| Thursday, 19th November 2015, 6:08 pm

ഇപ്പോഴത്തെ അറസ്റ്റ് ഞങ്ങളുടെ പരാതിയിന്‍മേല്‍; എസ്.എഫ്.എം അഡ്മിനുമായുള്ള അഭിമുഖം

ഡൂള്‍ന്യൂസ് ഡെസ്‌ക്

8000 എന്നത് ലൈക്ക് അടിക്കുന്നവര്‍ മാത്രമാണ്. അല്ലാതെ എത്രയോ പേര്‍ ആ പേജ് കണ്ടുപോകുന്നു, ഫോളോ ചെയ്യുന്നു. നമ്മുടെ സമൂഹത്തില്‍ ഇത്രയും ആള്‍ക്കാര്‍ ഉണ്ട് എന്ന തിരിച്ചറിവ് ഞങ്ങള്‍ക്ക് ഉണ്ടായി. അതിന് ശേഷം “കൊച്ചുസുന്ദരി” എന്ന പേജിന് നമ്മള്‍ പബ്ലിസിറ്റി കൊടുക്കണ്ട, ഈ പേജിനെ വിമര്‍ശിച്ചുകൊണ്ട് ഒരു പോസ്റ്റ് പോലും ഇടേണ്ട,പോലീസില്‍ അറിയിക്കാം, എന്ന് ഞങ്ങള്‍ എസ്.എഫ്.എം അഡ്മിന്‍ എല്ലാവരും കൂടി തീരുമാനിച്ചു. അങ്ങനെയാണ് ഇത് ഞങ്ങള്‍ പോലീസിനോട് പരാതിപ്പെടുന്നത്.



വളരെ യാദൃശ്ചികമായിട്ടാണ് “കൊച്ചുസുന്ദരി” എന്ന പേജിലേക്ക് ഞങ്ങളുടെ ശ്രദ്ധ എത്തിപ്പെടുന്നത്. ഞങ്ങളുടെ ഈ പോസ്റ്റുകളൊക്കെ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു അനോണിമസ് ഐഡിയില്‍ നിന്ന് പ്രസ്തുത പേജിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. വിവരങ്ങള്‍ തന്ന ആള്‍ പറഞ്ഞത് “നിങ്ങള്‍ മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ കണ്ടിട്ടില്ല. അതുകാണണമെങ്കില്‍ ഞാന്‍ രണ്ട് ലിങ്ക തരാം. ഇതൊന്ന് കണ്ടുനോക്കൂ…” എന്നാണ്. ഈ ലിങ്ക് ഞങ്ങള്‍ പോയി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. ആര്‍ക്കും സഹിക്കാന്‍ പറ്റാത്ത സാധാരണ, മനുഷ്യന്‍മാര്‍ക്ക് സഹിക്കാന്‍ പറ്റാത്ത പോസ്റ്റുകളായിരുവന്നു അതിലുണ്ടായിരുന്നത്.


|ഫേസ് ടു ഫേസ്:എസ്.എഫ്.എം അഡ്മിന്‍ |


രാഹുല്‍ പശുപാലന്‍, രശ്മി നായര്‍എന്നീ ചുംബനസമര പ്രവര്‍ത്തകരുള്‍പ്പെടെയുള്ള ഏതാനും പേരെ “ഓണ്‍ലൈന്‍ പെണ്‍വാണിഭ”വുമായി ബന്ധപ്പെട്ട്  അറസ്റ്റ് ചെയ്തതിന്റെ വന്‍ വിവാദങ്ങള്‍ അടങ്ങിയിട്ടില്ല. ഫേസ്ബുക്കില്‍ നിന്നു തന്നെയാണ് സൈബര്‍സെല്ലിലേയ്ക്ക് അത്തരമൊരു പരാതി പോയിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണങ്ങളാണ് രാഹുല്‍പശുപാലന്‍ വരെയുള്ളവരുടെ അറസ്റ്റില്‍ കലാശിച്ചിട്ടുള്ളത്. പ്രസ്തുത പരാതി നല്‍കിയതും കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ തന്നെയാണ് എന്ന് വാര്‍ത്ത പരന്നിരുന്നു.

