ആദിവാസികള്‍ക്കോ ഗ്രാമീണര്‍ക്കോ നേരെ ഇവിടെ എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ നടന്നാല്‍ നഗരവാസികള്‍ പുറത്തിറങ്ങുകയോ പ്രതിഷേധിക്കുകയോ ചെയ്യില്ല. നഗരവാസികള്‍ ഗ്രാമീണരെ പിന്തുണച്ചുകൊണ്ട് ഒരിക്കലും ശബ്ദം ഉയര്‍ത്താറില്ല. ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും എന്ത് സംഭവിക്കുന്നു എന്നത് നഗരത്തിലുള്ളവരെ സംബന്ധിച്ച് വലിയ കാര്യമല്ല.
അഭിമുഖം: സോണി സോറി / ഇഷ ഖണ്ഡേല്‍വല്‍, ടീസ്റ്റ സെതല്‍വാദ്
പരിഭാഷ- ജിന്‍സി ബാലകൃഷ്ണന്‍
ഛത്തീസ്ഗഢില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയായ സോണി സോറി ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതാണ് അധ്യാപികയായിരുന്ന സോണി സോറിയെ ഭരണകൂടം വേട്ടയാടാന്‍ കാരണം.
2011 ഒക്ടോബറിലാണ് സോണി സോറി അറസ്റ്റ് ചെയ്യപ്പെടുന്നത്. ജയിലില്‍ അതിക്രൂരമായ പീഡനങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. പോലീസുകാര്‍ അവരെ ബലാല്‍സംഗം ചെയ്തു, സ്വകാര്യഭാഗങ്ങളില്‍ കരിങ്കല്‍ ചീളും പാറക്കഷണങ്ങളും കുത്തി നിറച്ചു. നീണ്ട രണ്ടു വര്‍ഷത്തോളം ജയിലില്‍ നരകയാതന അനുഭവിച്ച സോണി സോറി 2013ല്‍ മോചിതയായി.
ഇന്ന് ബസ്തറിലെ പോരാടുന്ന ആദിവാസി ജനതയുടെ മുഖമാണ് സോണി സോറി. മേഖലയിലെ മനുഷ്യാവകാശ പോരാട്ടങ്ങളെ കുറിച്ച് അവര്‍ നമ്മളോട് സംസാരിക്കുന്നു.
♦ 2012ലെ നിര്‍ഭയ ബലാത്സംഗക്കേസ് ദല്‍ഹിയിലും രാജ്യത്താകമാനവും വലിയ പ്രതികരണങ്ങള്‍ക്കു വഴിവെച്ചു. ഏതാണ്ട് അതിന് ഒന്നര വര്‍ഷം മുമ്പ് സമാനമായ അക്രമം നിങ്ങള്‍ക്കും നേരിടേണ്ടി വന്നിരുന്നു. ആ സംഭവത്തോട് രാജ്യത്തിന്റെ പൊതുബോധം ഇതേ രീതിയിലല്ല പ്രതികരിച്ചിരുന്നത്. എന്തായിരിക്കും അതിനു കാരണം?
ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള നിരവധി വിദ്യാര്‍ത്ഥികളിലൂടെയും ആക്ടിവിസ്റ്റുകളിലൂടെയും ബുദ്ധിജീവികളിലൂടെയും ഞാന്‍ നേരിട്ട അതിക്രമങ്ങള്‍ മുഴങ്ങിയിരുന്നു. എനിക്കെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുറത്തായിട്ടും രാജ്യത്തെ പൗരന്മാര്‍ നിര്‍ഭയ കേസില്‍ പ്രതികരിച്ച രീതിയില്‍ പ്രതികരിച്ചില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഇളക്കിമറിച്ച സംഭവമായിരുന്നു നിര്‍ഭയ കേസ്. എന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചില്ല.
അതിന് നിരവധി കാരണങ്ങളുണ്ട്. ബസ്തറിനെ കുറിച്ച് മാത്രം പറയുകയാണെങ്കില്‍ സാല്‍വാ ജുദൂമിന്റെ ഹിംസയ്ക്ക് ഇരയായത് ഞാന്‍ മാത്രമല്ല, നിരവധി സ്ത്രീകളുണ്ട്. നേരിടേണ്ടിവന്ന അതിക്രമത്തിന്റെ അളവ് നോക്കാതെ ചില ശബ്ദങ്ങള്‍ മാത്രമാണ് ഉയര്‍ന്നുവന്നത്. പ്രാദേശിക തലത്തില്‍ മനിഷം കുഞ്ചാം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ജയില്‍ അനുഭവങ്ങള്‍ക്കുശേഷം ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുകള്‍ തന്നെ മാറി. ഏതെങ്കിലും ഒരു പുസ്തകം വായിച്ചതിലൂടെയുണ്ടായ മാറ്റമല്ല അത്. ജയിലിനുള്ളില്‍ നിന്നുണ്ടായ, അനുഭവ പരിചയത്തില്‍ നിന്നുണ്ടായ മാറ്റമാണ്. ജയിലില്‍ അനീതിക്കു സാക്ഷിയായശേഷം, ജയിലിലെ ആളുകളുമായി അവരുടെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ലോകത്തോടുള്ള എന്റെ കാഴ്ചപ്പാട് മാറി. ലോകത്തോടുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ച ആശയങ്ങള്‍ എന്നില്‍ രൂഢമൂലമാണ്. അവയിപ്പോള്‍ എന്റെ സിരകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.
ബസ്തറില്‍ എന്ത് അക്രമസംഭവങ്ങളുണ്ടാകുമ്പോഴും അത് മാവോയിസ്റ്റ് അക്രമമായാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഈ സാമാന്യവത്കരണം കാരണമാണ് ബസ്തറിലെ പ്രാദേശിക വിഭാഗത്തിനെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ രാജ്യത്തെ പകുതിയിലേറെപ്പേരും നിശബ്ദരാവുന്നത്. മറ്റുള്ളവര്‍ക്കുനേരെ പുറമെ എന്തെങ്കിലും തരത്തിലുള്ള ഹിംസ അരങ്ങേറുമ്പോള്‍ പ്രദേശവാസികളില്‍ നിന്നും പ്രതിഷേധമുണ്ടാവാറുണ്ട്. പക്ഷെ ഇവിടെ അടിച്ചമര്‍ത്തുന്നത് പോലീസാണ്.
അതുകൊണ്ടുതന്നെ പുറത്തുള്ളവരും മാധ്യമപ്രവര്‍ത്തകരും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു. ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരും അടിച്ചമര്‍ത്തപ്പെടുകയാണ്. സന്തോഷ് യാദവിന് സംഭവിച്ച കാര്യങ്ങള്‍ തന്നെ നോക്കൂ.
ആദിവാസികള്‍ക്കോ ഗ്രാമീണര്‍ക്കോ നേരെ ഇവിടെ എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ നടന്നാല്‍ നഗരവാസികള്‍ പുറത്തിറങ്ങുകയോ പ്രതിഷേധിക്കുകയോ ചെയ്യില്ല. നഗരവാസികള്‍ ഗ്രാമീണരെ പിന്തുണച്ചുകൊണ്ട് ഒരിക്കലും ശബ്ദം ഉയര്‍ത്താറില്ല. ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും എന്ത് സംഭവിക്കുന്നു എന്നത് നഗരത്തിലുള്ളവരെ സംബന്ധിച്ച് വലിയ കാര്യമല്ല.
ഞങ്ങളെപ്പോലുള്ളവരുടെ കാര്യത്തില്‍ അവര്‍ക്ക് യാതൊരു ദയാവായ്പുമില്ല. അത് ഉറപ്പാണ്. ബസ്തറില്‍ പോലും ആദിവാസിയല്ലാത്ത പെണ്‍കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നഗരം സ്തംഭിച്ചെന്ന് ആദിവാസികളല്ലാത്ത ജനത ഉറപ്പുവരുത്തും. ടൗണില്‍ നിന്നും അധികം അകലെയല്ലാത്ത ഒരു ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ പോലീസും പ്രദേശവാസികളും യാതൊരു ഒച്ചപ്പാടും ഉണ്ടാക്കില്ല.
അടുത്ത പേജില്‍ തുടരുന്നു
ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള നിരവധി വിദ്യാര്‍ത്ഥികളിലൂടെയും ആക്ടിവിസ്റ്റുകളിലൂടെയും ബുദ്ധിജീവികളിലൂടെയും ഞാന്‍ നേരിട്ട അതിക്രമങ്ങള്‍ മുഴങ്ങിയിരുന്നു. എനിക്കെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുറത്തായിട്ടും രാജ്യത്തെ പൗരന്മാര്‍ നിര്‍ഭയ കേസില്‍ പ്രതികരിച്ച രീതിയില്‍ പ്രതികരിച്ചില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഇളക്കിമറിച്ച സംഭവമായിരുന്നു നിര്‍ഭയ കേസ്. എന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചില്ല.
അടുത്തിടെ പെഡഗല്ലൂരില്‍ നാലു സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായി. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും അമ്പരപ്പ് പ്രകടിപ്പിക്കുകയും അവരുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വലിയൊരു വിഭാഗം ജനങ്ങളില്‍ ഇത് യാതൊരു പ്രതികരണങ്ങളും ഉണ്ടാക്കിയില്ല.
