കൂടെ അഭിനയിക്കുമ്പോള്‍ നമ്മെ നല്ല കംഫര്‍ട്ടബിള്‍ ആക്കുന്ന നടനാണ് മമ്മൂക്ക. അദ്ദേഹത്തോടൊപ്പം അഞ്ചാമത്തെ ചിത്രമാണ് ചെയ്യുന്നത്. രഞ്ജിത്തിന്റെ “കടല്‍ കടന്ന് മാത്തുക്കുട്ടി”യാണ് ഇപ്പോള്‍ ചെയ്യുന്നത്. വളരെ സപ്പോര്‍ട്ടീവായ നിര്‍ദേശങ്ങള്‍ തരും. അദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂവില്‍ ഇമ്മാനുവലിലെ എന്റെ കഥാപാത്രത്തെപ്പറ്റി പരാമര്‍ശിച്ചത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
ഫേസ് ടു ഫേസ് / സുനില്‍ സുഗധ
ആമേന്‍ എന്ന ചിത്രം കണ്ടവരാരും കണ്ണുകളില്‍ വക്രതയും നോട്ടത്തില്‍ പരിഹാസവും നിറഞ്ഞ മൂത്ത കപ്യാരുടെ ചിത്രം എളുപ്പം മറക്കില്ല….
അതിനു മുന്‍പും ഒട്ടേറെ ചിത്രങ്ങളില്‍ തൃശൂര്‍ ഭാഷ പറഞ്ഞ് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ വിരുതന്‍ ഇന്ന് മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.[]
തന്റെ വ്യത്യസ്തമായ ശൈലി കൊണ്ട് പ്രേഷക മനസ്സില്‍ ഇടം കണ്ടെത്തിയ സുനില്‍ സുഗധയുമായി ചിന്നു പോള്‍ നടത്തിയ അഭിമുഖത്തിലേക്ക്,
സിനിമ തന്റേതാക്കണമെന്ന ആഗ്രഹത്തിന്റെ തുടക്കം?
ചെറുപ്പം മുതല്‍ എങ്ങനേലും വഴിയുണ്ടാക്കി സിനിമകളൊരുപാടു കണ്ടിരുന്നു. സിനിമാ നടന്‍മാരാവണമെന്നത് ഒരു പ്രായത്തില്‍ എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണ്. അതെനിക്കും തോന്നിയിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ നാടകത്തോട് നല്ല താല്‍പര്യമായിരുന്നു. പിന്നീട് ജോലി സംബന്ധമായി ബോംബെക്കു പോയപ്പോള്‍ നല്ല നാടകങ്ങള്‍ കാണാനുള്ള അവസരങ്ങളുണ്ടായി.
ഇനി ഒരു ആറാം തമ്പുരാന്‍ ഇറങ്ങിയാല്‍ ഇവിടെ വിജയിക്കുമോ എന്നറിയില്ല
സീമാ ബിശ്വാസ്, അനുപം ഖേര്‍, നസ്റുദ്ധീന്‍ ഷാ ഇവരൊക്കെ സിനിമാഭിനയത്തോടൊപ്പം ഞായറാഴ്ചകളില്‍ നാടകങ്ങള്‍ ചെയ്യുമായിരുന്നു.ഇതൊക്കെ കാണാനുള്ള ഭാഗ്യം അവിടെ വച്ചുണ്ടായി. അങ്ങനെ നല്ല സംവിധായകരുടെ നാടകങ്ങള്‍ കണ്ട് എങ്ങനെ അതിന്റെ ഭാഗമാകാം എന്ന അന്വേഷണമായി.
തൃശൂര്‍ രംഗചേതനയുടെ “സണ്‍ഡേ തിയറ്റര്‍” തുടങ്ങുന്ന കാലമായിരുന്നു. ഡോ.വയലാര്‍ വാസുദേവന്‍ പിള്ള സാറായിരുന്നു നേതൃത്വം നല്‍കിയത്. അവിടെ ആഴ്ചകളില്‍ ഒത്തുകൂടുകയും അഭിനയത്തിന്റെ തിയറിയും പ്രാക്ടിക്കലും അടങ്ങുന്ന പല സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്യുമായിരുന്നു.
