| Saturday, 27th August 2016, 12:01 am

മറുനാടന്‍ മലയാളികളുടെ നാടക നഗരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന അമേച്വര്‍ നാടക  കലാ പരിപാടികളില്‍ ആണും പെണ്ണും ചേര്‍ന്ന് അഭിനയിക്കുന്ന ഒരു പുരോഗമന സ്വഭാവം കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല. സദാചാര പ്രശ്‌നമായി അതിനെ കാണുന്നു. സ്ത്രീകളെ അമേച്വര്‍ നാടക കലാ രംഗത്ത് കൊണ്ട് വരാന്‍ പ്രവാസികള്‍ക്ക് കഴിഞ്ഞതിന്റെ ചെറിയ ഒരു ഭാഗം പോലും കേരളത്തില്‍ കഴിഞ്ഞിട്ടില്ല.




പ്രവാസി നാടക രംഗത്ത് 30 വര്‍ഷത്തോളം സജീവമായ പുഷ്പന്‍ മുചുകുന്നുമായി ഷിദീഷ് ലാല്‍ നടത്തിയ അഭിമുഖം.


എത്ര വര്‍ഷമായി പ്രവാസി നാടകരംഗത്ത് സജീവമായുണ്ട്?

1987 മുതല്‍ 30 വര്‍ഷമായി ദല്‍ഹി നാടക രംഗത്ത് ഞാന്‍ സജീവമായുണ്ട്. 1987 ല്‍ ട്രാവങ്കൂര്‍ ഹൗസില്‍ വെച്ച് കേരളഹൗസ് എംപ്ലോയീസ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്ന ഓണോഘോഷ പരിപാടിയില്‍ നാടകം അവതരിപ്പിച്ച് കൊണ്ടാണ് പ്രവാസി നാടകരംഗത്ത് സജീവമാവുന്നത്. 1990 മുതല്‍ ആണ് സഫ്ദര്‍ ഹാഷ്മിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയ്ക്കായ് ദല്‍ഹി മലയാളികളുടെ സംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതി നാടക മത്സരം സംഘടിപ്പിക്കുന്നത്. 27 വര്‍ഷം തുടര്‍ച്ചയായി ആ നാടക മത്സരം നടന്ന് വരുന്നു. അഭിനേതാവായും സംവിധായകനായും രചയിതാവായും അണിയറ പ്രവര്‍ത്തകനായും നാടക രംഗത്തുണ്ട്.

ദല്‍ഹി മലയാളികള്‍ ഒരുത്സവം പോലെ കൊണ്ടാടുന്ന സമയമാണ് സഫ്ദര്‍ഹാഷ്മി നാടക മത്സരക്കാലം. അതിന്റെ അനുഭവങ്ങള്‍ പങ്കു വെക്കാമോ?

തെരുവില്‍ നാടകം അവതരിപ്പിക്കുന്ന സമയത്ത് രക്തസാക്ഷിയായ സഫ്ദര്‍ ഹാഷ്മിയുടെ ഓര്‍മ്മയ്ക്കായാണ് ഈ നാടക മത്സരം തുടങ്ങുന്നത്. 2000 മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകമായി രണ്ട് ദിവസങ്ങളിലായി മത്സരം നടത്തുന്നു. ഈ രണ്ട് കാറ്റഗറികളിലുമായി ആയിരത്തിലധികം കലാകാരന്മാര്‍ ഒത്തുചേരുന്ന ഒരു ഉത്സവമാണിത്.

അമേച്വര്‍ രംഗത്ത് ഇത്രയും വര്‍ഷം തുടര്‍ച്ചയായി നടന്ന് വരുന്ന മറ്റൊരു നാടകമത്സരം ഇന്ത്യയില്‍ ഇല്ല. ഇക്കാലയളവില്‍ പുരോഗമനപരമായ പല നാടകങ്ങളിലും പങ്കാളിയാവാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഒരു നേട്ടമായി കരുതുന്നു.

സഫ്ദര്‍ ഹാഷ്മി നാടക മത്സരം തുടങ്ങുന്ന കാലത്ത് അതായത് തൊണ്ണൂറുകളുടെ തുടക്കത്തില്‍ നാടക രംഗത്ത് സ്ത്രീകളുടെ അഭാവം കാരണം പുരുഷന്മാര്‍ക്ക് വേണ്ടി മാത്രം കഥയെഴുതേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം മികച്ച അഭിനേത്രികളുടെ ഒരു നിര തന്നെ ദല്‍ഹിയിലെ നാടക രംഗത്ത് കാണാന്‍ കഴിയും. എങ്ങനെയാണ് ഈ മാറ്റം കൊണ്ട് വരാന്‍ സാധിച്ചത്?