ഇത്തരം വിഷയങ്ങളെ ലൈംഗിക ഫ്രസ്‌ട്രേഷന്റെ പ്രതികരണമായി മനസിലാക്കുന്ന ചുംബനസമരത്തില്‍ പങ്കെടുത്ത ഏതാനും ചിലപ്രവര്‍ത്തകര്‍ ആരംഭിച്ചതാണ് “സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ്” അഥവാ എസ്.എഫ്.എം എന്ന ഫേസ്ബുക്ക് പേജ്. ഈ പേജിന്റെ അഡ്മിന്‍സ് നല്‍കിയ പരാതിയിന്‍മേലാണ് ഇപ്പോഴത്തെ അന്വേഷണം നടന്നിരിക്കുന്നത് എന്ന് പോലീസ് ഉള്‍പ്പെടെ അംഗീകരിച്ചിട്ടുണ്ട്. എസ്.എഫ്.എം അഡ്മിനുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖം.

എന്താണ് എസ്.എഫ്.എം പേജ്, എങ്ങനെയാണ് നിങ്ങള്‍ അതിലേക്ക് എത്തിച്ചേരുന്നത്?

എസ്.എഫ്.എം (സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ്) എന്നുള്ള പേജ് നമ്മുടെ സമൂഹത്തില്‍ പ്രത്യേകിച്ചും, മലയാളി സമൂഹത്തില്‍ ആഴത്തിലുള്ള സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്റെ പ്രശ്‌നങ്ങളെ തുറന്നു കാണിക്കാനുള്ള പേജ് ആണ്. കുറ്റകരമായ വിധത്തില്‍ കടന്നുവരികയും സ്ത്രീകളുടെ വാളിലും അവരുടെ ഇന്‍ബോക്‌സിലും നിരത്തി നടന്നുവരുന്ന അശ്ലീല/അസഭ്യ/ലൈംഗികാക്രമണങ്ങളെ അത് പ്രശ്‌നവല്‍ക്കരിക്കുന്നു. അവരെപ്പറ്റി മുന്നറിയിപ്പുകൊടുക്കാനും വേണ്ടിതുടങ്ങിയ ഒരു പേജാണ്.

ഈ പേജ് നമ്മള്‍ ഇപ്പോള്‍ ഒരു വര്‍ഷമായിട്ട്് കൊണ്ടുപോകുന്നുണ്ട്. എട്ട് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തുടങ്ങിയത്. അതിനകത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്.


വീട്ടില്‍ ഒരു കൊച്ചുകുട്ടിയുള്ള അല്ലെങ്കില്‍ കുടുംബത്തില്‍ ഒരു കുട്ടിയുള്ള ഒരാള്‍ക്കുപോലും അല്ലെങ്കില്‍ മനുഷ്യത്വമുള്ള ഒരാള്‍ക്കുപോലും ആ പേജൊന്നും കണ്ടിരിക്കാന്‍ പറ്റില്ല. ഇതിനകത്തുള്ള അപകടകരമായ ഒരവസ്ഥ ഞങ്ങള്‍ മനസിലാക്കിയത് ആ പേജ് ആരും റിപ്പോര്‍ട്ട് ചെയ്യാതെ നിലനിന്നു എന്നതും 8000ത്തിലധികം ലൈക്കുകള്‍ അതിനുണ്ടായിരുന്നു എന്നുമുള്ള കാര്യമായിരുന്നു.


എങ്ങനെയാണ് എസ്.എഫ്.എമ്മിന്റെ പ്രവര്‍ത്തന രീതി?

ഞങ്ങളുടെ പേജിന്റെ ഇന്‍ബോക്‌സില്‍ വരുന്ന ഫോട്ടോകളില്‍ ചില ആളുകള്‍ പരാതിപ്പെടും. ശരീരത്തിന്റെ സെക്ഷ്വലി വള്‍ഗറായിട്ടുള്ള ചില ഫോട്ടോകള്‍ അയക്കുന്നു എന്നാവും പരാതി വരുക. തുടര്‍ന്ന് ഇരകളോട് പ്രസ്തുത ആക്ഷേപത്തിന്റെയോ ഫോട്ടോകളുടെ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി പോസ്റ്റ് ചെയ്യാന്‍ പറയും. മറ്റുള്ളവരെ ബാധിക്കുന്ന വിവരങ്ങള്‍ മറച്ചുവെച്ചായിരിക്കും അവരോട് പോസ്റ്റ് ചെയ്യാന്‍ പറയുക. അതിനു ശേഷം പ്രസ്തുത ലിങ്കും ഫോട്ടോയും ഞങ്ങളുടെ അഭിപ്രായം ഉള്‍പ്പെടുത്തി പേജില്‍ പോസ്റ്റ് ചെയ്യും.  സ്ത്രീവിരുദ്ധമായിട്ട് വരുന്ന സെക്ഷ്വല്‍ സ്വഭാവമുള്ള എല്ലാ പോസ്റ്റുകളും പരമാവധി പരിശോധിച്ച് ഉപ്പുവരുത്തിയ ശേഷം മാത്രമേ  പോസ്റ്റ് ചെയ്യുകയുള്ളൂ.

