ശാസ്ത്ര സാങ്കേതിക ഉയര്‍ച്ചയിലാണ് നാം നില്‍ക്കുന്നത്.
ഇപ്പോള്‍ ആ പഴയ മൈക്രോസ്‌കോപ്പിനു പകരം ഇലക്ട്രോ മൈക്രോസ്‌കോപ്പ് വന്നു കഴിഞ്ഞു അതിലൂടെ 25 ലക്ഷം ഇരട്ടിയായി വസ്തുവിനെ വലുതാക്കിക്കാണിക്കാന്‍ പറ്റും. പഴയ മൈക്രോസ്‌കോപ്പിലൂടെ കണ്ടതായിരിക്കില്ല പുതിയതിലൂടെ കാണാന്‍ സാധിക്കുക. അപ്പോള്‍ വസ്തുനിഷ്ഠസത്യങ്ങള്‍ക്ക് പലതരം മാനങ്ങളുണ്ട്. ഒരിക്കല്‍ കണ്ട ചിത്രങ്ങള്‍ക്കും അതിന്റെ വിവരണങ്ങള്‍ക്കും അതിനെ കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ക്കുമെല്ലാം മാറ്റം സംഭവിക്കില്ലേ.
ഇന്നലെ വിലയിരുത്തിയ ഒരു കാര്യത്തെ കുറിച്ച് ഇന്ന് വിലയിരുത്തുമ്പോള്‍ അഭിപ്രായവ്യത്യാസവുമുണ്ടാകും രൂപാന്തരത്വവുമുണ്ടാകും. ഈ രൂപാന്തരത്വം സത്യത്തിന്റെ ഉയര്‍ന്ന രൂപമാണ്. ശാസ്ത്രത്തിനുണ്ടാകുന്ന ഈ മാറ്റമുണ്ടല്ലോ അത് താണ സത്യത്തില്‍ നിന്ന് ഉയര്‍ന്ന സത്യത്തിലേക്കുള്ള പരിണാമമാണ്. അങ്ങനെ വരുമ്പോള്‍ ആ ശാസ്ത്രീയ നിലപാടാണ് നൂറ് ശതമാനം ശരി.
അപ്പോള്‍ സ്വാഭാവികമായും ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് ആത്യന്തികമായ അവസ്ഥയില്ല. കാരണം ഓരോ മണിക്കൂറുകളിലും ശാസ്ത്ര സാങ്കേതിക ഗവേഷണ ശാഖകളില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇനി ദൂരക്കാഴ്ച്ചയുടെ കാര്യമെടുക്കാം. സോളാര്‍ ഗാലക്‌സിയിലെ ബ്ലാക്ക് ഹോളുകളുണ്ടെന്നും അതിലൂടെ വന്‍തോതില്‍ എക്‌സ്‌റേ പുറത്തേക്കേുവരുന്നുണ്ടെന്നും അടുത്തിടെ കണ്ടെത്തി. അത്തരത്തിലുള്ള സംഭവവികാസങ്ങളെ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുന്ന യന്ത്ര സംവിധാനങ്ങളുടെ ആധുനിക ശാസ്ത്ര സാങ്കേതിക ഉയര്‍ച്ചയിലാണ് നാം നില്‍ക്കുന്നത്.
ഇത് പണ്ടത്തെ ആളുകള്‍ക്ക് ആലോചിക്കാന്‍ പറ്റോ? എന്തു കൊണ്ടാണ് സോളാര്‍ ഗാലക്‌സിയില്‍ കണ്ടെത്തിയ ബ്ലാക്ക് ഹോളുകളെ കുറിച്ച് മതഗ്രന്ഥങ്ങളിലെവിടെയും ഒരു വാചകം പറയാത്തത്? വേദങ്ങളിലും ഉപനിഷതുക്കളിലും ഗീതയിലും ഖുര്‍ആനിലും ബൈബിളിലും ഒന്നും ബ്ലാക് ഹോളുകളെ കുറിച്ചും ദൈവം ബ്ലാക്ക് ഹോള്‍ ഉണ്ടാക്കി എന്നതിനെ കുറിച്ചും പരാമര്‍ശമൊന്നുമില്ല. അതിനെ കുറിച്ച് അവരുടെ ദൈവങ്ങള്‍ക്ക് വിവരവുമില്ല.
