മതമൗലികവാദത്തെ വളര്‍ത്തുന്നത് ഗവണ്മെന്റാണ്; ഞാനല്ല. മതമൗലികവാദികള്‍ എന്റെ തലയ്ക്ക് വിലയിട്ടപ്പോള്‍ ഗവണ്മെന്റ് അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം എന്നെയാണ് ലക്ഷ്യം വച്ചത്. അവാമി ലീഗും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയും രാഷ്ട്രീയപരമായി എതിര്‍ ചേരിയിലാണെങ്കിലും എന്നെ നാടുകടത്തുവാന്‍ അവര്‍ ഭീകരവാദികളുമായിട്ട് കൈകോര്‍ക്കുകയായിരുന്നു.
തസ്‌ലീമ നസ്രീനുമായി സുവോജിത്ത് ഭക്ഷി നടത്തിയ അഭിമുഖം
“എന്തിനധികം, സി.പി.ഐ(എം) നേതൃത്വം കൊടുത്തിരുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കല്‍ക്കട്ടയില്‍നിന്നും എന്നെ പുറത്താക്കുകപോലും ചെയ്തിട്ടുണ്ട്. എന്റെ തലയ്ക്ക് വിലയിട്ട ടിപ്പുസുല്‍ത്താന്‍ പള്ളിയിലെ ഇമാം ബര്‍ക്കത്തി മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ആരാധ്യപുരുഷനായിരുന്നു. അധികാരത്തില്‍ വന്നതിനുശേഷം മമതാ ബാനര്‍ജിക്കും ഇമാമിനോട് അതേ നിലപാടുതന്നെയാണ്.”
എതിരഭിപ്രായങ്ങളെ വെച്ചുപൊറുപ്പിക്കാത്തതില്‍ മതസമൂഹം കാണിക്കുന്ന അസഹിഷ്ണുത മതരഹിത സമൂഹം വെച്ചുപുലര്‍ത്തുന്നതിനേക്കാള്‍ ശക്തമാണെന്ന് തന്നെയാണ് കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്.
ഇന്ത്യയിലെ സംഘപരിവാരങ്ങളായാലും അഫ്ഗാനിലെ താലിബാനിസ്റ്റുകളായാലും സൗദി ഭരണകൂടമായാലും ഇസിസ്/അല്‍ഖഇദ തീവ്രവാദ സംഘടനകളായാലും എതിരഭിപ്രായം ഉന്നയിക്കുന്നവരെ തിരഞ്ഞുപിടിച്ചാക്രമിക്കുകയും കൊന്ന് കൊലവിളിക്കുകയും ചെയ്ത് ഭീഷണിയുടെ നിഴലില്‍ തങ്ങളുടെ ആശയങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ്.
നരേന്ദ്ര ധബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും കൊലപാതകങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യ ബോധത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്. അതുപോലെ തന്നെയാണ് അടുത്തകാലത്തായി ബംഗ്ലാദേശില്‍ നടക്കുന്ന മതേതര ബ്ലോഗര്‍മാരുടെ കുരുതികള്‍.
തലക്കടിച്ചും വെട്ടിയുമൊക്കെ അവര്‍ കൊല്ലപ്പെട്ടത് ഇസ്‌ലാം മതത്തെ വിമര്‍ശിക്കുന്നന്നതിന്റെ പേരിലാണ്. ഏതൊരു ഗ്രന്ഥവും തത്വചിന്തയും ആശയവും വിമര്‍ശനാതീതമല്ല, ആകാനും പാടില്ല. എന്നാല്‍ മത ചിന്തകളെ തൊടുന്ന സമയം ഇത്തരം ജനാധിപത്യ അവകാശങ്ങളൊക്കെ കാറ്റില്‍ പറത്തപ്പെടുകയും “മനുഷ്യന്‍ എന്ന സുന്ദരമായ പദത്തിനര്‍ഹരായ” സഹജീവികളെ നിഷ്ഠൂരം കൊലപ്പെടുത്തുകയും ചെയ്യുന്നു.