എന്നിരുന്നാലും എനിക്കു തോന്നുന്നത് സാധാരണക്കാര്‍ ഒരുമിച്ചു നില്‍ക്കുകയും കൂടുതല്‍ ധൈര്യം കാണിക്കുകയും കൂടുതല്‍ പ്രതികരിക്കുകയും ശക്തമായ ശബ്ദമുയര്‍ത്തുകയും ചെയ്താല്‍ മാത്രമേ എന്തെങ്കിലും തരത്തിലുള്ള ചില മാറ്റങ്ങളുണ്ടാകൂ. പ്രദേശവാസികള്‍ ഒരുമിച്ച് സംഘടിച്ച് നില്‍ക്കേണ്ടതുണ്ട്. പക്ഷെ അതുപോലെ തന്നെ പുറത്തുള്ളവരും അവരുടെ ആവശ്യങ്ങള്‍ക്കുമേല്‍ പ്രതികരിക്കുകയും പിന്തുണക്കുകയും വേണം.
♦ 2011 ഒക്ടോബറില്‍ നിങ്ങള്‍ ജയിലിലായപ്പോള്‍ ദല്‍ഹി ജനത നിങ്ങളെ പിന്തുണച്ച് രംഗത്തുവന്നു. നിരവധി പേര്‍ കത്തുകളും പോസ്റ്റുകാര്‍ഡുകളും അയച്ചു. നിങ്ങള്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് വേദന തോന്നുമ്പോള്‍ ഞാന്‍ ഈ കത്തുകള്‍ വായിച്ചുനോക്കാറുണ്ടെന്ന്. ഇത്രയും പിന്തുണയോടെയുള്ള നിങ്ങളുടെ ജയില്‍ ജീവിതം എങ്ങനെ തോന്നി?
ജയിലില്‍ കഴിയുന്നസമയത്ത് കുറേക്കാലം എനിക്ക് ലഭിക്കുന്ന ഈ പിന്തുണയെക്കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നില്ല. എനിക്ക് അയക്കപ്പെട്ട കാര്‍ഡുകളെക്കുറിച്ച് ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജയിലില്‍ വന്ന് എന്നെ അറിയിച്ചു. ഒന്നും എനിക്ക് ലഭിച്ചിരുന്നില്ല. അവര്‍ ജയിലര്‍ മാഡത്തോട് സംസാരിച്ചു. അതിനുശേഷം മാത്രമാണ് എനിക്ക് കത്തുകള്‍ ലഭിച്ചത്.
അതിനു മുമ്പ് എനിക്കു തോന്നിയത് ഞാന്‍ ജയിലിനുള്ളില്‍ കഴിഞ്ഞ് മരിക്കുമെന്നാണ്. ഇതിനു പുറത്തുള്ള ലോകത്ത് എന്റെ പോരാട്ടങ്ങള്‍ നിരവധിയാളുകള്‍ പിന്തുടരുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ജയിലിന്റെ ചുവരുകള്‍ക്കുള്ളില്‍ ചുരുങ്ങിപ്പോയി എന്റെ പോരാട്ടങ്ങള്‍ എന്നാണ് ഞാന്‍ കരുതിയിരുന്നത്.
ഞാനൊരുപാട് അനുഭവിച്ചു. ഞാന്‍ പീഡിപ്പിക്കപ്പെട്ടു, വൈദ്യുതാഘാതമേല്‍പ്പിച്ചു. എന്റെ ശരീരം ഒരുപാട് പീഡനങ്ങളിലൂടെ കടന്നുപോയി. അനീതിയുടെ കൈകളില്‍ എനിക്ക് എന്റെ ഭര്‍ത്താവിനെ നഷ്ടമായി. ആ കാലഘട്ടത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്കും ദേഷ്യംവരാറുണ്ട്. എനിക്കുണ്ടായിരുന്ന എല്ലാ ഭീതിയും ഈ ദേഷ്യം അകറ്റും. പോരാട്ടം തുടരാന്‍ ഈ ക്രോധം എനിക്ക് ധൈര്യം തരുന്നു.
ആ കത്തുകള്‍ എനിക്ക് ഒരുപാട് ഊര്‍ജ്ജം പകരുന്നവയായിരുന്നു. ആ കത്തുകളില്‍ ഒന്നില്‍ അജ്ഞാതനായ വ്യക്തി കൂട്ടിലടച്ച ഒരു തത്തയുടെ ചിത്രം വരച്ചിരുന്നു. കൂട്ടിനു പുറത്ത് കൊക്കുണ്ട്. ആ കത്ത് ഞാന്‍ എല്ലായ്‌പ്പോഴും എന്റെ ഒപ്പം കൊണ്ടുനടന്നു. കോടതിയില്‍ പോകുമ്പോള്‍ വരെ. എന്റെ ശരീരത്തെ പൂട്ടിയിട്ടിട്ടുണ്ടാവാം. എന്നാല്‍ എന്റെ ശബ്ദത്തെ പൂട്ടിയിടാന്‍ അവര്‍ക്ക് കഴിയില്ല. എന്റെ ശബ്ദങ്ങള്‍ക്ക് ജയിലിന്റെ ചുമരിനു പുറത്ത് പോകാന്‍ കഴിയും. തീര്‍ച്ചയായും ഞാന്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്.
എന്റെ ശരീരത്തെ പൂട്ടിയിട്ടിട്ടുണ്ടാവാം. എന്നാല്‍ എന്റെ ശബ്ദത്തെ പൂട്ടിയിടാന്‍ അവര്‍ക്ക് കഴിയില്ല. എന്റെ ശബ്ദങ്ങള്‍ക്ക് ജയിലിന്റെ ചുമരിനു പുറത്ത് പോകാന്‍ കഴിയും. തീര്‍ച്ചയായും ഞാന്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്.
ഈ കത്തുകള്‍ എനിക്കു ലഭിച്ചതുമുതല്‍ ഞാന്‍ എനിക്കുവേണ്ടി പോരാടുന്നതിനേക്കാള്‍ ശക്തമായി പോരാടാന്‍ തുടങ്ങി. മറ്റുള്ളവരെ അപേക്ഷിച്ച് എനിക്ക് നല്ലൊരു പിന്തുണയുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. മറ്റുള്ളവരെ സഹായിക്കുന്നതിനായി ഈ പിന്തുണ ഞാന്‍ ഉപയോഗിക്കേണ്ടതുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
റെഡ് സല്യൂട്ടുമായി നിരവധി കത്തുകള്‍ എനിക്കു കിട്ടി. യാതൊരു സെന്‍സര്‍ഷിപ്പുമില്ലാതെ ഈ കത്തുകള്‍ എങ്ങനെ എനിക്കു കിട്ടുന്നു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. ജയിലിനുള്ളിലുള്ളവരേക്കാള്‍ ശക്തരാണ് പുറത്തുള്ളവര്‍ എന്ന തോന്നല്‍ ഇത് എന്നില്‍ സൃഷ്ടിക്കുകയും അതെനിക്ക് കൂടുതല്‍ ശക്തി തന്നു.
♦ നിങ്ങള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ട് ഒരുവര്‍ഷത്തിലേറെയായി. ബസ്തര്‍ ജനത ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണ്?
നിയമവിരുദ്ധ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നിയമവിരുദ്ധ അറസ്റ്റുകളും. അതുപോലെ ആദിവാസികളെയും ഗ്രാമീണരായ സ്ത്രീകളെയും പുരുഷന്മാരെയും കസ്റ്റഡിയിലെടുക്കുന്നതുമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. ബസ്തറില്‍ ഞാന്‍ ആകുലപ്പെടുന്ന മറ്റൊരു കാര്യം അവിടത്തെ കുട്ടികള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തതാണ്.
ബസ്തറിലെ ജനങ്ങള്‍ക്ക് യാതൊരു ഉപജീവനമാര്‍ഗവുമില്ല. അവര്‍ക്ക് കൃഷി ചെയ്യാന്‍ കഴിയുന്നില്ല, അവര്‍ക്കിടയില്‍ ഒട്ടേറെ ഭീതി നിലനില്‍ക്കുന്നുണ്ട്. പകലും രാത്രിയുമെല്ലാം ഭയമാണ്. എല്ലാവരും ജീവന്‍ നഷ്ടപ്പെടുമെന്ന ഭയത്തിലാണ്, മുഴുവന്‍ സമയവും അവര്‍ ഭയത്തിലാണ് ജീവിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
ഭര്‍ത്താവ് ഭാര്യയോട് ക്രൂരമായി പെരുമാറിയാല്‍, ഗ്രാമവാസികള്‍ മുഴുവന്‍ ഒരുമിച്ച് നിന്ന് അയാളുടെ പെരുമാറ്റം മാറ്റാന്‍ ശ്രമിക്കും. അയാള്‍ക്കൊപ്പം താമസിക്കാന്‍ പെണ്‍കുട്ടിക്ക് ഇഷ്ടമല്ലെങ്കില്‍ അവളുടെ തീരുമാനം പോലെ കാര്യങ്ങള്‍ നടക്കും. ആണ്‍കുട്ടികള്‍ ജനിക്കണമെന്ന് ആരും പ്രത്യേകം ആഗ്രഹിക്കാറില്ല. ഞങ്ങള്‍ ഗോത്രവര്‍ഗക്കാര്‍ പെണ്‍കുഞ്ഞ് ജനിക്കാന്‍ വേണ്ടിയാണ് കാത്തിരിക്കാറുള്ളത്.