അപ്പോള്‍ അവരുടെ ദൈവങ്ങളുടെ വിവരങ്ങള്‍ എങ്ങനെയുള്ളതാണ് ? ഇവിടെയുള്ള മനുഷ്യന്റെ വിവരങ്ങള്‍ ദൈവത്തിന്റെതാണെന്നു പറഞ്ഞ് പ്രതിഫലിപ്പിക്കുക മാത്രമേ ഇവര്‍ ചെയ്തിട്ടുള്ളൂ. അതേസമയം ശാസ്ത്രം പറയുന്നു, ഞങ്ങള്‍ ഇപ്പോള്‍ പറയുന്നത് വസ്തുനിഷ്ട സത്യമാണ്. പക്ഷെ കാലം മാറും അതിനനുസരിച്ച് എല്ലാം മാറിക്കൊണ്ടിരിക്കുന്നുണ്ട. ശാസ്ത്ര സാങ്കേതിക കഴിവുകള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്, നമ്മുടെ ബുദ്ധിപരമായ കഴിവുകള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്.
അപ്പോള്‍ ഇന്നലെ വിലയിരുത്തിയ ഒരു കാര്യത്തെ കുറിച്ച് ഇന്ന് വിലയിരുത്തുമ്പോള്‍ അഭിപ്രായവ്യത്യാസവുമുണ്ടാകും രൂപാന്തരത്വവുമുണ്ടാകും. ഈ രൂപാന്തരത്വം സത്യത്തിന്റെ ഉയര്‍ന്ന രൂപമാണ്. ശാസ്ത്രത്തിനുണ്ടാകുന്ന ഈ മാറ്റമുണ്ടല്ലോ അത് താണ സത്യത്തില്‍ നിന്ന് ഉയര്‍ന്ന സത്യത്തിലേക്കുള്ള പരിണാമമാണ്. അങ്ങനെ വരുമ്പോള്‍ ആ ശാസ്ത്രീയ നിലപാടാണ് നൂറ് ശതമാനം ശരി.
അടുത്തപേജില്‍ തുടരുന്നു
അതേസമയം മതങ്ങളോ? ഒരു മതത്തിലെ ഒരു ദൈവദര്‍ശ്ശനവും മറ്റു മതക്കാര്‍ സ്വീകരിക്കുന്നില്ല. മതത്തെ സംബന്ധിച്ചിടത്തോളം നാസ്തികന്‍മാര്‍ ആരാണെന്നറിയോ? മറ്റു മതക്കാരാണ്. ഒരു മതത്തിലെ എല്ലാ വിശ്വാസ പ്രമാണങ്ങളും മറ്റെല്ലാ മതങ്ങളുമെതിര്‍ക്കുന്നു. അതിനൊപ്പം യുക്തിവാദികളെയും എതിര്‍ക്കുന്നു.
അപ്പോള്‍ മതദര്‍ശനങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ക്ക് ഐക്യമില്ല. അവയ്ക്ക് സ്ഥായിയായ നിലനില്‍പ്പില്ല. അവ വസ്തുനിഷ്ട സത്യമല്ല. അത്‌കൊണ്ട് തന്നെ അവ ശാസ്ത്ര തത്വങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ പൊളിഞ്ഞു പാപ്പരായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ഞങ്ങള്‍ ബിഗ്ബാങ് തിയറിയെ അംഗീകരിക്കുന്നുവെന്ന് പോപ്പ് പറഞ്ഞിരിക്കുന്നു. പ്രപഞ്ചം ഉണ്ടായതിനു ശേഷം അത് വികസിച്ച രീതിയെ കുറിച്ചാണ് നിങ്ങള്‍ പറയുന്നത്. പക്ഷെ അത് ഉണ്ടാക്കിയത് ദൈവമാണ് ഇതാണ് പോപ്പ് പറഞ്ഞത്. എന്നാല്‍ ഇന്നും അത് പറയാന്‍ ആ മൂഢന് കഴിവില്ല, അയാള്‍ ശരിക്ക് ഹിഗ്‌സ് ബോസോണിന്റെ തിയറി പഠിച്ചിട്ടുണ്ടാവില്ല.