അവിജിത് റോയിക്കും വസീഖുറഹ്മാനും ശേഷം ആനന്ദ ബിജോയിയും അതി നിഷ്ഠൂരമായി കൊല്ലപ്പെടുമ്പോല്‍ മതേതരസമൂഹം കടുത്ത ആശങ്കകളാണ് പങ്കുവെയ്ക്കുന്നത്.
ഈ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം സ്വീകരിച്ച് കഴിയുന്ന പ്രശസ്ത ബംഗ്ലാദേശ സാഹിത്യകാരി തസ്‌ലീമ നസ്രിനുമായി നടത്തിയ അഭിമുഖം. ഇസ്‌ലാമിക വിമര്‍ശനത്തിന്റെ പേരില്‍ മതമൗലികവാദികള്‍ വധിക്കുമെനന്ന് പ്രഖ്യാപിക്കപ്പെട്ട തസ്‌ലീമയുടെ വാക്കുകള്‍ ബംഗ്ലാദേശിലെ മതമൗലികവാദികളുടെ അസഹിഷ്ണുതയെ കുറിച്ചും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അവര്‍ക്കുള്ള ഒത്താശയെ കുറിച്ചും വ്യക്തമായ ചിത്രം പകരാന്‍ കഴിയും. – ഡൂള്‍ എഡിറ്റോറിയല്‍
അവിജിത് റോയിയെ കുറിച്ച് ചുരുക്കിപ്പറയാമോ?
എനിക്ക് അവിജിത് റോയിയെ കലങ്ങളായി അറിയാം. അദ്ദേഹം “മുക്തോമോന” (സ്വതന്ത്ര മനസ്സ്) എന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും അതിനെ മതനിരപേക്ഷതയും നിരീശ്വരവാദവും മാനവീകതയും അടിസ്ഥാനപ്പെടുത്തിയ എല്ലാ രചനകളും പ്രസിദ്ധീകരിക്കാനുള്ള ഒരു വേദിയാക്കി മാറ്റുകയും ചെയ്തു. കാരണം, ഇതുപോലുള്ള കൃതികളും ലേഖനങ്ങളും ബംഗ്ലാദേശില്‍ വ്യവസ്ഥാപിത മുഖ്യധാരാ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നില്ല.
അവിജിത് ഒരു സയന്‍സ് ബ്ലോഗറായിരുന്നു. സ്വതന്ത്രചിന്തകനും നിരീശ്വരവാദിയും യുക്തിവാദിയുമൊക്കെയായിരുന്നു അദ്ദേഹം. സമാനമായ ആശയങ്ങള്‍ തന്റെ ബ്ലോഗില്‍ക്കൂടി പ്രചരിപ്പിക്കുന്നതിനും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനും കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് അദ്ദേഹം മുന്നോട്ട് വന്നിരുന്നത്. ഇതിന് “മുക്തോമോന” എന്ന കൂട്ടായ്മ വളരെയധികം സഹായിച്ചിട്ടുണ്ട്.
പിന്നീട് മുക്തോമോനയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ മുഴുവനും സമാഹരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. “മുക്തോമോന” എന്ന കൂട്ടായ്മ ബംഗ്ലാദേശില്‍ സ്വതന്ത്ര മതേതര സാമൂഹ്യപ്രവര്‍ത്തകരുടെ ഒത്തുചേരലിനും ഇസ്‌ലാമടക്കം എല്ലാ മതങ്ങളെയും ചോദ്യം ചെയ്യാനും പരസ്പരം ആശയം കൈമാറുന്നതിനുമുള്ള ഒരു വേദിയായി കൂടി വികസിക്കുകയുണ്ടായി.
