| Friday, 26th September 2014, 7:43 pm

ഞാന്‍ മുസ്‌ലീമാണ്; നിരീശ്വരവാദിയാണ്; അനാര്‍ക്കിസ്റ്റുമാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

യാതൊരു മനുഷ്യാവകാശങ്ങളും പാലിക്കാതെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന നിയമസംവിധാനത്തിന്റെ തന്നെ “ശാസന”കളെ മാനിക്കാന്‍ കൂട്ടാക്കാതെ ഭരണകൂടം നടത്തിയ ആക്രമണമായിരുന്നു വാസ്തവത്തില്‍ സല്‍മാന്‍ സംഭവം. ഇപ്പോഴും ഈ വിഷയത്തില്‍ പൊതുസമൂഹത്തില്‍ അഭ്യൂഹങ്ങള്‍ തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഡൂള്‍ന്യൂസിനോട് സല്‍മാന്‍ തന്റെ ഭാഗവും നിലപാടും വ്യക്തമാക്കുന്നു.


ജനാധിപത്യത്തിന്റെയും ഭരണകൂട ഭീകരതയുടെയും സാമൂഹ്യ വിവേചനത്തിന്റെ മതന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങളെ നമ്മുടെ സാമൂഹ്യ മനസാക്ഷിയുടെ മുന്നിലേയ്ക്ക് വിചാരണയ്ക്ക് കണ്ടുവന്ന ശ്രദ്ധേയമായ സംഭവമായിരുന്നല്ലോ ദേശീയഗാനം പാടിയപ്പോള്‍ എഴുന്നേറ്റില്ല എന്ന കാരണത്താല്‍ സല്‍മാന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തതും അറസ്റ്റ് ചെയ്ത രീതിയും. അതിദേശീയതാ വാദത്തിന്റെ (ദേശീയതയുടെ തന്നെ) ഹിംസാത്മക പ്രയോഗത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാവുകയായിരുന്നു സല്‍മാന്‍ സംഭവം. യാതൊരു മനുഷ്യാവകാശങ്ങളും പാലിക്കാതെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന നിയമസംവിധാനത്തിന്റെ തന്നെ “ശാസന”കളെ മാനിക്കാന്‍ കൂട്ടാക്കാതെ ഭരണകൂടം നടത്തിയ ആക്രമണമായിരുന്നു വാസ്തവത്തില്‍ സല്‍മാന്‍ സംഭവം. ഇപ്പോഴും ഈ വിഷയത്തില്‍ പൊതുസമൂഹത്തില്‍ അഭ്യൂഹങ്ങള്‍ തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഡൂള്‍ന്യൂസിനോട് സല്‍മാന്‍ തന്റെ ഭാഗവും നിലപാടും വ്യക്തമാക്കുന്നു.

മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത് കേസു കൊടുത്തവരുടെയും പോലീസിന്റെയും വെര്‍ഷനാണ്. സല്‍മാന്‍ അന്നത്തെ സംഭവങ്ങളെ എങ്ങനെയാണ് വിശദീകരിക്കുന്നത്?

“ഞാന്‍ സ്റ്റീവ് ലോപ്പസ്” എന്ന ചിത്രം രണ്ടാമത്തെ തവണ സുഹൃത്തുക്കളുമായി ചെന്നു കാണുകയായിരുന്നു. സെക്കന്റ് ഷോയ്ക്കായിരുന്നു പോയിരുന്നത്. അപ്പോള്‍ തീയേറ്ററില്‍ ദേശീയ ഗാനം മുഴങ്ങി.

ഞാന്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാറില്ല. ഒരിടത്തും എഴുന്നേല്‍ക്കാറില്ല. അതിന് കാരണങ്ങളുണ്ട്. ദേശീയതയില്‍, അതിര്‍ത്തി സങ്കല്‍പ്പത്തില്‍, രാജ്യ സങ്കല്‍പ്പത്തിലൊന്നും വിശ്വസിക്കാത്ത ഒരാളാണ് ഞാന്‍. എല്ലാത്തരം ദേശീയതകളും എല്ലാത്തരം രാജ്യ സങ്കല്‍പ്പങ്ങളും ഹിംസയാണ് എന്നാണ് എന്റെ നിലപാട്. അത് ഒരു രാഷ്ട്രീയ നിലപാടാണ്.

ഞങ്ങളാരും എഴുന്നേറ്റിരുന്നില്ല. അതുകൊണ്ടു തന്നെ പുറകില്‍ നിന്നും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ആദ്യം “മുറുമുറുപ്പ്” തുടങ്ങി. ദേശീയഗാനമൊക്കെ കഴിഞ്ഞതിനു ശേഷം  പുറകിലിരുന്നവര്‍ പ്രശ്‌നമുണ്ടാക്കി.  അപ്പോഴാണ് ഞങ്ങള്‍ കൂവിയത്. “നീയൊക്കെ എന്ത് തോന്ന്യവാസമാടാ ഇത്? നീയൊക്കെ ഏതുകോളേജില്‍ നിന്നാ?” എന്ന് ചോദിച്ച് പുറകില്‍ ഇരുന്നിരുന്ന ഒരു സംഘം വളരെ ദേഷ്യപ്പെടുകയും അടിക്കാനായി ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തു. വളരെയധികം പ്രശ്‌നമുണ്ടാക്കി.. തെറിവിളിച്ചു. അപ്പോഴാണ് നീ പോയി പരാതി കൊടുക്ക് എന്ന് ഞാന്‍ പറഞ്ഞത്.

പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രം സംവിധാനം ചെയ്ത സജീവന്‍ അന്തിക്കാട്  തിയറ്ററിലുണ്ടായിരുന്നു. “നിങ്ങള്‍ അവിടെ ചെന്നിരിക്ക്. ഇവിടെ ആള്‍ക്കാര്‍ വരുന്നത് ആനന്ദിക്കാനാണ്. 6.30 ആവുമ്പോള്‍ ചിലയാള്‍ക്കാര്‍ക്ക് ദേശീയത ഉണരും.” എന്ന് പറഞ്ഞ് അദ്ദേഹം പ്രശ്‌നത്തില്‍ ഇടപെട്ടു.

“നിങ്ങളൊക്കെ പാകിസ്ഥാന്‍ ചാരന്‍മാരാണോ?” എന്ന് അവിടെയിരുന്ന ചിലര്‍ ചോദിച്ചു.  പ്രശ്‌നം അങ്ങനെയൊക്കെ അവിടെ അവസാനിച്ചു.  സിനിമ തുടങ്ങി.. “നിഷ്‌കളങ്കതയെ കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിനും കാതല്‍..” എന്നെഴുതിക്കാണിച്ചപ്പോള്‍ ഞങ്ങളൊക്കെ കൈയ്യടിച്ചു.


ഞങ്ങളാരും എഴുന്നേറ്റിരുന്നില്ല. അതുകൊണ്ടു തന്നെ പുറകില്‍ നിന്നും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ആദ്യം “മുറുമുറുപ്പ്” തുടങ്ങി. ദേശീയഗാനമൊക്കെ കഴിഞ്ഞതിനു ശേഷം  പുറകിലിരുന്നവര്‍ പ്രശ്‌നമുണ്ടാക്കി.  അപ്പോഴാണ് ഞങ്ങള്‍ കൂവിയത്. “നീയൊക്കെ എന്ത് തോന്ന്യവാസമാടാ ഇത്? നീയൊക്കെ ഏതുകോളേജില്‍ നിന്നാ?” എന്ന് ചോദിച്ച് പുറകില്‍ ഇരുന്നിരുന്ന ഒരു സംഘം വളരെ ദേഷ്യപ്പെടുകയും അടിക്കാനായി ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തു. വളരെയധികം പ്രശ്‌നമുണ്ടാക്കി.. തെറിവിളിച്ചു. അപ്പോഴാണ് നീ പോയി പരാതി കൊടുക്ക് എന്ന് ഞാന്‍ പറഞ്ഞത്.


സിനിമ കഴിഞ്ഞ ശേഷം, ആദ്യം തട്ടിക്കയറാന്‍ വന്നവരില്‍ രണ്ടുപേര്‍ എന്നെ മാത്രം വിളിച്ചു. ഒരു അഖില്‍ കണ്ണന്‍ പിന്നെ ഒരു  ഗോപികൃഷ്ണന്‍. അവരാണ് പരാതി കൊടുത്തവര്‍. അവര്‍ ദേഷ്യത്തിലായിരുന്നു. ഞാന്‍ പറഞ്ഞു  “നിങ്ങളെന്തിനാണ് എന്നെ മാത്രം മാറ്റി നിര്‍ത്തി സംസാരിക്കുന്നത്. താഴെ പോയി നമുക്കൊരുമിച്ച് സംസാരിക്കാം.” അപ്പോള്‍ അവര്‍ ചോദിച്ചു; “നീയെന്തിനാ ദേഷ്യപ്പെടുന്നത്? നിനക്കെന്താ പേടിയാണോ?”.  “എനിക്ക് പേടിയാണ്. നിങ്ങള്‍ ദേശീയവാദികളെ എനിക്ക് പേടിയാണ്. അതുകൊണ്ട് നിങ്ങളോട് ഒറ്റ്ക്ക് സംസാരിക്കാന്‍ ഞാന്‍ തയ്യാറല്ല. വേണമെങ്കില്‍ നമുക്കൊരുമിച്ച് സംസാരിക്കാം.” എന്ന് ഞാന്‍ പറഞ്ഞു.

[]തുടര്‍ന്ന് ഞങ്ങള്‍ താഴെ വന്നു സംസാരം ആരംഭിച്ചു. അവര്‍ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. പരസ്പരം തര്‍ക്കമായി. പരസ്പരം ദേഷ്യത്തിലുമായിരുന്നു. അവസാനം അവര്‍ പരാതി കൊടുക്കുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ “എന്നാല്‍ പോയി കേസുകൊടുക്ക്” എന്ന് ഞാനും പറഞ്ഞു.

വീട്ടില്‍ വന്നശേഷം പിറ്റേന്ന് പുലര്‍ച്ചേ ഞാന്‍ പതിവുപോലെ ഫേസ്ബുക്കില്‍ കയറി. ആഗസ്റ്റ് 15ന് ഞാന്‍ ഇട്ട ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്യുകയോ ഫ്രണ്ട്‌സ് ഒണ്‍ലി ആക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് എനിക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. “ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍…” എന്ന സിനിമാ പാട്ടിന്റെ ഒരു പാരഡിയായിരുന്നു അത്. സ്വാതന്ത്ര്യദിനത്തെ വിമര്‍ശിച്ചുള്ളതായിരുന്നു ആ പോസ്റ്റ്.

ഫേസ്ബുക്ക് അക്കൗണ്ട് കീപ്പ് ചെയ്യണമെങ്കില്‍ എനിക്ക് അത് ഫ്രണ്ട്‌സ് ഓണ്‍ലി ആക്കണമായിരുന്നു. ആ പോസ്റ്റില്‍ കുറേ ദേശീയവാദികള്‍ എന്നെ തെറി വിളിച്ചിരുന്നു. എന്റെ ഓരോ പോസ്റ്റും പബ്ലിക്കായി ഇടാറാണ് പതിവ്. അത് എന്റെ രാഷ്ട്രീയമാണ് എന്നതുകൊണ്ടാണ്.

അടുത്ത ദിവസം രാത്രി പുറത്തുപോയി തിരികെ എത്തിയത് വളരെ വൈകിയാണ്. വീട്ടില്‍ വൈകിയെത്തുന്ന ഒരാളാണ് ഞാന്‍. നഗരത്തിലൊക്കെ ഇറങ്ങി എല്ലാവരേയും കാണുകയും കറങ്ങി നടക്കുകയും സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിക്കുകയുമൊക്കെ ചെയ്യും.

അടുത്തപേജില്‍ തുടരുന്നു


“മോനെ പോ.. നിനക്ക് ഒന്നും വരില്ല. പേടിക്കണ്ട” എന്ന് പറഞ്ഞാണ് എന്നെ ബാപ്പ യാത്രയാക്കിയത്. ഉമ്മച്ചി അപ്പോഴും നിലവിളിക്കുന്നുണ്ടായിരുന്നു. ഭയന്നിട്ട്.  ഞങ്ങള്‍ പോലീസിനോട് എതിര്‍ത്തിരുന്നില്ല. എതിര്‍ത്തിട്ടും കാര്യമില്ല. ഇടികിട്ടുമെന്ന് ഉറപ്പ്. അവര്‍ എട്ടോളം പേരുണ്ടായിരുന്നു. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. എന്തു ചെയ്യണം എന്നൊന്നും അറിയില്ല. ഞാന്‍ അവരോടൊപ്പം ജീപ്പില്‍ കയറി.



വീട്ടില്‍ തിരിച്ചെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ വീടിനു ചുറ്റും ഒരു കാല്‍പ്പെരുമാറ്റം. ചില ആള്‍ക്കാര്‍ കറങ്ങി നടക്കുന്നത് ജനലിലൂടെ അവ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നു. ആരാണെന്ന് വ്യക്തമായിരുന്നില്ല. ഞാന്‍ ജനല്‍പാളി തുറന്ന് പുറത്ത് ആരാണ് എന്ന് ചോദിച്ചു. “സല്‍മാനെ പോലീസാണ്. പുറത്തേക്ക് വരണം. സ്റ്റേഷനില്‍ പോകണം” എന്ന് വന്നയാള്‍ പറഞ്ഞു. ഞാന്‍ പോയി ബാപ്പയെയും ഉമ്മയെയും ഉണര്‍ത്തി വാതില്‍ തുറന്നു. ഒരു പറ്റം പോലീസുകാര്‍ ഉണ്ടായിരുന്നു.