ഭാഷയോട് ഒരടുപ്പമുണ്ടായാലെ നാടക രംഗത്തേക്ക് അവരെ കൊണ്ട് വരാന്‍ കഴിയൂ. ആദ്യം അവരെ ഭാഷ പഠിപ്പിക്കണം. ഭാഷ പഠിച്ചാലെ കേരള സംസ്‌ക്കാരത്തെക്കുറിച്ചും അതുമായി ബന്ധപെട്ടുള്ള നാടകങ്ങളിലും താത്പര്യമുണ്ടാവൂ. ജനസംസ്‌കൃതി തുടങ്ങിയ കാലം മുതല്‍ തന്നെ മലയാളഭാഷ പഠന ക്ലാസ് നടത്തുന്നുണ്ട്.


ജനസംസ്‌കൃതിയുടെ ചിട്ടയായ നാടക സംഘടന പ്രവര്‍ത്തനം കൊണ്ടാണ് ആ മാറ്റം കൈവരിക്കാന്‍ സാധിച്ചത്. വനിത വിങ്ങ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതിലൂടെ കൂടുതല്‍ സ്ത്രീകളെ സംഘടനയിലേക്കും തുടര്‍ന്ന് നാടകത്തിലേക്കും കൊണ്ട് വരാന്‍ കഴിഞ്ഞു.

വളരെ പുരോഗമനപരമായ മാറ്റം ആയാണ് ഞാന്‍ ഇതിനെ കാണുന്നത്. നാട്ടില്‍ പോലും ഇത്രയും വനിതകളെ അമേച്വര്‍ നാടക രംഗത്ത് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. സ്ത്രീ പുരുഷ വേര്‍തിരിവ് ഒരു വലിയ തടസം തന്നെയാണ്. നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന അമേച്വര്‍ നാടക  കലാ പരിപാടികളില്‍ ആണും പെണ്ണും ചേര്‍ന്ന് അഭിനയിക്കുന്ന ഒരു പുരോഗമന സ്വഭാവം കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല. സദാചാര പ്രശ്‌നമായി അതിനെ കാണുന്നു. സ്ത്രീകളെ അമേച്വര്‍ നാടക കലാ രംഗത്ത് കൊണ്ട് വരാന്‍ പ്രവാസികള്‍ക്ക് കഴിഞ്ഞതിന്റെ ചെറിയ ഒരു ഭാഗം പോലും കേരളത്തില്‍ കഴിഞ്ഞിട്ടില്ല.

ഇന്ന് നാടക രംഗത്തുള്ള യുവതലമുറ ദല്‍ഹിയില്‍ തന്നെ ജനിച്ച് വളര്‍ന്ന കുട്ടികളാണ്. മലയാള ഭാഷയും സംസ്‌ക്കാരവുമായി അത്രത്തോളം അടുപ്പമില്ലാത്ത ഈ തലമുറയെ നാടകരംഗത്തേക്ക് കൊണ്ട് വരുന്നതെങ്ങനെയാണ് ?

ഭാഷയോട് ഒരടുപ്പമുണ്ടായാലെ നാടക രംഗത്തേക്ക് അവരെ കൊണ്ട് വരാന്‍ കഴിയൂ. ആദ്യം അവരെ ഭാഷ പഠിപ്പിക്കണം. ഭാഷ പഠിച്ചാലെ കേരള സംസ്‌ക്കാരത്തെക്കുറിച്ചും അതുമായി ബന്ധപെട്ടുള്ള നാടകങ്ങളിലും താത്പര്യമുണ്ടാവൂ. ജനസംസ്‌കൃതി തുടങ്ങിയ കാലം മുതല്‍ തന്നെ മലയാളഭാഷ പഠന ക്ലാസ് നടത്തുന്നുണ്ട്.


1990 മുതല്‍ ആണ് സഫ്ദര്‍ ഹാഷ്മിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയ്ക്കായ് ദല്‍ഹി മലയാളികളുടെ സംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതി നാടക മത്സരം സംഘടിപ്പിക്കുന്നത്. 27 വര്‍ഷം തുടര്‍ച്ചയായി ആ നാടക മത്സരം നടന്ന് വരുന്നു. അഭിനേതാവായും സംവിധായകനായും രചയിതാവായും അണിയറ പ്രവര്‍ത്തകനായും നാടക രംഗത്തുണ്ട്.