അവര്‍ക്ക് മാര്‍ക്കറ്റില്‍ പോകാന്‍ ഭയമാണ്. അവര്‍ക്ക് പോലീസുകാരെ ഭയമാണ്. പോലീസിനെ ഭയം ഇവിടെ വളരെയേറെ വ്യാപിച്ച ഒന്നാണ്. എന്നെ ഏറെ ആശങ്കപ്പെടുത്തുന്നതും അതാണ്. പോലീസ് വന്ന് ഞങ്ങളില്‍ ആരെയും എപ്പോഴും അറസ്റ്റു ചെയ്യാമെന്ന ഭീതിയാണ് ഞങ്ങള്‍. ബസ്തറില്‍ ആരും സ്വതന്ത്രരല്ല.
♦ കഴിഞ്ഞവര്‍ഷം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കസ്റ്റഡിയിലുള്ളവര്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടു എന്നു തോന്നുണ്ടോ? എസ്.ആര്‍.പി കല്ലൂരിയെപ്പോലുള്ള പുതിയ ഓഫീസര്‍മാര്‍ പുതിയ സര്‍ക്കാറിനു കീഴില്‍ വന്നശേഷം, അതിനുശേഷമാണ് മാവോയിസ്റ്റുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ടു എന്ന് പോലീസ് അവകാശപ്പെട്ടത്. നവംബറില്‍ 18 ഏറ്റുമുട്ടലുകള്‍ വിജയിച്ചു എന്ന് ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിക്കുന്നത്?
ലളിതമായ ഒരു കാര്യം മനസിലാക്കൂ. സര്‍ക്കാര്‍ മാവോയിസ്റ്റുകളെ കൊല്ലുന്നില്ല. സര്‍ക്കാര്‍ കൊലചെയ്യുന്നത് ആദിവാസികളെയാണ്. ഇവിടെ ഇതുവരെ കൊല്ലപ്പെട്ടവരെല്ലാം തന്നെ ആദിവാസികളാണ്. സാല്‍വാ ജുദൂമിന്റെ അടിച്ചമര്‍ത്തല്‍ ഭയന്ന് ഇവിടം വിട്ടവരെല്ലാം തന്നെ ആദിവാസികളാണ്. അല്ലാതെ ആര് പോകാന്‍?
ഇന്ന് സാല്‍വാജൂദൂമിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം പുറത്തായി. പക്ഷെ അക്കാലത്ത് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത് മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളല്ലാം കത്തിച്ചു എന്നാണ്. ഇന്നും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ നിഷ്പക്ഷമായൊരു അന്വേഷണം നടത്തുകയാണെങ്കില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും അറസ്റ്റിലാവുകയും കീഴടങ്ങുകയുമൊക്കെ ചെയ്തത് ആദിവാസികളാണെന്ന് മനസിലാവും. അല്ലാതെ സര്‍ക്കാര്‍ അവകാശപ്പെടും പോലെ മാവോയിസ്റ്റുകളല്ല.
ഇവിടെ കൊല്ലപ്പെട്ടവരില്‍ മിക്കയാളുകളും കര്‍ഷകരാണ്. മാവോയിസ്റ്റുകളല്ല. ഇവര്‍ മാവോയിസ്റ്റുകളാണെന്ന നിഗമനത്തില്‍ എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇതിനു ഉത്തരം നല്‍കേണ്ടതുതണ്ട്. എന്തായിരുന്നു അവരുടെ പക്കലുണ്ടായിരുന്ന ആയുധം? സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്, എനിക്കുവേണ്ടത് തെളിവുകളാണ്.
എന്റെ അനുമാനത്തില്‍ ഈ മേഖലയിലെ മാവോയിസ്റ്റുകളുടെ എണ്ണം വര്‍ധിക്കുകയും സാധാരണ ആദിവാസികള്‍ മരണപ്പെടുകയുമാണ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഈ പ്രതിഭാസം കൂടുതലായിട്ടുണ്ട്.
♦ അടുത്തിടെ ഏറ്റുമുട്ടലുകളെക്കുറിച്ച് നിങ്ങള്‍ വാചാലയാവുന്നുണ്ട്. നിങ്ങളും നിങ്ങളെ പിന്തുണക്കുന്നവരും ഭീഷണിനേരിടുന്നുണ്ട്. നിങ്ങളുടെ ആരോപണങ്ങളെ ബസ്തര്‍ ഐ.ജി എതിര്‍ത്തിട്ടുണ്ട്. നിങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അല്പം കൂടി വിശദീകരിക്കാമോ?
അടുത്തിടെ സര്‍ക്കാര്‍ ശക്തികള്‍ ഗ്രാമീണ മേഖലയില്‍ നടത്തുന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് മാത്രമാണ് ഞാന്‍ പറഞ്ഞത്. ഐ.ജിക്ക് അദ്ദേഹത്തിനു തോന്നുന്നതെല്ലാം പറയാം. നിഷ്പക്ഷവും കുറ്റമറ്റതുമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എന്റെ നിലപാട്. നിങ്ങള്‍ക്ക് എല്ലാത്തിനുമുള്ള ഉത്തരം അപ്പോള്‍ ലഭിക്കും.
ഗ്രാമത്തില്‍ നിന്നും ഗ്രാമങ്ങളിലേക്ക്, വലിയ റാലികള്‍ മുതല്‍ വലിയ പ്രതിഷേധങ്ങള്‍ വരെ, ജില്ലാ തലം മുതല്‍ ഡിവിഷന്‍ തലം വരെ. അടിയുറച്ചു നിന്നുകൊണ്ട് പോരാടിയതിന്റെ അനുഭവപരിചയത്താല്‍ സമ്പന്നമാക്കപ്പെട്ട ഈ പോരാട്ടം വളരും.
ഞാന്‍ ഏതെങ്കിലുമൊരു ഇരയുടെ കേസ് പരിശോധിക്കുമ്പോള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്നത് കൂടി ഞാന്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അവരുടെ കുടുംബം, വീട്, അവര്‍ താമസിക്കുന്ന സ്ഥലം, വോട്ടര്‍ ഐ.ഡി കാര്‍ഡ്,. എസ്.പി മുതല്‍ ഐ.ജിവരെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഈ തെളിവുകള്‍ ഞാന്‍ വിശദീകരിച്ചിട്ടുമുണ്ട്.
ഇവിടെ കൊല്ലപ്പെട്ടവരില്‍ മിക്കയാളുകളും കര്‍ഷകരാണ്. മാവോയിസ്റ്റുകളല്ല. ഇവര്‍ മാവോയിസ്റ്റുകളാണെന്ന നിഗമനത്തില്‍ എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇതിനു ഉത്തരം നല്‍കേണ്ടതുതണ്ട്. എന്തായിരുന്നു അവരുടെ പക്കലുണ്ടായിരുന്ന ആയുധം? സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്, എനിക്കുവേണ്ടത് തെളിവുകളാണ്.
ഒരു കേസെടുക്കാം. രെവാലി ഗ്രാമത്തിലെ ബെമാനോപ്പുവിനെ പോലീസ് കൊലചെയ്തു. അയാളുടെ ഭാര്യ ബുദ്രി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസ് എഫ്.ഐ.ആറില്‍ എഴുതിയത് ബെമ കൊല്ലപ്പെട്ടത് നക്‌സലുകളാലാണെന്നാണ്.
ഈ കൊലപാതകത്തില്‍ പ്രതികരിച്ച് ബസ്തറില്‍ ഗ്രാമീണര്‍ വലിയ റാലിയും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. പ്രതിഷേധങ്ങളെല്ലാം നടന്നിട്ടും ബെമയെ കൊലചെയ്തത് മാവോയിസ്റ്റുകളാണെന്ന വാദത്തില്‍ പോലീസ് ഉറച്ചു നിന്നു. കുറച്ചുമാസത്തിനുശേഷം സഖാവ് ബെമാനോപ്പു റെഡ് സല്യൂട്ട് എന്നെഴുതിയ കുറിപ്പ് മാവോയിസ്റ്റുകള്‍ പുറത്തുവിട്ടു.
ഇപ്പോള്‍ പോലീസിന്റെ അവകാശവാദം ബെമനോപ്പു മാവോയിസ്റ്റ് ആയിരുന്നു എന്നാണ്! റെഡ് സല്യൂട്ട് ലഭിക്കുന്ന വ്യക്തി ഓട്ടോമാറ്റിക്കായി മാവോയിസ്റ്റ് ആയി മാറുമോ? ആരെങ്കിലും ലാല്‍ സലാം/ റെഡ് സല്യൂട്ട് എന്നു പറയുകയാണെങ്കില്‍ അത് അയാളെ മാവോയിസ്റ്റാക്കുമോ? ഇത്തരത്തിലാണ് ഛത്തീസ്ഗഢിലെ പോലീസ്. അവര്‍ എല്ലാവരെയും മാവോയിസ്റ്റായി ലേബല്‍ ചെയ്യുന്നു.
അടുത്ത പേജില്‍ തുടരുന്നു
ബസ്തറില്‍ ഒട്ടേറെ സംഭവങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ അതില്‍ പലരും വാര്‍ത്തകളില്‍ റിപ്പോര്‍ട്ടു ചെയ്യാറില്ല എന്ന കാര്യമാണ് എനിക്കു പറയാനുള്ളത്. ജനങ്ങള്‍ എനിക്കു വേണ്ടി പൊരുതിയതുപോലെ ജയിലില്‍ കഴിയുന്ന പോലീസ് പീഡനങ്ങളില്‍ കഴിയുന്ന ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ആളുകളുടെ വേദനകളും തുറന്നുകാട്ടേണ്ടതുണ്ട്.