പോലീസ് പറഞ്ഞു. സ്റ്റേഷനിലേക്ക് പോകണം. സ്‌റ്റേഷനില്‍ ചെന്നിട്ട് ഒരു കാര്യം എഴുതി കൊടുക്കാനുണ്ട്. പെട്ടെന്നു തന്നെ തിരിച്ചുപോരാം. അപ്പോള്‍ എന്താണ് കാര്യമെന്ന് ബാപ്പ പോലീസിനോട് ചോദിച്ചു. ഞാന്‍ ബാപ്പയോട് പറഞ്ഞു, “ബാപ്പാ കാര്യം എനിക്ക് മനസിലായി. ഫേസ്ബുക്കില്‍ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതായിരിക്കും പ്രശ്‌നം.” അപ്പോഴും തീയേറ്റര്‍ വിഷയമായിരിക്കുമെന്ന് ഞാന്‍ കരുതിയില്ല. ഞാന്‍ അത് മറന്നുപോയിരുന്നു. അത് ഒരു ഗൗരവവിഷയമായി തോന്നിയിരുന്നില്ല.

പോലീസ് എന്നോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു. എനിക്ക് വസ്ത്രം മാറണം എന്ന് ഞാന്‍ പറഞ്ഞു. ആദ്യം അവര്‍ അതിന് തയ്യാറായില്ല. “പറ്റില്ല. നീ ഇങ്ങനെ തന്നെ വന്നാല്‍ മതി” എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ശക്തിയായി എതിര്‍ത്തുകൊണ്ട് പറഞ്ഞു. ഡ്രസ് മാറാതെ എനിക്ക് വരാന്‍ പറ്റില്ല. “അവനെ ഡ്രസ് മാറാന്‍ അനുവദിക്കണം” എന്ന് ഉമ്മച്ചിയും ബാപ്പച്ചിയും പോലീസിനോട് ഇത് ശക്തമായി പറഞ്ഞു. അപ്പോഴാണ് പോലീസ് എന്നെ അതിനനുവദിച്ചത്.

ഞാന്‍ വസ്ത്രം മാറി ഇറങ്ങി. അവര്‍ ബാപ്പയോട് എന്നെ എവിടെയാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമായി പറഞ്ഞില്ല. പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനിലാണ് കൊണ്ടുപോകുന്നതെന്നാണ് ആദ്യം അറിയിച്ചത്. അത് കള്ളമായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. എന്നെ വേറെ സ്ഥലത്തേക്കാണ് കൊണ്ടുപോയത്.

“മോനെ പോ.. നിനക്ക് ഒന്നും വരില്ല. പേടിക്കണ്ട” എന്ന് പറഞ്ഞാണ് എന്നെ ബാപ്പ യാത്രയാക്കിയത്. ഉമ്മച്ചി അപ്പോഴും നിലവിളിക്കുന്നുണ്ടായിരുന്നു. ഭയന്നിട്ട്.  ഞങ്ങള്‍ പോലീസിനോട് എതിര്‍ത്തിരുന്നില്ല. എതിര്‍ത്തിട്ടും കാര്യമില്ല. ഇടികിട്ടുമെന്ന് ഉറപ്പ്. അവര്‍ എട്ടോളം പേരുണ്ടായിരുന്നു. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. എന്തു ചെയ്യണം എന്നൊന്നും അറിയില്ല. ഞാന്‍ അവരോടൊപ്പം ജീപ്പില്‍ കയറി.


തുടര്‍ന്ന് എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. വളരെയധികം ഭീഷണിപ്പെടുത്തി. എന്റെ ഉമ്മായെ പോലീസ് സ്‌റ്റേഷന്‍ കയറ്റും. അവരെ ഞങ്ങള്‍ കോടതി കയറ്റും. ഞാനാണല്ലോ ഇവരെ സംബന്ധിച്ച് “തെറ്റ്” ചെയ്തിരിക്കുന്നത്‌.
അതിന് എന്റെ ഉമ്മയെ കോടതി കയറ്റുന്നതെന്തിനാണ്? അവര്‍ക്കെതിരെ എന്ത് കുറ്റമാണുള്ളത്? ഒരാള്‍ സഹകരിച്ചില്ലെങ്കില്‍ അവരുടെ അമ്മ/ഉമ്മമാരെ ജയിലില്‍ കയറ്റുമെന്ന ഭീഷണി ഉണ്ടാവുന്നതെന്തുകൊണ്ടാണ്? കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഓരോ ചോദ്യം ചെയ്യലുമെന്ന് എനിക്ക് ബോധ്യമായിക്കൊണ്ടിരുന്നു.



പോകുമ്പോള്‍ തന്നെ എന്റെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കും ഫോണും അവര്‍ വാങ്ങിയിരുന്നു. പോകുന്നതിനിടയില്‍ ഞാന്‍ അവരോട് ആവര്‍ത്തിച്ചു പറഞ്ഞു. “എന്റെ ബാപ്പാക്കും ഉമ്മാക്കും നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്നറിയില്ല. അവരെ അത് അറിയിക്കണമെന്ന് ഒരുപാട് അപേക്ഷിച്ചിരുന്നു. അവര്‍ ഭയന്ന് അസുഖം പിടിക്കും. ദയവായി അവരോട് അറിയിക്കണമെന്നൊ”ക്കെ അപേക്ഷിച്ചു നോക്കി. “ഞങ്ങള്‍ പറയേണ്ടവരോട് പറഞ്ഞിട്ടുണ്ട്. അത് നീയറിയേണ്ട ആവശ്യമില്ല.” എന്നായിരുന്നു പോലീസിന്റെ ഉത്തരം.

എനിക്ക് ഒരു സംഘടനയുമായും ബന്ധമില്ല. അനാര്‍ക്കിസ്റ്റ് പൊളിറ്റിക്‌സ് ആണ് ഞാന്‍ വെച്ചുപുലര്‍ത്തുന്നത്.

തുടര്‍ന്ന് എന്നെ അവര്‍ പാളയത്ത് കൊണ്ടുപോയി. പാളയത്തു നിന്ന് സി.ഐ ജീപ്പില്‍ കയറി. പാളയത്തു നിന്ന് കരമന പോലീസ് സ്‌റ്റേഷനിലേക്കാണ് എന്നെ കൊണ്ടു പോയത്.  “മാധ്യമങ്ങളൊന്നും ഇക്കാര്യം അറിയരുത്. എവിടെ കൊണ്ടു പോകുന്നു എന്നൊന്നും പറയരുത്. വാര്‍ത്ത പുറത്തു വിടരുത്.” എന്ന് ആരോടൊക്കെയോ പോലീസ് വയര്‍ലെസ്സിലൂടെ പറയുന്നുണ്ടായിരുന്നു. ആരോടാണ് എന്ന് എനിക്കറിയില്ല.

കരമനയില്‍ കൊണ്ടു പോയശേഷം പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. സി.ഐയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. അവര്‍ ഒരുപാട് കാര്യങ്ങള്‍ ചോദിച്ചു. ഞാന്‍ എല്ലാം പറഞ്ഞു. ഒന്നും മറച്ചുവെച്ചില്ല. മറച്ചുവെക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല.

അവര്‍ ചോദിച്ചതില്‍ ഒരു ചോദ്യം ഇതായിരുന്നു. “നിനക്ക് മുസ്‌ലീം തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോ?” എനിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോ എന്നൊന്നും ചോദിച്ചില്ല. ഇത് എന്നില്‍ കൗതുകമുണ്ടാക്കിയില്ല. കാരണം ഞാന്‍ “സല്‍മാനാണ്” എന്നെനിക്കറിയാം.

അപ്പോള്‍ ഞാന്‍ പറഞ്ഞു; “എനിക്ക് ഒരു സംഘടനയുമായും ബന്ധമില്ല. അനാര്‍ക്കിസ്റ്റ് പൊളിറ്റിക്‌സ് ആണ് ഞാന്‍ വെച്ചുപുലര്‍ത്തുന്നത്. ഒരു സംഘടനയുടെയും ചട്ടക്കൂടിനുള്ളില്‍ എനിക്ക് നില്‍ക്കാന്‍ കഴിയില്ല.”

രാത്രി ഒരുമണിക്ക് കരമന സ്‌റ്റേഷനിലാണ് ഈ സംഭവം നടക്കുന്നത്. എന്നെ കൈവിലങ്ങണിയിച്ചാണ് എല്ലായിടത്തും കൊണ്ടുപോയത്. രാവിലെ വരെ ഞാന്‍ അവിടെ ഇരുന്നു. ഉറങ്ങാന്‍ കഴിഞ്ഞില്ല. മാനസിക സംഘര്‍ഷങ്ങളും.

അപ്പോഴും എന്റെ പ്രതീക്ഷ രാവിലെ പോലീസ് എന്നെ വിടും എന്നായിരുന്നു. കാരണം ഇപ്പോള്‍ തന്നെ വിടാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു എന്നെ കസ്റ്റഡിയിലെടുത്തത്. എങ്ങനെയാണ് പോലീസ് നുണകൊണ്ട് മനുഷ്യനെ കീഴടക്കുന്നത് എന്ന് അന്ന് എനിക്ക് മനസിലായി.

വീണ്ടും പോലീസ് എന്നെ കഴക്കൂട്ടത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഷിയാസിന്റെ വീട്ടിലേക്കാണ് എന്ന് പകുതി വഴിവെച്ചാണ് പറഞ്ഞത്. എനിക്ക് അവന്റെ വീട് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ അവനെ ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിളിച്ചെങ്കിലും അവരെ കിട്ടിയില്ല.

തുടര്‍ന്ന് എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. വളരെയധികം ഭീഷണിപ്പെടുത്തി. എന്റെ ഉമ്മായെ പോലീസ് സ്‌റ്റേഷന്‍ കയറ്റും. അവരെ ഞങ്ങള്‍ കോടതി കയറ്റും. ഞാനാണല്ലോ ഇവരെ സംബന്ധിച്ച് “തെറ്റ്” ചെയ്തിരിക്കുന്നത്‌. അതിന് എന്റെ ഉമ്മയെ കോടതി കയറ്റുന്നതെന്തിനാണ്? അവര്‍ക്കെതിരെ എന്ത് കുറ്റമാണുള്ളത്? ഒരാള്‍ സഹകരിച്ചില്ലെങ്കില്‍ അവരുടെ അമ്മ/ഉമ്മമാരെ ജയിലില്‍ കയറ്റുമെന്ന ഭീഷണി ഉണ്ടാവുന്നതെന്തുകൊണ്ടാണ്? കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഓരോ ചോദ്യം ചെയ്യലുമെന്ന് എനിക്ക് ബോധ്യമായിക്കൊണ്ടിരുന്നു.

സത്യത്തില്‍ അവരുടെ ഭാഷ ഇങ്ങനെയൊന്നുമല്ല. അത് എനിക്ക് പറയാന്‍ പറ്റില്ല.

അടുത്തപേജില്‍ തുടരുന്നു


വ്യക്തിയാണ് മോശക്കാരന്‍, വ്യക്തിയാണ് കുറ്റക്കാരന്‍ എന്ന സമീപനം എനിക്കില്ല. അബ്‌സ്ട്രാക്ട് ആയ ഒരു വ്യക്തി.. അത് മോഡേര്‍ണിറ്റിയുടെ ഒരു കാഴ്ചപ്പാടാണല്ലോ? അബ്‌സ്ട്രാക്ട് കുറ്റവാളി/തെറ്റ്കാരനെന്നതും. അതുപോലെ തന്നെ സാഹചര്യങ്ങള്‍. കുറ്റം പോലും പുനപരിശോധിക്കപ്പെടേണ്ടതാണ്. നിയമം എന്ന വ്യവസ്ഥിതിക്കുള്ളിലാണ് കുറ്റം ഉണ്ട് എന്നൊക്കെ പറയാന്‍ പറ്റുന്നത്. അല്ലെങ്കില്‍ തെറ്റുകാരന്‍, തെറ്റ്. ഒരാളെ ചൂണ്ടി കാണിച്ച് അയാളെ കുറ്റക്കാരന്‍/തെറ്റുകാരന്‍ എന്നൊക്കെ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. നിയമ വ്യവഹാരവും നീതിയുടെ കാഴ്ച്ചപ്പാടുമൊക്കെ നില്‍ക്കുന്നത് അതിനു മുകളിലാണല്ലോ.


എന്നെ തിരിച്ച് തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നപ്പോഴാണ് ഞാന്‍ ബാപ്പച്ചിയെ കാണുന്നത്. ഇതിനിടയില്‍ എന്നെ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയിരുന്നു. അവിടെവെച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇതിനിടയിലാണ് അവിടെ കൂടി നിന്ന ചില പോലീസുകാര്‍ എന്നോട് ആവര്‍ത്തിച്ച് പറഞ്ഞത്, “നീയെന്താ പാകിസ്ഥാന്‍ ചാരനാണോ? രാജ്യദ്രോഹത്തിനായി കുറച്ചു പേര്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്.” അതിനു ശേഷം കുറേ നേരത്തേക്ക് ഉപദേശമായിരുന്നു.

എന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറി ഫോട്ടോയൊക്കെയെടുത്തു. തിരിച്ച് തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ വന്നപ്പോള്‍ അവിടത്തെ ചില പോലീസുകാരും ചോദിച്ചു. “നിനക്ക് പാകിസ്ഥാനില്‍ പോയിക്കൂടേടാ?” ഈ സമയത്തൊക്കെ എന്റെ കൈയ്യില്‍ വിലങ്ങു വെച്ചിട്ടുണ്ടായിരുന്നു. അവിടുന്ന് എന്നെ കൈരളി തീയേറ്ററില്‍ എല്ലാരുടേയും മുന്നിലൂടെ തെളിവെടുപ്പിനായി കൊണ്ടുപോയി. ഇത് ഉച്ചയായിക്കാണും. അതാണ് ടി.വി. ചാനലിലൊക്കെ വന്ന ദൃശ്യങ്ങള്‍.