എങ്ങനെയാണ് കൊച്ചു സുന്ദരികള്‍ എന്ന പേജില്‍ എത്തിപ്പെടുന്നത്?

വളരെ യാദൃശ്ചികമായിട്ടാണ് “കൊച്ചുസുന്ദരി” എന്ന പേജിലേക്ക് ഞങ്ങളുടെ ശ്രദ്ധ എത്തിപ്പെടുന്നത്. ഞങ്ങളുടെ ഈ പോസ്റ്റുകളൊക്കെ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു അനോണിമസ് ഐഡിയില്‍ നിന്ന് പ്രസ്തുത പേജിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.  വിവരങ്ങള്‍ തന്ന ആള്‍ പറഞ്ഞത് “നിങ്ങള്‍ മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ കണ്ടിട്ടില്ല. അതുകാണണമെങ്കില്‍ ഞാന്‍ രണ്ട് ലിങ്ക തരാം. ഇതൊന്ന് കണ്ടുനോക്കൂ…” എന്നാണ്. ഈ ലിങ്ക് ഞങ്ങള്‍ പോയി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. ആര്‍ക്കും സഹിക്കാന്‍ പറ്റാത്ത സാധാരണ, മനുഷ്യന്‍മാര്‍ക്ക് സഹിക്കാന്‍ പറ്റാത്ത പോസ്റ്റുകളായിരുവന്നു അതിലുണ്ടായിരുന്നത്.

നോണ്‍ന്യൂഡ് ആയിട്ടുള്ള പിക്ചറായിരുന്നു എല്ലാം. എന്നാല്‍ ഓരോ ചിത്രങ്ങളിലും പ്രസ്തുത കുട്ടിയെ എന്തുചെയ്യണം, എങ്ങനെ ലൈംഗികമായി ഉപയോഗിക്കണം എന്ന വിധത്തിലുള്ള വിശദീകരണവും കമെന്റുകളുമായിരുന്നു.

നമുക്ക് അത് സഹിക്കാന്‍ പറ്റില്ല. വീട്ടില്‍ ഒരു കൊച്ചുകുട്ടിയുള്ള അല്ലെങ്കില്‍ കുടുംബത്തില്‍ ഒരു കുട്ടിയുള്ള ഒരാള്‍ക്കുപോലും അല്ലെങ്കില്‍ മനുഷ്യത്വമുള്ള ഒരാള്‍ക്കുപോലും ആ പേജൊന്നും കണ്ടിരിക്കാന്‍ പറ്റില്ല. ഇതിനകത്തുള്ള അപകടകരമായ ഒരവസ്ഥ ഞങ്ങള്‍ മനസിലാക്കിയത് ആ പേജ് ആരും റിപ്പോര്‍ട്ട് ചെയ്യാതെ നിലനിന്നു എന്നതും 8000ത്തിലധികം ലൈക്കുകള്‍ അതിനുണ്ടായിരുന്നു എന്നുമുള്ള കാര്യമായിരുന്നു.

8000 എന്നത് ലൈക്ക് അടിക്കുന്നവര്‍ മാത്രമാണ്. അല്ലാതെ എത്രയോ പേര്‍ ആ പേജ് കണ്ടുപോകുന്നു, ഫോളോ ചെയ്യുന്നു. നമ്മുടെ സമൂഹത്തില്‍ ഇത്രയും ആള്‍ക്കാര്‍ ഉണ്ട് എന്ന തിരിച്ചറിവ് ഞങ്ങള്‍ക്ക് ഉണ്ടായി. അതിന് ശേഷം “കൊച്ചുസുന്ദരി” എന്ന പേജിന് നമ്മള്‍ പബ്ലിസിറ്റി കൊടുക്കണ്ട, ഈ പേജിനെ വിമര്‍ശിച്ചുകൊണ്ട് ഒരു പോസ്റ്റ് പോലും ഇടേണ്ട,പോലീസില്‍ അറിയിക്കാം, എന്ന് ഞങ്ങള്‍ എസ്.എഫ്.എം അഡ്മിന്‍ എല്ലാവരും കൂടി തീരുമാനിച്ചു. അങ്ങനെയാണ് ഇത് ഞങ്ങള്‍ പോലീസിനോട് പരാതിപ്പെടുന്നത്.


അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ആ പേജിനെ റിപ്പോര്‍ട്ട് ചെയ്ത് ഡൗണ്‍ ചെയ്ത് കളയും, അത്തരത്തില്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ പോലീസിന് ആളെ പിടിക്കാന്‍ കഴിയില്ല. അതുകൊണ്ട് പോലീസിനോട് നേരിട്ട് പരാതി നല്‍കാനാണ് ഞങ്ങള്‍ ആലോചിച്ച് തീരുമാനിച്ചത്. പിറ്റേ ദിവസം, (2015) മാര്‍ച്ച് 14ന് തന്നെ ഞങ്ങള്‍ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു.  സ്‌ക്രീന്‍ ഷോട്ടും ലിങ്കും അടക്കും ഇമെയിലായും പരാതിയും എഴുതിയുമാണ് പരാതിനല്‍കിയത്.


എന്തുകൊണ്ടാണ് ആ പേജ് ഫേസ്ബുക്കില്‍ നിങ്ങള്‍ ചര്‍ച്ച ചെയ്യാതിരുന്നത്?

അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ആ പേജിനെ റിപ്പോര്‍ട്ട് ചെയ്ത് ഡൗണ്‍ ചെയ്ത് കളയും, അത്തരത്തില്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ പോലീസിന് ആളെ പിടിക്കാന്‍ കഴിയില്ല. അതുകൊണ്ട് പോലീസിനോട് നേരിട്ട് പരാതി നല്‍കാനാണ് ഞങ്ങള്‍ ആലോചിച്ച് തീരുമാനിച്ചത്. പിറ്റേ ദിവസം, (2015) മാര്‍ച്ച് 14ന് തന്നെ ഞങ്ങള്‍ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു.  സ്‌ക്രീന്‍ ഷോട്ടും ലിങ്കും അടക്കും ഇമെയിലായും പരാതിയും എഴുതിയുമാണ് പരാതിനല്‍കിയത്.

പരാതി കൊടുത്തതിന് ശേഷം ഏപ്രില്‍ 17 നാണ് ഞങ്ങള്‍ക്ക് മറുപടി വരുന്നത്. പേജിന്റെ യൂസറിനെ കണ്ടുപിടിച്ചു. അയാള്‍ സൗദി അറേബ്യയില്‍ ആണ്. അതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതായിരുന്നു പോലീസിന്റെ മറുപടി.

അന്ന് ഞങ്ങള്‍ എല്ലാവരും ഈ വിഷയത്തെ അഡ്രസ് ചെയ്യാന്‍ ശ്രമിച്ചു. അഡ്വ. സുനിതാ കൃഷ്ണനുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ വെബ്‌സൈറ്റുമായി ബന്ധപ്പെടുത്തി തന്നെ; ന്യൂസ്മിനിറ്റ്.കോം. അതിലാണ് കൊച്ചുസുന്ദരികള്‍ എന്ന പേജിനെ പറ്റി ആദ്യം വാര്‍ത്ത വന്നത്. അയാളെ പിടിക്കാന്‍ പറ്റില്ല എന്നൊരു സാഹചര്യം വന്നതുകൊണ്ട് ഞങ്ങള്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല.

ഞങ്ങള്‍ മാധ്യമങ്ങള്‍ വഴി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മലയാള മാധ്യമങ്ങള്‍ ആരും ഈ വാര്‍ത്ത ഏറ്റെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ സി.എന്‍.എന്‍ ഐ.ബി എന്നും ഹെഡ്‌ലൈന്‍സ്ടുഡേയും വാര്‍ത്ത ഏറ്റെടുക്കുകയും അവര്‍ അത് കൊടുക്കുകയും ചെയ്തു. അന്നത്തെ കാര്യങ്ങളുടെ വീഡിയോയും റിപ്പോര്‍ട്ടും എസ്.എഫ്.എമ്മിന്റെ പേജില്‍ തന്നെയുണ്ട്.

തുടര്‍ന്ന് പ്രസ്തുത പേജ് അപ്രത്യക്ഷമായി. എന്നാല്‍ പിന്നെയും നമുക്ക് ഒരു കോള്‍ വന്നു. ഈ പേജ് റീപ്രൊസസ് ചെയ്തിട്ടുണ്ട്, പേജിന് ആ ദിവസം തന്നെ 4000ത്തില്‍ പരം ലൈക്കുകള്‍ വന്നിട്ടുണ്ട് എന്ന്. അങ്ങനെയാണ് സൈബറില്‍ വീണ്ടും പരാതി കൊടുക്കുന്നത് ആ പരാതിയാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് വഴിവെച്ചത്. ആ പരാതി നല്‍കിയത് 2015 സെപ്റ്റംബര്‍ 5 നായിരുന്നു.

