| Friday, 26th April 2013, 5:59 pm

ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസ്സും പരത്തുന്നത് ഒരേ ആശയങ്ങള്‍: ആര്‍.ബി ശ്രീകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എസ്.എന്‍.ഡി.പിയിലെ ചില വാണിജ്യതാത്പര്യക്കാര്‍ക്ക് മോഡി ചില ഒത്താശകള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. അത് ഗുജറാത്തില്‍ വന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും. അവരാണ് ഈ സ്വാമിമാരെ സ്വാധീനിച്ച് മോഡിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചത്. അല്ലാതെ ഈ പാവം സ്വാമിമാരെ ഞാന്‍ കുറ്റപ്പെടുത്തില്ല.


ഫേസ് ടു ഫേസ്/ആര്‍.ബി ശ്രീകുമാര്‍


2002ലെ ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും വ്യക്തമായ പങ്കുള്ളതായി വെളിപ്പെടുത്തിയ ആര്‍.ബി ശ്രീകുമാര്‍ തന്റെ നിലപാടുകളില്‍  ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. ഗുജറാത്തിലെ മുന്‍ ഡി.ജി.പിയായിരുന്നു ആര്‍.ബി ശ്രീകുമാര്‍.[]

രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി പദവി സ്വപ്‌നം കണ്ട് കൃത്യമായ പദ്ധതിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ നിരീക്ഷിക്കുന്നു.

ആര്‍.ബി ശ്രീകുമാറുമായി ഡൂള്‍ന്യൂസ് പ്രതിനിധി മനേഷ് കോമത്ത് നടത്തിയ അഭിമുഖം

എസ്.എന്‍.ഡി.പിയിലെ വാണിജ്യ താത്പര്യമാണ് മോഡിയെ ശിവഗിരിയിലെത്തിച്ചതെന്ന താങ്കളുടെ അഭിപ്രായം എന്തടിസ്ഥാനത്തിലാണ്?

എസ്.എന്‍.ഡി.പിയിലെ ചില വാണിജ്യതാത്പര്യക്കാര്‍ക്ക് മോഡി ചില ഒത്താശകള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. അത് ഗുജറാത്തില്‍ വന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും. അവരാണ് ഈ സ്വാമിമാരെ സ്വാധീനിച്ച് മോഡിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചത്. അല്ലാതെ ഈ പാവം സ്വാമിമാരെ ഞാന്‍ കുറ്റപ്പെടുത്തില്ല.

ഇപ്പോള്‍ മോഡി അമേരിക്കയില്‍ ബിസിനസ് ഭീമന്മാരെ സ്വാധീനിച്ചാണ് അവരെ വിശ്വാസത്തിലെടുത്തിരിക്കുന്നത്. അതിനുവേണ്ടി അല്‍ഫോണ്‍സ് കണ്ണന്താനത്തെയാണ് അമേരിക്കയിലേക്കയച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷം സി.പി.ഐ.എമ്മിന്റെ ടിക്കറ്റില്‍ എം.എല്‍.എ ആയിരുന്നിട്ട് രായ്ക്കുരാമാനം ബി.ജെ.പിയില്‍ ചേര്‍ന്ന് നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ആയിരിക്കുന്നയാളാണ് കണ്ണന്താനം.

ആ കണ്ണന്താനമാണ് അമേരിക്കയില്‍ താമസിച്ച് മോഡിക്കനുകൂലമായ ഒരു കാലാവസ്ഥ അവിടെ ഉണ്ടാക്കിയെടുക്കുന്നത്. മോഡിക്കറിയാം തന്നെയെങ്ങനെയൊക്കെ മാര്‍ക്കറ്റ് ചെയ്യണമെന്ന്. അക്കാര്യത്തില്‍ അതിവിദഗ്ധനാണദ്ദേഹം. ഇന്ത്യയില്‍ അതിന് പകരം വെക്കാന്‍ വേറെയാളില്ല.

 ഉത്തരേന്ത്യയിലെ ചില ആശ്രമങ്ങള്‍ക്കെതിരെ ബിസിനസ് ഡീല്‍ ഉണ്ടാക്കുന്നതിനുള്ള മറ മാത്രമാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശിവഗിരിയും അത്തരമൊന്നാണെന്ന് പറയുന്നുണ്ടോ?