അപ്പോള്‍ ബാപ്പച്ചിയൊക്കെ പുറത്തുണ്ടായിരുന്നു. ബാപ്പ വളരെ ക്ഷീണിച്ചാണ് കാണപ്പെട്ടത്. ഇപ്പോഴും എനിക്കറിഞ്ഞുകൂടാ അവരെന്തുമാത്രം അന്ന് രാത്രി ഓടിക്കാണുമെന്ന്. എന്തൊക്കെയാണ് അന്ന് രാത്രി മുതല്‍ ഇന്നു വരെ പുറത്ത് നടന്നതെന്ന്.

രാത്രി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. അപ്പോഴും എന്റെ പ്രതീക്ഷ ഇതാണ്”ഇപ്പോള്‍ എനിക്ക് ജാമ്യം ലഭിക്കും.” (ചിരിക്കുന്നു.) അവിടുന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി റിമാന്റ് ചെയ്തത്. 14 ദിവസത്തേയ്ക്കായിരുന്നു ആദ്യം റിമാന്റ് ചെയ്തത്.


ഞാന്‍ സല്‍മാന്‍. സല്‍മാനെന്നത് ഒരു മുസ്‌ലീം നാമമാണല്ലോ? അല്ല.. സല്‍മാന്‍ മുസ്‌ലിമാണ്. അത് എന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് വന്ന മറുപടികള്‍ വ്യക്തമാക്കുന്നുണ്ട്. എന്നെ പാകിസ്ഥാന്‍കാരനെന്നും മറ്റും പറഞ്ഞുകൊണ്ടും എന്നെയും എന്റെ ഉമ്മച്ചിയെയുമൊക്കെ തെറിവിളിച്ചുകൊണ്ടുമുള്ള കമെന്റുകള്‍. ഇപ്പോഴും അവ തെളിവായി എന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലുണ്ട്. ഞാന്‍ ആരെയും വ്യക്തിപരമായി തെറിവിളിച്ചിട്ടില്ല.

സല്‍മാനെ അറസ്റ്റ് ചെയ്ത് പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍… ഫോട്ടോ ഡൂള്‍ന്യൂസ്‌


കസ്റ്റഡിയില്‍ എന്നെ ഉപദ്രിവിച്ചൊന്നുമില്ല. എനിക്ക് നേരിട്ടത് മാനസിക സംഘര്‍ഷങ്ങളാണ്. അവിടെ നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. എന്തു പറഞ്ഞാലും നമ്മള്‍ പാകിസ്ഥാന്‍ ചാരനാകും. അല്ലെങ്കില്‍ മുസ്‌ലീം തീവ്രവാദി… നമുക്ക് നമ്മുടെ പൊളിറ്റിക്കല്‍ ആര്‍ഗ്യുമെന്റ് പറയാന്‍ പറ്റില്ല. അങ്ങനെ പറഞ്ഞാല്‍ തല്ലുകിട്ടും എന്ന രീതിയിലാണ് അവരുടെ പെരുമാറ്റവും ശരീരഭാഷ
യും.

അവിടെ വെച്ച് എന്റെ പൊളിറ്റിക്‌സിനെ കുറിച്ചൊക്കെ അന്വേഷണം നടന്നു. ഏതൊക്കെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകള്‍? എന്താണ് ഒച്ച എന്ന സാംസ്‌കാരിക കൂട്ടായ്മ? അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, ആദിവാസി, ദളിത്, ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, മുസ്‌ലീങ്ങളുടെ അവകാശങ്ങള്‍, മറ്റ് മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഞങ്ങള്‍ സമരങ്ങള്‍ ചെയ്തിട്ടുണ്ട്. കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

പോലീസ് കസ്റ്റഡിയില്‍ മാനസികമായ പീഡനങ്ങളാണ് നടന്നത്. കാരണം ഒരു ഭീകരവാദിയെ പോലെയായിരുന്നു അവരെന്നോട് പെരുമാറിയത്.

സല്‍മാന്‍ ഒരേസമയം മുസ്‌ലീം, നിരീശ്വരവാദി, അനാര്‍ക്കിസ്റ്റ് എന്നിങ്ങനെ സ്വയം അടയാളപ്പെടുത്തുന്നു. അതിന്റെ പശ്ചാത്തലമെന്താണ്.

ഈ വിഷയത്തിന് എനിക്ക് ഉത്തരമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ അവസ്തയില്‍ അത് എത്രമാത്രം വിശദീകരിക്കാനാവുമെന്ന് എനിക്കറിയില്ല. എന്നാലും വിശദീകരിക്കാന്‍ ശ്രമിക്കാം.

ഞാന്‍ സല്‍മാന്‍. സല്‍മാനെന്നത് ഒരു മുസ്‌ലീം നാമമാണല്ലോ? അല്ല.. സല്‍മാന്‍ മുസ്‌ലിമാണ്. അത് എന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് വന്ന മറുപടികള്‍ വ്യക്തമാക്കുന്നുണ്ട്. എന്നെ പാകിസ്ഥാന്‍കാരനെന്നും മറ്റും പറഞ്ഞുകൊണ്ടും എന്നെയും എന്റെ ഉമ്മച്ചിയെയുമൊക്കെ തെറിവിളിച്ചുകൊണ്ടുമുള്ള കമെന്റുകള്‍. ഇപ്പോഴും അവ തെളിവായി എന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലുണ്ട്. ഞാന്‍ ആരെയും വ്യക്തിപരമായി തെറിവിളിച്ചിട്ടില്ല.

വ്യക്തിപരമായി ഞാന്‍ അന്നും വിളിച്ചിട്ടില്ല, ഇന്നും വിളിച്ചിട്ടില്ല, ഇനി വിളിക്കുകയുമില്ല. വ്യക്തിയാണ് മോശക്കാരന്‍, വ്യക്തിയാണ് കുറ്റക്കാരന്‍ എന്ന സമീപനം എനിക്കില്ല. അബ്‌സ്ട്രാക്ട് ആയ ഒരു വ്യക്തി.. അത് മോഡേര്‍ണിറ്റിയുടെ ഒരു കാഴ്ചപ്പാടാണല്ലോ? അബ്‌സ്ട്രാക്ട് കുറ്റവാളി/തെറ്റ്കാരനെന്നതും. അതുപോലെ തന്നെ സാഹചര്യങ്ങള്‍. കുറ്റം പോലും പുനപരിശോധിക്കപ്പെടേണ്ടതാണ്. നിയമം എന്ന വ്യവസ്ഥിതിക്കുള്ളിലാണ് കുറ്റം ഉണ്ട് എന്നൊക്കെ പറയാന്‍ പറ്റുന്നത്. അല്ലെങ്കില്‍ തെറ്റുകാരന്‍, തെറ്റ്. ഒരാളെ ചൂണ്ടി കാണിച്ച് അയാളെ കുറ്റക്കാരന്‍/തെറ്റുകാരന്‍ എന്നൊക്കെ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. നിയമ വ്യവഹാരവും നീതിയുടെ കാഴ്ച്ചപ്പാടുമൊക്കെ നില്‍ക്കുന്നത് അതിനു മുകളിലാണല്ലോ.

അടുത്തപേജില്‍ തുടരുന്നു


അന്ന് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച പൊളിടിക്കല്‍ തീയറി അനാര്‍ക്കിസമാണ്. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്നും ഒരു പുസ്തകം എനിക്ക് കിട്ടുന്നു. വളരെ അക്ട്രാക്ടീവായ കവറുള്ള ഒരു പുസ്തകം. “ഹിസ്റ്ററി ഓഫ് അനാര്‍ക്കിസം.” ആ പുസ്തകം വളരെയധികം എന്നെ സ്വാധീനിച്ചു. ഞാന്‍ പറയാനാഗ്രഹിച്ചതും ഇതുതന്നെയല്ലോ എന്ന് എനിക്ക് തോന്നി.



ഞാന്‍ മുസ്‌ലീമാണെന്നത് ഞാന്‍ തന്നെ തിരഞ്ഞെടുത്ത വഴിയാണ്.

അധികാരത്തില്‍ നിന്നുള്ള നിഷേധത്തില്‍ നിന്നാണ് എന്റെ രാഷ്ട്രീയം തുടങ്ങുന്നത്. പ്ലസ്ടു മുതല്‍  യുക്തിവാദ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചുതുടങ്ങിയിട്ടുണ്ട്. ഒപ്പം യുക്തിവാദത്തിലേയ്ക്ക് പോവുകയായിരുന്നു.

യുക്തിവാദത്തിലേയ്ക്ക് പോയപ്പോഴാണ് എനിക്ക് ചിലകാര്യങ്ങള്‍ ബോധ്യപ്പെട്ടത്. യുക്തിവാദിയായിരിക്കുമ്പോഴും എനിക്ക് ചില സ്വത്വ പ്രതിസന്ധികള്‍ ഉണ്ടാവാന്‍ തുടങ്ങി. കേരളത്തിലെ യുക്തിവാദികള്‍ക്കുള്ളിലായിരിക്കുമ്പോഴും “നീയൊരു മുസ്‌ലീമാണ്. നീ എപ്പോള്‍ വേണമെങ്കിലും തീവ്രവാദത്തിലേയ്ക്ക് പോവും.” എന്നൊരു ധ്വനി പണ്ടേ യുക്തിവാദ വ്യവഹാരത്തിലുണ്ടായിരുന്നു. കേരളത്തിലെ യുക്തിവാദ വ്യവഹാരങ്ങള്‍ നോക്കിയാല്‍ അത് മനസിലാവുന്നതാണ്. പ്രോ-ഇസ്രഈല്‍ ആണ്, പ്രോ-അമേരിക്കനാണ്, ആന്റി മുസ്‌ലീമാണ്, ഇസ്‌ലാമോ ഫോബിക് ആണ് ഇവിടുത്തെ യുക്തിവാദ സെക്കുലര്‍ ശാസ്ത്രവാദി നിലപാടുകള്‍. സെക്കുലര്‍ എന്നുകൂടി എടുത്തുപറയണം.

യുക്തിവാദം പറയുമ്പോഴും വ്യക്തിവാദം പറഞ്ഞുകൊണ്ടിരിക്കുന്ന” വ്യക്തിയായിരുന്നു അന്ന് ഞാന്‍.

യൂണിവേഴ്‌സിറ്റി കോളേജിലാണ് ഞാന്‍ പഠിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐക്കെതിരെ ഞാന്‍ ഏറെക്കുറെ ഒറ്റക്കാണ് നിന്നത്. അന്ന് അവിടുത്തെ എസ്.എഫ്.ഐയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയും.

അവിടുത്തെ ഒരു യുക്തിവാദി അദ്ധ്യാപകനുമായി ബന്ധപ്പെടുന്നു. തുടര്‍ന്ന് എന്റെ യുക്തിവാദ നിലപാടുപകള്‍ ശക്തിപ്പെടുന്നു.  പിന്നീട് അദ്ദേഹത്തിന്റെ നിലപാടുമായി ഞാന്‍ തെറ്റുന്നു. അന്ന് ഞാന്‍ ഒരു സെകുലര്‍ ലിബറല്‍ ആയിരുന്നു. പാര്‍ലമെന്ററി ഡെമോക്രിസിയിലൊക്കെ വിശ്വസിക്കുന്ന ഒരാള്‍. അക്കാലത്ത് ഞാനും അറിഞ്ഞോ അറിയാതെയോ ഒരു ഇസ്‌ലാമോ ഫോബിക് കാഴ്ച്ചപ്പാട് സൂക്ഷിച്ചിരുന്നു.

ഇതൊരു വംശീയ കാഴ്ച്ചപ്പാടാണ്. മുസ്‌ലീങ്ങളൊക്കെ പ്രീമോഡേണ്‍ ആയ പ്രാകൃതര്‍ എന്ന ഒരു കാഴ്ച്ചപ്പാടിലൂന്നുന്ന സെക്കുലര്‍ യുക്തിവാദ കാഴ്ച്ചപ്പാടായിരുന്നു അത്. അന്ന് അതെനിക്ക് തോന്നിയിരുന്നില്ല. കുറച്ചു കഴിഞ്ഞ ശേഷമാണ് മറ്റ് ചില പുസ്തകങ്ങള്‍ വായിക്കുന്നത്. ഫേസ്ബുക്ക് ചര്‍ച്ചകളൊക്കെ ആരംഭിക്കുന്നത്. ഇതിനിടയ്ക്ക് എന്റെ ജീവിതത്തില്‍ കുറേ മനുഷ്യര്‍ കടന്നുപോയി.


ശക്തമായ അനാര്‍ക്കിസ്റ്റ് നിലപാടിലേയ്ക്ക് ഞാന്‍ പൂര്‍ണമായും നീങ്ങി എന്നു തന്നെ പറയാം. സ്വാഭാവികമായി കെ. വേണുവിന്റെ നിലപാടുകളുമായി വിയോജിപ്പ് തോന്നി. കാരണം അദ്ദേഹം പാര്‍ലമെന്ററി ജനാധിപത്യത്തിലാണ് നിലകൊള്ളുന്നത്. അതാകട്ടെ പക്കാ അധികാരവുമായി ബന്ധപ്പെട്ടുകൊണ്ട് നിലനില്‍ക്കുന്ന ഒരു സ്റ്റേറ്റിസ്റ്റ് കാഴ്ച്ചപ്പാടാണെന്നും മനസിലായത്. അപ്പോഴാണ് ഇന്ത്യയെന്ന അല്ലെങ്കില്‍ രാജ്യസങ്കല്‍പ്പങ്ങളെ കുറിച്ചൊക്കെ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്.


