| Wednesday, 20th April 2016, 10:03 pm

ബുദ്ധമതം സ്വീകരിച്ചത് രോഹിതിന് വേണ്ടി; രാധിക വെമുല സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദളിത് സ്ത്രീയുടെ മക്കള്‍ക്കും ദളിത് സ്റ്റാറ്റസ് വേണം എന്നതു ഒരു അവകാശമാണ്. രോഹിത്തിന്റെ അച്ഛന്‍ ഒരിക്കലും ഒരു അച്ഛനെപ്പോലെ പെരുമാറിയിട്ടില്ല. കുട്ടികളുടെ പഠനത്തിനും ആഹാരത്തിനും ഒരു നയാ പൈസ പോലും അയാള്‍ മുടക്കിയിട്ടില്ല. അവര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു സ്ലേറ്റും പെന്‍സിലും അയാള്‍ വാങ്ങി കൊടുത്തിട്ടില്ല. രാജയുടെ ജനനത്തിനു ശേഷം അയാള്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയിരുന്നു. അങ്ങനെയുള്ള ഒരു അച്ഛന്റെ നോണ്‍ ദളിത് സ്റ്റാറ്റസ് എന്തിനാണ് എന്റെ മകന്? അവന്‍ ഒരു ദളിത് സ്ത്രീയുടെ മകനാണ് എന്ന് പറയാനാണ് ഇഷ്ടപ്പെട്ടിരുന്നത് കാരണം അവന്‍ ജീവിച്ചത് ഒരു ദളിത് ആയിട്ടു തന്നെയായിരുന്നു.



| പുസ്തക സഞ്ചി| രാധിക വെമുല/പ്രമീള കെ.പി , ജി. ഉമ മഹേശ്വര്‍ റാവു |


ഗ്രന്ഥം : രോഹിത് വെമുല: ജാതിയില്ലാത്ത മരണത്തിലേക്ക് (പഠനം)

എഡിറ്റര്‍: പ്രമീള കെ പി

പ്രസാധകര്‍: ഡി.സി ബുക്‌സ്

വര: ദ്വിജിത്ത് സി.വി

വില : 130

അംബേദ്കര്‍ അസോസിയേഷനിലെ വളരെ സജീവ പ്രവര്‍ത്തകനായിരുന്ന രോഹിത്തിനെ ഞങ്ങള്‍ക്കറിയാം. എങ്കിലും അമ്മയില്‍ നിന്നും രോഹിത്തിനെ കുറിച്ച് കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നു?

ചെറുപ്പം മുതലേ വളരെ ബുദ്ധിമാനായിരുന്നു പഠിക്കാനുള്ള ആഗ്രഹം കൊണ്ട്  രണ്ടു വയസുള്ളപ്പോള്‍  സ്ലേറ്റുമായി തനിയെ സ്‌കൂളിലേക്ക് പോയിട്ടുണ്ടവന്‍. ആളുകളോട്  വളരെ മൃദുവായും സമത്വത്തോടെയും ഇടപെടുന്ന ആളായിരുന്നു എന്റെ മകന്‍ രോഹിത്. ആരോടും ഒരു വഴക്കുപോലും ഉണ്ടാക്കിയിട്ടില്ല. ഇപ്പോള്‍ അവന്റെ മരണത്തിനു കാരണമായവര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത് പോലെയുള്ള ആളായിരുന്നില്ല.

രോഹിത് യൂനിവേഴ്‌സിറ്റിയിലെ രാഷ്ട്രീയത്തെ കുറിച്ചും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനെക്കുറിച്ചുമൊക്കെ അമ്മയോട് സംസരിക്കുമായിരുന്നോ?

എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞിട്ടില്ല എങ്കിലും അംബേദ്കറിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ASA യില്‍ രോഹിത് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നു. പക്ഷെ സഹോദരന്‍ രാജയോട് ASA യെ ക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. പക്ഷെ അവന്‍ പ്രസംഗിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ഒരു ധീരനായ ഒരു പോരാളിയായിരുന്നു ആയിരുന്നു എന്നുള്ളത് എനിക്കറിയില്ലായിരുന്നു.