ബംഗ്ലാദേശില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വതന്ത്രചിന്തകര്‍ക്ക് ഇതുപോലുള്ള കൂട്ടായ്മകള്‍ ഇല്ലായിരുന്നു. അവിജിത് റായി ഇങ്ങനെയൊരു കൂട്ടായ്മയിലൂടെ സ്വതന്ത്രചിന്തകര്‍ക്ക് സാമൂഹ്യ ഇടപെടലിനുള്ള ഒരിടം തിരിച്ചുപിടിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അവിജിത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
1969ലെ സ്വതന്ത്ര ബംഗ്ലാദേശിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങളും സ്വാതന്ത്ര്യ സമരങ്ങളും കണ്ട് വളര്‍ന്നതാണ് ഞാന്‍. 1970ല്‍ സ്വതന്ത്ര ബംഗ്ലാദേശ് രൂപപ്പെടുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടന മതേതരത്വത്തില്‍ അധിഷ്ഠിതമായിരുന്നു. സ്ത്രീപുരുഷ ഭേദമന്യേ ജനങ്ങള്‍ക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അന്ന് സ്ത്രീകള്‍ ഹിജാബും പര്‍ദ്ദയും ധരിക്കുന്നത് സര്‍വസാധാരണമായിരുന്നില്ല. ഇന്ന് സ്ഥിതിഗതികള്‍ ആകെ മാറി.
അവിജിത് റോയിയും ഭാര്യയും
എന്നുമുതലാണ് സ്വതന്ത്ര ചിന്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ബംഗ്ലാദേശില്‍ ഇല്ലാതായിത്തുടങ്ങിയത്? എങ്ങനെയാണത് സംഭവിച്ചത്?
1980ന്റെ പകുതിയാകുമ്പോഴേക്കും ജനറല്‍ ഹുസൈന്‍ ഇര്‍ഷാദ് (General Hussain Ershad) അധികാരം പിടിച്ചടുത്തു. തുടര്‍ന്ന് മതേതരമായ ഭരണഘടനയ്ക്കുപകരം രാജ്യത്തിന്റെ ഔദ്യോഗിക മതമായി ഇസ്ലാമിനെ അവരോധിക്കുകയും ചെയ്തു.
1969ലെ സ്വതന്ത്ര ബംഗ്ലാദേശിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങളും സ്വാതന്ത്ര്യ സമരങ്ങളും കണ്ട് വളര്‍ന്നതാണ് ഞാന്‍. 1970ല്‍ സ്വതന്ത്ര ബംഗ്ലാദേശ് രൂപപ്പെടുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടന മതേതരത്വത്തില്‍ അധിഷ്ഠിതമായിരുന്നു. സ്ത്രീപുരുഷ ഭേദമന്യേ ജനങ്ങള്‍ക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അന്ന് സ്ത്രീകള്‍ ഹിജാബും പര്‍ദ്ദയും ധരിക്കുന്നത് സര്‍വസാധാരണമായിരുന്നില്ല. ഇന്ന് സ്ഥിതിഗതികള്‍ ആകെ മാറി.
1980 കളിലും 90ന്റെ ആദ്യഘട്ടത്തിലും ഞാനെഴുതിയ ഇസ്‌ലാം വിമര്‍ശനവും മുസ്ലീം മതത്തിനകത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ചും ഞാനെഴുതിയ ലേഖനങ്ങളൊക്കെ അവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ യാതൊരു മടിയും കൂടാതെ പ്രസിദ്ധീകരിച്ചിരുന്നു. ഇന്നത് സങ്കല്പിക്കുവാന്‍ പോലും കഴിയുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം ഇന്ന് അന്യംനിന്നുപോയ ഒരു പദമായി മാറിയിട്ടുണ്ട് ബംഗ്ലാദേശില്‍.