പരമ അജ്ഞാനത്തിന്റെ പിരമിഡിന് മുകളിലാണ് ആധുനിക പോപ്പ് നില്‍ക്കുന്നത്. അയാള്‍ക്ക് വസ്തുതയുടെ സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇന്നല്ലെങ്കില്‍ ഇനിവരുന്ന പോപ്പ്മാര്‍ ആ സത്യവുമായി ഏറ്റുമുട്ടി ചെളിക്കുണ്ടില്‍ വീണ് ആ ചെളിവെള്ളം കുടിച്ച് ചാവേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്.
പ്രപഞ്ചത്തിലെ അല്ലാ പദാര്‍ത്ഥങ്ങള്‍ക്കും പിണ്ഡം നല്‍കുന്നത് ഹിഗ്‌സ് ബോസോണ്‍ ആണ്. അത് ആദ്യം കണ്ടുപിടിച്ചിരുന്നില്ല. ഒരു ഊഹം മാത്രമായിരുന്നു. പിന്നീട് സേണിന്റെ ഗംഭീരമായ പരീക്ഷണ ശാലയില്‍ പരീക്ഷണങ്ങള്‍ നടത്തി അവസാനം മാസങ്ങള്‍ക്ക് ശേഷം അവര്‍ പറഞ്ഞു കണ്ടുപിടുത്തം ശരിയാണ് ഹിഗ്‌സ് ബോസോണ്‍ സത്യമാണെന്ന്.
അപ്പോള്‍ ഹിഗ്‌സ് ബോസോണ്‍ ആണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും പിണ്ഡം നല്‍കുന്നതെങ്കില്‍ ദൈവം എന്ത് കുന്തമാണ് പിന്നെ പ്രപഞ്ചത്തിന് നല്‍കിയത്? പ്രപഞ്ചോല്‍പാദനം എന്നു പറയുന്നത് ഈ വസ്തുക്കളെല്ലാം ഇവിടെ ഉണ്ടാക്കിയതാണ്. ആ വസ്തുക്കളുടെ പിണ്ഡം ഉണ്ടാക്കുന്നത് ഹിഗ്‌സ് ബോസോണ്‍ ആണ് ദൈവമല്ല. അത് ദൈവത്തിന്റെ ഒരു കൃതി വായിച്ചാലും നിങ്ങള്‍ക്ക് മനസ്സിലാവില്ല. അപ്പോള്‍ ദൈവവും നമ്മുടെ ശാസ്ത്രവും തമ്മില്‍ എത്ര അകലങ്ങളിലാണ് നില്‍ക്കുന്നത്?
അപ്പോഴാണ് മൂഢ സങ്കല്‍പ്പങ്ങളുടെ ഒരു പിരമിഡിന്റെ മുകളില്‍ കയറി നിന്നാണ് പോപ്പ് പ്രസംഗിക്കുന്നത്, ദൈവമാണ് സൃഷ്ടികള്‍ ചെയ്തത് പിന്നീട് വന്ന ശാസ്ത്രജ്ഞന്മാര്‍ അതിന്റെ മാറ്റങ്ങള്‍ പറയുകയേ ചെയ്തുള്ളൂവെന്ന്. അപ്പോള്‍ പരമ അജ്ഞാനത്തിന്റെ പിരമിഡിന് മുകളിലാണ് ആധുനിക പോപ്പ് നില്‍ക്കുന്നത്. അയാള്‍ക്ക് വസ്തുതയുടെ സത്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇന്നല്ലെങ്കില്‍ ഇനിവരുന്ന പോപ്പ്മാര്‍ ആ സത്യവുമായി ഏറ്റുമുട്ടി ചെളിക്കുണ്ടില്‍ വീണ് ആ ചെളിവെള്ളം കുടിച്ച് ചാവേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്.
അടുത്തപേജില്‍ തുടരുന്നു
ഏറ്റവും കൂടുതല്‍ നരകയാതന അനുഭവിക്കുന്നത് ഭൂരിപക്ഷം വരുന്ന നാട്ടിലെ പരമപാവങ്ങളായ വിശ്വാസികളാണ്. അതില്‍ വലിയൊരു ശതമാനം അതായത് ഒരു 99.9 ശതമാനവും നിര്‍ദ്ദോഷികളാണ്. വസ്തുതകള്‍ എന്താണെന്ന് അറിയാത്തതുകൊണ്ട് ചെന്ന് പെടുകയാണവര്‍. ബാക്കിയുള്ള കഴുതകളുണ്ട് അവരാണ് ഇതിന്റെ കള്ള ആസൂത്രകന്‍മാര്‍.