അങ്ങനെ ഞാന്‍ പറയുന്നില്ല. മോഡിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ ഒരറ്റത്തു നിന്നും തുടങ്ങേണ്ടതുണ്ട്. ശിവഗിരിയെന്നത് പിന്നാക്കസമുദായത്തിന്റെ പ്രത്യേകിച്ച് ഈഴവ സമുദായത്തിന്റെ ആരാധനാകേന്ദ്രമാണ്.

ശിവഗിരി ധര്‍മ്മപരിഷത്തിന്റെ പരിപാടിയിലേക്കാണ് ക്ഷണിച്ചത്. ഇത് പോപ്പ് നടത്തുന്ന കോണ്‍ക്ലേവ് ഓഫ് കാര്‍ഡിനലിന്റെ അതേ പ്രാധാന്യമുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്ര ശക്തമായി ഞാനിതിനെ എതിര്‍ക്കുന്നത്.

അതേസമയം ഹിന്ദു സമുദായത്തിലെ വലിയൊരു വിഭാഗം വളരെ പവിത്രമായ ഒരു സ്ഥലമായി കരുതുന്ന ഒരിടമാണത്. അതുകൊണ്ട് തന്നെ ചില താത്പര്യങ്ങളുടെ പേരില്‍ വിളിപ്പിച്ചതാണെങ്കിലും അതിനുമപ്പുറം രാഷ്ട്രീയമായ ലക്ഷ്യമാണ് മോഡിക്കുള്ളത്. വളരെയെളുപ്പം സമൂഹത്തിലെ വലിയൊരുവിഭാഗത്തെ സ്വാധീനിക്കുക. അത് ചെയ്തിട്ടാണ് അയാള്‍ പോയിരിക്കുന്നത്.

പക്ഷെ നാരായണഗുരുവിന്റെ മൂന്ന് ആദര്‍ശങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കുമെല്ലാം വിരുദ്ധമായിട്ടാണ് മോഡിയെ ക്ഷണിച്ചത്. ശിവഗിരി ആര്‍ക്ക് വേണമെങ്കിലും സന്ദര്‍ശിക്കാം. ദര്‍ശനം നടത്താം.

ഇതതുപോലല്ല, ശിവഗിരി ധര്‍മ്മപരിഷത്തിന്റെ പരിപാടിയിലേക്കാണ് ക്ഷണിച്ചത്. ഇത് പോപ്പ് നടത്തുന്ന കോണ്‍ക്ലേവ് ഓഫ് കാര്‍ഡിനലിന്റെ അതേ പ്രാധാന്യമുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്ര ശക്തമായി ഞാനിതിനെ എതിര്‍ക്കുന്നത്. ഞാനൊരു പ്രാക്ടീസിങ് ഹിന്ദുവാണ്, നിരീശ്വരവാദിയൊന്നുമല്ല.

ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് പല കാര്യങ്ങളും തുറന്ന് പറയാറുണ്ട്. പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ട്, മോഡി പ്രധാനമന്ത്രിയാവുമെന്നും ഇങ്ങനെ പറയരുതെന്നും. അദ്ദേഹം നാളെ പ്രധാനമന്ത്രിയാകുന്നതുകൊണ്ട് പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയാനൊക്കുമോ. എനിക്കദ്ദേഹത്തോട് വ്യക്തിപരമായി ഒരു വിരോധവുമില്ല.


അടുത്തപേജില്‍ തുടരുന്നു

 പോപ്പുലര്‍ ഫ്രണ്ടുകാര്‍ തോമസ് മാഷിന്റെ കൈവെട്ടിയത് പരോക്ഷമായി ആഘോഷിച്ചവരാണ് ഗുജറാത്തിലെ സംഘപരിവാര്‍. കേരളത്തില്‍ പൊതുവെ ആള്‍ക്കാര്‍ പറയും മതസൗഹാര്‍ദ്ദമാണെന്നൊക്കെ. ഇന്ത്യയിലൊരിടത്തും പ്രവാചകനെ കുറ്റം പറഞ്ഞതിന് കൈവെട്ടിയിട്ടൊന്നുമില്ലല്ലോ?.