അടുത്തപേജില്‍ തുടരുന്നു


രാഹുലും രശ്മിയും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിയമ നടപടികള്‍ നേരിടട്ടെ. ആ നിലപാടില്‍ മാറ്റമില്ല. പക്ഷേ വാങ്ങാന്‍ ആളുണ്ടെന്ന സത്യം, അല്ലെങ്കില്‍ സമൂഹത്തിന്റെ ആ അവസ്ഥ മനസിലാക്കപ്പെടേണ്ടതാണ്. അതുപറയാന്‍ കാരണം ആദ്യത്തെ പേജിന്റെ 8000 ലൈക്കുകളും പിന്നേയും രണ്ടാമത്തെ പേജ് റിസ്റ്റാര്‍ട് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 4000ലൈക്കും വന്നെങ്കില്‍ കേരളത്തില്‍ കൊച്ചുകുട്ടികളില്‍ ലൈംഗികത കാണുന്ന ഒരുകൂട്ടം ആളുകള്‍ ഇവിടെ ഉണ്ട്.


എസ്.എഫ്.എം കൊടുത്ത പരാതിയെ തുടര്‍ന്നാണ് കേസും അറസ്റ്റും നടന്നതെന്ന് ഒരു അവകാശവാദം മാത്രമല്ലേ?  നിങ്ങള്‍ കൊടുത്ത പരാതിയിലാണ് അറസ്റ്റ്് നടന്നതെന്ന നിഗമനത്തില്‍ എങ്ങനെയാണ് എത്തിച്ചേര്‍ന്നത്?

പരാതി കൊടുത്തത് ഞാന്‍ ആയതുകൊണ്ട് തന്നെ സൈബര്‍ സെല്ലുമായി നിരന്തരം ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. കൃത്യമായി ഞങ്ങള്‍ അതിന്റെ ഫോളോ അപ്പ് ചെയ്തിരുന്നു. കേസിന്റെ ഡവലപ്‌മെന്റുകളെ കുറിച്ചുള്ള ചെറിയ സൂചനകള്‍ പോലീസ് ഞങ്ങള്‍ക്ക് നല്‍കിക്കൊണ്ടുമിരുന്നു.

പിന്നെ ഇതിനെ അവകാശവാദം എന്നൊന്നും പറയേണ്ടതില്ലല്ലോ. കാരണം ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവേഴ്‌സില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ശ്രീജിത്ത് ഐ.പി.എസ് വ്യക്തമായി പറയുന്നുണ്ട് ഞങ്ങളുടെ പരാതിയുടെ മേലാണ് ഇത്തരമൊരു അറസ്റ്റ് നടന്നതെന്ന്. ഞങ്ങളുടേതായി പോലീസിന് രണ്ട് പരാതികള്‍ ലഭികച്ചുവെന്നും രണ്ടാമത്തേതിലാണ് അന്വേഷണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കിയതാണല്ലോ.

ഇപ്പോള്‍ നടന്നിട്ടുള്ള “ഓപ്പറേഷന്‍ ബിഗ് ഡാഡി”യെ കുറിച്ചും അതിലെ അറസ്റ്റിനെ കുറിച്ചുമുള്ള വിശദാംശങ്ങള്‍ പറയാമോ?

രണ്ട് തരത്തിലുള്ള കേസുകളാണ് ആ പരാതിയുടെ മേല്‍ ഉണ്ടായിട്ടുള്ളത്. ആദ്യത്തേത് ഞങ്ങള്‍ക്ക് കൂടുതല്‍ താത്പര്യമുള്ള വിഷയം. “കൊച്ചുസുന്ദരികള്‍” എന്ന പേജിന്റെ പേരില്‍ അറസ്റ്റിലായവരുടെ കാര്യമാണ് പറയുന്നത്. 6 പേരാണ് അതില്‍ അറസ്റ്റിലായത്. കൊച്ചുസുന്ദരികള്‍ എന്ന പേജിന്റെ അഡ്മിന്‍ വെട്ടിച്ചിറ സ്വദേശി ഉമ്മര്‍ (28). ബാക്കി അറസ്റ്റിലായ എല്ലാവരും മോശമായകമന്റുകള്‍ സ്ത്രീകള്‍ക്കെതിരായും അല്ലാതെയും ഇട്ട ആളുകളാണ്. വിജേഷ് (20), സുജിത് (28), സോണി കുര്യന്‍ (26), ചന്ദ്രകുമാര്‍ (36), പ്രദീപ് (36). ഇത്രയും പേരാണ് “കൊച്ചുസുന്ദരികള്‍” എന്ന പേജിന്റെ പേരില്‍ അറസ്റ്റിലാകുന്നത്.