ഞാന്‍ ഇടപെട്ടിരുന്നത് കൂടുതലും ഇടതുപക്ഷ കൂട്ടുകാരുമായിട്ടായിരുന്നു. മാര്‍ക്‌സിസ്റ്റുകാര്‍ ഉള്‍പ്പെടെ. ഞാന്‍ വന്നുപെട്ട വ്യവഹാരം എന്നു പറയുന്നത് ലെഫ്റ്റ് വ്യവഹാരമായിരുന്നു. പലരീതിയിലുള്ളതായിരുന്നു അത്, മാര്‍ക്‌സിസ്റ്റ് മാവോയിസ്റ്റ് തുടങ്ങി ഇടതു ഡിസ്‌കോഴ്‌സിനുള്ളിലെ എല്ലാ വിഭാഗങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ അപ്പോഴും ഞാന്‍ അതൊന്നുമായിരുന്നില്ല. ഞാന്‍ ഒരു സ്വതന്ത്ര കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന വ്യക്തിയായിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിലായിരുന്നു ഞാന്‍ കേന്ദ്രീകരിച്ചിരുന്നത്. അബ്‌സ്ട്രാക്ട് ആയ വ്യക്തിയുടെ സ്വാതന്ത്ര്യങ്ങളെ പറ്റിയായിരുന്നു ഞാന്‍ സംസാരിച്ചിരുന്നത്. യുക്തിവാദം പറയുമ്പോഴും.

ഒരു പ്രാസം ഒപ്പിച്ചു പറയുകയാണെങ്കില്‍ “യുക്തിവാദം പറയുമ്പോഴും വ്യക്തിവാദം പറഞ്ഞുകൊണ്ടിരിക്കുന്ന” വ്യക്തിയായിരുന്നു അന്ന് ഞാന്‍.

അപ്പോഴും ഞാന്‍ സമരങ്ങള്‍ക്കൊപ്പം നിന്നിരുന്നു. പല സമരങ്ങള്‍ക്കൊപ്പവും. പ്രധാനമായും ലെഫ്റ്റ് സമരങ്ങള്‍ക്കൊപ്പം. സൊക്കാള്‍ഡ് മെയിന്‍ സ്ട്രീം ലെഫ്റ്റുകളുടെ സമരമല്ല. മുഖ്യധാരയല്ലാത്ത ലെഫ്റ്റുകളുള്‍പ്പെടെയുള്ള പല സമരങ്ങളിലും.

തുടര്‍ന്നാണ് ഫേസ്ബുക്കില്‍ ഒരുപാട് വ്യക്തികളെ പരിചയപ്പെടുന്നതും പുസ്തകങ്ങള്‍ വായിക്കുന്നതും വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടാവുന്നതും. സെക്കുലര്‍ എന്നും അല്ലെങ്കില്‍ യുക്തിവാദം അല്ലെങ്കില്‍ ഇടതുപക്ഷ കാഴ്ച്ചപ്പാട് എന്നൊക്കെ പറയുന്നത് എത്രമാത്രം മുസ്‌ലീം വിരുദ്ധമാണെന്നും ദളിത് വിരുദ്ധമാണെന്നും ഞാന്‍ മനസിലാക്കുന്നതും. അപ്പോഴും ഇത് കൃത്യമായി മനസിലായിട്ടുണ്ട് എന്ന് പറയാന്‍ പറ്റില്ല.

അന്ന് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച പൊളിടിക്കല്‍ തീയറി അനാര്‍ക്കിസമാണ്. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്നും ഒരു പുസ്തകം എനിക്ക് കിട്ടുന്നു. വളരെ അക്ട്രാക്ടീവായ കവറുള്ള ഒരു പുസ്തകം. “ഹിസ്റ്ററി ഓഫ് അനാര്‍ക്കിസം.” ആ പുസ്തകം വളരെയധികം എന്നെ സ്വാധീനിച്ചു. ഞാന്‍ പറയാനാഗ്രഹിച്ചതും ഇതുതന്നെയല്ലോ എന്ന് എനിക്ക് തോന്നി.

അങ്ങനെ ഗ്രാജ്വലി ഞാന്‍ അനാര്‍ക്കിസത്തിലേയ്ക്ക് നീങ്ങിത്തുടങ്ങുകയും ഒരു അനാര്‍ക്കിസ്റ്റാണെന്ന് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. അപ്പോഴും ഞാന്‍ ഒരു മുസ്‌ലീമായിരുന്നില്ല. തീവ്ര യുക്തിവാദി അതായത് റാഷണലിസ്റ്റ് നിലപാടുള്ള ഒരു സെക്കുലര്‍ അനാര്‍ക്കിസ്റ്റ് എന്ന നിലയില്‍ ഞാന്‍ മാറി.

പിന്നീട് ഞാന്‍ കെ. വേണുവിന്റെ പുതിയ ചിന്തകളുമായി പരിചയപ്പെടുന്നത്. അതായത് ഞാന്‍ പുതിയ പുതിയ ചിന്തകള്‍ തേടി പോവുകയായിരുന്നു. കെ വേണുവുമായി ചേര്‍ന്നുകൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വന്ന “ഫിഫ്ത് എസ്റ്റേറ്റ്” എന്ന കൂട്ടായ്മ തുടങ്ങാനൊക്കെ പദ്ധതിയിട്ടു.

ശക്തമായ അനാര്‍ക്കിസ്റ്റ് നിലപാടിലേയ്ക്ക് ഞാന്‍ പൂര്‍ണമായും നീങ്ങി എന്നു തന്നെ പറയാം. സ്വാഭാവികമായി കെ. വേണുവിന്റെ നിലപാടുകളുമായി വിയോജിപ്പ് തോന്നി. കാരണം അദ്ദേഹം പാര്‍ലമെന്ററി ജനാധിപത്യത്തിലാണ് നിലകൊള്ളുന്നത്. അതാകട്ടെ പക്കാ അധികാരവുമായി ബന്ധപ്പെട്ടുകൊണ്ട് നിലനില്‍ക്കുന്ന ഒരു സ്റ്റേറ്റിസ്റ്റ് കാഴ്ച്ചപ്പാടാണെന്നും മനസിലായത്. അപ്പോഴാണ് ഇന്ത്യയെന്ന അല്ലെങ്കില്‍ രാജ്യസങ്കല്‍പ്പങ്ങളെ കുറിച്ചൊക്കെ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്.

തുടര്‍ന്ന് ഞാന്‍ പോസ്റ്റ് മോഡേണ്‍ അഥവാ ഉത്തരാധുനിക ചിന്തയിലേയ്ക്ക് പോവുകയായിരുന്നു. ഒരുപാട് വ്യക്തിത്വങ്ങളുമായി ഞാന്‍ പരിചയപ്പെടുന്നു. അവരുമായി ബന്ധപ്പെട്ടതോടെ എന്റെ അനാര്‍ക്കിസ്റ്റ് നിലപാടുകള്‍ കൂടുതല്‍ വികസിപ്പിക്കുകയായിരുന്നു.

അനാര്‍ക്കിസം അതിനു ശേഷം എന്നെ വിട്ടില്ല. എന്റെ തലയ്ക്കു പിടിച്ചു കഴിഞ്ഞിരുന്നു. I am an Extreme Anarchist. അതില്‍ ഒരു മാറ്റവുമില്ല.

അടുത്തപേജില്‍ തുടരുന്നു


ഞാന്‍ തിരഞ്ഞെടുത്ത എന്റെ മതമാണ്,  Culturally I am a Muslim, Politically I am a Muslim but I am an Athiest. നിരീശ്വരവാദിയാണ് ഞാന്‍. എന്നാല്‍ സാംസ്‌കാരികപരമായും രാഷ്ട്രീയപരമായും ഒരു മുസ്‌ലീമാണ്. അതേസമയം ഞാന്‍ നിരീശ്വരവാദിയാണ്. അങ്ങനെ ഞാന്‍ തിരഞ്ഞെടുത്തതാണ്. ഞാന്‍ അനാര്‍ക്കിസ്റ്റുമാണ്,മുസ്‌ലീം നിരീശ്വരവാദിയുമാണ്.



പറഞ്ഞു വന്നത് പോസ്റ്റ് മോഡേണ്‍ ചിന്തകള്‍ എന്നെ  സ്വാധീനിച്ചു. അത് എന്റെ അനാര്‍ക്കിസ്റ്റ് ചിന്തകളെ വികസിപ്പിക്കാന്‍ സഹായിച്ചു. അപ്പോഴേക്കും എന്റെ സെക്കുലര്‍ നിലപാടും യുക്കതിവാദ നിലപാടുമൊക്കെ ഞാന്‍ വിട്ടിരുന്നു. പാര്‍ലമെന്ററി ഡെമോക്രസി എന്ന നിലപാടും വിട്ടു.

അങ്ങനെ പോസ്റ്റ് മോഡേണ്‍ ചിന്തയും അനാര്‍ക്കിസവും തമ്മില്‍ മിക്‌സ് ചെയ്ത്, “ഒരു അവിയല്‍” രീതിയിലായിരുന്നു ഞാന്‍ അന്ന് പറഞ്ഞിരുന്നത്. ഏകദേശം രണ്ട് വര്‍ഷം മുമ്പ്. ഡിഗ്രി കഴിഞ്ഞിറങ്ങുന്ന സമയമായിരുന്നു അത്.

അങ്ങനെയാണ് മുസ്‌ലീം-ആദിവാസി-ദളിത്-ലൈംഗിക ന്യൂനപക്ഷങ്ങള്‍-സ്ത്രീ പക്ഷ കാഴ്ച്ചപാടിലേയ്ക്ക് ഞാന്‍ എത്തിച്ചേരുന്നത്. ഒപ്പം തൊഴിലാളിവര്‍ഗ പൊളിടിക്‌സും അതിലുണ്ടായിരുന്നു. അനാര്‍കിസ്റ്റ് പൊളിടിക്‌സില്‍ തൊഴിലാളിവര്‍ഗ പൊളിടിക്‌സും ഉള്‍പ്പെടും. അതിനെ മാറ്റി നിര്‍ത്താന്‍ പറ്റില്ല. ഒരു ആന്റി കാപ്പിറ്റലിസ്റ്റ് രാഷ്ട്രീയം മുന്നോട്ട് വെച്ചുകൊണ്ട് എന്റെ രാഷ്ട്രീയം വികസിക്കുന്നത് അവിടെയാണ്.

അപ്പോഴാണ് നമ്മുടെ വ്യവഹാരത്തിനുള്ളിലുള്ള മുസ്‌ലീം വിരുദ്ധതയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. അങ്ങനെഞാന്‍ തിരഞ്ഞെടുത്ത എന്റെ മതമാണ്,  Culturally I am a Muslim, Politically I am a Muslim but I am an Athiest. നിരീശ്വരവാദിയാണ് ഞാന്‍. എന്നാല്‍ സാംസ്‌കാരികപരമായും രാഷ്ട്രീയപരമായും ഒരു മുസ്‌ലീമാണ്. അതേസമയം ഞാന്‍ നിരീശ്വരവാദിയാണ്. അങ്ങനെ ഞാന്‍ തിരഞ്ഞെടുത്തതാണ്. ഞാന്‍ അനാര്‍ക്കിസ്റ്റുമാണ്, മുസ്‌ലീം നിരീശ്വരവാദിയുമാണ്.


നമ്മുടെ സെക്കുലര്‍ വ്യവഹാരങ്ങള്‍ പരിശോധിച്ചാല്‍  അവ ദളിത് വിരുദ്ധതയേക്കാള്‍ മുസ്‌ലീം വിരുദ്ധമാണെന്ന് കാണാം. മറ്റ് വ്യവഹാരങ്ങളില്‍ ആദിവാസി-ദളിത് വിരുദ്ധതയാണ് ഉള്ളതെങ്കില്‍ സെക്കുലര്‍ ഡിസ്‌ക്കോഴ്‌സില്‍ കൂടുതലുള്ളത് മുസ്‌ലീം വിരുദ്ധതയാണ്. പ്രത്യേകിച്ച് അവര്‍ മുസ്‌ലീം സ്ത്രീകളെയൊക്കെ ചൂണ്ടിക്കാണിച്ചു പറയും അവര്‍ അടിച്ചമര്‍ത്തലിനു വിധേയമാകുന്നു. ഇങ്ങനെയാണ് ഇവര്‍ കാര്യങ്ങളെ നോക്കിക്കാണുന്നത്.



മുസ്‌ലീം എത്തീസ്റ്റ് എന്നത് എന്റെ ഐഡന്റിറ്റി അഫേര്‍മേഷനാണ് (ഉറപ്പിക്കലാണ്). ഞാന്‍ എന്റെ സ്വത്വത്തെ ഡിക്ലയര്‍ ചെയ്യുകയാണ്. ഒരു പ്രത്യേക കോണ്ടക്‌സ്റ്റിലാണ് ഞാന്‍ പറയുന്നത് ഞാനൊരു മുസ്‌ലീമാണെന്ന്.  ഞാനെന്റെ പൊളിട്ടിക്കല്‍ സ്റ്റാന്റ് മുന്നോട്ടുവെച്ചു.

സെക്കുലറിസമെന്ന വരേണ്യ കാഴ്ച്ചപ്പാടിന് ദേശീയത ദേശരാഷ്ട്ര സങ്കല്‍പമെന്ന ഫാസിസ്റ്റ് പരികല്‍പ്പനകളുമായാണ് ഒരുമിച്ച് പോകാന്‍ കഴിയുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഒരു ഫാസിസം മറ്റൊരു ഫാസിസത്തെ പുണരുന്നു.

കാരണം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് ഇവിടുത്തെ ഏറ്റവും വലിയ പവര്‍ അഥവാ അധീശത്വമായി നിലനില്‍ക്കുന്നത് സെക്കുലര്‍ കാഴ്ച്ചപ്പാടുകളാണ്. ഇവിടുത്തെ സെക്കുലര്‍ എന്ന കാഴ്ച്ചപാടു നോക്കിയാല്‍, (ഇവിടുത്തെ മാത്രമല്ല ലോകത്തെ എവിടുത്തെയും സെക്കുലര്‍ കാഴ്ച്ചപ്പാട് നോക്കുകയാണെങ്കില്‍) സെക്കുലര്‍ എന്ന് പറയുന്നത് ഒരു പ്രത്യേക വരേണ്യ അധീശത്വ മൂല്യമായി നിലകൊള്ളുന്നു, അതിന്റെ പേരില്‍ അപരത്വത്തെ നിര്‍മിച്ചുകൊണ്ട്.