ഞാന് നേരത്തെ പറഞ്ഞ ഫാറൂഖ് കോളേജ് അനുഭവത്തിനുശേഷം ഇത് കൂറച്ചുകൂടി പ്രാവര്‍ത്തികമാക്കിമാറ്റണം, പൊതുരംഗത്തേക്ക് ഇറങ്ങണം, അന്ധവിശ്വാസവും അനാചാരവും ആളുകളെ വളരെ ദുരിതത്തിലാഴ്ത്തുകയാണ് എന്നൊക്കെ ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നും ഞാനാഗ്രഹിച്ചു. ശരിക്ക് മതം കൊണ്ട് വീര്‍പ്പുമുട്ടുന്നത് അവിശ്വാസിയല്ല വിശ്വാസിയാണ്.
ഏറ്റവും കൂടുതല്‍ നരകയാതന അനുഭവിക്കുന്നത് ഭൂരിപക്ഷം വരുന്ന നാട്ടിലെ പരമപാവങ്ങളായ വിശ്വാസികളാണ്. അതില്‍ വലിയൊരു ശതമാനം അതായത് ഒരു 99.9 ശതമാനവും നിര്‍ദ്ദോഷികളാണ്. വസ്തുതകള്‍ എന്താണെന്ന് അറിയാത്തതുകൊണ്ട് ചെന്ന് പെടുകയാണവര്‍. ബാക്കിയുള്ള കഴുതകളുണ്ട് അവരാണ് ഇതിന്റെ കള്ള ആസൂത്രകന്‍മാര്‍.
അവര്‍ സാമ്പത്തിക ചൂഷണം, അവരുടെ സാമൂഹ്യ ബന്ധങ്ങള്‍, അവരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍, അവരുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഇതൊക്കെ സംരക്ഷിക്കാന്‍ വേണ്ടിയിട്ടും അങ്ങനെ പലതിനുമായി ഇത്തരം ക്ഷേത്രങ്ങളെയും അമ്പലങ്ങളെയും അതുമായി ബന്ധപ്പെട്ട മറ്റെല്ലാത്തിനെയും പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
വളരെ ചെറിയ ഒരു വിഭാഗമാണ് ഈ പറഞ്ഞ ചൂഷിത വര്‍ഗ്ഗം. ഇതൊക്കെ അവര്‍ക്ക് താഴെയുള്ള ചൂഷിതരായ, വിശ്വാസികളായ പാവങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അവരനുഭവിക്കുന്ന ചൂഷണങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ പറ്റും. ഈ പാവങ്ങളെ രക്ഷപ്പെടുത്തലാണ് യുക്തിവാദത്തിന്റെ അല്ലെങ്കില്‍ നാസ്തിക വാദത്തിന്റെ കാതല്‍.
അപ്പോള്‍ യുക്തിവാദി ഒന്നാന്തരം ഒരു ഹ്യൂമനിസ്റ്റാണ്. ഞങ്ങള്‍ യുക്തിവാദികള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സ്വന്തം ജാതിയുടെ” ഞങ്ങള്‍ യുക്തിവാദി ജാതിയുടെ” താല്പര്യങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുകയല്ലേ ഞങ്ങള്‍ സ്വാര്‍ത്ഥികളാണെങ്കില്‍ ചെയ്യേണ്ടത്? ഞങ്ങള്‍ക്ക് സംവരണം വേണമെന്ന് പറഞ്ഞ് ഒരിക്കലും ശബ്ദമുയര്‍ത്തിയിട്ടില്ല. ഞങ്ങള്‍ക്ക് അങ്ങനെ പറഞ്ഞൂടെ? ഞങ്ങള്‍ ഒരു ഗ്രൂപ്പല്ലേ? അത്തരം ചര്‍ച്ചകളൊന്നും ഞങ്ങളുടെ വേദിയില്‍ വരാറുമില്ല ഞങ്ങളൊട്ടു പറഞ്ഞിട്ടുമില്ല.