മാവോയിസ്റ്റുകളില്‍ നിന്നും കാലിനു വെടിയേറ്റയാളാണ് എന്റെ അച്ഛന്‍. എന്നിട്ടും പോലീസ് എന്നെ മാവോയിസ്റ്റാക്കുന്നു. ഞാനൊരു കര്‍ഷകന്റെ മകളാണ്. ഞാനൊരു സ്‌കൂള്‍ അധ്യാപികയായിരുന്നു. ഒരു കേസിലൊഴികെ എല്ലാ കേസിലും കോടതി എന്നെ വെറുതെ വിട്ടതാണ്. എന്റെ പേരില്‍ യാതൊരു കേസുമില്ലെന്ന് സുപ്രീം കോടതി തന്നെ വിധിച്ചതാണ്. അതേത്തുടര്‍ന്നാണ് ഞാന്‍ ജയിലില്‍ നിന്നും പുറത്തുപോന്നതും.
ബസ്തര്‍ ജില്ലയിലെ ജനങ്ങള്‍ക്കുവേണ്ടി അവര്‍ ഒരുമിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. അത് ഏതു പാര്‍ട്ടിയുടെ ബാനറിലായാലും പ്രശ്‌നമല്ല. ആരുടെ നേതൃത്വത്തിലായാലും വേണ്ടിയില്ല. മത, ജാതി, വര്‍ഗ ചിന്തകള്‍ക്ക് അതീതമായിരിക്കും ശ്രദ്ധ. സര്‍ക്കാര്‍ വെര്‍സസ് നക്‌സല്‍ എന്നതിനപ്പുറം ചര്‍ച്ച കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിയണം.
ഈ നീണ്ട പോരാട്ടങ്ങള്‍ക്കുശേഷം കുറ്റവിമുക്തയാക്കപ്പെട്ടിട്ടും ഈ സര്‍ക്കാറും പോലീസും നിരവധിയാളുകളും ഇപ്പോഴും ഞാനൊരു മാവോയിസ്റ്റാണെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? കാരണം എന്റെ ആളുകള്‍ അഭിമുഖീകരിക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം ഞാന്‍ പുറത്തുകൊണ്ടുവന്നു. കാരണം എന്റെ വായടപ്പിക്കാന്‍ കഴിയില്ലല്ലോ?
♦ നിങ്ങള്‍ ജയിലില്‍ നിന്നും പുറത്തുവന്നശേഷം ഈ മേഖലയില്‍ പുതിയ പ്രതിഷേധങ്ങളുടെ അലകളുണ്ട്. നിരവധിയാളുകള്‍ രംഗത്തുവരികയാണ്, റാലികള്‍ സംഘടിപ്പിക്കുകയാണ്, ചിലപ്പോള്‍ നിങ്ങള്‍ക്കൊപ്പം, ചിലപ്പോള്‍ സ്വന്തമായി. ഇത്തരം മുന്നേറ്റങ്ങളില്‍ പ്രതീക്ഷയുണ്ടോ?
തീര്‍ച്ചയായും. ഗ്രാമവാസികള്‍ പ്രതിഷേധിക്കാനായി ഇപ്പോള്‍ മുന്നോട്ടുവരുന്നതില്‍ എനിക്ക് പ്രതീക്ഷയുണ്ട്. ഇന്ന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പോലീസിനും മാവോയിസ്റ്റുകള്‍ക്കും ആയുധങ്ങള്‍ ഉണ്ട് എന്നതാണ്. ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ സമാധാനത്തിനുവേണ്ടിയാണ് പോരാടുന്നത്.
സമാധാനപരമായ പ്രതിഷേധങ്ങള്‍ തുടരുകയാണെങ്കില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് ആളുകള്‍ കൂടുതലായി വിശ്വസിച്ചു തുടങ്ങി. പുതിയൊരു വിശ്വാസം ഞങ്ങളുടെ ആളുകള്‍ക്കിടയില്‍ വളരുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ചിലപ്പോള്‍ എനിക്കൊപ്പം ചിലപ്പോള്‍ ഞാനില്ലാതെ ആളുകള്‍ റാലികള്‍ക്കുവേണ്ടിയോ അല്ലെങ്കില്‍ ജയിലിനു പുറത്തു പ്രതിഷേധിക്കാന്‍ വേണ്ടിയോ വരുമ്പോള്‍ എനിക്ക് വളരെയധികം ശാക്തീകരിക്കപ്പെട്ടതായി തോന്നും.
ബസ്തര്‍ ജില്ലയിലെ ജനങ്ങള്‍ക്കുവേണ്ടി അവര്‍ ഒരുമിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. അത് ഏതു പാര്‍ട്ടിയുടെ ബാനറിലായാലും പ്രശ്‌നമല്ല. ആരുടെ നേതൃത്വത്തിലായാലും വേണ്ടിയില്ല. മത, ജാതി, വര്‍ഗ ചിന്തകള്‍ക്ക് അതീതമായിരിക്കും ശ്രദ്ധ. സര്‍ക്കാര്‍ വെര്‍സസ് നക്‌സല്‍ എന്നതിനപ്പുറം ചര്‍ച്ച കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിയണം. ഞങ്ങളുടെ ശബ്ദം ഉയരുകയും അത് ചര്‍ച്ചാകേന്ദ്രമാകുകയും വേണം. ഈ മൂന്നാമത്തെ വഴി ഞങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഞങ്ങള്‍ക്ക് തന്നെ വേണ്ടിയാകണം. ഈ സംസാരം ഞങ്ങളുടേതാകണം. ഇതു മുന്നോട്ട് കൊണ്ടുപോകേണ്ടത് ഞങ്ങളായിരിക്കണം ബസ്തറിലെ ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം ഇത് നയിക്കേണ്ടത്.
ജയിലില്‍ പോകുന്നതിനു മുമ്പ് എന്റെ കുട്ടികള്‍, ഭര്‍ത്താവ്, എന്റെ ജോലി എന്ന തലത്തില്‍ ചുരുങ്ങിയതായിരുന്നു എന്റെ ലോകം. ഇപ്പോള്‍ എല്ലാം മാറി. എന്റെ കുട്ടികളെ സംരക്ഷിക്കാനും, അവരെ പഠിപ്പിക്കാനും പണം സമ്പാദിക്കുന്നതിനെക്കുറിച്ചാണ് നേരത്തെ ഞാന്‍ ചിന്തിച്ചത്. പക്ഷെ ഇപ്പോള്‍ എന്റെ കുട്ടികളോടുള്ള ഉത്തരവാദിത്തം തീര്‍ച്ചയായും ഞാന്‍ മനസിലാക്കിയിട്ടുണ്ട്. പക്ഷെ അതിനേക്കാള്‍ ഏറെ പ്രധാനപ്പെട്ടതാണ് ഈ പോരാട്ടം.
ഈ ഗുരുതര പ്രശ്‌നം ഞങ്ങളുടെ സമാജം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയം മാറ്റിവെച്ചുകൊണ്ട് ഞങ്ങളു ടെ സാഹചര്യം മെച്ചപ്പെടുത്താനായി സാമൂഹ്യ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയുമോ?
ആരും കേള്‍ക്കേണ്ടെന്നു തീരുമാനിച്ചാലും അവരുടെ ശബ്ദമുയര്‍ത്തുമെന്ന് ബസ്തറിലെ ജനത ഇപ്പോള്‍ തീരുമാനിച്ചതായി എനിക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. പെട്ടെന്നോ വൈകിയോ ചില കാര്യങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി നടക്കുമെന്ന് ഞങ്ങള്‍ക്ക് കൂടുതലായി തോന്നുന്നുണ്ട്. ബ്രിട്ടീഷുകാര്‍ നാടുവിട്ടപ്പോള്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് ബ്രിട്ടീഷുകാരേക്കാള്‍ മോശമായ കോളനിവത്കരണത്തിന് തിരിയുന്നു എന്നത് വേദനാജനകമാണ്.
♦ പ്രതിഷേധ സമരങ്ങള്‍ ഇത്ര സജീവമായി നില നിര്‍ത്തുന്നതെങ്ങനെയാണ് ?
പ്രതിഷേധം കൂടുതല്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഗ്രാമത്തില്‍ നിന്നും ഗ്രാമങ്ങളിലേക്ക്, വലിയ റാലികള്‍ മുതല്‍ വലിയ പ്രതിഷേധങ്ങള്‍ വരെ, ജില്ലാ തലം മുതല്‍ ഡിവിഷന്‍ തലം വരെ. അടിയുറച്ചു നിന്നുകൊണ്ട് പോരാടിയതിന്റെ അനുഭവപരിചയത്താല്‍ സമ്പന്നമാക്കപ്പെട്ട ഈ പോരാട്ടം വളരും.
നമ്മള്‍ എത്രത്തോളം അടിയുറച്ച് പോരാടുന്നുവോ അത്രത്തോളം പ്രതിഷേധം വ്യാപിക്കും. ഞങ്ങള്‍ നേരിട്ട അനുഭവങ്ങളും പീഡനങ്ങളും അതിന്റെ കയ്‌പോടുകൂടി പ്രചരിപ്പിക്കാന്‍ കഴിഞ്ഞാല്‍, കൂടുതല്‍ ആളുകള്‍ ഞങ്ങള്‍ക്കൊപ്പം ചേരും.
♦ ജയിലില്‍ പോയതിനുശേഷം ജീവിതത്തില്‍ എന്തുമാറ്റമാണുണ്ടായത്?
