| Saturday, 28th August 2010, 1:54 pm

ദ­ളി­ത് കു­ഞ്ഞി­നെ­പ്പോ­ലും തീ­വ്ര­വാ­ദി­യാ­ക്കുന്നു: സലീ­ന പ്ര­ക്കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങ­റ സ­മ­ര ഭൂ­മി­യില്‍ സാ­ധു­ജ­ന വി­മോ­ച­ന സം­യു­ക്ത വേ­ദി­യു­ടെ സ­മ­ര­ത്തി­ന്റെ നേ­തൃ നി­ര­യി­ലു­ണ്ടാ­യി­രു­ന്ന വ്യ­ക്തി­യാ­ണ് സലീ­ന പ്ര­ക്കാനം. എ­ന്നാല്‍ സം­യുക്തവേ­ദി സെ­ക്രട്ട­റി സ്ഥാന­ത്ത് നി­ന്ന് രാ­ജി­വെ­ച്ച അ­വര്‍ ഇ­പ്പോള്‍ ഡി എ­ച്ച് ആര്‍ എ­മ്മില്‍ ചേര്‍­ന്ന് പ്ര­വര്‍­ത്തി­ക്കു­ക­യാ­ണ്. ഡി എ­ച്ച് ആര്‍ എ­മ്മില്‍ അം­ഗ­മാ­വാ­നുണ്ടാ­യ സാ­ഹ­ച­ര്യ­ത്തെ­ക്കു­റിച്ച് സലീ­ന ഡൂള്‍ ന്യൂ­സ്.കോ­മു­മാ­യി സം­സാ­രി­ക്കുന്നു.

ചെ­ങ്ങ­റ സ­മ­ര­ഭൂ­മി­യില്‍ നി­ന്ന് പിന്‍­മാ­റാ­നു­ണ്ടാ­യ കാ­രണം?

ദ­ളി­ത് സ­മ­മൂ­ഹ­ത്തി­ന്റെ മു­ന്നേ­റ്റ­മെ­ന്ന ആ­ശ­യ­വു­മാ­യാ­ണ് സാ­ധു­ജ­ന വി­മോ­ച­ന സം­യു­ക്ത വേ­ദി രൂ­പീ­ക­രി­ക്ക­പ്പെ­ടു­ന്ന­ത്. ദ­ളി­തു­കള്‍ എ­ക്കാ­ലവും രണ്ടാം ത­രം പൗ­രന്‍­മാ­രാ­യാ­ണ് പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്ന­തെ­ന്നുള്ള ബോ­ധ്യ­മാ­യി­രു­ന്നു ഇ­തി­ന് കാ­രണം. അ­ങ്ങി­നെ­യാ­ണ് ദ­ളിത­ന് ഭൂ­മി­യെ­ന്ന ആ­ശ­യ­വു­മാ­യി ചെ­ങ്ങ­റ­യില്‍ സമ­രം തു­ട­ങ്ങി­യത്. സ­മ­രത്തി­നൊ­ടു­വില്‍ സര്‍­ക്കാര്‍ വിവി­ധ സ്ഥ­ല­ങ്ങ­ളില്‍ ഭൂമി ത­രാ­മെ­ന്ന് പ­റഞ്ഞു. അ­വി­ടെ പോ­യി താ­മ­സി­ക്കു­ക എ­ന്ന­താ­ണ് പി­ന്നീ­ട് ചെ­യ്യാ­നു­ള്ളത്. എ­ന്നാല്‍ സ­മ­ര­ഭൂ­മി­യില്‍ ത­ന്നെ തു­ട­രാ­നാ­ണ് ളാ­ഹ­ഗോ­പാല­ന്റെ തീ­രു­മാനം. ചെ­ങ്ങ­റ­യില്‍ മാത്രം നിന്നു­കൊ­ണ്ട് ലക്ഷ്യം പൂര്‍­ത്തീ­ക­രി­ക്കാ­നാ­വി­ല്ലെ­ന്ന് ഞാന്‍ തി­രി­ച്ച­റി­ഞ്ഞു. ഒ­രാ­വശ്യം നേ­ടി­യാല്‍ അ­ടു­ത്ത ആ­വ­ശ്യം വ­രും. ആ­വ­ശ്യ­ങ്ങള്‍ നേ­ടു­കയല്ല, അ­വ­കാ­ശ­ങ്ങള്‍ നേ­ടു­ക­യാ­ണ് വേ­ണ്ടത്. അ­ങ്ങി­നെ­യെ­ങ്കില്‍ ആ­വ­ശ്യ­ങ്ങള്‍­ക്ക് വേ­ണ്ടി കെ­ഞ്ചേ­ണ്ടി വ­രില്ല.