ഞാന്‍ ഹൈസ്‌കൂളില്‍ ജോലിക്ക് കയറി ഒരു നാലഞ്ച് മാസങ്ങള്‍ക്ക് ശേഷം കോഴിക്കോട് അന്നത്തെ പ്രദീപം പത്രത്തിന്റെ പത്രാധിപനായിരുന്ന തെരുവത്ത് രാമന്റെ ഒരു പ്രസ്താവന ദേശാഭിമാനിയില്‍ കണ്ടു. ഒരു പ്രത്യേക ദിവസം അഞ്ച് മണിക്ക് മിഠായിത്തെരുവിലുള്ള വീറ്റ് ഹൗസ് എന്ന ഒരു ഹോട്ടലില്‍ വെച്ച് യുക്തിവാദികളായ ആളുകളുടെ ഒരു യോഗം ചേരുന്നു. താല്പര്യമുള്ളവര്‍ പങ്കെടുക്കുക എന്നായിരുന്നു ആ പ്രസ്താവന. ഒരു സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്.
അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത്, യുക്തിവാദി പ്രസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ വരുന്നത് മതവിഭാഗത്തില്‍പ്പെടുന്ന ഭൂരിഭാഗം വരുന്ന ദുരിതപ്പെട്ട ജനതയുടെ മോചനമാണ്. അത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഉത്തരവാദിത്വമാണ്, അത് ഒരു ഹ്യൂമനിസ്റ്റിന്റെ ഉത്തരവാദിത്വമാണ്, അതൊരു സെക്യുലറിസ്റ്റിന്റെ കടമയാണ്, അതൊരു യുക്തിവാദിയുടെ കടമ മാത്രമല്ല. അപ്പോള്‍ അത്തരം പുരോഗമന ചിന്തകളുടെ ഒരു വലയത്തില്‍ നമ്മള്‍ ചെന്നുപെടുമ്പോള്‍ പിന്നെ സാമൂഹിക പരിഷ്‌കരണം ഗൗരവമേറിയ ഒരു പ്രശ്‌നമായിമാറുന്നു.
ഞാന്‍ ഹൈസ്‌കൂളില്‍ ജോലിക്ക് കയറി ഒരു നാലഞ്ച് മാസങ്ങള്‍ക്ക് ശേഷം കോഴിക്കോട് അന്നത്തെ പ്രദീപം പത്രത്തിന്റെ പത്രാധിപനായിരുന്ന തെരുവത്ത് രാമന്റെ ഒരു പ്രസ്താവന ദേശാഭിമാനിയില്‍ കണ്ടു. ഒരു പ്രത്യേക ദിവസം അഞ്ച് മണിക്ക് മിഠായിത്തെരുവിലുള്ള വീറ്റ് ഹൗസ് എന്ന ഒരു ഹോട്ടലില്‍ വെച്ച് യുക്തിവാദികളായ ആളുകളുടെ ഒരു യോഗം ചേരുന്നു. താല്പര്യമുള്ളവര്‍ പങ്കെടുക്കുക എന്നായിരുന്നു ആ പ്രസ്താവന. ഒരു സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്.
അടുത്തപേജില്‍ തുടരുന്നു
കേരളത്തിന്റെ വിവിധ മേഖലകളിലുണ്ടായിരുന്ന യൂണിറ്റുകളെയെല്ലാം യോജിപ്പിച്ച് കോഴിക്കോടാണ് ആദ്യ സമ്മേളനം കൂടിയത്. അതിലൂടെ ഒരു കേരളാ കമ്മറ്റി നിലവില്‍ വന്നു. കേരളാ കമ്മറ്റിയില്‍ ഞാനൊരു സാധാരണ അംഗം മാത്രമായിരുന്നു അന്ന്. പിന്നീട് 76ലാണ് ഞാന്‍ സെക്രട്ടറിയായിവരുന്നത്. പിന്നീട് 15ഓളം വര്‍ഷം പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ഇപ്പോള്‍ മുഖ്യരക്ഷാധികാരി എന്ന സ്ഥാനത്താണ് ഞാന്.
അവസാനം യോഗത്തില്‍ സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് സംസാരിക്കാന്‍ ഓരോരുത്തരോടും തെരുവത്ത് ആവശ്യപ്പെട്ടു. അതില്‍ ഞാനും രണ്ട് വാക്ക് സംസാരിച്ചു. എന്നെ ആദ്യമായിട്ടാണ് അവര്‍ കണ്ടിട്ടുണ്ടാവുക. അവസാനം അവരുടെ പുതിയ കമ്മറ്റിവന്നപ്പോള്‍ അതിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി എന്റെ പേരായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. എന്നാല്‍ ഞാന്‍ എതിര്‍ത്തൊന്നുമില്ല. അങ്ങനെയാണ് കോഴിക്കോട് ജില്ലയിലെ ആദ്യത്തെ യുക്തിവാദി ഘടകത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി ഞാന്‍ രംഗത്ത് വരുന്നത്.