ഒരുപാട് മാറി. ജയിലില്‍ പോകുന്നതിനു മുമ്പ് എന്റെ കുട്ടികള്‍, ഭര്‍ത്താവ്, എന്റെ ജോലി എന്ന തലത്തില്‍ ചുരുങ്ങിയതായിരുന്നു എന്റെ ലോകം. ഇപ്പോള്‍ എല്ലാം മാറി. എന്റെ കുട്ടികളെ സംരക്ഷിക്കാനും, അവരെ പഠിപ്പിക്കാനും പണം സമ്പാദിക്കുന്നതിനെക്കുറിച്ചാണ് നേരത്തെ ഞാന്‍ ചിന്തിച്ചത്. പക്ഷെ ഇപ്പോള്‍ എന്റെ കുട്ടികളോടുള്ള ഉത്തരവാദിത്തം തീര്‍ച്ചയായും ഞാന്‍ മനസിലാക്കിയിട്ടുണ്ട്. പക്ഷെ അതിനേക്കാള്‍ ഏറെ പ്രധാനപ്പെട്ടതാണ് ഈ പോരാട്ടം.
അടുത്ത പേജില്‍ തുടരുന്നു
നേരത്തെ ഞാന്‍ വളരെ സിമ്പിളായിരുന്നു, നിഷ്‌കളങ്കയായിരുന്നു. ഭയക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് എനിക്കു പേടിയില്ല. നേരത്തെ ഞാന്‍ സ്വപ്‌നം കണ്ടിരുന്നത് സിമ്പിളായ കുടുംബ ജീവിതമാണ്. പക്ഷെ ഇന്ന് എന്റെ ജനതയ്ക്കുവേണ്ടി എനിക്കു പോരാടണം. നേരത്തെ എനിക്ക് ഒരു വീട് മാത്രമാണുണ്ടായിരുന്നത്. ഇന്ന് ഈ സ്ഥലം മുഴുവന്‍ എന്റെ വീടാണ്.
ജയില്‍ അനുഭവങ്ങള്‍ക്കുശേഷം ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുകള്‍ തന്നെ മാറി. ഏതെങ്കിലും ഒരു പുസ്തകം വായിച്ചതിലൂടെയുണ്ടായ മാറ്റമല്ല അത്. ജയിലിനുള്ളില്‍ നിന്നുണ്ടായ, അനുഭവ പരിചയത്തില്‍ നിന്നുണ്ടായ മാറ്റമാണ്. ജയിലില്‍ അനീതിക്കു സാക്ഷിയായശേഷം, ജയിലിലെ ആളുകളുമായി അവരുടെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ലോകത്തോടുള്ള എന്റെ കാഴ്ചപ്പാട് മാറി. ലോകത്തോടുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ച ആശയങ്ങള്‍ എന്നില്‍ രൂഢമൂലമാണ്. അവയിപ്പോള്‍ എന്റെ സിരകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ എന്റെ കുട്ടികള്‍, കുടുംബം, ഈ പോരാട്ടം എന്നിവയെല്ലാം ഒരുമിച്ചു കൊണ്ടു പോകേണ്ടതുണ്ട്. അവയെല്ലാം എന്നെ സംബന്ധിച്ച് ഒരുപോലെ പ്രധാനപ്പെട്ടതാണ്. നേരത്തെയുണ്ടായിരുന്ന അതേ വ്യക്തി തന്നെയാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എന്റെ ചിന്തകളാണ് മാറിയത്.
നേരത്തെ ഞാന്‍ വളരെ സിമ്പിളായിരുന്നു, നിഷ്‌കളങ്കയായിരുന്നു. ഭയക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് എനിക്കു പേടിയില്ല. നേരത്തെ ഞാന്‍ സ്വപ്‌നം കണ്ടിരുന്നത് സിമ്പിളായ കുടുംബ ജീവിതമാണ്. പക്ഷെ ഇന്ന് എന്റെ ജനതയ്ക്കുവേണ്ടി എനിക്കു പോരാടണം. നേരത്തെ എനിക്ക് ഒരു വീട് മാത്രമാണുണ്ടായിരുന്നത്. ഇന്ന് ഈ സ്ഥലം മുഴുവന്‍ എന്റെ വീടാണ്.
അനുഭവിക്കേണ്ടതിലും കൂടുതല്‍ നിങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. ജയിലില്‍ കഴിയുന്ന സമയത്തോ അല്ലെങ്കില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴോ ഇതെല്ലാം മതിയാക്കി മറ്റെന്തെങ്കിലും നോക്കാമെന്ന ചിന്ത വന്നിരുന്നോ?
ജയില്‍വാസ കാലത്ത് എനിക്ക് പുറത്തുനിന്നു ലഭിച്ച പിന്തുണയും എന്നില്‍ അവര്‍ക്കുണ്ടായിരുന്ന പ്രതീക്ഷകളും ജയിലിനുള്ളില്‍ കഴിയുന്ന എന്റെ മനസില്‍ ഇതൊക്കെമതിയാക്കാമെന്ന ചിന്ത കടന്നുവരാന്‍ അനുവദിച്ചില്ല. ഞാന്‍ നേരിട്ട അനീതി, എന്റെ സഹതടവുകാര്‍ നേരിട്ട അനീതി അതെന്നെ കൂടുതല്‍ നിശ്ചദാര്‍ഢ്യമുള്ളവളാക്കി.
സാധാരണയായി ജയിലില്‍ നിന്നും ഒരാള്‍ മോചിപ്പിക്കപ്പെടുമ്പോള്‍ സഹതടവുകാര്‍ക്ക് അസൂയ തോന്നുകയാണ് ചെയ്യുക. എപ്പോഴാ ഞങ്ങള്‍ക്കും പുറത്തിറങ്ങാന്‍ കഴിയുകയെന്ന് അവര്‍ ചോദിക്കും. പക്ഷെ ഞാന്‍ മോചിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പത്തെ ദിവസം ജയിലിലെ എല്ലാ സ്ത്രീകളും മധുരപലഹാരങ്ങള്‍ ഉണ്ടാക്കുകയും ഇത് എല്ലാവര്‍ക്കും വിതരണം ചെയ്തതും ഞാനിപ്പോഴും ഓര്‍ക്കുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ തെരഞ്ഞെടുപ്പില്‍ മത്സരിച്ചശേഷം എന്റെ സാമ്പത്തിക സാഹചര്യം ക്ഷയിച്ചിരുന്നു. അത് ഇപ്പോഴും അത്ര മെച്ചപ്പെട്ടതല്ല. എന്റെ മൂന്നു കുട്ടികളെക്കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങി. ഞാന്‍ അവരെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെങ്കില്‍, ഞാന്‍ അവരുടെ വിദ്യാഭ്യാസത്തെ അവഗണിച്ചിരുന്നെങ്കില്‍ അവരുടെ ജീവിതവും പ്രയാസം നിറഞ്ഞതാകുമായിരുന്നു.
മുമ്പ് ഇത്തരം കാര്യങ്ങളൊന്നും അനുവദിക്കപ്പെട്ടിരുന്നില്ല. എന്റടുത്ത് വരാനും സംസാരിക്കാനുമായി അവര്‍ ജയിലറോട് പ്രത്യേക അനുമതി തേടുകയും അദ്ദേഹം അവരെ അതിനു അനുവദിക്കുകയും ചെയ്തു. ഞാന്‍ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ട ദിവസം എല്ലാവരും സന്തോഷവതികളായിരുന്നു. എനിക്കുവേണ്ടിമാത്രമായിരുന്നില്ല ആ സന്തോഷം, മറിച്ച് അവര്‍ക്കുവേണ്ടി കൂടിയായിരുന്നു.
എന്നില്‍ അവര്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. എന്റെ മോചനത്തിനുശേഷം അവരുടെ പോരാട്ടം ഞാന്‍ തുടരുമെന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ആ ദിവസം ഇന്നും വളരെ വ്യക്തമായി ഞാനോര്‍ക്കുന്നു. ഞാന്‍ ജയിലില്‍ കഴിയുന്ന സമയത്തും ഇതില്‍ നിന്നും പുറത്തുകടക്കുകയെന്ന ചിന്ത ഒരിക്കലും എന്റെ മനസില്‍ കടന്നു വന്നിട്ടില്ല.
പക്ഷെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ തെരഞ്ഞെടുപ്പില്‍ മത്സരിച്ചശേഷം എന്റെ സാമ്പത്തിക സാഹചര്യം ക്ഷയിച്ചിരുന്നു. അത് ഇപ്പോഴും അത്ര മെച്ചപ്പെട്ടതല്ല. എന്റെ മൂന്നു കുട്ടികളെക്കുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങി. ഞാന്‍ അവരെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെങ്കില്‍, ഞാന്‍ അവരുടെ വിദ്യാഭ്യാസത്തെ അവഗണിച്ചിരുന്നെങ്കില്‍ അവരുടെ ജീവിതവും പ്രയാസം നിറഞ്ഞതാകുമായിരുന്നു.
ആ സമയത്ത് ചിലപ്പോഴൊക്കെ ഇതൊക്കെ ഉപേക്ഷിച്ച് പുറത്തു കടക്കണമെന്ന് തോന്നിയിട്ടുണ്ട്. അച്ഛനില്ലാത്ത എന്റെ കുട്ടികളുടെ ഭാവി ശ്രദ്ധിക്കാന്‍ വേണ്ടി. അങ്ങനെ തോന്നിയ സമയത്തെല്ലാം ഞാന്‍ എന്റെ മൂന്നു കുട്ടികളുമായി ഇക്കാര്യം തുറന്നു ചര്‍ച്ച ചെയ്തു. അവരെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെന്ന് അവര്‍ എന്നോട് പറഞ്ഞു. അവരുടെ വാക്കുകള്‍ ഇതായിരുന്നു, ” അവര്‍ക്കുവേണ്ടി പോരാടുമെന്ന പ്രതീക്ഷയില്‍ നിരവധിയാളുകള്‍ നിങ്ങളെ സമീപിക്കുന്നുണ്ട്, ഒരിക്കലും ഞങ്ങള്‍ക്കുവേണ്ടി അവരെ നിരാശപ്പെടുത്തരുത്.” എന്റെ കുട്ടികളാണ് എന്റെ ഏറ്റവും വലിയ പിന്തുണ. അവരിപ്പോള്‍ എനിക്ക് സുഹൃത്തുക്കളെപ്പോലെയാണ്.