അടുത്ത പേജില്‍ തുടരുന്നു
മുസ്‌ലീം മതവും ഒരു കാരണവശാലും വിമര്‍ശനാതീതമല്ല. ഒരു നിരീശ്വരവാദിയെന്ന നിലയിലും മനുഷ്യസ്‌നേഹി എന്ന നിലയിലും എന്റെ ഇത്തരം നിലപാടുകള്‍ തുറന്നു പറയുന്നത് വിമര്‍ശനത്തിലെ തീവ്രവാദമാണെങ്കില്‍ അത് അങ്ങനെയാവാനേ തരമുള്ളൂ.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു പുറകോട്ടു നടത്തം സംഭവിച്ചത്?
കാര്യങ്ങള്‍ ഇത്രകണ്ട് വഷളാകാന്‍ ഒരു പ്രധാനകാരണം ബംഗ്ലാദേശിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നിഷ്‌ക്രിയത്വം തന്നെയാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. 1994 ല്‍ എന്നെ നാടുകടത്തിയപ്പോള്‍ ശക്തമായി പ്രക്ഷോഭം നടത്തേണ്ടിയിരുന്ന പുരോഗമന ജനാധിപത്യ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കാര്യമായി ഒരു പ്രക്ഷോഭ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നില്ല.
അന്ന് അവര്‍ മറിച്ചൊരു തീരുമാനമെടുത്തിരുന്നെങ്കില്‍ ഇന്ന് അഭിജിത് റോയി, ഹുമയൂണ്‍ ആസാദ്, അഹമ്മദ് റജീബ് ഹൈദര്‍ എന്നിവര്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചു എന്ന പേരില്‍ കൊല്ലപ്പെടുകയില്ലായിരുന്നു. ഒരുപക്ഷേ, ബംഗ്ലാദേശ് ഒരു ഭാഷയെ അടിസ്ഥാനപ്പെടുത്തിയ രാജ്യമാണോ അതോ മതത്തെ അടിസ്ഥാനപ്പെടുത്തിയ രാജ്യമാണോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്.
ഇതിനൊരു പരിഹാരം എന്താണ്?
ബംഗാളി ഭാഷ സംസാരിക്കുകയും അതേ സമയത്ത് മതേതര ചിന്തകളില്‍ അധിഷ്ഠിതവുമായ ഒരു വ്യവസ്ഥയാണ് ബംഗ്ലാദേശ് എന്ന ഒരു രാജ്യം നിലവില്‍ വരാന്‍ പ്രധാന കാരണം. 1952 മുതല്‍ തന്നെ അവിടെ മുസ്‌ലീം, ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ തുടങ്ങിയ മതവിഭാഗങ്ങള്‍ ബംഗാളി ഭാഷയെ ദേശീയ ഭാഷയായി അംഗീകരിച്ചിരുന്നു.
മുസ്‌ലീം രാജ്യമായിരുന്നെങ്കില്‍ ഉറുദു ഭാഷയായിരുന്നേനെ അവിടുത്തെ ദേശീയ ഭാഷ. ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാജ്യമാവുന്നതിനെ എതിര്‍ത്തവര്‍ പാക്കിസ്ഥാന്‍ പട്ടാളവുമായി ചേര്‍ന്ന് ഏകദേശം 30 ലക്ഷം ബംഗാളികളെ കൂട്ടക്കുരുതി ചെയ്തിരുന്നു. ഇതേ ശക്തികള്‍ തന്നെയാണ് ഇന്ന് ബംഗ്ലാദേശിനെ ഒരു ഇസ്‌ലാമിക രാജ്യമായി പരിവര്‍ത്തിപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര ചിന്തകരെയും ബുദ്ധിജീവികളെയും അവരിപ്പോള്‍ നിഷ്ഠൂരം കൊന്നൊടുക്കുകയാണ്.