അപ്പോള്‍ പുതിയ വിഷയങ്ങള്‍ പഠിക്കലായി എന്റെ ജോലി. മത ഗ്രന്ഥങ്ങളെ ശാസ്ത്ര തത്വങ്ങളുമായി താരതതമ്യം ചെയ്ത് അത് വിശദീകരിച്ചു കൊടുക്കുന്നുതിനുള്ള പഠനങ്ങള്‍ ഞാന്‍ നടത്തി. ജോത്സ്യത്തെ കുറിച്ച് അന്ന് നടത്തിയ പഠനങ്ങളാണ് ഇപ്പോഴും എന്റെ മനസ്സില്‍ ശക്തമായിട്ടുള്ളത്.
പിന്നീട് ആ വര്‍ഷം മുതല്‍ ഒരു ആറേഴ് വര്‍ഷത്തിനുള്ളില്‍ കോഴിക്കോടിന്റെ വിവിധ മേഖലകളില്‍ ഇരുന്നൂറോളം യൂണിറ്റുകള്‍ സംഘടിപ്പിക്കുകയും ആ യൂണിറ്റുകളിലെല്ലാം പ്രസംഗിക്കുകയും യൂണിറ്റുകള്‍ വിപുലീകരിക്കുകയും ചെയ്തു. അവിടെയെല്ലാം വിവിധ വിഷയങ്ങളില്‍ സംവാദങ്ങള്‍ നടക്കാറുണ്ട്. അപ്പോള്‍ ഓരോ വിഷയങ്ങള്‍ സംസാരിക്കാനൊന്നും അന്ന് അധികം ആളുകള്‍ ഉണ്ടായിരുന്നില്ല.
അപ്പോള്‍ പുതിയ വിഷയങ്ങള്‍ പഠിക്കലായി എന്റെ ജോലി. മത ഗ്രന്ഥങ്ങളെ ശാസ്ത്ര തത്വങ്ങളുമായി താരതതമ്യം ചെയ്ത് അത് വിശദീകരിച്ചു കൊടുക്കുന്നുതിനുള്ള പഠനങ്ങള്‍ ഞാന്‍ നടത്തി. ജോത്സ്യത്തെ കുറിച്ച് അന്ന് നടത്തിയ പഠനങ്ങളാണ് ഇപ്പോഴും എന്റെ മനസ്സില്‍ ശക്തമായിട്ടുള്ളത്.
അങ്ങനെ സംഘടനയ്ക്ക് കോഴിക്കോട് അടിത്തറയുണ്ടായി. പ്രവര്‍ത്തനങ്ങള്‍ അടുക്കും ചിട്ടയുമായി നടന്നു. അന്നത്തെ പ്രദീപത്തിന്റെ ഓഫീസ് തന്നെയായിരുന്നു ഞങ്ങളുടെയും ഓഫീസ്. അന്ന് കേരള കമ്മറ്റി വന്നിട്ടില്ല. കേരള കമ്മറ്റി വരുന്നത് 1969ലാണ്. അതിന്റെ ആദ്യത്തെ സമ്മേളനം നടക്കുന്നതും കോഴിക്കോട് തന്നെയായിരുന്നു.
അന്ന് ഇടമറുകിന്റെ നേതൃത്വത്തില്‍ യുക്തിവാദി യുണിറ്റ് തെക്കന്‍ കേരളത്തില്‍ സജീവമായിരുന്നു. അന്ന് കേരളത്തിന്റെ വിവിധ മേഖലകളിലുണ്ടായിരുന്ന ഇത്തരം യൂണിറ്റുകളെയെല്ലാം യോജിപ്പിച്ച് കോഴിക്കോടാണ് ആദ്യ സമ്മേളനം കൂടിയത്. അതിലൂടെ ഒരു കേരളാ കമ്മറ്റി നിലവില്‍ വന്നു. കേരളാ കമ്മറ്റിയില്‍ ഞാനൊരു സാധാരണ അംഗം മാത്രമായിരുന്നു അന്ന്. പിന്നീട് 76ലാണ് ഞാന്‍ സെക്രട്ടറിയായിവരുന്നത്. പിന്നീട് 15ഓളം വര്‍ഷം പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ഇപ്പോള്‍ മുഖ്യരക്ഷാധികാരി എന്ന സ്ഥാനത്താണ് ഞാന്‍.