സെക്കുലറിസമെന്ന വരേണ്യ കാഴ്ച്ചപ്പാടിന് ദേശീയത, ദേശരാഷ്ട്ര സങ്കല്‍പമെന്ന ഫാസിസ്റ്റ് പരികല്‍പ്പനകളുമായാണ് ഒരുമിച്ച് പോകാന്‍ കഴിയുന്നത് എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഒരു ഫാസിസം മറ്റൊരു ഫാസിസത്തെ പുണരുന്നു.  ഇന്ത്യയിലാണെങ്കില്‍ ഹിന്ദുത്വ കാഴ്ചപ്പാട് പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് സെക്കുലറിസം എന്നു പറയുന്നത്. വെളിയിലൊക്കെയാണെങ്കില്‍ ക്രിസ്ത്യന്‍ ഡോമിനന്‍സിയൊക്കെയുണ്ട്.

സെക്കുലറിസം ഒരു വരേണ്യ അധീശത്വ മൂല്യമാണ് എന്നു പറഞ്ഞുവല്ലോ. അതെങ്ങനെയാണ്?

സെക്കുലറിസം എന്നത് എലൈറ്റ് കാഴ്ച്ചപ്പാടാണ് എന്നാണ് എന്റെ അഭിപ്രായം. ഒരു വരേണ്യ കാഴ്ചപ്പാടാണ്.  സെക്കുലറിസം അപരത്വത്തെ നിര്‍മിച്ചാണ് സ്വയം നില്‍ക്കുന്നത്. സെക്കുലറിസം മുന്നോട്ട് വെയ്ക്കുന്നത് അതിനു വെളിയില്‍ നില്‍ക്കുന്ന ആദിവാസികള്‍, ദളിതര്‍, മുസ്‌ലീം, ഇവയെല്ലാം പ്രാകൃതര്‍, സംസ്‌കാരശൂന്യര്‍ എന്ന് മുദ്രകുത്തിക്കൊണ്ടാണ്. എന്റെ അനാര്‍ക്കിസ്റ്റ് നിലപാടിനു പോലും യോജിക്കാത്തതാണിത്. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം അറിവുള്ളവര്‍, സത്യം കണ്ടുപിടിച്ചവര്‍ എന്നാണ് സെക്കുലറിസ്റ്റുകള്‍ അവകാശപ്പെടുന്നത്..

നമ്മുടെ സെക്കുലര്‍ വ്യവഹാരങ്ങള്‍ പരിശോധിച്ചാല്‍  അവ ദളിത് വിരുദ്ധതയേക്കാള്‍ മുസ്‌ലീം വിരുദ്ധമാണെന്ന് കാണാം. മറ്റ് വ്യവഹാരങ്ങളില്‍ ആദിവാസി-ദളിത് വിരുദ്ധതയാണ് ഉള്ളതെങ്കില്‍ സെക്കുലര്‍ ഡിസ്‌ക്കോഴ്‌സില്‍ കൂടുതലുള്ളത് മുസ്‌ലീം വിരുദ്ധതയാണ്. പ്രത്യേകിച്ച് അവര്‍ മുസ്‌ലീം സ്ത്രീകളെയൊക്കെ ചൂണ്ടിക്കാണിച്ചു പറയും അവര്‍ അടിച്ചമര്‍ത്തലിനു വിധേയമാകുന്നു. ഇങ്ങനെയാണ് ഇവര്‍ കാര്യങ്ങളെ നോക്കിക്കാണുന്നത്.

തങ്ങളുടെ നിലപാടില്‍ നിന്നുകൊണ്ട് ഇവര്‍ പറയുകയാണ്, അതില്‍ നിന്ന് വിഭിന്നരായവരെല്ലാം പ്രീ മോഡേണ്‍ ആണ്, പ്രാകൃതര്‍ആണ്, അപരിഷ്‌കൃതരാണ് എന്ന്. ഇത് ശരിക്കും വയലന്‍സാണ്, ഹിംസാത്മകമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതില്‍ നിന്നാണ് എനിക്ക് ആന്റി-സെക്കുലര്‍ നിലപാട് വന്നുതുടങ്ങിയത്. അത് പോസ്റ്റ് മോഡേണ്‍ സിദ്ധാന്തത്തിന്റെ ഭാഗം മാത്രമല്ല എന്റെ അനാര്‍ക്കിസ്റ്റ് രാഷ്ട്രീയ നിലപാടിന്റെ ഭാഗത്തു നിന്നു കൂടി വരുന്നതാണ്.


ഞാന്‍ നിരീശ്വരവാദിയാണ്. ദൈവം എന്ന അധികാരത്തെ ഞാന്‍ വിശ്വസിക്കുന്നില്ല. ദൈവം ഇല്ലെന്നല്ല എന്റെ കാഴ്ച്ചപ്പാട്. ദൈവം ഇല്ലെന്നോ, ദൈവം ഇല്ലെന്ന് ആരെയെങ്കിലും പഠിപ്പിക്കുകയോ ചെയ്യുന്നില്ല. ദൈവം ഇല്ലെന്ന് ഞാന്‍ വാദിക്കുന്നില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല. ദൈവം എന്നത് ഒരു ട്രാന്‍സെന്റന്റല്‍ എന്റിറ്റി എന്ന കണ്‍സെപ്റ്റാണ്. അതിനെതിരാണ് എന്റെ രാഷ്ട്രീയ നിലപാടുകള്‍.


ഇത് അനാര്‍ക്കിനിലപാടാണ്. എല്ലാര്‍ക്കും കൂടി ഒരു പൊതു നിലപാട് എന്നതിനെതിരാണ് അത്. അനാര്‍ക്കിയുടെ അര്‍ത്ഥം തന്നെ അതാണ്. അനാര്‍ക്കി എന്ന പദം തന്നെയുണ്ടാവുന്നത് ആനാര്‍ക്കോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ്. Against Archos- പൊതുവായ ശാസനകള്‍ക്കെതിരെ. അപ്പോള്‍ സെക്കുലര്‍ പൊതുവാകുമ്പോള്‍ അത് വയലന്‍സായിമാറും. സെക്കുലറിന്റെ പ്രശ്‌നം അതാണ്.

നാഷന്‍ സ്റ്റേറ്റ് ഒരു പൊതുശാസനയാണ്. സെക്കുലറിസം പോലെ ഹിംസാത്മകമായ പൊതുശാസന. സെക്കുലര്‍, ദേശരാഷ്ട്രം, ഇവയെയാണ് പ്രശ്‌നവല്‍ക്കരിക്കേണ്ടത്. ആന്റി സെക്കുലര്‍ എന്ന് പറയാന്‍ പറ്റില്ല. സെക്കുലറിനെ പ്രോബ്‌ളമൈറ്റൈസ് ചെയ്യപ്പെടുന്നു. അങ്ങനെയാണ് പ്രൊ മുസ്‌ലീം പൊളിടിക്‌സിനോടും പ്രോ ദളിത് പൊളിടിക്‌സിനോടുമൊക്കെ എനിക്ക് യോജിക്കാന്‍ പറ്റിയത്. സെക്ഷ്വാലിറ്റി മൈനോരിറ്റീസിനോട് പണ്ടേ എനിക്ക് യോജിപ്പാണുള്ളത്.

ഞാന്‍ നിരീശ്വരവാദിയാണ്. ദൈവം എന്ന അധികാരത്തെ ഞാന്‍ വിശ്വസിക്കുന്നില്ല. ദൈവം ഇല്ലെന്നല്ല എന്റെ കാഴ്ച്ചപ്പാട്. ദൈവം ഇല്ലെന്നോ, ദൈവം ഇല്ലെന്ന് ആരെയെങ്കിലും പഠിപ്പിക്കുകയോ ചെയ്യുന്നില്ല. ദൈവം ഇല്ലെന്ന് ഞാന്‍ വാദിക്കുന്നില്ല. ദൈവം ഉണ്ടോ ഇല്ലെ എന്നുള്ളത് വിഷയമല്ല. ദൈവം എന്നത് ഒരു ട്രാന്‍സെന്റന്റല്‍ എന്റിറ്റി എന്ന കണ്‍സെപ്റ്റാണ്. അതിനെതിരാണ് എന്റെ രാഷ്ട്രീയ നിലപാടുകള്‍.

ഞാന്‍ അനാര്‍ക്കിസ്റ്റാണ്. പൊതു തത്വമെന്നതിന് ഞാന്‍ എതിരാണ്. ഒരു ജനറലൈസേഷന്‍, എല്ലാര്‍ക്കും വേണ്ടി ഒരു പൊതു അധികാരം, പൊതുവായ ദൈവം, പൊതുവായ സ്റ്റേറ്റ്, പൊതുവായ രാജ്യം, പൊതുവായ മൊറാലിറ്റി, ഇതെല്ലാം പൊതുവായ ശാസനകളാണ്. അത്തരം പൊതുവായ ശാസനകള്‍ക്ക് ഞാനെതിരാണ്. സെക്കുലറിസം എന്ന ശാസനയായിക്കൊള്ളട്ടെ, ഹ്യൂമനിസം എന്ന ശാസനയായിക്കൊള്ളട്ടെ, മനുഷ്യകേന്ദ്രീകൃത (Anthropo centric) ശാസനയായിക്കൊള്ളട്ടെ, രാജ്യമെന്ന ശാസനയായിക്കൊള്ളട്ടെ, അതിനൊതിനൊക്കെ എതിരാണ് എന്റെ രാഷ്ട്രീയം.

ഇപ്പോള്‍ ഞാന്‍ ഒരു പോസ്റ്റ് മോഡേണിസ്റ്റല്ല. പുതിയൊരു ഫിലോസഫിക്കല്‍ സ്‌കൂളിലേക്കാണ് ഞാന്‍ എത്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് പിന്നീടൊരിക്കല്‍ വിശദീകരിക്കാം.

അടുത്തപേജില്‍ തുടരുന്നു


ഭാഷപോലും ഉണ്ടാവുന്നത് other ഉള്ളതുകൊണ്ടാണ്. അപരത്വത്തില്‍ നിന്നാണ് ഭാഷയുണ്ടാവുന്നത്. അപരത്വമില്ലെങ്കില്‍ ഭാഷയില്ല. നമ്മളില്‍ നിന്ന് വ്യത്യസ്തമായ എന്തോ ഉള്ളതുകൊണ്ടാണ് അവനല്ലാത്ത ഞാനുണ്ടെന്നും ഞാനല്ലാത്ത അവനുണ്ടെന്നും പറയാന്‍ പറ്റുന്നത്. ആ അപരത്വത്തോട് നിങ്ങള്‍ക്ക് ആ അര്‍ത്ഥത്തില്‍ ഉത്തരവാദിത്വമുണ്ട്.


തീയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിച്ച് ആളുകളെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്ന സമ്പ്രദായത്തെ എങ്ങനെയാണ്‌ കാണുന്നത്? മാത്രവുമല്ല ദേശീയത എന്ന സങ്കല്‍പ്പത്തെയും?

നിയമത്തിന്റെ മുന്നില്‍ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തത് തെറ്റാകാം. ചിലപ്പോള്‍ അത് കഴിഞ്ഞ് കൂവുന്നത് കുറ്റമാവാം. പക്ഷെ നൈതികതയുടെ മുന്നില്‍, നീതിയുടെ മുന്നില്‍ ദേശീയഗാനത്തിന് ചെവി കൊടുക്കുന്നത് ആദ്യത്തെ തെറ്റ്. അതുകഴിഞ്ഞ് എഴുന്നേറ്റ് നിന്ന് പ്രോത്സാഹിപ്പിക്കുന്നത് അതിനേക്കാള്‍ വലിയ ഹിംസയും.

നേരത്തെ പറഞ്ഞതാണ് അതിന്റെ കാരണം. ദേശീയത എന്നത് ഒരു പൊതു ശാസനയാണ്. ഈ ശാസനയ്ക്ക് അപരത്വങ്ങളുണ്ട്. (ശാസന എന്ന വാക്കാണ് ഞാന്‍ എപ്പോഴും ഉപയോഗിക്കുന്നത്.) എല്ലാ ദേശീയതകളും നിലനില്‍ക്കുന്നത് അതിന്റെ തന്നെ അപരത്വങ്ങളെ നിര്‍മ്മിച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ ദേശീയത നില്‍ക്കുന്നത് ഒരു വയലന്‍സിലൂടെയാണ്. ദേശീയത ഒരു വയലന്‍സ് മെഷീനാണ്. എപ്പോഴും വയലന്‍സിനെ ഉല്‍പ്പാദിപ്പിച്ചുകൊണ്ടും പുനരുല്‍പ്പാദിപ്പിച്ചുകൊണ്ടുമിരിക്കുന്ന ഒരു മെഷീനാണ് ദേശീയത എന്നു പറയാം. അതിന്റെ ഉദാഹരണങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍, കശ്മീര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ദേശരാഷ്ട്രത്തിന്റെ അക്രമങ്ങള്‍, ഹിംസകള്‍.

അങ്ങനെയൊരു വയലന്‍സ് നടക്കുന്ന ഇടത്ത് നിങ്ങള്‍ക്കെങ്ങനെ ദേശീയതയെ എഴുന്നേറ്റ് നിന്ന് പ്രോത്സാഹിപ്പിക്കാന്‍ കഴിയും? അങ്ങനെ നിങ്ങള്‍ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ ഒരു ഫാസിസ്റ്റാണ്. നിങ്ങളുടെ മനസില്‍ കരുണ എന്നൊരു വാക്കിന് വിലയില്ല എന്നാണ് അര്‍ത്ഥം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നീതി ബോധമില്ല. എനിക്കങ്ങനെ ഒരു നീതിബോധമില്ലായ്മ കാണിക്കാന്‍  പറ്റില്ല. കാരണം other is, therefore I am എന്നൊരു നിലപാടാണ് എനിക്കുളളത്. അപരത്വമുള്ളതുകൊണ്ടാണ് ഞാനുള്ളത്, സ്വത്വമുള്ളത്. Otherness makes identity possible (അപരത്വമാണ് സ്വത്വം സാധ്യമാക്കുന്നത്) എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.