♦ ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് എവിടെനിന്നാണ് ധൈര്യം കിട്ടിയത്?
എന്റെ കുട്ടികളില്‍ നിന്നും ഒരുപാട് പിന്തുണ എനിക്കു ലഭിച്ചിട്ടുണ്ട്. സാധാരണയായി ഒരമ്മ തന്റെ മക്കള്‍ക്കുവേണ്ടി ചിലവഴിക്കുന്നത്ര സമയം അവര്‍ക്കുവേണ്ടി എനിക്കു ചിലവഴിക്കാന്‍ കഴിയില്ലെന്ന് അവര്‍ മനസിലാക്കിയിരുന്നു, പക്ഷെ അവര്‍ ഒരിക്കല്‍ പോലും പരാതിപ്പെട്ടിട്ടില്ല.
ചിലപ്പോള്‍ ഒരു റാലി കഴിഞ്ഞ് മറ്റൊന്നിലേക്ക് എന്നിങ്ങനെ എനിക്ക് ദിവസങ്ങളോടും യാത്ര ചെയ്യേണ്ടിവരും. അത്തരം അവസരത്തില്‍ എന്റെ ജോലി പൂര്‍ത്തിയാക്കാതെ തിരിച്ചുവരാന്‍ അവര്‍ ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. അവരുടെ കാര്യം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവര്‍ എന്നെ നന്നായി മനസിലാക്കിയിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
എന്റെ ലക്ഷ്യം സ്വയം എന്റെ ഭാഗമായി മാറി. ഇപ്പോള്‍ അത് എന്നില്‍ രൂഢമൂലമാണ്. എന്തെങ്കിലും സംഭവങ്ങളെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചാല്‍ ഞാന്‍ അവിടെ പോകാതിരിക്കാറില്ല. അത് ഏതു സമയത്തായാലും ഞാന്‍ പോകും. യാത്രയ്ക്ക് പണമില്ലെങ്കില്‍ ഞാന്‍ സുഹൃത്തുക്കളോട് ചോദിക്കും. എങ്ങനെയായാലും എനിക്കു പോകേണ്ട സ്ഥലത്ത് ഞാന്‍ എത്തിയിരിക്കും.
ചിലപ്പോള്‍ സ്‌കൂൡ അവരുടെ സഹപാഠികള്‍ അവരെ കളിയാക്കും. “നിന്റെ അമ്മ നക്‌സലേറ്റും കൊലപാതകിയുമാണ്” എന്നിങ്ങനെ കുത്തുവാക്കുകള്‍ പറയും. ഇത്തരം അവസരങ്ങളിലാണ് ഞാന്‍ വേദനിക്കാറുള്ളത്. പക്ഷെ എന്റെ കുട്ടികള്‍ എന്നെ ആശ്വസിപ്പിക്കും. ഞാനെന്തിനാണ് പോരാടുന്നതെന്ന് അവര്‍ക്ക് മനസിലാവുന്നുണ്ടെന്ന് പറയും. എനിക്കൊപ്പം എന്റെ സമരങ്ങളില്‍ അവരുമുണ്ടെന്ന് പറയും.
അവരില്‍ നിന്നും എനിക്ക് ഒരുപാട് ധൈര്യവും പിന്തുണയും ലഭിക്കുന്നുണ്ട്. ഞാന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഒട്ടേറെ തവണ പോലീസ് എത്തുകയും കുട്ടികളുടെ സാന്നിധ്യത്തില്‍ വീട് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ കുട്ടികളെ ഒരുപാട് ചോദ്യം ചെയ്യും. പക്ഷെ എന്റെ മക്കള്‍ക്ക് ഒരു പേടിയുമില്ല.
എന്റെ ലക്ഷ്യം സ്വയം എന്റെ ഭാഗമായി മാറി. ഇപ്പോള്‍ അത് എന്നില്‍ രൂഢമൂലമാണ്. എന്തെങ്കിലും സംഭവങ്ങളെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചാല്‍ ഞാന്‍ അവിടെ പോകാതിരിക്കാറില്ല. അത് ഏതു സമയത്തായാലും ഞാന്‍ പോകും. യാത്രയ്ക്ക് പണമില്ലെങ്കില്‍ ഞാന്‍ സുഹൃത്തുക്കളോട് ചോദിക്കും. എങ്ങനെയായാലും എനിക്കു പോകേണ്ട സ്ഥലത്ത് ഞാന്‍ എത്തിയിരിക്കും.
ഓഫീസര്‍മാരും, ഉദ്യോഗസ്ഥരും ഒട്ടേറെ തവണ എനിക്ക് പണവും കാറും, വീടും വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം സ്വീകരിച്ചാല്‍ എനിക്ക് എന്റെ കുട്ടികളുടെ ഭാവി ഭദ്രമാക്കാം. പക്ഷെ അവരുടെ കെണിയില്‍ ഞാന്‍ വീണുകൊടുത്തില്ല.
എന്റെ ഭര്‍ത്താവ് ഇപ്പോഴും എന്റെ കൂടെയുണ്ടെന്ന് തോന്നും. അദ്ദേഹത്തിന്റെ മരണത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്നും ഞാന്‍ സൂക്ഷിക്കാറില്ല. അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോഗ്രാഫോ അല്ലെങ്കിലും മറ്റെന്തെങ്കിലും വസ്തുക്കളോ ഞാന്‍ സൂക്ഷിക്കാറില്ല. പക്ഷെ ചിലപ്പോള്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുകയും എന്റെ ജീവിതം എത്രത്തോളം മാറിയെന്നോര്‍ത്ത് അത്ഭുതപ്പെടുകയും ചെയ്യും.
എന്റെ ധൈര്യത്തിന്റെ ഏറ്റവും വലിയ ഉറവിടം സത്യമാണ്. എന്റെയുള്ളിലുള്ള സത്യം, അതിനെ നശിപ്പിക്കാന്‍ ഞാനൊരിക്കലും അനുവദിക്കില്ല. എന്നെ സംബന്ധിച്ച് ഏറ്റവും വിലപിടിച്ച് വസ്തു സത്യമാണ്.
ഞാനൊരുപാട് അനുഭവിച്ചു. ഞാന്‍ പീഡിപ്പിക്കപ്പെട്ടു, വൈദ്യുതാഘാതമേല്‍പ്പിച്ചു. എന്റെ ശരീരം ഒരുപാട് പീഡനങ്ങളിലൂടെ കടന്നുപോയി. അനീതിയുടെ കൈകളില്‍ എനിക്ക് എന്റെ ഭര്‍ത്താവിനെ നഷ്ടമായി. ആ കാലഘട്ടത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്കും ദേഷ്യംവരാറുണ്ട്. എനിക്കുണ്ടായിരുന്ന എല്ലാ ഭീതിയും ഈ ദേഷ്യം അകറ്റും. പോരാട്ടം തുടരാന്‍ ഈ ക്രോധം എനിക്ക് ധൈര്യം തരുന്നു.മറ്റുള്ളവരുടെ പോരാട്ടങ്ങളില്‍ സ്വയം മുഴുകുകയാണ് ഞാന്‍. അവര്‍ക്ക് നീതിനേടിക്കൊടുക്കാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. പക്ഷെ അവരുടെ പീഡനകഥ പുറം ലോകം അറിയുമെന്ന് ഞാന്‍ ഉറപ്പുവരുത്തും. അവരുടെ കഥകള്‍ വ്യാപിക്കും. അതാണ് എന്റെ ലക്ഷ്യം.
♦ സോണി സോറി, നേതാവ്, പോരാളി, ആക്ടിവിസ്റ്റ്, അമ്മ, എത്രത്തോളം വ്യത്യസ്തയാണ് നിങ്ങള്‍?
എന്നെ എന്റെ ലക്ഷ്യങ്ങളില്‍ നിന്ന് അല്ലെങ്കില്‍ എന്റെ കുട്ടികളില്‍ നിന്ന് എനിക്ക് സ്വയം വേര്‍പെടുത്താനാവില്ല. ഞാന്‍ എന്തെല്ലാം ആയിരുന്നോ, എന്തെല്ലാം ആണ് എല്ലാം ഇവിടെയാണ്. ഈ പോരാട്ടത്തെ ഞാന്‍ എന്റെ ജീവിതത്തില്‍ നിന്നും വേര്‍പെടുത്തുകയാണെങ്കില്‍ ഞാന്‍ വളരെ ഏകയായിരിക്കും.
അവര്‍ എന്നെ പീഡിപ്പിച്ചു, എന്റെ ഭര്‍ത്താവിനെ കൊലചെയ്തു. എനിക്കെതിരെ എല്ലാ അതിക്രമങ്ങളും കാണിച്ച അങ്കിത് ഗാര്‍ഗ് ഇന്നും സ്വതന്ത്രമായി നടക്കുകയാണ്. എനിക്കിപ്പോഴും നീതി കിട്ടിയിട്ടില്ല. ഇക്കാര്യങ്ങളൊക്കെ ചിന്തിക്കുമ്പോള്‍ ശരിക്കും ദേഷ്യം വരും.