12 വര്‍ഷമായി അതിപ്പോഴും തുടരുന്നു. ഫസ്‌ററ് ബാച്ചിലെ ആളായിരുന്നു ഞാന്‍. കഴിഞ്ഞ ഒന്നര വര്‍മായി ഒരു ഞായറാഴ്ച പോലും മുടങ്ങാതെ നാടകമവതരിപ്പിക്കുന്നു. അവിടെയുള്ള സുഹൃത്തുക്കളാണ് എന്റെ പ്രചോദനം.
കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണോ സിനിമയിലേക്കുള്ള വരവ്?
അല്ല. പ്രൊഫഷണല്‍ കലാകാരന്‍മാരായി തറവാട്ടില്‍ തന്നെ ആരുമില്ല. അച്ഛന്‍ സുധാകരപണിക്കര്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. അമ്മ സരസ്വതിയമ്മ. എനിക്കു രണ്ട് സഹോദരന്‍മാരാണുള്ളത്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സാധാരണ ചെയ്യുന്ന കലാപരിപാടികള്‍ ഒക്കെ ഞാനും ചെയ്തിട്ടുണ്ട്,അത്ര തന്നെ.
അടുത്ത പേജില്‍ തുടരുന്നു
യഥാര്‍ത്ഥത്തില്‍ കാണികളാണു ന്യൂ ജനറേഷന്‍. അവരുടെ ആസ്വാദന തലമാണ് മാറിയത്. ചാപ്പാകുരിശായിരുന്നു തുടക്കം. എന്നാല്‍ അതിന്റെ വിജയത്തിനു പിന്നില്‍ ഒരുപാടു ഹാര്‍ഡ് വര്‍ക്ക് ഉണ്ടായിരുന്നു. തീര്‍ച്ചയായും ഒരു പുതിയ കാഴ്ച പ്രേഷകര്‍ക്കു നല്‍കാന്‍ ഈ ചിത്രങ്ങള്‍ക്കു കഴിയുന്നുണ്ട്. ഇനി ഒരു ആറാം തമ്പുരാന്‍ ഇറങ്ങിയാല്‍ ഇവിടെ വിജയിക്കുമോ എന്നറിയില്ല
സിനിമയിലെത്താന്‍ വൈകി എന്ന് തോന്നുന്നുവോ?
ഒരിക്കലുമില്ല. സിനിമയിലഭിനയിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. നാടകമാണ് അഭിനയത്തോടുള്ള പാഷന്‍ വളരാന്‍ ഇടയാക്കിയത്. മുന്‍പേ ഫിലിം മേക്കിങ് താല്‍പര്യമുള്ള ആളാണു ഞാന്‍. 14 ഷോര്‍ട്ട് ഫിലിംസ് സംവിധാനം ചെയ്തിട്ടുണ്ട്.[]
അഭിനയിക്കാനുള്ള അവസരങ്ങള്‍ക്കു പകരം സംവിധായകനാകാനുള്ള ശ്രമങ്ങള്‍ ആയിരുന്നു കൂടുതല്‍. വിബ്ജിയോര്‍ മേളകളിലും മറ്റും സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. “ടിഫ്” ഫിലിം ഫെസ്റ്റിവലില്‍ അഞ്ച് വര്‍ഷമായി സംഘാടകസമിതിയിലുണ്ട്. ലെനിന്‍ രാജേന്ദ്രന്റെ രാത്രിമഴയിലും മകരമഞ്ഞിലും അസിസ്‌ററന്റ് ഡിറക്ടര്‍ ആയിരുന്നു.
ഒരു സ്വതന്ത്ര സംവിധായകനിലേക്കുള്ള യാത്രയിലാണോ?
ഉടനെ ഇല്ല. ഒരു പ്രോപ്പര്‍ ഫിലിം ചെയ്യാന്‍ തീര്‍ച്ചയായും താല്‍പര്യമുണ്ട്. സിനിമയുടെ എല്ലാ മേഖലയും എനിക്കിഷ്ടമാണ്. മുന്‍പ് ഫോട്ടാഗ്രഫി ചെയ്തിരുന്നു. സ്‌ക്രിപ്റ്റിങ്ങിലും താല്‍പര്യമുണ്ട്.
ന്യൂ ജനറേഷന്‍ സിനിമാ എന്ന ലേബലിനെ എങ്ങനെ നോക്കികാണുന്നു?