പിന്നെ രണ്ടാമത്തെ കേസ്. പേജിനെ കുറിച്ചുള്ള പോലീസില്‍ നിന്നുള്ള വിവരം പ്രകാരം കൊച്ചുസുന്ദരികള്‍ എന്ന പേജില്‍ വന്ന ഒരു മൊബൈല്‍ നമ്പറിനെ ആസ്പദമാക്കി നടന്ന അന്വേഷണമാണ് രാഹുലിലേക്കും രശ്മിയിലേക്കും നയിച്ചതെന്നാണ് പറയുന്നത്. രാഹുലിന്റെ കേസില്‍ രാഹുലും രശ്മിയും കൂടാതെ അബ്ദുള്‍ഖാദര്‍ എന്ന അക്ബര്‍, എറണാകുളം സ്വദേശി അജീഷ്, പാലക്കാട് സ്വദേശി ആഷിഖ്, ഒരു സ്ത്രീ (പേര് പറഞ്ഞിട്ടില്ല), ബാംഗ്ലൂര്‍ സ്വദേശി ലിനീഷ് മാത്യു ഇത്രയും പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ട്രാഫിക് ചെയ്തതിന്റെ പേരിലാണ് ഈ അറസ്റ്റ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.


ചുംബനസമരവും എസ്.എഫ്.എമ്മും തമ്മില്‍ വ്യക്തികള്‍ എന്ന തരത്തിലുള്ള ബന്ധമുണ്ട്. കാരണം ചുംബനസമരത്തില്‍ പങ്കെടുത്ത 3 പേര്‍ ഞങ്ങളുടെ അഡ്മിന്‍ ടീമിലുണ്ട്. മാത്രമല്ല ബാക്കിയുള്ള മെമ്പേഴ്‌സും ചുംബനസമരത്തെ ഇപ്പോഴും പിന്തുണയ്ക്കുന്ന ആള്‍ക്കാരാണ്. അതാണ് ഞങ്ങളുടെ ബന്ധം. ചുംബനസമരത്തിന്റെ ഗ്രൂപ്പില്‍ പെട്ട ആള്‍ക്കാര്‍ തന്നെയാണ് ഈ പേജ് തുടങ്ങിയത്.


ഇപ്പോള്‍ ആള്‍ക്കാര്‍ ചോദിക്കും എസ്.എഫ്.എംനെന്താ രാഹുലിന്റെ കാര്യത്തില്‍ അത്ര താല്‍പര്യം ഇല്ലാത്തതെന്ന്? അതിന് കൃത്യമായിട്ട് മറുപടി ഉണ്ട്. അതായത് രണ്ട് ദിവസമായി മാധ്യമങ്ങളില്‍ വരുന്ന പല ചര്‍ച്ചകളിലും കാണുന്നത് വില്‍പ്പനക്കാരനെ കുടുക്കാനുള്ള ഒരു തിരക്കിലാണ്. പക്ഷേ ആവശ്യക്കാരനെ കുറിച്ച് അങ്ങനെ സംസാരിക്കുന്നില്ല. രാഹുലും രശ്മിയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ടുനടന്നു വില്‍ക്കുന്നു എങ്കില്‍ (അങ്ങനെ ചെയ്‌തോ എന്ന്് ഞങ്ങള്‍ക്ക് അറിയില്ല.) അത് വാങ്ങാന്‍ ആള്‍ ഉള്ളതുകൊണ്ടാണ്. ആ വാങ്ങാന്‍ ആളുള്ള സംസ്‌ക്കാരത്തെയാണ് എസ്.എഫ്.എമ്മിന് ഏറ്റവും പേടി.