വളരെ വര്‍ഷക്കാലമായി വര്‍ണ്ണാശ്രമധര്‍മ്മം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഹിന്ദുത്വ പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. സമൂഹത്തിന് തന്നെ വലിയൊരു ഭീഷണിയായ സംഘടനയാണത്. []

ലഷ്‌കര്‍ ഇ തൊയിബയും ജയ്ഷ് ഇ മുഹമ്മദുമൊക്കെ മഹത്തായ ഇസ്‌ലാം മതത്തിനെതിരെ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അത് പോലെയാണ് ആര്‍.എസ്.എസും പ്രവര്‍ത്തിക്കുന്നത്.

വെള്ളാപ്പള്ളി ആവശ്യപ്പെടുന്നത് തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും അല്ലാതെ മാധ്യമങ്ങളില്‍ വന്നു പറയുകയല്ല വേണ്ടതെന്നുമാണ്. അതിനെ കുറിച്ച്?

നിങ്ങളൊരു ബിസനസുകാരനാണെങ്കില്‍  ഒരു കാര്യം കൃത്യമായി അപ്ലൈ ചെയ്യും. അപ്പോഴദ്ദേഹം അതിന് വേണ്ടുന്ന ഒത്താശ ചെയ്തുകൊടുക്കും. ഇതൊക്കെ ഞങ്ങളുടെ നിരീക്ഷണത്തില്‍ നിന്നും മനസ്സിലാക്കുന്നതാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തി നോക്ക്. അപ്പോഴറിയാം കാര്യങ്ങളുടെ ഗൗരവം.

വാണിജ്യതാത്പര്യങ്ങള്‍ക്കപ്പുറം ഇമേജ് ബില്‍ഡിങ്ങിന് വേണ്ടി മോഡി നടത്തുന്ന പി.ആര്‍.ഒ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണാന്‍ പറ്റുമോ. അമേരിക്കയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഒബാമ ഏത് രീതിയിലാണോ പ്രവര്‍ത്തിച്ചത് അതേ പോലെയല്ലെ മോഡിയും. രണ്ട് പേരുടെയും ഉപദേശകരായ പി.ആര്‍ കമ്പനിയും ഒന്നാകുമ്പോള്‍?

അതാകാം, പക്ഷെ അത് രണ്ടാമത്തെ കാര്യമാണ്. പി.ആര്‍ പ്രവര്‍ത്തനം നടത്തുന്ന കമ്പനിക്ക് പിറകില്‍ വാണിജ്യതാത്പര്യം ഉണ്ടാകുമായിരിക്കുമല്ലോ. പ്രതിഫലം കൂടാതെ ഒരു കമ്പനിയും പ്രവര്‍ത്തിക്കില്ലല്ലോ. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണോ അതിന് വേണ്ടിയാണ് മോഡി പ്രവര്‍ത്തിക്കുന്നത്.

അതിന് വേണ്ടി അദ്ദേഹത്തെ സഹായിക്കുന്നതാരാണ്? ഇന്ത്യയിലെ ഏറ്റവും വലിയ പണച്ചാക്കുകളാണ്. മോഡി പ്രധാനമന്ത്രി ആകേണ്ടത് കോര്‍പ്പറേറ്റുകളുടെയും ഇന്റര്‍നാഷണല്‍ തലത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഹിന്ദു ഡയസ്‌ബോറയുടെയും ആവശ്യമാണ്.

ആ ഹിന്ദു ഡയസ്‌ബോറയുടെ സ്ഥാനാര്‍ത്ഥി കൂടിയാണദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ടാറ്റാസ്, ബിര്‍ളാസ്, അഡാനീസ്,  അംബാനി സഹോദരന്മാര്‍, ലക്ഷ്മി മിത്തല്‍ തുടങ്ങി ഇവര്‍ക്ക് തത്തുല്യമായ ഒരു കുത്തകകളും ജവഹര്‍ലാല്‍ നെഹ്‌റുവോ, ഇന്ദിരാ ഗാന്ധിയോ, അടല്‍ ബിഹാരി വാജ്‌പേയിയോ ഇന്ത്യന്‍ പ്രധാനമന്ത്രിയാവണമെന്ന് പറഞ്ഞിട്ടില്ല.