യഥാര്‍ത്ഥത്തില്‍ കാണികളാണു ന്യൂ ജനറേഷന്‍. അവരുടെ ആസ്വാദന തലമാണ് മാറിയത്. ചാപ്പാകുരിശായിരുന്നു തുടക്കം. എന്നാല്‍ അതിന്റെ വിജയത്തിനു പിന്നില്‍ ഒരുപാടു ഹാര്‍ഡ് വര്‍ക്ക് ഉണ്ടായിരുന്നു.
തീര്‍ച്ചയായും ഒരു പുതിയ കാഴ്ച പ്രേഷകര്‍ക്കു നല്‍കാന്‍ ഈ ചിത്രങ്ങള്‍ക്കു കഴിയുന്നുണ്ട്. ഇനി ഒരു ആറാം തമ്പുരാന്‍ ഇറങ്ങിയാല്‍ ഇവിടെ വിജയിക്കുമോ എന്നറിയില്ല. പക്ഷേ പല സിനിമകളേയും അവാര്‍ഡ് ചിത്രങ്ങള്‍ എന്ന ലേബലില്‍ ഒഴിവാക്കുന്ന പ്രവണതയും പ്രേഷകരില്‍ കൂടി വരുന്നുണ്ട്. അതു മാറണം.
താങ്കളുടെ സിനിമാസ്വാദനം എത്തരത്തിലാണ് ?
മറ്റു ഭാഷകളിലേയും പല തരത്തിലുള്ള ചിത്രങ്ങള്‍ പരമാവധി കാണാന്‍ ശ്രമിക്കും. പ്രത്യേകിച്ച് ഇംഗ്ലീഷ് ചിത്രങ്ങള്‍. തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടാകുമ്പോള്‍ പോകും.
തൃശൂര്‍ ചേതനയില്‍ ആഴ്ച തോറും സിനിമാ സ്ക്രീനിങ് ഉണ്ട്. ഫെസ്റ്റിവല്‍ ബുക്കുകളില്‍ സിനോപ്സിസ് തയ്യാറാക്കിയിട്ടുളളതുകൊണ്ട് കുറെ സിനിമകള്‍ കാണാന്‍ സാധിച്ചു. ചിലപ്പോഴൊക്കെ വായിച്ച കഥകള്‍ സിനിമയായി കാണുമ്പോള്‍ അസംതൃപ്തി തോന്നാറുണ്ട്.
പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ കഥാപാത്രം?
ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത് ആമേനിലെയും ഇമ്മാനുവലിലേയും പ്രകടനത്തെപ്പറ്റിയാണ്. ആമേനില്‍ അല്‍പ്പം വക്രബുദ്ധിയും വില്ലത്തരവും ഒരുമിച്ച മുഴുനീള കഥാപാത്രമായിരുന്നു. ചാപ്പാകുരിശിലെ കഥാപാത്രത്തിനും ഒരുപാടു അഭിനന്ദനങ്ങള്‍ ലഭിച്ചു. ആ ചിത്രമായിരുന്നു എന്റെ ഫസ്റ്റ് ബ്രേക്ക്.
അടുത്ത പേജില്‍ തുടരുന്നു
മോളി ആന്റി റോക്ക്‌സി’ല്‍ ഒരു ചെറിയ വില്ലന്‍ ടച്ചുള്ള കഥാപാത്രമായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ സീന്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ രേവതി ചേച്ചി കോളറില്‍ പിടിച്ച് ‘എനിക്ക് തന്നെ ശരിക്കും കൊല്ലാനുള്ള ദേഷ്യം തോന്നുന്നുണ്ട്.’ എന്നു പറഞ്ഞപ്പോള്‍ ആ കഥാപാത്രമായി തീര്‍ന്നതില്‍ സന്തോഷം തോന്നി.
ആമേനെയും ഇമ്മാനുവലിനെയും പറ്റി?