രാഹുലും രശ്മിയും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിയമ നടപടികള്‍ നേരിടട്ടെ. ആ നിലപാടില്‍ മാറ്റമില്ല. പക്ഷേ വാങ്ങാന്‍ ആളുണ്ടെന്ന സത്യം, അല്ലെങ്കില്‍ സമൂഹത്തിന്റെ ആ അവസ്ഥ മനസിലാക്കപ്പെടേണ്ടതാണ്. അതുപറയാന്‍ കാരണം ആദ്യത്തെ പേജിന്റെ 8000 ലൈക്കുകളും പിന്നേയും രണ്ടാമത്തെ പേജ് റിസ്റ്റാര്‍ട് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 4000ലൈക്കും വന്നെങ്കില്‍ കേരളത്തില്‍ കൊച്ചുകുട്ടികളില്‍ ലൈംഗികത കാണുന്ന ഒരുകൂട്ടം ആളുകള്‍ ഇവിടെ ഉണ്ട്. അങ്ങിനെ ഒരു മാര്‍ക്കറ്റ് നിലവിലുണ്ട്. അത് വളരെ ഭീകരമായ അവസ്ഥയാണ്. അതിനെയാണ് എസ്.എഫ്.എം ഭീകരമായി കാണുന്നത്. അതുതന്നെയാണ് ഞങ്ങളുടെ പ്രശ്‌നവും.

ഈ കേസില്‍ എന്തെങ്കിലും ഗൂഡാലോചന കാണുന്നുണ്ടോ?

ഗൂഡാലോചന പലരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. അറസ്റ്റിലായി രണ്ട് ദിവസം ആകുന്നതേയുള്ളൂ. ഞങ്ങള്‍ക്ക് ആ രീതിയില്‍ ഒരു തോന്നല്‍ ഉണ്ടായിട്ടില്ല. നമുക്ക് ഊഹാപോഹങ്ങള്‍ വെച്ച് ഒന്നും പറയാന്‍ പറ്റില്ല. വസ്തുതകള്‍ മുന്‍പില്‍ ഉണ്ടോ, പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്ന് വ്യക്തമല്ല. അറസ്റ്റുമായി ബന്ധപ്പെട്ട് അത്ര വിശദമായ കാര്യങ്ങളൊന്നും വന്നിട്ടില്ല. കോടതിയില്‍ വരുമ്പോള്‍ മാത്രമേ ഗൂഡാലോചന ആണോ അല്ലയോ എന്ന കാര്യം പറയാന്‍ പറ്റുള്ളൂ.  ഊഹാപോഹങ്ങള്‍ക്ക് അവധി കൊടുക്കാന്‍ മാത്രമേ ഇപ്പോള്‍ പറ്റുള്ളൂ.

എന്താണ് ചുംബനസമരവും എസ്.എഫ്.എമ്മും തമ്മിലുള്ള ബന്ധം?

ചുംബനസമരവും എസ്.എഫ്.എമ്മും തമ്മില്‍ വ്യക്തികള്‍ എന്ന തരത്തിലുള്ള ബന്ധമുണ്ട്. കാരണം ചുംബനസമരത്തില്‍ പങ്കെടുത്ത 3 പേര്‍ ഞങ്ങളുടെ അഡ്മിന്‍ ടീമിലുണ്ട്. മാത്രമല്ല ബാക്കിയുള്ള മെമ്പേഴ്‌സും ചുംബനസമരത്തെ ഇപ്പോഴും പിന്തുണയ്ക്കുന്ന ആള്‍ക്കാരാണ്. അതാണ് ഞങ്ങളുടെ ബന്ധം. ചുംബനസമരത്തിന്റെ ഗ്രൂപ്പില്‍ പെട്ട ആള്‍ക്കാര്‍ തന്നെയാണ് ഈ പേജ് തുടങ്ങിയത്.

ചുംബനസമര രാഷ്ട്രീയത്തെ ഈ കേസ് ഏത് തരത്തിലായിരിക്കും ബാധിക്കുക?

ചുംബനസമര രാഷ്ട്രീയത്തെ ഈ കേസ് വളരെ നെഗറ്റീവായി തന്നെ ബാധിക്കും. രാഹുലും രശ്മിയും അറസ്റ്റിലായ സാഹചര്യത്തില്‍. പൊതുസമൂഹം ഇപ്പോള്‍ നോക്കിക്കാണുന്നത് ചുംബനസമരത്തില്‍ പങ്കെടുത്തവരെല്ലാം, ഈ രാഹുലിനും രശ്മിക്കും മേല്‍ ആരോപിക്കപ്പെട്ടതുപോലെ പെണ്‍വാണിഭക്കാരാണ് ദുര്‍നടപ്പുകാരാണ് എന്ന വിധത്തിലാവും.