എ­ന്നാല്‍ സര്‍­ക്കാര്‍ നല്‍കി­യ ഭൂ­മി വാസ യോ­ഗ്യ­മ­ല്ലെന്നും അതുകൊ­ണ്ടാ­ണ് ചെങ്ങറ ഉ­പേ­ക്ഷി­ച്ച് പോ­കാ­ത്ത­തെ­ന്നാ­ണ് ളാഹ ഗോ­പാ­ലന്‍ പ­റ­യു­ന്നത്.

1975 മു­തല്‍ സര്‍­ക്കാര്‍ ദ­ളി­തര്‍­ക്ക് പ­ല­യി­ട­ങ്ങ­ളി­ലാ­യി പട്ട­യം നല്‍­കു­ന്നു­ണ്ട്. എ­ന്നാല്‍ ഇത്ത­രം ഭൂ­മി­കള്‍ വാസ യോ­ഗ്യ­മ­ല്ലെ­ന്ന വ്യാ­പ­ക പ്ര­ചാ­ര­ണ­മാ­ണ് പി­ന്നീ­ട് ന­ട­ക്കു­ന്നത്. അ­ത് ശ­രി­യാ­ണെ­ന്ന് ക­രു­തി ദ­ളി­തന്‍ ആ ഭൂ­മി­യി­ലേക്ക് പോ­കാ­തി­രി­ക്കും. പി­ന്നീ­ട് ഭൂ­മി, മാ­ഫി­യ­ക­ളു­ടെ ക­യ്യി­ലാ­വു­കയും ചെ­യ്യും. പട്ട­യം നല്‍കി­യ ഭൂ­മി­യില്‍ എ­ന്താ­ണ് പോ­രാ­യ്­മ­യെ­ന്ന് നേ­രി­ട്ട് പോ­യി മ­ന­സി­ലാ­ക്കാന്‍ സ­മ­ര നേ­തൃത്വം ത­യ്യാ­റാ­യി­ട്ടില്ല. അ­താ­ണ് പ്ര­ശ്‌­നം

ഡി എ­ച്ച് ആര്‍ എ­മ്മില്‍ ചേര്‍­ന്ന് പ്ര­വര്‍ത്തിക്കാ­നുണ്ടാ­യ സാ­ഹ­ച­ര്യം?

ചെ­ങ്ങ­റ സ­ര­മ ഭൂ­മി­യി­ലാ­യി­രു­ന്ന­പ്പോള്‍ ഡി എ­ച്ച് ആര്‍ എം ഒ­രു തീ­വ്രവാ­ദ സം­ഘ­ട­ന­യാ­ണെ­ന്നാ­യി­രു­ന്നു ഞാന്‍ മ­ന­സി­ലാ­ക്കി­യത്. പി­ന്നീ­ട് ഇ­തെ­ക്കു­റി­ച്ച് ഞാന്‍ അ­ന്വേ­ഷിച്ചു. ദ­ളി­ത് സ­മൂ­ഹ­ത്തി­ന്റെ മു­ന്നേ­റ്റ­ത്തി­ന് വേ­ണ്ടി­യാ­ണ് സംഘ­ട­ന പ്ര­വര്‍­ത്തി­ക്കു­ന്ന­തെ­ന്ന് പി­ന്നീ­ട് ഞാന്‍ തി­രി­ച്ച­റിഞ്ഞു. ക­ഴിഞ്ഞ ലോ­ക്‌സ­ഭാ തി­ര­ഞ്ഞെ­ടു­പ്പില്‍ ഡി എ­ച്ച് ആര്‍ എം ആ­റ്റി­ങ്ങല്‍ മ­ണ്ഡ­ല­ത്തില്‍ മ­ത്സ­രി­ക്കു­ക­യും 5000ത്തോ­ളം വോ­ട്ട് വാ­ങ്ങു­കയും ചെ­യ്­തി­രുന്നു. ഇ­ത് മ­റ്റ് രാ­ഷ്ട്രീ­യ പാര്‍­ട്ടിക­ളെ ശ­രിക്കും അ­ങ്ക­ലാ­പ്പി­ലാ­ക്കി­യി­ട്ടുണ്ട്. സ്വ­ന്തം കാ­ലി­ന­ടി­യി­ലെ മ­ണ്ണ് ചോര്‍­ന്നു പോ­കു­ന്നു­വെ­ന്ന തി­രി­ച്ച­റി­വാ­ണ് ഡി എ­ച്ച ആര്‍ എ­മ്മി­നെ­തി­രെ തി­രി­യാന്‍ അവ­രെ പ്രേ­രിപ്പിച്ചത്. ഈ രാഷ്ട്ര­യ മു­ന്നേ­റ്റം ഭ­യ­ന്നാ­ണ് സം­ഘ­ട­ന­ക്കെ­തി­രെ തീ­വ്രവാ­ദ ആ­രോപ­ണം ഉ­ന്ന­യി­ക്കുന്നത്. ഇ­പ്പോള്‍ ജ­നി­ച്ച് വീ­ഴു­ന്ന ഓരോ ദ­ളി­ത് കു­ഞ്ഞി­നെ പോലും തീ­വ്ര­വാ­ദി­യ­ായാ­ണ് ചി­ത്രീ­ക­രി­ക്കു­ന്നത്. വര്‍­ക്കല കൊ­ല­പാ­ത­ക­ക്കേ­സി­ലെ പ്ര­തിക­ളെ മു­ഴു­വന്‍ ഞാന്‍ നേ­രി­ട്ട് ക­ണ്ട­താണ്. അ­വര്‍ കേ­സില്‍ നി­ര­പ­രാ­ധി­ക­ളാ­ണെ­ന്ന് എ­നി­ക്ക് ബോ­ധ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