ഇത് പോലെയൊരു രാഷ്ട്രീയ സാഹചര്യത്തില്‍ എന്റെ മകന്‍ ദളിത് മൂവ്‌മെന്റിന്റെ ഭാഗമാകുകയും ഒരു പോരാളിയാവുകയും ചെയ്യുമെന്നു ഞാന്‍ പണ്ട് സങ്കല്‍പ്പിച്ചിട്ടു പോലുമില്ലായിരുന്നു.


ഇത് ജാതീയ ഹിന്ദുത്വ രാഷ്ടീയക്കാരുടെ ഗൂഢാലോചനയാണ്. രോഹിതിന്റെ മരണതില്‍ അവര്‍ക്കുള്ള പങ്ക് വ്യക്തമാണെന്നുള്ളത് കൊണ്ട് തന്നെ രോഹിതിനു നീതി കിട്ടുന്നത് തടയുകയും മൂവ്‌മെന്റിനെ അടിച്ചമര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം.


രോഹിതിന്റെ പഠന സമയത്ത് മുന്‍പ് എപ്പോഴെങ്കിലും ജാതി ചോദ്യം ചെയ്യപ്പെടുകയുണ്ടയിട്ടുണ്ടോ?

രോഹിതിന്റെ മരണം വരെ ജാതി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല മാത്രമല്ല അതുമായി ബന്ധപ്പെട്ടുള്ള ഒരു പ്രശ്‌നവും ഞങ്ങള്‍ക്കുണ്ടായിട്ടില്ല. പക്ഷെ അവന്റെ മരണശേഷം ഞങ്ങള്‍ ദളിതരല്ല എന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള കാരണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഒരു ചെയിന്‍ പോലെ ഞങ്ങള്‍ക്ക് ചുറ്റും കൂടിയിരിക്കുക്കയാണ്.

ഇത് ജാതീയ ഹിന്ദുത്വ രാഷ്ടീയക്കാരുടെ ഗൂഢാലോചനയാണ്. രോഹിതിന്റെ മരണതില്‍ അവര്‍ക്കുള്ള പങ്ക് വ്യക്തമാണെന്നുള്ളത് കൊണ്ട് തന്നെ രോഹിതിനു നീതി കിട്ടുന്നത് തടയുകയും മൂവ്‌മെന്റിനെ അടിച്ചമര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം.

രോഹിതിന്റെ മരണത്തിനു മുന്‍പ് എങ്ങനെയാണ് ഞങ്ങള്‍ കഷ്ടപ്പെട്ടു ജീവിച്ചതെന്നു ആരും അന്വേഷിച്ചിട്ടില്ല. ഒ.ബി.സി ആയ അച്ഛന്‍ ഉപേക്ഷിച്ചു പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോള്‍ അവര്‍ ഒരു അന്വേഷണ കമ്മീഷനെ വച്ച് രോഹിത് ഒ.ബി.സി ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു.

ഞാന്‍ ഒരു SC മാല കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് ഞാനും എന്റെ മക്കളും  ഇതുവരെ ജീവിച്ചത് ഒരു ദളിത് കോളനിയിലുമാണ്. ഒരു ദളിത് സ്ത്രീ ആയ ഞാന്‍ എല്ലായ്‌പ്പോഴും പല രൂപത്തിലുമുള്ള  ജാതി വിവേചനങ്ങള്‍ നേരിട്ട് കൊണ്ട് തന്നെയാണ് ജീവിക്കുന്നതും.

ഒരു ദളിത് പുരുഷന്റെയും നോണ്‍ ദളിത് സ്ത്രീയുടെയും കുട്ടിക്ക് അച്ഛന്റെ ദളിത് സ്റ്റാറ്റസ് കിട്ടുകയും അതെ സമയം ദളിത് സ്ത്രീയുടെയും നോണ്‍  ദളിത് പുരുഷനുമുണ്ടാകുന്ന കുട്ടിക്ക് ദളിത് സ്റ്റാറ്റസ് കിട്ടാതെയും വരുന്നു. ഇതിനെക്കുറിച്ച് എന്താണ് അമ്മയുടെ അഭിപ്രായം?