ആമേനെ സംബന്ധിച്ചടത്തോളം സംവിധായകന്‍ ലിജോയും തിരക്കഥാകൃത്ത് റഫീക്കുമായി സിനിമയുടെ ഷൂട്ടിങ്ങിന് മുമ്പേ ഒരുപാട് സമയം ചിലവഴിച്ചിരുന്നു. സക്രിപ്റ്റ് മൊത്തം വായിക്കുകയും എന്റെ ഭാഗങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്തു. നാടകത്തിലെന്ന പോലെ എല്ലാവരുടെയും കഥാപാത്രത്തെ പറ്റി അറിയാന്‍ ശ്രമിച്ചു.[]
ആമേനെ വച്ചുനോക്കുമ്പോള്‍ “ഇമ്മാനുവേലി”ല്‍ സിനിമയിലുടനീളം ഉള്ള കഥാപാത്രമല്ല. പക്ഷെ, അതിലെ കഥാപാത്രത്തിന്റെ പേരു വിളിച്ചാണ് ഇപ്പോള്‍ ആളുകള്‍ എന്നെ സമീപിക്കുന്നതും സംസാരിക്കുന്നതും.
സ്വഭാവനടനാകാനുള്ള ശ്രമങ്ങള്‍?
അങ്ങനെ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇല്ല. പൊതുവെ ഒരു ഹാസ്യതാരമായിട്ടാണ് എന്റെ ലേബല്‍. സമുദ്രക്കനി സംവിധാനം ചെയ്ത് ശശികുമാറും മറ്റു അഭിനയിച്ച “പോരാളി”എന്ന തമിഴ് ചിത്രത്തില്‍ ഒരു ഹാസ്യതാരത്തിനുമപ്പുറം അഭിനയ സാധ്യതകള്‍ വെളിവാക്കുന്ന കഥാപാത്രമായിരുന്നു എന്‍േറത്. സിനിമ സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
“മോളി ആന്റി റോക്ക്‌സി”ല്‍ ഒരു ചെറിയ വില്ലന്‍ ടച്ചുള്ള കഥാപാത്രമായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ സീന്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ രേവതി ചേച്ചി കോളറില്‍ പിടിച്ച് “എനിക്ക് തന്നെ ശരിക്കും കൊല്ലാനുള്ള ദേഷ്യം തോന്നുന്നുണ്ട്.” എന്നു പറഞ്ഞപ്പോള്‍ ആ കഥാപാത്രമായി തീര്‍ന്നതില്‍ സന്തോഷം തോന്നി.
മമ്മൂക്കയോടൊപ്പമുള്ള അനുഭവങ്ങള്‍?
കൂടെ അഭിനയിക്കുമ്പോള്‍ നമ്മെ നല്ല കംഫര്‍ട്ടബിള്‍ ആക്കുന്ന നടനാണ് മമ്മൂക്ക. അദ്ദേഹത്തോടൊപ്പം അഞ്ചാമത്തെ ചിത്രമാണ് ചെയ്യുന്നത്. രഞ്ജിത്തിന്റെ “കടല്‍ കടന്ന് മാത്തുക്കുട്ടി”യാണ് ഇപ്പോള്‍ ചെയ്യുന്നത്. വളരെ സപ്പോര്‍ട്ടീവായ നിര്‍ദേശങ്ങള്‍ തരും. അദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂവില്‍ ഇമ്മാനുവലിലെ എന്റെ കഥാപാത്രത്തെപ്പറ്റി പരാമര്‍ശിച്ചത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
അടുത്ത പേജില്‍ തുടരുന്നു
നാടകത്തിന്റെ പ്രതികരണം വളരെ പെട്ടെന്നാണ്. അഭിനയിച്ചുതുടങ്ങുന്നതുമുതല്‍ നാടകമവസാനിക്കുന്നതു വരെ ആ കഥാപാത്രമായി ജീവിക്കുക തന്നെ വേണം. സിനിമയില്‍ തുടര്‍ച്ച ഇല്ല. നമ്മള്‍ അഭിനയിക്കാനത്തുമ്പോഴാണ് പലപ്പോഴും സക്രിപ്റ്റ് ലഭിക്കുക. ആ നിമിഷം, ആ കഥാപാത്രത്തെ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യും.
അഭിനയത്തിലെ “ഗീവ് ആന്‍ഡ് ടേക്ക്” സാധ്യതകള്‍?
പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഇതൊരു വലിയ അനുഭവം തന്നെയാണ്. ആക്ടിങ് ഈസ് റീ ആക്ടിങ് എന്നാണല്ലോ! നാടകത്തിലും സിനിമയിലും സഹതാരങ്ങളുടെ ഊര്‍ജമാണ് നമ്മുടെ അഭിനയം മെച്ചപ്പെടാന്‍ ഏറ്റവും സഹായകരം.[]
വോളിബോളോ ഫുട്‌ബോളോ കളിക്കുമ്പോള്‍ ഒപ്പമുള്ള കളിക്കാരന്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് നമ്മെ കൂടുതല്‍ നന്നായി കളിക്കാന്‍ പ്രേരിപ്പിക്കുന്നതുപോലെ തന്നെ.
നാടകവും സിനിമയും തമ്മിലുള്ള അന്തരങ്ങള്‍?
നാടകത്തിന്റെ പ്രതികരണം വളരെ പെട്ടെന്നാണ്. അഭിനയിച്ചുതുടങ്ങുന്നതുമുതല്‍ നാടകമവസാനിക്കുന്നതു വരെ ആ കഥാപാത്രമായി ജീവിക്കുക തന്നെ വേണം. സിനിമയില്‍ തുടര്‍ച്ച ഇല്ല. നമ്മള്‍ അഭിനയിക്കാനത്തുമ്പോഴാണ് പലപ്പോഴും സക്രിപ്റ്റ് ലഭിക്കുക. ആ നിമിഷം, ആ കഥാപാത്രത്തെ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യും.
അതിന് മുമ്പും ശേഷവുമുള്ള കാര്യങ്ങള്‍ നാം അറിയുന്നു പോലുമില്ല. നൈരന്തര്യം കുറഞ്ഞുപോകും. സിനിമ നല്‍കുന്ന പോപ്പുലാരിറ്റി വളരെ വലുതാണ്. ഞാന്‍ എത്രയോ കാലം നടനായി ഇവിടൊക്കെ ഉണ്ടായിരുന്നു. സിനിമ എത്തിയപ്പോഴല്ലേ ഇന്റര്‍വ്യൂ ഒക്കെ എടുക്കാന്‍ ആളുകള്‍ എത്തുന്നത്.
തൃശുരിന്റെ കലാസംസ്‌ക്കാരത്തെയും സിനിമയിലുള്ള സാധ്യതകളെയും പറ്റി എന്താണഭിപ്രായം ?
തൃശൂര്‍ ഇപ്പോഴും കലയുടെ വളക്കൂറുള്ള മണ്ണാണ്. ഇവിടെ നാടകങ്ങള്‍ കാണാന്‍ പ്രതീക്ഷിക്കുന്നതിലും വലിയ ഓഡിയന്‍സ് ആണു വരിക. രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ തൃശൂര്‍ ഭാഷ പറഞ്ഞ ചി്ത്രങ്ങളാണ് പ്രാഞ്ചിയേട്ടനും തൂവാനത്തുമ്പികളും.
ചില ചിത്രങ്ങളില്‍ കോമഡിയന്‍സിനു പറയാനുള്ള ഭാഷയായി നമ്മുടെ ഭാഷയെ മാറ്റുന്നുണ്ട്. പക്ഷേ അതും സിനിമയുടെ ഭാഗം തന്നെ. “കന്യകാ ടാക്കീസിലും” “101 വെഡ്ഡിങ്ങി”ലും എനിക്ക് തൃശൂര്‍ ഭാഷ പ്രയോജനപെടുത്താനായി. ചാപ്പാകുരിശിലെ കഥാപാത്രം മറ്റൊരാള്‍ ചെയ്യാനിരുന്നതാണ്. അയാള്‍ക്കു പകരം ഞാനെത്തിയപ്പോള്‍ ഡയലോഗുകള്‍ മൊത്തം ഡയരക്ടര്‍ എന്റെ സ്ലാങ്ങിലേക്കു മാറ്റി.
ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍?
തീര്‍ച്ചയായും ഒരു സാധാരണ അഭിനേതാവിനുണ്ടാകുന്ന സ്വപ്‌നങ്ങള്‍ എനിക്കുമുണ്ട്. സിനിമ ഭാഗ്യത്തിന്റെ കളി കൂടിയാണ്. അതിനാല്‍ എല്ലാം ദൈവത്തിന്റെ കയ്യില്‍.
സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സറ്റഡീസില്‍ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ് ലേഖിക