ലഷ്‌കര്‍ ഇ തൊയിബയും ജയ്ഷ് ഇ മുഹമ്മദുമൊക്കെ മഹത്തായ ഇസ്‌ലാം മതത്തിനെതിരെ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അത് പോലെയാണ് ആര്‍.എസ്.എസും പ്രവര്‍ത്തിക്കുന്നത്.

മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ രക്ഷപ്പെടുമെന്ന് വിളിച്ച് പറഞ്ഞ് നടക്കുകയാണ് ഇവരെല്ലാവരും. ഇതെന്താ പി.ആര്‍ വര്‍ക്കാണോ. ഇതിനെയൊന്നും വെറും പി.ആര്‍ വര്‍ക്കായി മാത്രം ചുരുക്കി കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് മോഡി കൃത്യമായ ലക്ഷ്യത്തോടെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.

മാധ്യമങ്ങളിലൂടെ ഞാന്‍ വെറുതെ പട്ടം പറത്തിയതല്ല. എന്റെ രണ്ട് സ്‌നേഹിതന്മാര്‍ പറഞ്ഞാല്‍ അവരുടെ പേരും വിളിച്ച് പറഞ്ഞ് മാധ്യമങ്ങളില്‍ നില്‍ക്കാന്‍ പറ്റുമോ. വെള്ളാപ്പള്ളി അങ്ങനെയല്ലേ പറയൂ.

കുത്തകകള്‍ മോഡിക്ക് പിറകില്‍ അണിനിരന്നതുകൊണ്ട് തന്നെയാണോ ഗുജറാത്തില്‍ വികസനപ്രവര്‍ത്തനത്തിന്റെ പേരിലും അല്ലാതെയും കുടിയൊഴിപ്പിച്ചവരെ കുറിച്ചും ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മറ്റ് സാമൂഹികവും ആരോഗ്യപരവുമായ വിഷയങ്ങളും വേണ്ട രീതിയില്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരാത്തത്?

മിക്ക മാധ്യമങ്ങളും പൂര്‍ണമായി അദ്ദേഹത്തിന്റെ പിടിയിലാണ്. മീഡിയ ഹൗസസ് കോര്‍പ്പറേറ്റുകളുടെ അടിമകളാണ്. ഇന്ത്യ ഇന്ന് ഭരിക്കുന്നത് ലക്ഷ്മിയാണ്, സരസ്വതിയല്ല. ലക്ഷ്മിയുണ്ടെങ്കില്‍ ഇവിടെ എന്തും നടക്കും.

മിഡില്‍ ലെവലിലുള്ള മിക്ക പത്രപ്രവര്‍ത്തകരും എന്റെ സുഹൃത്തുക്കളാണ്.  അവര്‍ പറയുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്, സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ ചെയ്യിക്കുക എന്ന തത്ത്വമാണ് തലപ്പത്തിരിക്കുന്നവര്‍ സ്വീകരിക്കുന്നത് എന്നാണ്.

അടുത്തപേജില്‍ തുടരുന്നു

ഇത് മറ്റ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളെ പോലെയോ മറ്റോ അല്ല. മോഡി ഒരു സാധാരണ ആര്‍.എസ്.എസുകാരനല്ല. എത്രയോ വര്‍ഷം പ്രചാരക് ആയ ഒരാളെ ഈ രീതിയില്‍ കൊണ്ടുവരേണ്ടത് അവരുടെ ആവശ്യമാണ്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്ത്യന്‍ ഭരണഘടനക്കും തത്വങ്ങള്‍ക്കുമെതിരാണെന്നാണ് എന്റെ അഭിപ്രായം.