അങ്ങനെ ഒരു വയലന്‍സ് നടക്കുന്നിടത്ത് നിങ്ങള്‍ക്കെങ്ങനെ അത് കണ്ടെല്ലെന്ന് നടിക്കാന്‍ കഴിയും? ആ അര്‍ത്ഥത്തില്‍ നേഷണ്‍ സ്റ്റേറ്റ്/നാഷണലിസം ഒരു വയലന്‍സ് തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.



നമ്മളെല്ലാവരും ഒന്നാണ് എന്ന് വിചാരിക്കുക.  നമ്മളെല്ലാരും ഒന്നായിരുന്നെങ്കില്‍ നമ്മളെങ്ങനെ മറ്റുള്ളവരോട് പറയും നമ്മള്‍ നമ്മളാണെന്ന്. നമ്മള്‍ വ്യസ്തരായ സംഭവത്തിലല്ലേ നമുക്ക് “ഐ” ആണെന്ന് പറയാന്‍ പറ്റൂ? നമ്മളെന്ന് പറയാന്‍ കഴിയുന്നതുപോലും അപരത്വമുള്ളതുകൊണ്ടാണ്. അതുകൊണ്ട് ഐഡന്റിറ്റി പോലും സാധ്യമാക്കുന്നത് വ്യത്യസ്തതയില്‍ നിന്നാണ്.

ഭാഷപോലും ഉണ്ടാവുന്നത് other ഉള്ളതുകൊണ്ടാണ്. അപരത്വത്തില്‍ നിന്നാണ് ഭാഷയുണ്ടാവുന്നത്. അപരത്വമില്ലെങ്കില്‍ ഭാഷയില്ല. നമ്മളില്‍ നിന്ന് വ്യത്യസ്തമായ എന്തോ ഉള്ളതുകൊണ്ടാണ് അവനല്ലാത്ത ഞാനുണ്ടെന്നും ഞാനല്ലാത്ത അവനുണ്ടെന്നും പറയാന്‍ പറ്റുന്നത്. ആ അപരത്വത്തോട് നിങ്ങള്‍ക്ക് ആ അര്‍ത്ഥത്തില്‍ ഉത്തരവാദിത്വമുണ്ട്.

അങ്ങനെ ഒരു വയലന്‍സ് നടക്കുന്നിടത്ത് നിങ്ങള്‍ക്കെങ്ങനെ അത് കണ്ടില്ലെന്ന്‌ നടിക്കാന്‍ കഴിയും? ആ അര്‍ത്ഥത്തില്‍ നേഷണ്‍ സ്റ്റേറ്റ്/നാഷണലിസം ഒരു വയലന്‍സ് തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

വേറൊരു വാദം ഉണ്ടാവാം. നാളെ ദേശരാഷ്ട്രം നന്നായിക്കഴിഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്ന്. എന്നാല്‍ അതങ്ങനെ പരിഹരിക്കാന്‍ കഴിയില്ല. ദേശരാഷ്ട്രം പുതിയ അപരത്വങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. പുതിയ പുതിയ വ്യത്യസ്തതകള്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍  അതിനെ അരികുവല്‍ക്കരിക്കുകയോ അന്യവല്‍ക്കരിക്കുകയോ ചെയ്തുകൊണ്ടിരിക്കും

അടുത്തപേജില്‍ തുടരുന്നു


എല്ലാ കേള്‍ക്കാതിരിക്കലും എല്ലാ കാണാതിരിക്കലും അടിച്ചമര്‍ത്തല്‍ തന്നെയാണ്. മൗനമാണ് അധികാരത്തിന്റെ ആദ്യത്തെ ശക്തമായ പ്രയോഗം. മൗനത്തിലൂടെയാണ് അധികാരം പ്രയോഗിക്കപ്പെടുന്നത്. ഇപ്പോള്‍ ഒരു പൊതു ഇടത്ത്, റോഡില്‍ ഒരാള്‍ ആക്‌സിഡന്റ് പറ്റിക്കിടക്കുകയാണെന്നിരിക്കട്ടെ. അല്ലെങ്കില്‍ മര്‍ദ്ദിച്ചു എന്നിരിക്കട്ടെ. അപ്പോള്‍ നമ്മള്‍ മൗനം പാലിക്കകയാണെങ്കില്‍ അതാണ് അവിടത്തെ ഏറ്റവും വലിയ ഹിംസ.



അതില്‍ ഒരു ജനാധിപത്യത്തിന്റെ പ്രശ്‌നം വരുന്നില്ലേ എന്നൊരു സംശയം. ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഒരു ചോദ്യമാണ്. ദേശീയ ഗാനം പാടുമ്പോള്‍ നിങ്ങള്‍ക്ക് ഇരിക്കാം. ( ദേശീയ ഗാനത്തെ കൂവിയില്ല എന്നാണ് സല്‍മാന്‍ പറഞ്ഞത്. എന്നാല്‍ കൂവി എന്ന പരാതിയുടെ പുറത്താണ് ഈ ചോദ്യം. മാത്രമവുമല്ല മേല്‍ പറഞ്ഞ ഉത്തരത്തില്‍ നിന്നുകൊണ്ടുകൂടിയാണ്.) സല്‍മാന് ദേശീയ ഗാനത്തെ ഇഷ്ടമല്ലെങ്കില്‍ എഴുന്നേല്‍ക്കണ്ട.  എന്നാല്‍ ദേശീയഗാനത്തെ ബഹുമാനിക്കണമെന്ന് വിശ്വസിക്കുന്ന ഒരു ബഹുഭൂരിപക്ഷം ഉണ്ടല്ലോ. അവരുടെ അവകാശത്തോട് ചെയ്യുന്ന കടന്നുകയറ്റമാവില്ലേ ഇത്?

[]ഇത് എല്ലാരും പൊതുവെ ചോദിക്കുന്ന ഒരു ചോദ്യമാണ്. മറ്റൊരു ഉദാഹരണം ഞാന്‍ പറയാം. ഈശ്വര പ്രാര്‍ത്ഥന. ഈശ്വര പ്രാര്‍ത്ഥന പൊതു ഇടങ്ങള്‍, ഉദാഹരണത്തിന് എല്ലാ സ്‌കൂളുകളിലും ഇത് നിര്‍ബന്ധമാണ്. (ഞാന്‍ വളരെ ലളിത വല്‍ക്കാരിച്ചാണ് ഇത് പറയുന്നത് എന്ന് എനിക്കറിയാം. ഇത്രയ്ക്കും ലളിത വല്‍ക്കരിച്ചു പറയാന്‍ പറ്റുന്ന കാര്യങ്ങളല്ല ഇത്.) ഒരു സ്‌കൂളില്‍ എല്ലാ ദിവസവും ഈശ്വര പ്രാര്‍ത്ഥന ചൊല്ലുന്നു. അപ്പോള്‍ അത് പൊതു ഈശ്വര പ്രാര്‍ത്ഥനയാണ്.

അവിടെ വ്യത്യസ്തരായ മതവിഭാഗങ്ങളില്‍ നിന്ന് വരുന്ന കുട്ടികളെയും അല്ലെങ്കില്‍ ഈശ്വരവിശ്വാസമില്ലാത്ത കുട്ടികളെയുമൊക്കെ കളിയാക്കുന്നതിന് തുല്യമല്ലേ ഇത്? അവരുടെ വിശ്വാസങ്ങളെ അവഗണിക്കുന്നതിന് തുല്യമല്ലേ? അങ്ങനെ പൊതുവായി പാടുന്നത് നിരോധിക്കപ്പെടേണ്ടതാണെന്ന് അവരും വാദിക്കും. അപ്പോള്‍ ഈ പൊതുവായ ഈശ്വരപ്രാര്‍ത്ഥന വേണമെന്നുള്ളവര്‍ അവരുടെ മനസില്‍ പാടട്ടെ. പ്രാര്‍ത്ഥിക്കാതിരിക്കുന്നവര്‍ അത് മനസില്‍ വിചാരിക്കട്ടെ എന്ന് തീരുമാനിച്ചാല്‍ പോരെ?

അതുപോലെ തന്നെയാണ് ദേശീയഗാനവും. തീയേറ്റര്‍ പോലുള്ള സ്ഥലങ്ങള്‍ പൊതു ഇടങ്ങളാണ്. അങ്ങനെയുള്ളപ്പോള്‍ ദേശീയഗാനം വേണമെന്നുള്ളവര്‍ മനസില്‍പാടട്ടെ. ദേശീയത നിലനില്‍ക്കുന്നത് ഒരു മെറ്റീരിയല്‍ റിയാലിറ്റിയാണ്. വ്യത്യസ്തരായിട്ടുള്ളവര്‍ വരുന്ന ഇടങ്ങളാണ് പൊതു ഇടങ്ങള്‍. ഇവിടെയും വ്യത്യസ്തതയാണ് വിഷയം. വ്യത്യസ്തതയെ കണക്കാക്കാതെ എതെങ്കിലും ഒരു ചെറിയ വിഭാഗത്തിന്റെയോ വലിയ വിഭാഗത്തിന്റെയോ എത്തിക്‌സ് മുന്നോട്ട് വെയ്ക്കുന്നത്/അടിച്ചേല്‍പ്പിക്കുന്നത് ഫാസിസമാണ് എന്നതാണ് എന്റെ അഭിപ്രായം.

ഇതിനെ ഫാസിസം എന്ന് മാത്രം വിശേഷിപ്പിച്ചുകൂടാ. ഫാസിസം എന്നത് ക്ലീഷെ അയിമാറിയിട്ടുണ്ട്. നമുക്ക് പുതിയ വാക്കുകള്‍ കണ്ടുപിടിക്കേണ്ടതുണ്ട്. വ്യത്യസ്തതകളെ കാണാതിരിക്കുന്നത് ഹിംസാത്മകമാണ്. ആ അര്‍ത്ഥത്തില്‍ ദേശീയത ഹിംസാത്മകമാണ്. പൊതു ഇടത്തെ സംബന്ധിച്ചും ദേശീയത ഹിംസാത്മകമാണ്. അതിന്റെ മറ്റ് പൊളിടിക്‌സിന്റെ അടിസ്ഥാനത്തിലും ദേശീയത ഹിംസാത്മകമാണ്. വ്യവഹാരത്തില്‍ വ്യത്യസ്തതകളെ കേള്‍ക്കാതിരിക്കലാണ്.


ഞാന്‍ ഒരു മെറ്റീരിയലിസ്റ്റാണ്. മെറ്റീരിയല്‍ റിയാലിറ്റിയാണുള്ളത്. വാക്ക് റിയലാണ്. മനസ് റിയലാണ്. മനസും ശരീരവും രണ്ടല്ല, ഒന്നു തന്നെയാണ്. അതുപോലെ തന്നെ ഫേസ്ബുക്ക് ഫേസ്ബുക്കിന് വെളിയില്‍ എന്നൊരു സംഭവമില്ല. ഫേസ്ബുക്ക് വെര്‍ച്വലാണെന്ന്‌ പറയുന്നതിനോട് യോജിപ്പില്ല. വെര്‍ച്വല്‍ എന്നൊന്നില്ല. അതും റിയലാണ്.


എല്ലാ കേള്‍ക്കാതിരിക്കലും എല്ലാ കാണാതിരിക്കലും അടിച്ചമര്‍ത്തല്‍ തന്നെയാണ്. മൗനമാണ് അധികാരത്തിന്റെ ആദ്യത്തെ ശക്തമായ പ്രയോഗം. മൗനത്തിലൂടെയാണ് അധികാരം പ്രയോഗിക്കപ്പെടുന്നത്. ഇപ്പോള്‍ ഒരു പൊതു ഇടത്ത്, റോഡില്‍ ഒരാള്‍ ആക്‌സിഡന്റ് പറ്റിക്കിടക്കുകയാണെന്നിരിക്കട്ടെ. അല്ലെങ്കില്‍ മര്‍ദ്ദിച്ചു എന്നിരിക്കട്ടെ. അപ്പോള്‍ നമ്മള്‍ മൗനം പാലിക്കകയാണെങ്കില്‍ അതാണ് അവിടത്തെ ഏറ്റവും വലിയ ഹിംസ.

ദേശരാഷ്ട്രം എത്രം മാത്രം ഹിംസാത്മകമാണെന്ന് മനസിലാവുന്നത് അതിന്റെ ജൈവാധികാരപ്രയോഗത്തിലൂടെയാണ്. ഉദാഹരണമാണ് ആധാര്‍കാര്‍ഡ്, യൂണിഫോമിറ്റി എന്ന കണ്‍സപ്റ്റ്. ഏകശിലാത്മകമാണ്, ഒറ്റ എന്നുള്ളതാണ് അതിന്റെ കാഴ്ച്ചപ്പാട്. അതായത് നിങ്ങള്‍ ബാത്ത്‌റൂമില്‍ പോയാല്‍പോലും അവിടുത്തെ ഓരോ അണുക്കളും “നമ്മള്‍ ഇന്ത്യക്കാര്‍ ഇന്ത്യാക്കാര്‍” എന്ന് വിളിച്ചുപറയത്തക്കവണ്ണം മാറിയിരിക്കത്തക്കവിധം ഹിംസാത്മകമായി ഇന്ന് ദേശീയത മാറിയിരിക്കുന്നു. നമ്മുടെ എല്ലാ സ്വകാര്യ ഇടങ്ങളിലും ചൂഴ്ന്നു നോക്കുന്ന സര്‍വ്വീലിയന്റ് ക്യാമറയായി മാറിയിട്ടുണ്ട് ദേശീയതയും ദേശരാഷ്ട്രവും.

 “ഫേസ്ബുക്കാണ് സന്ദേശ”മെന്ന് സല്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. എന്താണ് അത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ കാരണം?