അടുത്ത പേജില്‍ തുടരുന്നു
എന്റെ ഭര്‍ത്താവ് ഇപ്പോഴും എന്റെ കൂടെയുണ്ടെന്ന് തോന്നും. അദ്ദേഹത്തിന്റെ മരണത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്നും ഞാന്‍ സൂക്ഷിക്കാറില്ല. അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോഗ്രാഫോ അല്ലെങ്കിലും മറ്റെന്തെങ്കിലും വസ്തുക്കളോ ഞാന്‍ സൂക്ഷിക്കാറില്ല. പക്ഷെ ചിലപ്പോള്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുകയും എന്റെ ജീവിതം എത്രത്തോളം മാറിയെന്നോര്‍ത്ത് അത്ഭുതപ്പെടുകയും ചെയ്യും.
♦ ഒരു ദിവസം എങ്ങനെയാണ് ചിലവഴിക്കാറുള്ളത്? ഒഴിവുസമയങ്ങളില്‍ എന്തു ചെയ്യാനാണ് ആഗ്രഹം?
എന്റെ ഒഴിവുസമയങ്ങള്‍ കുട്ടികള്‍ക്കൊപ്പമാണ് ചിലവഴിക്കാറുള്ളത്. വീട്ടുജോലി വളരെയധികമൊന്നുമില്ല. ഞാന്‍ വീട്ടിലുണ്ടാവുന്ന സമയത്ത് ഞങ്ങളെല്ലാവരും ഒരുമിച്ചാണ് വീട്ടിലെ ജോലികള്‍ ചെയ്യുക. ഒരുമിച്ച് ഭക്ഷണം പാകം ചെയ്യും, കഴിക്കും, എന്തെങ്കിലും സംസാരിച്ചിരിക്കും. എന്റെ ജോലികളെക്കുറിച്ച്, അവരുടെ സ്‌കൂളിനെക്കുറിച്ച്, അവരുടെ സുഹൃത്തുക്കളെക്കുറിച്ചെല്ലാം.
മറ്റുള്ളവര്‍ ഞങ്ങളില്‍ നിന്നും പഠിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ഞങ്ങളുടെ ഐക്യമാണ്. ഒരു കുടുംബത്തില്‍ ഒരു കുട്ടി ജനിക്കുകയാണെങ്കില്‍ സമുദായം മുഴുവന്‍ അവരെ പരിചരിക്കും. സമുദായത്തിലെ എല്ലാവരുടെയും കുട്ടിയാവും അത്.
ചിലപ്പോള്‍ ഗ്രാമത്തില്‍ പോയി അച്ഛനെ കാണാറുണ്ട്. ജയിലുണ്ടായിരുന്ന സമയത്ത് പ്രത്യേകിച്ച് ഒന്നുമുണ്ടാവില്ല ചെയ്യാന്‍. സമയം പോകാത്തതുപോലെ തോന്നും, ഇപ്പോള്‍ ദിവസം പെട്ടെന്ന് പോകുന്നതു പോലെ തോന്നും, കാരണം ഞാന്‍ വല്ലപ്പോഴുമേ വീട്ടിലുണ്ടാവാറുള്ളൂ. ചിലപ്പോള്‍ ഫീല്‍ഡിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിത്തിരക്കിലോ ആയിരിക്കും. മാസത്തില്‍ ഏഴുദിവസമെങ്കില്‍ മുഴുവനായി വീട്ടില്‍ ചിലവഴിക്കാന്‍ കഴിയാറില്ല.
♦ ഗോത്രവിഭാഗങ്ങളില്‍ നിന്നും ഗോത്രേതര, അല്ലെങ്കില്‍ ആദിവാസികളാത്തവര്‍ക്ക് എന്താണ് പഠിക്കാനുള്ളത്?
മറ്റുപ്രശ്‌നങ്ങള്‍ക്കൊപ്പം ഈ രാജ്യത്തെ വലിയൊരു പ്രശ്‌നമാണ് സ്ത്രീധനം. ലോകം മുഴുവന്‍ ഇതിനെക്കുറിച്ച് മനസിലാക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന് വലിയ അപമാനമാണിത്. ഗോത്രവിഭാഗങ്ങളില്‍ ഇത്തരം ആചാരങ്ങളൊന്നുമില്ല.
ഭര്‍ത്താവ് ഭാര്യയോട് ക്രൂരമായി പെരുമാറിയാല്‍, ഗ്രാമവാസികള്‍ മുഴുവന്‍ ഒരുമിച്ച് നിന്ന് അയാളുടെ പെരുമാറ്റം മാറ്റാന്‍ ശ്രമിക്കും. അയാള്‍ക്കൊപ്പം താമസിക്കാന്‍ പെണ്‍കുട്ടിക്ക് ഇഷ്ടമല്ലെങ്കില്‍ അവളുടെ തീരുമാനം പോലെ കാര്യങ്ങള്‍ നടക്കും. ആണ്‍കുട്ടികള്‍ ജനിക്കണമെന്ന് ആരും പ്രത്യേകം ആഗ്രഹിക്കാറില്ല. ഞങ്ങള്‍ ഗോത്രവര്‍ഗക്കാര്‍ പെണ്‍കുഞ്ഞ് ജനിക്കാന്‍ വേണ്ടിയാണ് കാത്തിരിക്കാറുള്ളത്.
മറ്റുള്ളവര്‍ ഞങ്ങളില്‍ നിന്നും പഠിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ഞങ്ങളുടെ ഐക്യമാണ്. ഒരു കുടുംബത്തില്‍ ഒരു കുട്ടി ജനിക്കുകയാണെങ്കില്‍ സമുദായം മുഴുവന്‍ അവരെ പരിചരിക്കും. സമുദായത്തിലെ എല്ലാവരുടെയും കുട്ടിയാവും അത്.
ഞങ്ങളില്‍ ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ, അനീതിയോ അഭിമുഖീകരിക്കുമ്പോള്‍ ഗോത്രം മുഴുവന്‍ അവള്‍ക്ക് അല്ലെങ്കില്‍ അവനുവേണ്ടി നില്‍ക്കും. അവന് അല്ലെങ്കില്‍ അവള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് പോരാടും. പരസ്പരം അകന്ന് ജീവിക്കുമ്പോഴും അവന്റെ അല്ലെങ്കില്‍ അവളുടെ കാര്യങ്ങളില്‍ ആധിയുണ്ടാവുകയും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യും.
ആര്‍ക്കെങ്കിലും പണത്തിന്റെ അത്യാവശ്യമുണ്ടായാല്‍ അയാളുടെ സഹായത്തിനായി ഗ്രാമം മുഴുവന്‍ ഒരുമിച്ചു നില്‍ക്കും. ഇത് ഞങ്ങളുടെ സംസ്‌കാരത്തില്‍ വേരൂന്നിനില്‍ക്കുന്നു.
പക്ഷെ കാര്യങ്ങള്‍ ഇപ്പോള്‍ മാറുകയാണ്. ഈ പോരാട്ടവും പോലീസില്‍ നിന്നുള്ള ഇടപെടലുകളും പതുക്കെ ഞങ്ങളുടെ സംസ്‌കാരിക മൂല്യങ്ങളെ ബാധിക്കുകയാണ്. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, കുട്ടിയായിരുന്ന സമയത്ത് അവധിദിവസങ്ങളില്‍ വീട്ടുജോലികള്‍ എളുപ്പം തീര്‍ക്കും. എന്നിട്ട് രാത്രികളില്‍, നിലവെട്ടത്തില്‍ ഞങ്ങള്‍ ഒരുമിച്ച് നൃത്തം ചെയ്യുകയും പാട്ടുകള്‍ പാടുകയും ചെയ്യും. യുവതികളും യുവാക്കളും, ആണ്‍കുട്ടികളും പെണ്‍കുട്ടികളുമെല്ലാം ഒരുമിച്ച് നൃത്തം ചെയ്യും. അത്തരം ഒത്തുചേരലുകളില്‍ ആളുകള്‍ പലപ്പോഴും പ്രണയത്തിലാവാറുണ്ടായിരുന്നു.
പക്ഷെ ഇക്കാര്യങ്ങളൊന്നും ഇപ്പോള്‍ നടക്കാറില്ല. ഇന്ന് പല ആദിവാസി ഉത്സവങ്ങളും ഞങ്ങള്‍ ആഘോഷിക്കാറില്ല. നേരത്തെ ഞങ്ങള്‍ വിവിധ തരത്തിലുള്ള ധാന്യങ്ങള്‍ വിളയിക്കാറുണ്ടായിരുന്നു. പക്ഷെ ഇന്ന് ഞങ്ങള്‍ ഗോതമ്പിലും നെല്‍ച്ചെടികളിലും മാത്രമാണ് ശ്രദ്ധയൂന്നുന്നത്.
ഞങ്ങള്‍ ഒരുമിച്ച് ആഘോഷിച്ചകാര്യങ്ങളൊന്നും ഞങ്ങളുടെ നിത്യജീവിത ആഘോഷങ്ങളുടെ ഭാഗമായിരുന്നില്ല. പോലീസ് യാതൊരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കാറില്ല. എല്ലാതരം ഒത്തുചേരലുകളും നക്‌സലേറ്റ് യോഗങ്ങളായി ബ്രാന്റ് ചെയ്യപ്പെടുകയാണ്.