ഇന്ത്യയിലെ മാധ്യമങ്ങളെ ഭയന്നാണ് എന്നെപ്പോലെ ഉള്ളവര്‍ക്ക് നേരെ അക്രമണം ഉണ്ടാകാത്തത്. മാധ്യമങ്ങളിലൂടെ പ്രചരണം ഉണ്ടാകുമോ എന്ന് ഭയന്നിട്ടാണ്. പ്രശ്‌നമാകുന്ന സമയത്ത് അവര്‍ തന്നെയിപ്പോള്‍ പറയുന്നത് സൂക്ഷിച്ച് പോകേണ്ടിടത്ത് സൂക്ഷിക്കണമെന്നാണ്.[]

ഹിന്ദുത്വ ഫിലോസഫിയില്‍ തന്നെ ട്രാന്‍സിഷനെ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ സാധിക്കില്ല. അദ്ദേഹം ഒരു കൂട്ടക്കൊല നടത്തിയതിന് ശേഷം ഹിന്ദു ഹൃദയസാമ്രാട്ട്, തുടിപ്പിനെ ഒതുക്കിയ മനുഷ്യന്‍ എന്നൊക്കെയുള്ള ഒരു വിചാരം ഉയര്‍ന്ന ജാതിയിലുള്ള വലിയൊരു വിഭാഗം ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്.

എനിക്കൊക്കെയറിയുന്ന പലരും തുടിപ്പിനെ ഒതുക്കിയ മനുഷ്യന്‍, എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അവര്‍ അദ്ദേഹത്തെ അനുകൂലിക്കുന്നത്. ഫാസിസത്തിന്റെ ഭീകരതയെക്കുറിച്ച് അവരുടെയടുത്ത് ഇന്ന് പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല.

തുടിപ്പിനെ ഒതുക്കിയില്ലെന്നും, തുടിപ്പില്‍ നിന്നും ആദ്യം ഉപദ്രവവിച്ചു കൊണ്ടേയിരുന്നു. തുടര്‍ന്ന് തുടിപ്പില്‍ നിന്നും തല്ല് കൊള്ളുകയായിരുന്നുവെന്നുമുള്ള പ്രചരണമാണ് ആര്‍.എസ്.എസ് നടത്തിയിരുന്നത്.

ആദ്യം ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്യിക്കുക്കയും പിന്നീട് അതില്‍ നിന്നും രക്ഷിക്കുകയായിരുന്നുവെന്ന പ്രചരണത്തിന്റെ ബാക്ക്ഗ്രൗണ്ടിലാണ് മോഡിയുടെ പ്രവര്‍ത്തനത്തെ അവര്‍ വിലയിരുത്തുന്നത്. ഇത് വളരെ ആഴത്തിലുള്ള കാര്യമാണ്. കേവലം ഒന്നോ രണ്ടോ ദിവസം കൊണ്ടുണ്ടാക്കിയതല്ല.

നമ്മുടെ സേനയിലും പോലീസിലും മറ്റ് സുരക്ഷാസൈനികരുടെയും ഭൂരിപക്ഷം ഹിന്ദു സമുദായത്തില്‍ നിന്നാണ്. എന്നിട്ട് കൂടി അവര്‍ ബോംബ് വെച്ചാലെ ഹിന്ദുക്കളെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്ന് പറഞ്ഞ് ഇന്ത്യയുടെ പലഭാഗങ്ങളിലായി ബോംബ് വെച്ചു. ഇത്തരം സംഘടനകളെ നേരിട്ടും പരോക്ഷമായും സഹായിക്കുന്നവരാണ് പോപ്പുലര്‍ ഫ്രണ്ടും പി.ഡി.പിയും ലഷ്‌കര്‍ ഇ തയിബ പോലുള്ള മറ്റ് ഭീകരസംഘടനകള്‍.

ഇവരെയെല്ലാം ഒരേ അച്ചുതണ്ടിന്റെ ഭാഗമാണെന്ന് പറയാന്‍ പറ്റുമോ?

അച്ചുതണ്ടെന്ന് ഞാന്‍ പറയുന്നില്ല. ചിലപ്പോള്‍ അങ്ങനെയായിരിക്കാം. പോപ്പുലര്‍ ഫ്രണ്ടുകാര്‍ തോമസ് മാഷിന്റെ കൈവെട്ടിയത് പരോക്ഷമായി ആഘോഷിച്ചവരാണ് ഗുജറാത്തിലെ സംഘപരിവാര്‍.

വര്‍ണ്ണാശ്രമധര്‍മ്മം അനുസരിച്ച് ഭരണം നടത്തിയ അന്ന് ഇവിടുത്തെ മേല്‍ത്തട്ടിലെ ഹിന്ദുക്കള്‍ക്ക് മനോഹരമായിരിക്കും.