ഡി എ­ച്ച് ആര്‍ എ­മ്മി­നെ­ക്കു­റി­ച്ചു­ള്ള ആ­രോപ­ണം വള­രെ രഹ­സ്യ സ്വ­ഭാ­വ­ത്തോ­ടു കൂ­ടി­യാ­ണ് അ­തി­ന്റെ പ്ര­വര്‍­ത്ത­ന­മെ­ന്നാണ്. പ്ര­ത്യേ­ക ക്ലാ­സു­കള്‍ ന­ട­ക്കു­ന്നു, കായി­ക പ­രി­ശീല­നം ന­ട­ക്കു­ന്നു തു­ടങ്ങി­യ ആ­രോ­പ­ണ­ങ്ങ­ളു­മു­ണ്ട്. സം­ഘ­ട­ന­യില്‍ എത്തി­യ ശേ­ഷം നി­ങ്ങള്‍­ക്ക് അ­ത്ത­ര­ത്തില്‍ വല്ല പ­രി­ശീ­ല­നവും ല­ഭി­ച്ചി­രു­ന്നോ?

ഇ­ത് തെറ്റാ­യ പ്ര­ചാ­ര­ണ­ങ്ങ­ളാണ്. സംഘ­ട­ന അം­ഗ­ങ്ങള്‍­ക്ക് സ്റ്റ­ഡി ക്ലാ­സ് ന­ട­ത്തു­ന്നു­ണ്ട് എ­ന്നുള്ള­ത് വ­സ്­തു­ത­യാണ്. രാത്രി സ­മ­യ­ങ്ങ­ളി­ലാ­ണ് ക്ലാ­സു­കള്‍ ന­ട­ക്കു­ന്നത്. ഇ­വി­ടെ ദ­ളി­ത് ച­രി­ത്ര­മാ­ണ് പഠി­പ്പി­ക്കു­ന്നത്. ത­ങ്ങ­ളു­ടെ പൂര്‍­വ്വി­ക­രെ­ക്കു­റി­ച്ചു­ള്ള തി­രി­ച്ച­റി­വാ­ണ് അം­ഗ­ങ്ങള്‍­ക്ക് നല്‍­കു­ന്നത്. ഈ തി­രി­ച്ച­റി­വൂ­ടെ മാ­ത്ര­മേ ദ­ളിത­ന് ഉ­ണ­രാ­നാ­വൂ­വെ­ന്ന് സംഘ­ട­ന മ­ന­സി­ലാ­ക്കു­ന്നു. വി­ദ്യാ­ഭ്യാ­സ­ത്തി­ലൂ­ടെയും അ­ധി­കാ­രം നേ­ടു­ന്ന­തി­ലൂ­ടെയും മാ­ത്ര­മേ ദ­ളിത­ന് വ­ള­രാവൂ.

ഡി എ­ച്ച് ആര്‍ എ­മ്മി­ലെത്തി­യ ശേ­ഷം എ­ന്തെ­ങ്കിലും എ­തിര്‍­പ്പു­കള്‍ നേ­രി­ട്ടി­രു­ന്നോ?, പോ­ലീ­സി­ന്റെ ഭാഗ­ത്ത് നിന്നും മ­റ്റും

ഒ­രു പാ­ട് ഫോണ്‍ വി­ളി­കള്‍ വ­ന്നി­രു­ന്നു. സം­ഘ­ട­ന­യില്‍ ചേര്‍­ന്ന­തി­ന് പ­ലരും ഭീ­ഷ­ണി­പ്പെ­ടുത്തി. അ­റി­വില്ലാ­ത്ത­തി­ന്റെ പേ­രി­ലാ­ണ് ഇത്ത­രം എ­തിര്‍­പ്പു­ക­ളെ­ന്നാ­ണ് ഞാന്‍ മ­ന­സി­ലാ­ക്കു­ന്ന­ത്. പോ­ലീ­സി­ന്റെ ഭാഗ­ത്ത് നി­ന്ന് ത­നി­ക്ക് നേ­രെ ഇ­തുവ­രെ ഉ­പ­ദ്ര­വ­മൊ­ന്നു­മു­ണ്ടാ­യി­ട്ടില്ല.


ത­യ്യാ­റാ­ക്കി­യത്: കെ എം ഷ­ഹീദ്

We use cookies to give you the best possible experience. Learn more