ചുംബനസമരത്തിന്റെ സത്ത എന്നുപറയുന്നത് വ്യക്തിസ്വാതന്ത്ര്യമാണ് .ഫാസിസത്തിനെതിരെയുള്ള വ്യക്തിസ്വാതന്ത്ര്യമാണ്. അതാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിച്ചത്. ജെന്റര്‍ ബേസ്ഡ് ആയിട്ടുള്ള എല്ലാ സമരങ്ങളേയും ഇങ്ങനെ പുരോഗമനപരമായ സമരങ്ങളെ, പ്രത്യേകിച്ചും കക്ഷി രാഷ്ട്രീയം ഇല്ലാതെ ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങി ഒറ്റ ആശയത്തിന് വേണ്ടി നിലനിന്ന് സമരം ചെയ്യുന്ന ഒരു സമരരീതിയെ പ്രതികൂലമായി ബാധിക്കാം.

ചുംബനസമരത്തിനു ശേഷം ബീഫ് ഫെസ്റ്റ് വന്നു, ഫറൂഖ് കോളേജില്‍ വന്നു ഇതുപോലുള്ളകാര്യങ്ങളൊക്കെ ഒരു രാഷ്ട്രീയകക്ഷിയുടേയും സഹായമില്ലാതെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആവേശത്തിന്റേയും ആത്മാര്‍ത്ഥതയുടെയും പുറത്ത് മുന്നോട്ടു പോയ സമരങ്ങളാണ്. ഈ സമരങ്ങളെയൊക്കെ പിന്നോട്ടടിക്കാന്‍ ഇതുപോലുള്ള പ്രചരണങ്ങള്‍ക്ക് കഴിയും. അതില്‍ വളരെ സങ്കടമുണ്ട്.

സോഷ്യല്‍മീഡിയ ഇത്തരത്തില്‍ തെറ്റായി ഉപയോഗപ്പെടാനാണ് സാധ്യത കൂടുതല്‍ എന്ന ഒരു പൊതുവാദം ഉയരുന്നുണ്ടല്ലോ? അതിനെ എങ്ങനെയാണ് കാണുന്നത്.

എന്തിനും രണ്ട് വശങ്ങളുണ്ട്. എന്തുകൊണ്ടാണ് സോഷ്യല്‍മീഡിയയെ മാത്രം തെറ്റായി കാണുന്നത്? ലോകത്തുള്ള എന്തിനും പോസിറ്റീവും നെഗറ്റീവുമായ വശങ്ങളുണ്ട്. അത് സോഷ്യല്‍ മീഡിയയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. പണ്ട് തെരുവില്‍ നടന്ന സമരങ്ങള്‍ സോഷ്യല്‍ മീഡിയ എന്ന പൊതുയിടത്തേക്ക് മാറിയിട്ടുണ്ട്്. ആ മാറ്റം നാം കാണേണ്ടതാണ്. അതിനെ പിടിച്ചുകെട്ടാനാണ് സോഷ്യല്‍മീഡിയ അപകടമാണെന്ന ഒരു പ്രചരണം ഉണ്ടാക്കുന്നത്. ഞങ്ങള്‍ പോലും പ്രവര്‍ത്തിച്ചത് സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമിലാണ്. ധാരാളം നല്ല കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ ഉള്‍പ്പെടെ.

പൊതു സമൂഹത്തിലും കുറ്റമുണ്ട്. അതിനെതിരെയുള്ള ജാഗ്രതയും ചെറുത്തു നില്‍പ്പുമുണ്ട്. അതുപോലെ സോഷ്യല്‍ മീഡിയയിലും. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയെ പ്രതീക്ഷയോടെ കാണാനും പ്രാധാന്യത്തോടെ മനസിലാക്കാനുമാണ് ഇഷ്ടപ്പെടുന്നത്.

കൂടുതല്‍ വായനക്ക്…

ചുംബന സമര നേതാവ് പെണ്‍വാണിഭത്തിന് പിടിയില്‍ എന്ന് വെണ്ടയ്ക്ക നിരത്തുന്ന മാധ്യമങ്ങളോടും മറ്റുള്ളവരോടും

“വല്യതന്ത”യെ ആഘോഷിക്കുന്നവരോട്, ചുംബനസമരത്തെ പിന്തുണച്ചതിന് ആരോടാണ് മാപ്പു പറയേണ്ടത്? എന്തിന്?

Latest Stories

We use cookies to give you the best possible experience. Learn more