രാത്രികളില്‍ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും ആളുകള്‍ നിര്‍ത്തി. പകല്‍സമയങ്ങളില്‍ പോലും യോഗം ചേരുന്നത് ആളുകള്‍ക്ക് ഭയമാണ്. ജനങ്ങളെ ലക്ഷ്യമാക്കിയുള്ള സര്‍കെഗുഡ സംഭവത്തിനുശേഷം ആളുകള്‍ക്ക് യോഗങ്ങളും ഒത്തുചേരലുകളും ഭയമാണ്.
♦ ഇതെല്ലാം കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണോ?
അതെ, പോലീസിനെ പേടിച്ച് പുരുഷന്മാര്‍ വീടുവിട്ടു പുറത്ത് പോകാറില്ല. ഇപ്പോള്‍ കുടുംബത്തിലെ സ്ത്രീയ്ക്കാണ് എല്ലാ ജോലികളുടെയും ഉത്തരവാദിത്തം. വിത്തിടലും, വിളവെടുക്കലും, വിറകുശേഖരിക്കലും, മാര്‍ക്കറ്റില്‍ പോകലും, സാധനങ്ങള്‍ വില്‍ക്കലും, വീട്ടുജോലികളുമെല്ലാം ഇപ്പോള്‍ ചെയ്യുന്നത് സ്ത്രീകളാണ്.
അടുത്ത പേജില്‍ തുടരുന്നു
സ്ത്രീകള്‍ക്കും പോലീസില്‍ നിന്ന് അതിക്രമങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. പുരുഷന്മാരാണ് ഏറ്റവുമധികം അറസ്റ്റു ചെയ്യപ്പെടുന്നതെങ്കിലും പോലീസ് സേന ഗ്രാമത്തിലേക്ക് ഇറങ്ങിയാല്‍ അവര്‍ ഓടിയൊളിക്കും. സ്ത്രീകള്‍ മാത്രമാണ് അവിടെ നില്‍ക്കുക. അതിനാല്‍ പോലീസുകാരാല്‍ സ്ത്രീകള്‍ പലതവണ മര്‍ദ്ദനത്തിനും പീഡനത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയാവേണ്ടി വന്നിട്ടുണ്ട്.
സ്ത്രീകള്‍ക്കും പോലീസില്‍ നിന്ന് അതിക്രമങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. പുരുഷന്മാരാണ് ഏറ്റവുമധികം അറസ്റ്റു ചെയ്യപ്പെടുന്നതെങ്കിലും പോലീസ് സേന ഗ്രാമത്തിലേക്ക് ഇറങ്ങിയാല്‍ അവര്‍ ഓടിയൊളിക്കും. സ്ത്രീകള്‍ മാത്രമാണ് അവിടെ നില്‍ക്കുക. അതിനാല്‍ പോലീസുകാരാല്‍ സ്ത്രീകള്‍ പലതവണ മര്‍ദ്ദനത്തിനും പീഡനത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയാവേണ്ടി വന്നിട്ടുണ്ട്.
അടുത്തിടെ ഇത്തരം സംഭവങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട്. ഉദാഹരണമായി, പെഡഗല്ലൂരും അതിനടുത്തുള്ള ബിജാപൂര്‍ ഗ്രാമവും. തീര്‍ത്തും ലജ്ജാകരമായ കാര്യമാണ് പെഡഗല്ലൂരില്‍ സംഭവിച്ചത്. ഒരു വര്‍ഷമായി നടക്കുന്ന സംഭവങ്ങള്‍ സാല്‍വാജുദൂം കാലത്ത് ഒരുപാട് നടന്നിരുന്നു. പോലീസുകാര്‍ ഇന്ന് നാണമില്ലാത്തവരും പേടിയില്ലാത്തവരുമായി മാറിയിരിക്കുകയാണ്.
ഇതെല്ലാം കാരണം പുരുഷന്മാര്‍ കൂടുതല്‍ മദ്യപാനികളാകുന്നു. സ്ത്രീകള്‍ക്കാണ് ഇതിന്റെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നത്.
♦ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്, അല്ലെങ്കില്‍ കഥ ഏതാണ്?
ഭൂമിയെക്കുറിച്ചുള്ള ഞങ്ങള്‍ ആദിവാസികളുടെ പാട്ട് എനിക്ക് ഇഷ്ടമാണ്. അടുത്തിടെയായി പലപ്പോഴും എനിക്കത് കേള്‍ക്കാന്‍ കഴിയാറില്ല. ഞാന്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയും ജയിലില്‍ കഴിയുകയും ചെയ്യുന്ന സമയത്ത് ഒരു സിനിമയുണ്ടായിരുന്നു. “ബണ്ടി ക്യൂന്‍”. ആ സിനിമ കണ്ടശേഷം എനിക്കു തോന്നിയത്. ഇത്രയും ഹിംസാത്മകമായ ദുരവസ്ഥ പഴയകാര്യമാണെന്ന്. പക്ഷെ എന്റെ അനുഭവം കൊണ്ട്, മറ്റുള്ളവര്‍ നേരിടുന്ന അതിക്രമങ്ങളെയും പീഡനങ്ങളെയും കുറിച്ച് കേട്ടപ്പോള്‍ ആ സിനിമ വീണ്ടും എന്റെ മനസില്‍ കടന്നുവന്നു.
♦ ഇന്ത്യയിലെ, വിദേശത്തെ ഞങ്ങളോട് പറയാനായി എന്തെങ്കിലും പ്രത്യേക ആഗ്രഹമുണ്ടോ?
എല്ലായ്‌പ്പോഴും പറയുന്നതുപോലെ, ബസ്തറില്‍ ഒട്ടേറെ സംഭവങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ അതില്‍ പലരും വാര്‍ത്തകളില്‍ റിപ്പോര്‍ട്ടു ചെയ്യാറില്ല എന്ന കാര്യമാണ് എനിക്കു പറയാനുള്ളത്. ജനങ്ങള്‍ എനിക്കു വേണ്ടി പൊരുതിയതുപോലെ ജയിലില്‍ കഴിയുന്ന പോലീസ് പീഡനങ്ങളില്‍ കഴിയുന്ന ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ആളുകളുടെ വേദനകളും തുറന്നുകാട്ടേണ്ടതുണ്ട്.
ഈ പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയാവാനും, പിന്തുണ നല്‍കാനും ആളുകള്‍ ഇവിടേക്ക് വരേണ്ടതുണ്ട്. പ്രത്യേകിച്ച് ജയിലില്‍ കഴിയുന്ന സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും പൗരന്മാര്‍ക്കും അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ സഹായം ലഭിക്കേണ്ടതുണ്ട്.
നമ്മളെല്ലാം ഒരുമിച്ചു നിന്ന് എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഇവരെല്ലാം തടവില്‍ നിന്നും മോചിപ്പിക്കപ്പെടുന്ന ഒരു ദിവസം നമുക്ക് നേരിട്ടു കാണാനാകുമെന്ന് എനിക്കുറപ്പാണ്. പക്ഷെ ബസ്തറിലെ സാഹചര്യം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി മാറിയാലെ ഈ മാറ്റങ്ങളെല്ലാം സംഭവിക്കൂ.
മാവോയിസ്റ്റുകളെ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശവാദം. പക്ഷെ മാവോയിസ്റ്റുകള്‍ക്കെതിരെ പൊരുതുന്നതിനു പകരം സര്‍ക്കാര്‍ ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും പിഴുതെറിയാനാണ് ശ്രമിക്കുന്നത്.
ഈ പോരാട്ടത്തിന് ഒരവസാനമേയുള്ളൂ, ഒന്നുകില്‍ ആദിവാസികള്‍ ജയിക്കും, അല്ലെങ്കില്‍ സര്‍ക്കാര്‍. നമുക്ക് കാത്തിരുന്ന് കാണാം. ഞങ്ങള്‍ ആദിവാസികള്‍, ഞങ്ങള്‍ക്ക് നല്ല ശക്തിയുണ്ട്, ഞങ്ങള്‍ പോരാടും. സര്‍ക്കാറിന് എന്തായാലും അത്ര എളുപ്പത്തില്‍ ജയിക്കാനാവില്ല.
[ടീസ്റ്റ സെതല്‍വാദ്, ഇഷ ഖണ്ഡേല്‍വല്‍ (ബസ്തറിലെ അഭിഭാഷക കൂട്ടായ്മയായ ജഗ്ദാല്‍പൂര്‍ ലീഗല്‍ എയ്ഡ് ഗ്രൂപ്പ് അംഗം. 2013 മുതല്‍ ബസ്തറില്‍ പ്രവര്‍ത്തിക്കുന്ന ഈ അഭിഭാഷക കൂട്ടായ്മ ആദിവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കി വരുന്നു.) എന്നിവര്‍ തയ്യാറാക്കിയത്. ഹിന്ദിയില്‍ തയ്യാറാക്കിയ അഭിമുഖം എഡിറ്റ് ചെയ്തത മായങ്ക് സക്‌സേന, ഹിന്ദിയില്‍ നിന്നും അഭിമുഖം പരിഭാഷപ്പെടുത്തിയത് കെയ്റ്റ് ചൈലാട്ട്, രുക്മിണി സെന്‍, സാമ്രാട്ട് മുഖര്‍ജി എന്നിവര്‍ ചേര്‍ന്നാണ്.]
സോണി സോറി, ഭരണകൂടം നിങ്ങളെ ബലാത്സംഗം ചെയ്തു
സോണി സോറി: പ്രധാനമന്ത്രിക്ക് തുറന്ന കത്ത്