അടുത്തപേജില്‍ തുടരുന്നു
പിന്നീട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അവരുടെ സംവാദത്തില്‍ എന്റെ വാദങ്ങള്‍ക്ക് അക്ബറിന് വ്യക്തമായ മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും അത് സംഘടനയ്ക്ക് ദോഷമാവുമെന്നുമുള്ള വിമര്‍ശനങ്ങളാണ് സി.ഡി വിതരണം നിര്‍ത്താന്‍ കാരണം എന്നാണ്. കാര്യം ശരിയാണ്. സംവാദത്തില്‍ മതവും ശാസ്ത്രവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് ആധുനിക ശാസ്ത്രത്തിന്റെ ഇന്ന ഇന്ന തത്വങ്ങളുമായി മതതത്വങ്ങള്‍നിലനില്‍ക്കില്ല എന്ന് ഉല്‍പത്തി സിദ്ധാന്തം മുതല്‍ക്ക് പരിണാമ സിദ്ധാന്തം വരെ അടിവരയിട്ട് വിശദീകരിക്കുകയാണ് ഞാന്‍ ചെയ്തത്.
മത സംഘടനകളുമായിട്ടുള്ള സംവാദങ്ങളുണ്ടാവാറുണ്ടല്ലോ?
ഒരുപാട് സംവാദങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. മുസ്‌ലീം ഹിന്ദു ക്രിസ്ത്യന്‍ പണ്ഡിതന്‍മാരുമായിട്ടെല്ലാം സംവാദങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ക്രിസ്ത്യന്‍ നേതാക്കന്മാര്‍ വടക്കന്‍ മലബാറില്‍ കുറവാണ്. ഒരു ഫാദര്‍ പയ്യംപിള്ളി ഉണ്ട് കോഴിക്കോട്. അദ്ദേഹം ഒരുപാട് യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഞങ്ങള്‍ വിളിച്ചാല്‍ വരും. ഒരു കോമണ്‍ സെന്‍സുള്ളയാളാണ്, വിമര്‍ശനങ്ങള്‍ക്കെല്ലാം ഒരു ഔചിത്യബോധം ഉള്ളയാളാണ്. ആധുനിക വിദ്യാഭ്യാസം ഉള്ളതിന്റെ ഒരു ഗുണം അയാളുമായുള്ള സംവാദത്തിനുണ്ട്.
പക്ഷെ ജമാഅത്തെ ഇസ്‌ലാമി മുജാഹിദ് തുടങ്ങിയ മതവിഭാഗക്കാരാണ് തീരെ പക്വതയില്ലാത്തവര്‍. പക്വത എന്നുള്ളത് അവരില്‍ തൊട്ടുതീണ്ടൂല. അതവരുടെ ഒരു സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് തോന്നുക. ഫാസിസ്റ്റ് സംസ്‌കാരമാണ് അവരുടെ അടിസ്ഥാന സ്വഭാവം. അത് സംവാദങ്ങളിലും പ്രതിഫലിപ്പിക്കും. ശൈഖ് മുഹമ്മദ് കാരകുന്നുമായി നാലഞ്ച് സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. പിന്നീട് അവരൊന്നും വിളിച്ചാല്‍ വരില്ല.
നാലു കൊല്ലം മുമ്പ് പന്താരങ്ങാടിയില്‍ വെച്ച് “നിച്ച് ഓഫ് ട്രൂത്ത്” എന്ന ഒരു ഇസ്ലാമിക് സംഘടന നേതാവും പരപ്പനങ്ങാടിയിലെ ഒരു സകൂള്‍ അധ്യാപകനും ആയ എം.എം അക്ബറുമായി “ദൈവാസ്ഥിത്വം സത്യമോ മിഥ്യയോ” എന്ന വിഷയത്തില്‍ സംവാദം നടന്നു. അത് ഗംഭീരമായ ഒരു സംവാദമായിരുന്നു നാലായിരത്തോളം ആളുകളാണ് സദസ്സിലുണ്ടായിരുന്നത്. എല്ലാവരും വിശ്വാസികളാണ്.