ദളിത് സ്ത്രീയുടെ മക്കള്‍ക്കും ദളിത് സ്റ്റാറ്റസ് വേണം എന്നതു ഒരു അവകാശമാണ്. രോഹിത്തിന്റെ അച്ഛന്‍ ഒരിക്കലും ഒരു അച്ഛനെപ്പോലെ പെരുമാറിയിട്ടില്ല. കുട്ടികളുടെ പഠനത്തിനും ആഹാരത്തിനും ഒരു നയാ പൈസ പോലും അയാള്‍ മുടക്കിയിട്ടില്ല. അവര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു സ്ലേറ്റും പെന്‍സിലും അയാള്‍ വാങ്ങി കൊടുത്തിട്ടില്ല. രാജയുടെ ജനനത്തിനു ശേഷം അയാള്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയിരുന്നു. അങ്ങനെയുള്ള ഒരു അച്ഛന്റെ നോണ്‍ ദളിത് സ്റ്റാറ്റസ് എന്തിനാണ് എന്റെ മകന്? അവന്‍ ഒരു ദളിത് സ്ത്രീയുടെ മകനാണ് എന്ന് പറയാനാണ് ഇഷ്ടപ്പെട്ടിരുന്നത് കാരണം അവന്‍ ജീവിച്ചത് ഒരു ദളിത് ആയിട്ടു തന്നെയായിരുന്നു.


യൂണിവേഴ്‌സിറ്റി എന്റെ മകനെ സസ്‌പെന്‍ഡ് ചെയ്തിട്ട് അറിയിച്ചത് പോലുമില്ല. ഒന്നിനും വഴങ്ങാത്ത എന്റെ മകനെ അവര്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതിന്റെ ഉദ്ദേശം അവന്‍ പഠനം നിര്‍ത്തി വീട്ടിലേക്കു പോകണമെന്നാണോ അതോ മരണത്തിലേക്ക് പോകണമെന്നാണോ?


എം.എച്ച്.ആര്‍.ഡി മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റ് ചര്‍ച്ചയില്‍ രോഹിതിനെ “ചൈല്‍ഡ്” (കുട്ടി) എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഇതിനെ എങ്ങനെ നോക്കി കാണുന്നു?

രോഹിതിന്റെ മരണത്തിനു ഉത്തരവാദികളായവരെ സംരക്ഷിക്കുവാന്‍ വേണ്ടി  മന്ത്രി സ്മൃതി ഇറാനി നാടകം കളിക്കുകയാണ്. അവരുടെ ജാതിയില്‍ പെട്ട വിദ്യാര്‍ഥികളെ  അവര്‍ സസ്‌പെന്‍ഡ് ചെയ്യുമോ ? രോഹിതിനെ ചൈല്‍ഡ് എന്ന് വിളിക്കുന്നതിലൂടെ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കബളിപ്പിക്കുകയാണ് അവര്‍ ചെയ്തത്.

എം.എച്ച്.ആര്‍.ഡി യിലേക്ക് പുറത്തുനിന്നും കത്തുകള്‍ വന്നിട്ടില്ലെന്ന് എം.എച്ച്.ആര്‍.ഡി യൂണിവേഴ്‌സിറ്റിക്കു കത്തെഴുതിയിട്ടില്ല എന്നും കളവു പറയുകയാണ് മന്ത്രി എന്ന സ്ഥാനത്തു നിന്നുകൊണ്ട് സ്മൃതി ഇറാനി ചെയ്തത്.

യൂണിവേഴ്‌സിറ്റി എന്റെ മകനെ സസ്‌പെന്‍ഡ് ചെയ്തിട്ട് അറിയിച്ചത് പോലുമില്ല. ഒന്നിനും വഴങ്ങാത്ത എന്റെ മകനെ അവര്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതിന്റെ ഉദ്ദേശം അവന്‍ പഠനം നിര്‍ത്തി വീട്ടിലേക്കു പോകണമെന്നാണോ അതോ മരണത്തിലേക്ക് പോകണമെന്നാണോ?

രോഹിത്തിനു നീതി കിട്ടുന്നതിനുവേണ്ടിയുള്ള മൂവ്‌മെന്റില്‍ ഭാഗമായപ്പോഴുള്ള അനുഭവങ്ങള്‍ എന്തൊക്കെയാണ്?