കേരളത്തില്‍ പൊതുവെ ആള്‍ക്കാര്‍ പറയും മതസൗഹാര്‍ദ്ദമാണെന്നൊക്കെ. ഇന്ത്യയിലൊരിടത്തും പ്രവാചകനെ കുറ്റം പറഞ്ഞതിന് കൈവെട്ടിയിട്ടൊന്നുമില്ലല്ലോ. ഈ സംഭവത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ടുകാര്‍ എന്നെ വന്നുകണ്ടിരുന്നു.

സര്‍ ഞങ്ങളെ പറ്റിയിങ്ങനെ കുറ്റം പറഞ്ഞ് നടക്കരുതെന്ന് പറയാന്‍. നിങ്ങളെന്തുവേണമെങ്കിലും എന്നെപ്പറ്റി പുറത്തുപറഞ്ഞോളൂ, നിങ്ങളെ എനിക്ക് പരമപുച്ഛമാണെന്നും ഇസ്‌ലാം കമ്മ്യൂണിറ്റിക്ക് തന്നെ അപകടമാണെന്നും പറഞ്ഞാണ് ഞാനവരെ തിരിച്ചയച്ചത്.

ഇവരൊക്കെ എന്തിനാണ് ജാതിയും മതവും തിരിച്ച് ഞങ്ങള്‍ക്കതു കിട്ടുന്നില്ല ഇത് കിട്ടുന്നില്ല എന്ന് പറഞ്ഞ് നടക്കുന്നത്. ഇവിടുത്തെ ഭീകരമായ വിഷയം അഴിമതിയല്ലേ. അതിനെ കുറിച്ചൊന്നും സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും മറ്റ് ജാതിനേതാക്കളും പറയുന്നത് കേള്‍ക്കുന്നില്ല. അതിനെ കുറിച്ചൊന്നും പറയാതെ ജാതിയും മതവും പറയുന്നതിന് പിന്നിലെ രാഷ്ട്രീയത്തെ ജനങ്ങളാണ് തിരിച്ചറിയേണ്ടത്.

അടുത്തപേജില്‍ തുടരുന്നു

ഇവിടെ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു വിഭാഗവും ലഷ്‌കര്‍ ഇ തയിബയും പഠിപ്പിക്കുന്നത് ഇവിടെ ഇസ്‌ലാമിക രാഷ്ട്രം കൊണ്ടുവരണമെന്നാണ്. ഇസ്‌ലാമിക രാജ്യം വന്നാലെ എല്ലാം ശരിയാകൂ എന്ന് പറഞ്ഞ് നടക്കുന്ന ഇസ്‌ലാമിസ്റ്റുകളുടെ എല്ലാവിധത്തിലും ഒരുപോലെയുള്ള ഹിന്ദുവിഭാഗമാണ് ആര്‍.എസ്.എസ്. അതിന്റെ നേതാവാണ് മോഡി.

ദല്‍ഹിയില്‍ ഹസാരയുടെയും രാംദേവിന്റെയും കെജ്‌രിവാളിന്റെയും നേതൃത്വത്തില്‍ നടത്തിയ അഴിമതി വിരുദ്ധസമരങ്ങള്‍ പരിവാര്‍ സംഘടനകള്‍ക്കപ്പുറത്ത് മോഡിക്ക് സ്വാധീനമുറപ്പിക്കാന്‍ വേണ്ടിയുള്ള ആസൂത്രിതമായ നീക്കമാണെന്ന് പറയുന്നുണ്ടല്ലോ?

എല്ലാ സമരങ്ങള്‍ക്കും ഒരു ലക്ഷ്യം മാത്രമൊന്നുമല്ല ഉള്ളത്. പലവിധ ലക്ഷ്യങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിനെല്ലാമപ്പുറത്താണ് സോഷ്യല്‍മീഡിയ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് അദ്ദേഹം നടത്തുന്നത്.[]

ആയിരക്കണക്കിനാളുകളെയാണ് അദ്ദേഹം ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഹിന്ദു സമുദായത്തില്‍ നിന്ന് ഉയര്‍ന്ന ജാതിയില്‍ നിന്നുമൊരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് വേണ്ടി നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണിത്.