യുക്തിവാദികളോ കമ്മ്യൂണിസ്റ്റുകളോ ചുരുക്കം ചിലരുണ്ടാവുമായിരിക്കും. അന്ന് എനിക്ക് അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പും ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ അത് വകവെക്കാതെ ആ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. മാന്യമായ പെരുമാറ്റമായിരുന്നു. അവരോട് വ്യക്തിപരമായി നല്ല സൗഹൃദമാണ്. ആ പരിപാടിയുടെ വീഡിയോ സിഡിയും അവരിറക്കിയിരുന്നു. പിന്നീട് അവര്‍ ആ സിഡി പിന്‍വലിക്കുകയും ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി മുജാഹിദ് തുടങ്ങിയ മതവിഭാഗക്കാരാണ് തീരെ പക്വതയില്ലാത്തവര്‍. പക്വത എന്നുള്ളതവര്‍ തൊട്ടുതീണ്ടൂല. അതവരുടെ ഒരു സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് തോന്നുക. ഫാസിസ്റ്റ് സംസ്‌കാരമാണ് അവരുടെ അടിസ്ഥാന സ്വഭാവം.
അതേ കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അവരുടെ സംവാദത്തില്‍ എന്റെ വാദങ്ങള്‍ക്ക് അക്ബറിന് വ്യക്തമായ മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും അത് സംഘടനയ്ക്ക് ദോഷമാവുമെന്നുമുള്ള വിമര്‍ശനങ്ങളാണ് സി.ഡി വിതരണം നിര്‍ത്താന്‍ കാരണം എന്നാണ്.
കാര്യം ശരിയാണ്. സംവാദത്തില്‍ മതവും ശാസ്ത്രവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് ആധുനിക ശാസ്ത്രത്തിന്റെ ഇന്ന ഇന്ന തത്വങ്ങളുമായി മതതത്വങ്ങള്‍ നിലനില്‍ക്കില്ല എന്ന് ഉല്‍പത്തി സിദ്ധാന്തം മുതല്‍ക്ക് പരിണാമ സിദ്ധാന്തം വരെ അടിവരയിട്ട് വിശദീകരിക്കുകയാണ് ഞാന്‍ ചെയ്തത്.
അക്ബറാണെങ്കില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗമാണ് അയാള്‍ പറയുന്നത്. അതില്‍ ഞാന്‍ പറഞ്ഞതൊന്നും വരൂല. അതയാള്‍ക്ക് പറയാന്‍ അറിയാഞ്ഞിട്ടാവില്ല. മതത്തിന്റെ മഹത്വം, നബിയുടെ പാരമ്പര്യം, അതൊക്കെ ഉദ്ധരിച്ചിട്ട് അറബികില്‍ ശ്ലോകം ചൊല്ലി അതിന്റെ അര്‍ത്ഥം പറയുക, ഇതൊക്കെയായിരുന്നു അയാള്‍ ചെയ്തത്. പിന്നെങ്ങന്യാ എന്റെ വാദത്തിനുള്ള ഉത്തരമാവുക?
സ്വാഭാവികമായും സംവാദത്തില്‍ ആദ്യത്തെ അവതരണം കേട്ടിട്ടുവേണ്ടേ പ്രതികരിക്കേണ്ടത്. ഞാന്‍ തയ്യാറാക്കിയ വിഷയം അവതരിപ്പിച്ചാല്‍ അവിടെ പരാജയപ്പെട്ടുപോവില്ലേ. അതില്‍ അയാള്‍ പരാജയപ്പെടുകയായിരുന്നു. അയാള്‍ക്കത് പറയാന്‍ കഴിയാഞ്ഞിട്ടല്ല എന്നാണെന്റെ അഭിപ്രായം. പിന്നീട് അങ്ങനെ ഒരു സംവാദത്തിന് ആരും വിളിച്ചിരുന്നില്ല.
അഭിമുഖത്തിന്റെ രണ്ട്, മൂന്ന് ഭാഗങ്ങള്‍ ഇവിടെ വായിക്കാം
content highlights: Interview With U Kalanathan