ബംഗ്ലാദേശിന്റെ ഭരണഘടന മതേതരമാണ്; അതുകൊണ്ടുതന്നെ അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം മതേതരമായി നിലകൊള്ളണം. വിദ്യാഭ്യാസം മുതലുള്ള എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിന്നും മദ്രസകളെ ഒഴിവാക്കിക്കൊണ്ടും മാത്രമേ ബംഗ്ലാദേശില്‍ ജനാധിപത്യ സംരക്ഷണം സാധ്യമാകൂ. ബംഗ്ലാദേശിലെ ഭരണകര്‍ത്താക്കള്‍ ഒരിക്കലും ബംഗ്ലാദേശിന്റെ മണ്ണിനെ ഭീകരവാദപ്രവര്‍ത്തനത്തിന്റെ ഈറ്റില്ലമാകാന്‍ അനുവദിക്കരുത്.
ഞാന്‍ ഹിന്ദുത്വം അടക്കമുള്ള എല്ലാ മതങ്ങളെയും വിമര്‍ശിക്കുന്ന ആളാണ്. ഇന്ത്യയിലെ എല്ലാ വിഭാഗത്തിലും പെട്ട ആള്‍ദൈവങ്ങളുടെ കടുത്ത വിമര്‍ശകയുമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദു സ്ത്രീകള്‍ അനുഷ്ഠിക്കുന്ന “ഗര്‍ഭചൗത്ത്”, “ശിവരാത്രി” പോലുള്ള ആചാരങ്ങളെ ഞാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതുപോലെ തന്നെ മുസ്‌ലീം സ്ത്രീകള്‍ക്കെതിരെയുള്ള ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന കടുത്ത കടന്നാക്രമണങ്ങളെയും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്.
നരേന്ദ്ര ധബോല്‍ക്കര്‍
താങ്കളുടെ മതവിമര്‍ശനം കൂടുതല്‍ തീവ്രവും പ്രകോപനപരവുമാണെന്ന് പൊതുവെ അഭിപ്രായമുണ്ട്.
മതങ്ങള്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. നിയമം തുല്യതയില്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരിക്കണം അല്ലാതെ മതാധിഷ്ഠിതമായിരിക്കരുത്. വിവാഹം, വിവാഹമോചനം, കുട്ടികളുടെ ഉടമസ്ഥാവകാശം, സ്വത്ത് പിന്തുടര്‍ച്ചാവകാശം, തുടങ്ങിയവയിലൊക്കെ സ്ത്രീകള്‍ക്കും പുരുഷനും തുല്യ പങ്കാളിത്തം വേണമെന്നാണ് എന്റെ അഭിപ്രായം.
സ്ത്രീകളെ കല്ലെറിഞ്ഞുകൊല്ലുന്നത് ഏതു മതത്തിന്റെ പേരിലായാലും എനിക്ക് സ്വീകാര്യമല്ല. ഇങ്ങനെയൊക്കെ പറയുന്നത് പ്രകോപനപരമാണോ? എല്ലാ ആധുനിക സംസ്‌കാരങ്ങളും ഭരണകൂടത്തെയും മതത്തെയും കൂട്ടിയോജിപ്പിക്കുന്നതിന് എതിരാണ്. രണ്ടും രണ്ടായിത്തന്നെ നിലനില്‍ക്കുകയും വേണം.
മുസ്‌ലീം മതവും ഒരു കാരണവശാലും വിമര്‍ശനാതീതമല്ല. ഒരു നിരീശ്വരവാദിയെന്ന നിലയിലും മനുഷ്യസ്‌നേഹി എന്ന നിലയിലും എന്റെ ഇത്തരം നിലപാടുകള്‍ തുറന്നു പറയുന്നത് വിമര്‍ശനത്തിലെ തീവ്രവാദമാണെങ്കില്‍ അത് അങ്ങനെയാവാനേ തരമുള്ളൂ.
താങ്കളുടെ കൃതികള്‍ വാസ്തവത്തില്‍ മൗലികവാദത്തെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ എന്നാണ് പലരും പറയുന്നത്.