റിയല്‍ സമരങ്ങള്‍ അണ്‍റിയല്‍ സമരങ്ങള്‍ എന്നുള്ള ഒരു സദാചാര ബോധം നമ്മുടെ ഇടയിലുണ്ട്. ലെഫ്റ്റ് സദാചാര ബോധമാണ് അത്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഒരു തരം വരേണ്യതയുടെ സംഭവമാണെന്നും അത് യഥാര്‍ത്ഥമാറ്റം ഉണ്ടാക്കില്ലെന്നും ഇത് ചില ബുദ്ധിജീവികളുടെ ഇടമാണെന്നുമുള്ള ഒരു വാദം ലെഫ്റ്റ് മോറലിസ്റ്റുകളുടെ ഇടയിലുണ്ട്. എല്ലാ ലെഫ്റ്റുകളെന്നും പറയാന്‍ പാടില്ല. ലെഫ്റ്റ് എന്നത് ഒന്നല്ലല്ലോ. പറഞ്ഞുവരുന്നത് ഇതൊരു ലെഫ്റ്റ് മോറലിസമാണെന്നാണ്.

യഥാര്‍ത്ഥ സമരമെന്നു പറയുന്നത് തെരുവിലെ സമരമാണ് എന്നൊരു സംഭവമുണ്ട്. അതിനെതിരായിട്ടും കൂടി ഇത് ബോധപൂര്‍വ്വം പറഞ്ഞതാണ്. ജീവിതമാണ് വലുത്. ഇതൊക്കെ കളിയും തമാശയുമാണെന്ന് പറയുന്ന, ഫേസ്ബുക്കിലുള്ളവര്‍ക്ക് റിയല്‍ ലോകത്തെ കുറിച്ച് അറിയില്ല എന്ന് പറയുന്ന ഒരു വാദമുണ്ട്.

ഇത് റിയലിസത്തെ കുറിച്ചുള്ള ഒരു അബ്‌സ്ട്രാക്ട് കണ്‍സെപ്റ്റാണെന്ന് പറയാം. ചിന്ത റിയലല്ല, പ്രവര്‍ത്തിക്കുന്നതാണ് റിയല്‍. തെരുവിലെ സമരമാണ് റിയല്‍ സമരം. സിനിമയൊന്നും റിയലല്ല.


എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന ഒരു ഗാന്ധിയന്‍ നിലപാടുണ്ടല്ലോ. അതിനെ കൂടി ചോദ്യം ചെയ്യാനാണ് ഇത്തരമൊരു നിലപാടെടുത്തത്.



അതിനെതിരായാണ് എന്റെ നിലപാട്. കാരണം എല്ലാം റിയലാണ്. റിയലല്ലാത്ത ഒന്നില്ല.

ഞാന്‍ ഒരു മെറ്റീരിയലിസ്റ്റാണ്. മെറ്റീരിയല്‍ റിയാലിറ്റിയാണുള്ളത്. വാക്ക് റിയലാണ്. മനസ് റിയലാണ്. മനസും ശരീരവും രണ്ടല്ല, ഒന്നു തന്നെയാണ്. അതുപോലെ തന്നെ ഫേസ്ബുക്ക് ഫേസ്ബുക്കിന് വെളിയില്‍ എന്നൊരു സംഭവമില്ല. ഫേസ്ബുക്ക് വെര്‍ച്വലാണെന്ന്‌ പറയുന്നതിനോട് യോജിപ്പില്ല. വെര്‍ച്വല്‍ എന്നൊന്നില്ല. അതും റിയലാണ്.

മാര്‍ക്‌സിസ്റ്റുകള്‍ എപ്പോഴും പറയാറുള്ള തലതിരിഞ്ഞ ബോധം എന്നൊന്നില്ല. എല്ലാത്തിനും ഒരേ പ്രാധാന്യമുള്ള ഓന്റോളജിയുള്ള, എക്‌സിസ്റ്റന്‍സ് ഉള്ള ഒന്നായാണ് മനസിലാക്കുന്നത്. മതം എന്നു പറയുന്നത് തലതിരിഞ്ഞതാണ് എന്നാണ് മാര്‍ക്‌സിസ്റ്റുകള്‍ പറയാറുള്ളത്. അങ്ങനെ ഒന്നില്ല. തലതിരിഞ്ഞതല്ല, എല്ലാം പലബോധങ്ങളാണ്.

ഫേസ്ബുക്കും റിയലാണ്. അത് അണ്‍റിയലാണെന്ന ഇടതുസദാചാരവാദത്തിനെതിരെയാണ് ഞാന്‍ പറഞ്ഞത്. ഫേസ്ബുക്കും ഒരു ജീവിതമാണ്, ജീവിതത്തിന്റെ ഭാഗമാണ്. അതുകൂടിചേരുമ്പോഴാണ് ജീവിതമാകുന്നത് എന്ന് പറയാനാണ് “ഫേസ്ബുക്ക് ആണ് എന്റെ സന്ദേശമാണെന്ന്‌” പറഞ്ഞത്.

തെരുവിലെ ഇടപെടലുകളും പ്രധാനപ്പെട്ടതാണ്. അതുപോലെ ഫേസ്ബുക്കിലെ ഇടപെടലുകളും പ്രധാനപ്പെട്ടതാണ്. ഫേസ്ബുക്കിലെ കളി തമാശകള്‍ ഇമ്പോര്‍ട്ടന്റാണ്. ഫേസ്ബുക്ക് ആഘോഷങ്ങള്‍ ഇമ്പോര്‍ട്ടന്റാണ്.

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന ഒരു ഗാന്ധിയന്‍ നിലപാടുണ്ടല്ലോ. അതിനെ കൂടി ചോദ്യം ചെയ്യാനാണ് ഇത്തരമൊരു നിലപാടെടുത്തത്.

ജീവിച്ചുകാണിക്കലാണ് ഏറ്റവും വലിയ കാര്യം ഫേസ്ബുക്കില്‍ പറയുന്നതൊക്കെ മോശമാണ്‌ എന്നൊരു നിലപാടുണ്ടല്ലോ നമുക്ക്. “പോയി ജോലി ചെയ്ത് ജീവിക്കെടാ..” എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. റിയല്‍/അണ്‍റിയല്‍ എന്ന ബൈനറി തന്നെയാണ് ഇവിടെയും വരുന്നത്. അതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

അടുത്തപേജില്‍ തുടരുന്നു


ജനാധിപത്യത്തിനു പകരം ഞാന്‍ എടുക്കുന്നത് അനാര്‍ക്കി എന്ന പദമാണ്. മുന്നേ ഞാന്‍ അത് വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അത് “ആര്‍ക്കോസി” (പൊതുശാസന)നെതിരാണ്. അതിനെ സംരക്ഷിക്കുന്ന “ആര്‍ക്ക്” അഥവാ രാജാവിനെതിരാണ്, സ്റ്റേറ്റിനെതിരാണ്. എറ്റിമോളജിക്കലി തന്നെ അനാര്‍ക്കിഎന്നത് ആധിപത്യവിരുദ്ധത ഉള്‍ക്കൊള്ളുന്ന ഒരു സംജ്ഞയാണ്. അതുകൊണ്ട് എനിക്ക് കുറേക്കൂടി സ്വീകാര്യമായ പദം അനാര്‍ക്കിയാണ്. അതുകൊണ്ട് ഞാന്‍ എറ്റവും കൂടുതല്‍ പറയാനാഗ്രഹിക്കുന്ന പദം അരാജകവല്‍ക്കരിക്കുക എന്നതാണ്. വ്യവസ്ഥിതിയെ കൂടുതല്‍ അരാജകവല്‍ക്കരിക്കുക എന്നാണ് ഞാന്‍ പറയുന്നത്.


ജനാധിപത്യം എന്ന സങ്കല്‍ത്തെ പറ്റി…

ഞാന്‍ ഒരു ജനാധിപത്യവാദിയല്ല, അരാജകവാദിയാണ്. ജനാധിപത്യവാദം എന്ന വാക്കില്‍ തന്നെ എനിക്ക് പ്രശ്‌നമുണ്ട്. ജനം എന്ന് അബ്‌സ്ട്രാക്ട് കോണ്‍സപ്റ്റ് വെച്ച് മറയ്ക്കുന്നത് മള്‍ടിറ്റിയൂഡിനെയാണ്, വ്യത്യസ്തതകളെയാണ്. ജനാധിപത്യം എന്ന വാക്കില്‍ തന്നെ ആധിപത്യം ഉണ്ട്.

ദേശീയതയുടെ ആധിപത്യമാണ് അവിടെ വരുന്നത്. ജനം എന്ന  കളക്ടിവിറ്റി മള്‍ട്ടിറ്റിയൂടിനെ (ജനസഞ്ചയം) മാര്‍ജിനലൈസ് ചെയ്യുന്നുണ്ട്, അദൃശ്യവല്‍ക്കരിക്കുന്നുണ്ട്. സോഷ്യോളജിക്കലായും ഹിസ്‌റ്റോറിക്കലായും പരിശോധിക്കുകയാണെങ്കില്‍ ജനാധിപത്യം എപ്പോഴും പര്‍ട്ടിക്കുലറിനെ (particular) നിഷേധിക്കുകയാണ്.

പല ന്യൂനപക്ഷങ്ങളെയും, അത് മതന്യൂനപക്ഷങ്ങള്‍ ആയിക്കോട്ടെ, ലൈംഗിക ന്യൂനപക്ഷങ്ങളായിക്കോട്ടെ, പൊതുബോധത്തില്‍ നിന്നും മാറി വ്യത്യസ്തരായി ചിന്തിക്കുന്നവരായിക്കൊള്ളട്ടെ, സ്ത്രീകളെയായിക്കോട്ടെ, കുട്ടികളെ ആയിക്കോട്ടെ, മറ്റു മനുഷ്യേതരജീവികളെ ആയിക്കോട്ടെ, അദൃശ്യവല്‍ക്കരിക്കുകയോ അരികുവല്‍ക്കരിക്കുകയോ ചെയ്യുക എന്ന ഹിംസ ജനാധിപത്യത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

ജനാധിപത്യത്തിനു പകരം ഞാന്‍ എടുക്കുന്നത് അനാര്‍ക്കി എന്ന പദമാണ്. മുന്നേ ഞാന്‍ അത് വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അത് “ആര്‍ക്കോസി” (പൊതുശാസന)നെതിരാണ്. അതിനെ സംരക്ഷിക്കുന്ന “ആര്‍ക്ക്” അഥവാ രാജാവിനെതിരാണ്, സ്റ്റേറ്റിനെതിരാണ്. എറ്റിമോളജിക്കലി തന്നെ അനാര്‍ക്കിഎന്നത് ആധിപത്യവിരുദ്ധത ഉള്‍ക്കൊള്ളുന്ന ഒരു സംജ്ഞയാണ്. അതുകൊണ്ട് എനിക്ക് കുറേക്കൂടി സ്വീകാര്യമായ പദം അനാര്‍ക്കിയാണ്. അതുകൊണ്ട് ഞാന്‍ എറ്റവും കൂടുതല്‍ പറയാനാഗ്രഹിക്കുന്ന പദം അരാജകവല്‍ക്കരിക്കുക എന്നതാണ്. വ്യവസ്ഥിതിയെ കൂടുതല്‍ അരാജകവല്‍ക്കരിക്കുക എന്നാണ് ഞാന്‍ പറയുന്നത്.


അത് അധികാരവുമായി ബന്ധപ്പെട്ട ഒരു പൊളിട്ടിക്കല്‍ തീയറിയാണ്. കേരളത്തിലൊക്കെ ഒരു ബോധമുണ്ട്. മദ്യപിച്ച് ഓടയില്‍ കിടക്കുന്നവരാണ് അരാജകവാദികള്‍ എന്ന്. (അരാജകവാദികള്‍ക്ക് മദ്യപിച്ച് ഓടയില്‍ കിടന്നുകൂടാ എന്ന അഭിപ്രായമൊന്നും എനിക്കില്ല) എന്നാല്‍ അങ്ങനെ ചുരുക്കികളയുന്നതിനോട് എനിക്ക് യോജിപ്പില്ല.



ജനാധിപത്യവല്‍രിക്കുക എന്ന പദത്തിന്റെ ഭീകരത മനസിലാവുന്നത് നമുക്ക് അത് പ്രയോഗിക്കാതിരിക്കാന്‍ പോലും കഴിയുന്നില്ല എന്നിടത്താണ്. അത്രമാത്രം നമ്മുടെ വ്യവഹാരത്തില്‍ അത് അതിന്റെ അധികാരം ചെലുത്തുന്നുണ്ട്. നിങ്ങള്‍ എല്ലായ്‌പ്പോഴും ജനാധിപത്യപരമായിരിക്കണമെന്ന് എല്ലാരും പറയും. ഫാസിസ്റ്റ് പറയുന്ന വാക്ക് ജനാധിപത്യവല്‍ക്കരണമാണ്, മാര്‍ക്‌സിസ്റ്റ് പറയുന്ന വാക്കും ജനാധിപത്യവല്‍ക്കരണമാണ്.

അപ്പോള്‍ അനാര്‍ക്കിസംവും ഖെയോസും (അലങ്കോലമാകല്‍) തമ്മില്‍ വ്യത്യാസമുണ്ടാവുമല്ലോ?

ഖെയോസ്‌  (Chaos) എന്നു പറയുമ്പോള്‍ എനിക്ക് തോന്നുന്നത് ഒരുതരം നൈതികത ഇല്ലാത്ത നിലപാടാണ്. ആര്‍ക്കും ആരെയും വെട്ടാം, കുത്താം, കൊല്ലാം, അധികാരമുള്ളവന്‍ അധികാരമില്ലാത്തവനെ അടിച്ചമര്‍ത്താം. ഇതെല്ലാം വരും. വരേണ്യ ജാതികള്‍ അല്ലാത്തവരെ അടിച്ചമര്‍ത്തിക്കൊട്ടെ എന്നൊക്ക അതില്‍ വരും. ആര്‍ക്കും ആരേയും എന്തും ചെയ്യാം. ഒരു നൈതികത ഇല്ലാത്ത അവസ്ഥ എന്നു വേണമെങ്കില്‍ പറയാം.