ഇത് മറ്റ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളെ പോലെയോ മറ്റോ അല്ല. മോഡി ഒരു സാധാരണ ആര്‍.എസ്.എസുകാരനല്ല. എത്രയോ വര്‍ഷം പ്രചാരക് ആയ ഒരാളെ ഈ രീതിയില്‍ കൊണ്ടുവരേണ്ടത് അവരുടെ ആവശ്യമാണ്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്ത്യന്‍ ഭരണഘടനക്കും തത്വങ്ങള്‍ക്കുമെതിരാണെന്നാണ് എന്റെ അഭിപ്രായം.

താങ്കളുടെ സുഹൃത്ത് കൂടിയായ പ്രഫ: ശിവവിശ്വനാഥ് പറയുകയുണ്ടായി മോഡി അധികാരത്തില്‍ വന്നാല്‍ ജര്‍മ്മനിയിലെ ഹോറോകാസ്റ്റുകള്‍ പുതിയ ടെക്‌നോളജിയോട് കൂടി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്ന്. താങ്കള്‍ക്കെന്താണ് പറയാനുള്ളത്.?

അങ്ങനെ സംഭവിച്ചാക്കാം. മോഡി പഴയ പോലെയല്ല. കൂടുതല്‍ രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി താത്ക്കാലികമായെങ്കിലും ഹിന്ദുത്വത്തിന്റെ എലമന്റ്‌സ് കുറഞ്ഞിരിക്കാം. ഇതൊരു കണ്‍സോളിഡേഷന് വേണ്ടിയുള്ള കാര്യം മാത്രമാണ്.

ഇവിടെ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു വിഭാഗവും ലഷ്‌കര്‍ ഇ തയിബയും പഠിപ്പിക്കുന്നത് ഇവിടെ ഇസ്‌ലാമിക രാഷ്ട്രം കൊണ്ടുവരണമെന്നാണ്. ഇസ്‌ലാമിക രാജ്യം വന്നാലെ എല്ലാം ശരിയാകൂ എന്ന് പറഞ്ഞ് നടക്കുന്ന ഇസ്‌ലാമിസ്റ്റുകളുടെ എല്ലാവിധത്തിലും ഒരുപോലെയുള്ള ഹിന്ദുവിഭാഗമാണ് ആര്‍.എസ്.എസ്. അതിന്റെ നേതാവാണ് മോഡി.

അവര്‍ പറയുന്നത് നമുക്ക് ഹര്‍ഷവര്‍ദ്ദനന്റെ കാലം കൊണ്ടുവരണമെന്നാണ്. അതിമനോഹര കാലഘട്ടമായിരുന്നു അതെന്നാണ് അവര്‍ പറുന്നത്. വര്‍ണ്ണാശ്രമധര്‍മ്മം അനുസരിച്ച് ഭരണം നടത്തിയ അന്ന് ഇവിടുത്തെ മേല്‍ത്തട്ടിലെ ഹിന്ദുക്കള്‍ക്ക് മനോഹരമായിരിക്കും. മറ്റ് ജനവിഭാഗങ്ങളും സ്ത്രീകളും എങ്ങനെയായിരിക്കാം ജീവിച്ചിരുന്നത് എന്നാലോചിച്ചു നോക്കൂ.

യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഭാഗമായാണ് ഇന്ന് നമ്മള്‍ കാണുന്ന മോഡേണ്‍ വേള്‍ഡ് വരുന്നത്. അതിന്റെ ഭാഗമായിട്ടാണ് ആളുകള്‍ക്കൊക്കെ ഇന്ന് കാണുന്ന അവകാശങ്ങളൊക്കെയുണ്ടാകുന്നത്.

സ്ത്രീകളുടെ കാര്യം പരിശോധിച്ചാലറിയാം സത്യാവസ്ഥ. ഉമ്മമാര്‍ക്ക് വേണ്ടി ഒരു സങ്കട ഹര്‍ജി എന്ന പേരില്‍ പ്രൊഫസര്‍ കാരശ്ശേരിയെഴുതിയ പുസ്തകമെടുത്ത് വായിച്ചു നോക്കിയാലറിയാം അവര്‍ അനുഭവിക്കുന്ന നരകയാതനകള്‍.