മതമൗലികവാദത്തെ വളര്‍ത്തുന്നത് ഗവണ്മെന്റാണ്; ഞാനല്ല. മതമൗലികവാദികള്‍ എന്റെ തലയ്ക്ക് വിലയിട്ടപ്പോള്‍ ഗവണ്മെന്റ് അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം എന്നെയാണ് ലക്ഷ്യം വച്ചത്. അവാമി ലീഗും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയും രാഷ്ട്രീയപരമായി എതിര്‍ ചേരിയിലാണെങ്കിലും എന്നെ നാടുകടത്തുവാന്‍ അവര്‍ ഭീകരവാദികളുമായിട്ട് കൈകോര്‍ക്കുകയായിരുന്നു.
എന്തിനധികം, സി.പി.ഐ(എം) നേതൃത്വം കൊടുത്തിരുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കല്‍ക്കട്ടയില്‍നിന്നും എന്നെ പുറത്താക്കുകപോലും ചെയ്തിട്ടുണ്ട്. എന്റെ തലയ്ക്ക് വിലയിട്ട ടിപ്പുസുല്‍ത്താന്‍ പള്ളിയിലെ ഇമാം ബര്‍ക്കത്തി മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ആരാധ്യപുരുഷനായിരുന്നു. അധികാരത്തില്‍ വന്നതിനുശേഷം മമതാ ബാനര്‍ജിക്കും ഇമാമിനോട് അതേ നിലപാടുതന്നെയാണ്.
പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ കടന്നാക്രമിക്കുന്നതിനും ഞാനെതിരാണ്. അതുപോലെതന്നെ “പി.കെ.”, “വാട്ടര്‍”, “ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്” എന്നീ സിനിമകളെ വര്‍ഗ്ഗീയവാദികള്‍ എതിര്‍ത്തപ്പോള്‍ അവയെ കുറിച്ച് നല്ല അഭിപ്രായം പ്രകടിപ്പിച്ച ഒരാളും കൂടിയാണ് ഞാന്‍. അതുകൊണ്ട് എന്നെ ഒരിക്കലും ഒരു മുസ്ലീം എന്ന് വിളിക്കരുത്. ഞാന്‍ ഒരു നിരീശ്വരവാദിയാണ്.
ഗോവിന്ദ് പന്‍സാരെ
ഇസ്‌ലാമിനെതിരായ താങ്കളുടെ കടുത്ത വിമര്‍ശനങ്ങള്‍ ഇന്ത്യയില്‍ വലതുപക്ഷ വര്‍ഗ്ഗീതയ്ക്കാണ് ശക്തിപകരുക എന്ന വിലയിരുത്തലും കൂടിയുണ്ട്.
ശുദ്ധ അസംബന്ധമാണത്. ഞാന്‍ ഹിന്ദുത്വം അടക്കമുള്ള എല്ലാ മതങ്ങളെയും വിമര്‍ശിക്കുന്ന ആളാണ്. ഇന്ത്യയിലെ എല്ലാ വിഭാഗത്തിലും പെട്ട ആള്‍ദൈവങ്ങളുടെ കടുത്ത വിമര്‍ശകയുമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദു സ്ത്രീകള്‍ അനുഷ്ഠിക്കുന്ന “ഗര്‍ഭചൗത്ത്”, “ശിവരാത്രി” പോലുള്ള ആചാരങ്ങളെ ഞാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതുപോലെ തന്നെ മുസ്‌ലീം സ്ത്രീകള്‍ക്കെതിരെയുള്ള ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന കടുത്ത കടന്നാക്രമണങ്ങളെയും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്.