മുന്‍പൊക്കെ ഞാന്‍ കരുതിയിരുന്നത് തെലങ്കാനയിലെയും ആന്ധ്രയിലെയും ആളുകള്‍ സാമുഹിക പ്രസ്ഥാനങ്ങളില്‍  കാര്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. പക്ഷെ ദളിത് ബഹുജന്‍ പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി സംഘടനകളും  സാമൂഹിക മാറ്റങ്ങള്‍ക്കു വേണ്ടി വളരെ സജ്ജമായി പ്രവര്‍ത്തിക്കുന്നു എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. നമ്മുടെ പോരാട്ടത്തിലൂടെ രോഹിത് ആക്റ്റ് നിലവില്‍ വന്നാല്‍ നമ്മുടെ രോഹിത് തിരികെ വന്നു എന്ന് ഞാന്‍ കരുതും.


ഇനിയും ഒരു വിദ്യാര്‍ത്ഥിയും രോഹിത്തിനെപോലെ ജാതിയുടെ പേരില്‍ മരണപ്പെടരുത്. ഒരു അമ്മയ്ക്കും എന്റെ അവസ്ഥ ഉണ്ടാവരുത്. മുന്‍പും ദളിത് വിദ്യാര്‍ത്ഥികള്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ മരണപ്പെട്ടിട്ടുണ്ട്. പക്ഷെ അവരുടെ മാതാപിതാക്കള്‍ ഈ പ്രശ്‌നം കാര്യമായെടുത്തിരുന്നുവെങ്കില്‍… എന്റെ രോഹിത് ഇപ്പോള്‍ ജീവനോടെ ഉണ്ടാവുമായിരുന്നു.


ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തിയില്‍ ബുദ്ധിസം സ്വീകരിക്കുവാനുള്ള തീരുമാനം എന്തുകൊണ്ടായിരുന്നു?

രോഹിത്തിനു ബുദ്ധിസ്റ്റ് ആവണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അവന് അത് സാധ്യമാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെയാണ്  എന്റെ മകന് സാധിക്കാതിരുന്ന ആഗ്രഹം അവനു വേണ്ടി ഞാനും മകന്‍ രാജയും ബുദ്ധിസം സ്വീകരിച്ചതിലൂടെ നിറവേറ്റിയത്. അതും അംബേദ്കര്‍ ജയന്തിയില്‍ തന്നെ ദീക്ഷ സ്വീകരിക്കുവാന്‍ കഴിഞ്ഞത് വളരെ സന്തോഷം തരുന്നു.

രോഹിതിന്റെ സഹപാഠികളായ അംബേദ്കറൈറ്റുകള്‍ക്കും സുഹൃത്തുക്കള്‍ക്കും രോഹിത് വെമുല മൂവ്‌മെന്റിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നവര്‍ക്കും എന്ത് സന്ദേശമാണ് ഈ അവസരത്തില്‍ നല്‍കുന്നത്?

ഇനിയും ഒരു വിദ്യാര്‍ത്ഥിയും രോഹിത്തിനെപോലെ ജാതിയുടെ പേരില്‍ മരണപ്പെടരുത്. ഒരു അമ്മയ്ക്കും എന്റെ അവസ്ഥ ഉണ്ടാവരുത്. മുന്‍പും ദളിത് വിദ്യാര്‍ത്ഥികള്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ മരണപ്പെട്ടിട്ടുണ്ട്. പക്ഷെ അവരുടെ മാതാപിതാക്കള്‍ ഈ പ്രശ്‌നം കാര്യമായെടുത്തിരുന്നുവെങ്കില്‍… എന്റെ രോഹിത് ഇപ്പോള്‍ ജീവനോടെ ഉണ്ടാവുമായിരുന്നു. നീതി കിട്ടും വരെ തളരാതെ പോരാടാന്‍ ഞാന്‍ തയ്യാറാണ് ഈ പോരാട്ടം ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ നില നില്‍ക്കുന്ന ജാതി ഉന്മൂലനതിനു വേണ്ടിയുള്ളതാണ്.

ജയ് ഭീം.

Book Title: Rohith vemula: jathiyillatha maranathilekk
Editor: Prameela k.p
Publisher:DC Books
Price : 130

Latest Stories

We use cookies to give you the best possible experience. Learn more