സ്ത്രീകള്‍ക്കൊന്നും ഒരവകാശവുമുണ്ടായിരുന്നില്ല. ഇവിടത്തെ ഹിന്ദു മുസ്‌ലീം ക്രിസ്ത്യന്‍ സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് ഇന്നും എന്ത് തുല്യാവകാശമാണ് കൊടുത്തിരിക്കുന്നത്.

ജാതിയില്‍ താഴ്ന്നവര്‍ക്ക് എന്ത് അവകാശമാണുള്ളത്. താഴ്ന്ന ജാതിയില്‍ പെട്ടവന്‍ പൂജയും തന്ത്രവും പഠിച്ച് പോയാല്‍ ശബരിമലയിലോ ഗുരുവായൂരിലോ പൂജാരിയാക്കുമോ.

മതസൗഹാര്‍ദ്ദം പറയുന്നവര്‍ അന്യസമുദായത്തിലുള്ളവരോടുള്ള സമീപനമെന്താണ്. കത്തോലിക്കാസഭയിലുള്ളവര്‍ മാര്‍ത്തോമാസഭയിലുള്ളൊരാളെ അവരുടെ പുരോഹിതനാക്കുമോ, അതുപോലെ തന്നെയാണ് ഇസ്‌ലാമിലും.

സുന്നി വിഭാഗമോ ജമാഅത്തെ ഇസ്‌ലാമിയോ മുജാഹിദായ ഒരാളെ അവരുടെ പുരോഹിതനായി അംഗീകരിക്കുമോ. ഒരിക്കലുമില്ല. പിന്നെന്ത് സമത്വമാണ് ഇവിടെ ഇവര്‍ കൊണ്ടുവരിക.

സ്ത്രീകളുടെ കാര്യം പരിശോധിച്ചാലറിയാം സത്യാവസ്ഥ. ഉമ്മമാര്‍ക്ക് വേണ്ടി ഒരു സങ്കട ഹര്‍ജി എന്ന പേരില്‍ പ്രൊഫസര്‍ കാരശ്ശേരിയെഴുതിയ പുസ്തകമെടുത്ത് വായിച്ചു നോക്കിയാലറിയാം അവര്‍ അനുഭവിക്കുന്ന നരകയാതനകള്‍. സ്ത്രീകളെ സംരക്ഷിക്കണമെന്ന് വലിയ വായില്‍ പറഞ്ഞു നടക്കുന്നവരല്ലെ ഇവര്‍. ഇതിന്റെ പേരില്‍ തന്നെ എന്നെ ഒരു മതവിരോധിയെന്നും മറ്റും പറഞ്ഞ് ഇവര്‍ നടക്കും.

എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. നന്മ ചെയ്താല്‍ അതിന്റെ പ്രതിഫലം കിട്ടുമെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. എനിക്കതുമതി.

ഗുജറാത്തിലെ സ്ത്രീകളുടെ ജീവിതം; മോഡി മറച്ച് വെക്കുന്ന സത്യങ്ങള്‍

മോഡിയുടെ പുറംമോടികള്‍

ഗുജറാത്തിലെ പോഷകാഹാര പ്രതിസന്ധി സൊമാലിയയേക്കാളും രൂക്ഷം: മാര്‍കണ്ഡേയ കഠ്ജു

ഗുജറാത്തിലെ പോഷകാഹാരക്കുറവിന് കാരണം സ്ത്രീകളുടെ സൗന്ദര്യഭ്രമം: മോഡി

മോഡിക്ക് തിരിച്ചടി; ടീസ്തക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

നരേന്ദ്രമോഡിയെ കൃഷ്ണനാക്കി പരസ്യം, ബി.ജെ.പി നേതാക്കള്‍ പാണ്ഡവന്‍മാര്‍

പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു

വികസന നാടകം മോഡിയിലെ രക്തക്കറ മായ്ക്കുമോ?

വാജ്‌പേയിയുടെ കത്ത് മോഡിയെ വേട്ടയാടുന്നു

നരേന്ദ്രമോഡി ഇന്ത്യന്‍ വികസന നായകന്‍: യു.എസ്

We use cookies to give you the best possible experience. Learn more