ഇരകളാക്കപ്പെട്ട ഗുജറാത്തിലെ മുസ്‌ലീം വനിതകളുടെ പുനരധിവാസത്തിനുവേണ്ടി കവി ശംഘഘോഷിന്റെ നേതൃത്വത്തില്‍ നടന്ന ധനശേഖരണത്തില്‍ പതിനായിരം രൂപ ഞാനും സംഭാവന കൊടുത്തിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദു സ്ത്രീകളുടെ നേര്‍ക്കു നടത്തുന്ന കടന്നാക്രമണത്തിന് ഞാനെതിരാണ്. നാസി ജര്‍മ്മനി, ബോസ്‌നിയ, പാലസ്തീന്‍ എന്നിവിടങ്ങളില്‍ ജൂതസ്ത്രീകളെ അടിമകളാക്കുന്നതിനെയും ഞാനെതിര്‍ക്കുന്നു.
പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ കടന്നാക്രമിക്കുന്നതിനും ഞാനെതിരാണ്. അതുപോലെതന്നെ “പി.കെ.”, “വാട്ടര്‍”, “ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്” എന്നീ സിനിമകളെ വര്‍ഗ്ഗീയവാദികള്‍ എതിര്‍ത്തപ്പോള്‍ അവയെ കുറിച്ച് നല്ല അഭിപ്രായം പ്രകടിപ്പിച്ച ഒരാളും കൂടിയാണ് ഞാന്‍. അതുകൊണ്ട് എന്നെ ഒരിക്കലും ഒരു മുസ്ലീം എന്ന് വിളിക്കരുത്. ഞാന്‍ ഒരു നിരീശ്വരവാദിയാണ്.
ഈയടുത്തകാലത്ത് യുക്തിചിന്തകനായ നരേന്ദ്ര ധബോല്‍ക്കറും സി.പി.ഐ. നേതാവ് ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ടപ്പോള്‍ താങ്കളുടെ നിശബ്ദത പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഞാന്‍ നിശബ്ദയായിരുന്നുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? എന്റെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ഈ കൊലപാതകങ്ങള്‍ക്കെതിരെ ഞാനെങ്ങനെയാണ് പ്രതികരിച്ചതെന്നും അതുകൊണ്ടുതന്നെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ എങ്ങനെയൊക്കെയാണ് എന്നെ അധിക്ഷേപിച്ചതെന്നും. പക്ഷെ, മുസ്‌ലീം ഭീകരത ഹിന്ദു വര്‍ഗ്ഗീയതയെക്കാള്‍ കടുത്ത വിപത്താണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.
അങ്ങനെതന്നെയാണ് പാശ്ചാത്യ ലോകവും അതിനെ കാണുന്നത്
ആരാണ് അങ്ങനെ പറഞ്ഞത്? സത്യത്തില്‍ കാര്യങ്ങള്‍ മറിച്ചാണ്. പാശ്ചാത്യ രാജ്യങ്ങളാണ് മുസ്‌ലീം തീവ്രവാദികള്‍ക്ക് എല്ലാ അര്‍ഥത്തിലും പ്രോത്സാഹനം നല്‍കുന്നത്.
ബംഗ്ലാദേശിന്റെ ഭാവി എന്താണെന്നാണ് താങ്കളുടെ അഭിപ്രായം
ഇസ്‌ലാമിക തീവ്രവാദികള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ബംഗ്ലാദേശിന്റെ ഭാവി അതീവ ഗുരുതരമായിതന്നെ തുടരും. പക്ഷെ, ബംഗ്ലാദേശിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ അങ്ങനെയൊരു നടപടിക്ക് തീരെ സാധ്യത കാണുന്നില്ല. അതുകൊണ്ടുതന്നെ വരും കാലങ്ങളിലും വര്‍ഗ്ഗീയ പ്രീണന നിലപാടുകള്‍ തുടരും എന്നുതന്നെയാണ് കരുതേണ്ടത്. കാരണം അത് അവിടുത്തെ അധികാര വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതുകൊണ്ടുതന്നെ.
ലേഖനം വായിക്കാന്‍ ഫോട്ടോയില്‍ ക്ലിക് ചെയ്യുക…
കടപ്പാട് : ദ ഹിന്ദു
മൊഴിമാറ്റത്തിനു കടപ്പാട്: സഖാവ് മാസിക.