എന്നാല്‍ അനാര്‍ക്കിസം അതല്ല. വ്യത്യസ്തമാണ്. അത് അധികാരവുമായി ബന്ധപ്പെട്ട ഒരു പൊളിടിക്കല്‍ തീയറിയാണ്. കേരളത്തിലൊക്കെ ഒരു ബോധമുണ്ട്. മദ്യപിച്ച് ഓടയില്‍ കിടക്കുന്നവരാണ് അരാജകവാദികള്‍ എന്ന്. (അരാജകവാദികള്‍ക്ക് മദ്യപിച്ച് ഓടയില്‍ കിടന്നുകൂടാ എന്ന അഭിപ്രായമൊന്നും എനിക്കില്ല) എന്നാല്‍ അങ്ങനെ ചുരുക്കികളയുന്നതിനോട് എനിക്ക് യോജിപ്പില്ല. കുളിക്കാത്തവര്‍ അനാര്‍ക്കിസ്റ്റ്കളെന്നൊക്കെ പറയും. എന്നാല്‍ ഞാന്‍ കുളിക്കും, നല്ല വസ്ത്രധരിക്കും സ്‌പ്രേ ചെയ്യും. (ഇതൊക്കെ മേന്മയാണെന്ന് പറഞ്ഞതല്ല) അങ്ങനെ അനാര്‍ക്കിയെ ചുരിക്കുക്കാണുന്നതിനോട് യോജിക്കാന്‍ പറ്റില്ല.

പൊതുബോധം കണ്‍സ്ട്രക്ടട് ആണ്. ഉദാഹരണത്തിന് എന്റെ വിഷയം തന്നെയെടുക്കാം. പൊതുബോധത്തിന് ഞാന്‍ തീവ്രവാദിയാണല്ലോ. ഇവിടെ എല്ലാരും സ്‌റ്റേറ്റ് ആവുകയാണ്. ജനങ്ങള്‍ തന്നെ ജനങ്ങള്‍ക്കെതിരെ തിരിയുകയാണ്. നമ്മളെല്ലാവരും സ്വയം സ്‌റ്റേറ്റ് ആയി മാറുകയാണ്.

അടുത്തപേജില്‍ തുടരുന്നു


യുക്തിവാദത്തിനുമെതിരാണ് ഞാന്‍. ദൈവമില്ലായെന്ന കാഴ്ച്ചപ്പാടില്‍ നിന്നല്ല, മറിച്ച് എല്ലാവരെയും സൃഷ്ടിച്ചത്, എല്ലാവര്‍ക്കും രക്ഷാധികാരി, രക്ഷകര്‍ത്താവ്, എല്ലാത്തിനേയുംകാള്‍ വലിയശക്തി, പവര്‍ എന്റിറ്റി (transcendental entity) എന്ന totalizing entityക്കെതിരെയുള്ള നിഷേധമാണ് എനിക്ക് നിരീശ്വരവാദം. For me atheism is a synonym of anarchism.



ദേശീയതയ്‌ക്കെതിരെ ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ആദ്യം  വന്ന് എന്നെ അടിക്കുന്നത് സ്റ്റേറ്റ് അല്ല. മറിച്ച് ദേശരാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന പൗരനായിരിക്കും. ഇവിടെ എല്ലാരും പോലീസാണ്. ജനങ്ങളെല്ലാം സ്‌റ്റേറ്റ് ആയി മാറുകയാണ്. അതാണ് ഫാസിസ്ത്തിന്റെ ഒരു രീതി. ഫാസിസം പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്.

അരാജകവാദം എന്നു പറഞ്ഞാന്‍ എന്തോ മോശമാണെന്നാണ്. ഖെയോസിനോടുപോലും അത്തരമൊരു സമീപനമില്ല. എന്നാല്‍ ആനാര്‍ക്കിയായാല്‍ അവനെ എന്തും ചെയ്യാമെന്നാണ് പൊതുബോധം. അത് പവറുമായി ബന്ധപ്പെട്ടതാണ്. അധികാരത്തിന് എന്താണോ മോശമാവുന്നത് അത് മോശമാണ്. അധികാരം എന്നു പറയുന്നത് സ്‌റ്റേറ്റ് മാത്രമല്ല വ്യവഹാരത്തിലുള്ള അധീശത്വവും വരുന്നു. അപ്പോള്‍ ഞാന്‍ ദേശീയതയ്ക്ക് മോശമാകുമ്പോള്‍ ഞാന്‍ മോശക്കാരനായി.

[]എനിക്ക് ഇപ്പോള്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. അത് ഇന്റര്‍വ്യൂവില്‍ കൊടുക്കാന്‍ മറക്കരുത്. ഞാന്‍ അനാര്‍ക്കിസ്റ്റാണ്, എത്തീസ്റ്റാണ്, ഞാന്‍ മുസ്‌ലീമാണ്. ഇത് എങ്ങനെയാണ് ബന്ധപ്പെടുത്തുന്നത് എന്നു പറഞ്ഞാല്‍, കള്‍ച്ചറലി ഞാനൊരു മുസ്‌ലീമാണ്. അത് ഞാന്‍ സ്വീകരിച്ച സ്വത്വമാണ്. ഇന്ത്യന്‍ കോണ്ടക്‌സ്റ്റിലെ എന്റെ പൊളിട്ടിക്കല്‍ സ്റ്റാന്റുകൂടിയാണത്. ഇന്ത്യന്‍ ദേശീയ വ്യവഹാരത്തിന്റെ കോണ്ടക്‌സറ്റില്‍.

എത്തീസ്റ്റ് എന്നു പറഞ്ഞാല്‍ ഒരു അതിഭൗതിക യാഥാര്‍ത്ഥ്യത്തില്‍- ഒരു ടൊട്ടലൈസിങ് എന്റിറ്റിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതിനെ ഞാന്‍ അംഗീകരിക്കുന്നില്ല.

യുക്തിവാദത്തിനുമെതിരാണ് ഞാന്‍. ദൈവമില്ലായെന്ന കാഴ്ച്ചപ്പാടില്‍ നിന്നല്ല, മറിച്ച് എല്ലാവരെയും സൃഷ്ടിച്ചത്, എല്ലാവര്‍ക്കും രക്ഷാധികാരി, രക്ഷകര്‍ത്താവ്, എല്ലാത്തിനേയുംകാള്‍ വലിയശക്തി, പവര്‍ എന്റിറ്റി (transcendental entity) എന്ന totalizing entityക്കെതിരെയുള്ള നിഷേധമാണ് എനിക്ക് നിരീശ്വരവാദം. For me atheism is a synonym of anarchism.

അതുപോലെ എല്ലാം യുക്തിക്കുള്ളിലായിരിക്കണം അഥവാ യുക്തി എല്ലാത്തിനും അതീതമാണ്, യുക്തിക്ക് പുറത്തുള്ളവര്‍ അപക്വര്‍, അപരിഷ്‌കൃതര്‍, എന്ന ലോക വീക്ഷണത്തിലുള്ള അധികാരത്തിന്റെയും അധീശത്വത്തിന്റെയും നിഷേധമാണ് എന്റെ യുക്തിവാദ വിരുദ്ധതയും.


എന്റെ അഭിപ്രായം ഒരു മുസ്‌ലീമിന് ഈ ലോകത്തുള്ള എന്തുമാവാം, എല്ലാ മനുഷ്യരെയും പോലെ. ഇതിനുള്ള സ്വാതന്ത്ര്യം ഇസ്‌ലാമിലുണ്ട്. ഒരു വലിയ കള്‍ച്ചര്‍ തന്നെയാണ് ഇസ്‌ലാമിക് കള്‍ച്ചര്‍. അതില്‍ പലതരം ആളുകളുണ്ട്. പലതരം ചിന്തകളുണ്ട്. പലതരം ദര്‍ശനങ്ങളുണ്ട്. ഇസ്‌ലാം വലിയ സംഭവമമാണെന്നല്ല ഞാന്‍ പറയുന്നത്. എല്ലാത്തിനും സാധ്യമായത് ഇസ്‌ലാമിനും സാധ്യമാണ്.


താങ്കള്‍ പറഞ്ഞുവല്ലോ മുസ്‌ലീം എന്നത് താങ്കളുടെ ഐഡന്റിറ്റി അഫേര്‍മേഷനാണ് എന്ന്. എനിക്ക് തോന്നുന്നു അത് കുറച്ചുകൂടി വിശദീകരിക്കപ്പെടേണ്ടതുണ്ടെന്ന്.

അപ്പോള്‍ എന്തുകൊണ്ട് ഒരു നിരീശ്വരവാദിക്ക് ഹിന്ദുവാകാമെങ്കില്‍, ഒരു നിരീശ്വരവാദിക്ക് ക്രിസ്ത്യനാവാമെങ്കില്‍ ഒരു നിരീശ്വരവാദിക്ക് മുസ്‌ലീമായിക്കൂടാ?  ഇത് മുസ്ലീം സ്വത്വത്തിനെതിരെയുള്ള ഒരു വയലന്‍സ് അല്ലേ? ഹിംസയല്ലേ?മുസ്‌ലീം സ്വത്വം, എപ്പിസ്റ്റമോളജിയെ അല്ലെങ്കില്‍ കള്‍ച്ചറിനെ മാത്രം നിങ്ങള്‍ എന്തിന് ചുരുക്കിക്കാണുന്നു?  ഈ കള്‍ച്ചറിനു മാത്രം ഒന്നും സാധ്യമല്ല, അത് ഓപ്പണല്ല, ഇസ്‌ലാമിക് ഗേ സാധ്യമല്ല, ഇസ്‌ലാമിക് ഹോമോ സെക്ഷ്വാലിറ്റി സാധ്യമല്ല എന്നു പറയുകയും ക്രിസ്ത്യനായ ഒരു വ്യക്തിക്കും ഹിന്ദുവായ ഒരു വ്യക്തിക്കും ഇതൊക്കെ ആകാന്‍ കഴിയുമെന്ന് വാദിക്കുകയും ചെയ്യുന്നു.

ഇതിലൊരു ഹിംസയുണ്ട്. മുസ്‌ലീങ്ങള്‍ക്കുമാത്രം ഇത് സാധ്യമല്ല എന്ന പറഞ്ഞ് നിഷേധിക്കുന്നതെന്തുകൊണ്ടാണ്? എന്റെ അഭിപ്രായം ഒരു മുസ്‌ലീമിന് ഈ ലോകത്തുള്ള എന്തുമാവാം, എല്ലാ മനുഷ്യരെയും പോലെ. ഇതിനുള്ള സ്വാതന്ത്ര്യം ഇസ്‌ലാമിലുണ്ട്. ഒരു വലിയ കള്‍ച്ചര്‍ തന്നെയാണ് ഇസ്‌ലാമിക് കള്‍ച്ചര്‍. അതില്‍ പലതരം ആളുകളുണ്ട്. പലതരം ചിന്തകളുണ്ട്. പലതരം ദര്‍ശനങ്ങളുണ്ട്. ഇസ്‌ലാം വലിയ സംഭവമമാണെന്നല്ല ഞാന്‍ പറയുന്നത്. എല്ലാത്തിനും സാധ്യമായത് ഇസ്‌ലാമിനും സാധ്യമാണ്.

[]ഒന്നുകൂടി പറഞ്ഞാല്‍ അവന്‍ ക്രിസ്ത്യാനിയാണെങ്കിലും നിരീശര്വരവാദിയാണെന്ന് ആരും പറയുന്നില്ല. എന്നാല്  മുസലീം നിരീശ്വരവാദിയായാല്‍ അവന്‍ മുസലീം ആണെങ്കലും അവന്‍ നിരീശ്വരവാദിയാണെന്നു പറയും. ഇത് അകത്തു നിന്നുള്ള വീക്ഷണമാണ്. വെളിയില്‍ നിന്നുള്ളതല്ല. വെളിയില്‍ നിന്നും പറയുന്നത് വേറൊരു കൊണ്ടക്സ്റ്റ് ആയിരിക്കും. ഇതൊന്നും ലളിതമായി പറയാനാവില്ല. പുറത്തുള്ളവര്‍ പറയുന്നത് ഇവന്‍ നിരീശ്വരവാദിയാങ്കിലും മുസ്‌ലീമാണ് കേട്ടോ (സൂക്ഷിച്ചോ എന്ന ധ്വനി). അവന്‍ മുസ്‌ലീമാണ്. “മേത്തനാണ്” എന്ന രീതിയില്‍ ഇതിനെ കാണും.

എല്ലാ മതങ്ങളിലും പലകാര്യങ്ങളുമുണ്ടെങ്കിലും എല്ലാരും മുഴപ്പിച്ചു കാണിക്കുന്നത് ഇസ്‌ലാമിനെയാണ്.

അവസാനമായി ഒരു ചോദ്യം. സല്‍മാന്‍ അറസ്റ്റിലായിരുന്നപ്പോള്‍ ഒരുപാടുപേര്‍ ഇതില്‍ ഇടപെട്ടിട്ടുണ്ട്. സല്‍മാനെ അറിയാവുന്നവരും അറിഞ്ഞുകൂടാത്തവരും. സോഷ്യല്‍നെറ്റ്‌വര്‍ക്കിനുള്ളിലും പുറത്തും. അവരോട് എന്താണ് പറയാനുള്ളത്.

ജയിലിലായിരിക്കുമ്പോഴും എന്നെ പലരും വന്നു കണ്ടിരുന്നു. പുറത്ത് എനിക്കുവേണ്ടി ധാരാളം പേര്‍ സംസാരിക്കുന്നുണ്ടെന്ന് അവരെല്ലാം പറഞ്ഞിരുന്നു. ബി.ആര്‍.പി. ഭാസ്‌കറുള്‍പ്പെടെയുള്ളവര്‍. അവരോട് എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിഞ്ഞുകൂടാ. എനിക്കുവേണ്ടി നിലകൊണ്ട എല്ലാവരോടും വാക്കുകള്‍ക്കതീതമായ സ്‌നേഹവും സന്തോഷം മാത്രമേ ഇവിടെ പങ്കുവെയ്ക്കാനുള്ളു.

We use cookies to give you the best possible experience. Learn more