ഞാന്‍ തന്നെ 16 വര്‍ഷമായി മലയാളഭാഷ അദ്ധ്യാപകനാണ്. ഞായറാഴ്ചകളില്‍ ഒഴിഞ്ഞ പാര്‍ക്കില്‍ വെച്ച് മലയാളം പഠിക്കാന്‍ ആഗ്രഹമുള്ള കുട്ടികളെ വെച്ച് ജനസംസ്‌കൃതി പ്രവര്‍ത്തകര്‍ ക്ലാസ് നടത്തുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുള്ള മലയാളം മിഷന്‍ വളരെ വലിയ പിന്തുണയാണ് ഈ കാര്യത്തില്‍ ഞങ്ങള്‍ക്ക് തരുന്നത്.

2000 മുതല്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രമായി സഫ്ദര്‍ഹാഷ്മി നാടക മത്സരം സംഘടിപ്പിക്കുന്നുണ്ട്. ചെറുപ്പം മുതല്‍ തന്നെ കുട്ടികള്‍ക്ക് നാടകരംഗത്തില്‍ അഭിരുചിയുണ്ടാവാന്‍ ഈ നാടക മത്സരത്തിലൂടെ സാധിക്കുന്നു. ഇന്ന് നിങ്ങള്‍ ഇവിടെ കാണുന്ന യുവതി യുവാക്കളായ അഭിനേതാക്കളില്‍ അധികവും കുട്ടികളുടെ നാടക കളരിയിലൂടെ വളര്‍ത്തി കൊണ്ടു വന്നവരാണ്.

ദല്‍ഹിയില്‍ അമേച്വര്‍ നാടക രംഗത്ത് ധാരാളം രചനകള്‍ സൃഷ്ടിക്കപെട്ടിട്ടുണ്ട്. നിങ്ങളും അജിത് മണിയനും ചേര്‍ന്ന് രചിച്ച “വടക്കന്‍ പാട്ടിലെ രക്തസാക്ഷിയും” “ജീവശാസ്ത്രവും” വളരെയേറെ ശ്രദ്ധിക്കപെട്ട രചനകളായിരുന്നു. ഈ വര്‍ഷം നിങ്ങള്‍ അവതരിപ്പിച്ചത് 1953 ല്‍ കെ ടി മുഹമ്മദ് രചിച്ച ഇത് ഭൂമിയാണ് എന്ന നാടകമാണ്. കെ.ടി മുഹമ്മദിന്റെ തന്നെ സൃഷ്ടി, പിന്നെ ചിരോണ്ടന്‍ തുടങ്ങിയ പഴയ നാടകങ്ങള്‍ മറ്റ് ചില ബ്രാഞ്ചുകള്‍ അവതരിപ്പിച്ചു. പുതിയ കഥകളുടെ ദാരിദ്ര്യമാണോ പഴയ നാടകങ്ങള്‍ പൊടി തട്ടി അവതരിപ്പിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്?

കഥയുടെ ദാരിദ്ര്യമായതിനെ കാണാന്‍ കഴിയില്ല. പല ഘടകങ്ങള്‍ ഉണ്ട്. വര്‍ത്തമാനകാല പ്രസക്തിയുള്ള ചില ആശയങ്ങള്‍ മനസിലേക്ക് വരുമ്പോള്‍ അത് എഴുതി നാടകമായി അവതരിപ്പിക്കാറുണ്ട്. ഇത്തവണ തന്നെ സാംകുട്ടി പട്ടംകാരിയുടെ നല്ല ഒരു നാടകം കിട്ടിയിരുന്നു. പക്ഷെ അമേച്വര്‍ രംഗത്ത് അത് അവതരിപ്പിക്കുന്നതിന്റെ സാങ്കേതിക പ്രശ്‌നം കാരണം വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നെ കഥകള്‍ പഴയതാണെന്ന് കരുതി മാറ്റി വെക്കേണ്ട കാര്യം ഇല്ല. ഇത്തവണ ഞങ്ങള്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ഇത് ഭൂമിയാണ് എന്ന കഥ വളരെയേറേ വര്‍ത്തമാനകാല പ്രസക്തിയുള്ള നാടകം ആണ്. മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതികതയെ ചോദ്യം ചെയ്യുന്ന ഒരു പ്രമേയമാണത്.

അടുത്തപേജില്‍ തുടരുന്നു


സഫ്ദര്‍ ഹാഷ്മി നാടകത്തില്‍ അവതരിപ്പിക്കപെട്ട മികച്ച നാടകങ്ങള്‍ ദല്‍ഹിയിലെ പല ഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കപെട്ടിട്ടുണ്ട്. രാവുണ്ണി എന്ന നാടകം 10 സ്റ്റേജുകളിലാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. ചണ്ഡീഗഡില്‍ പോയി ഞങ്ങള്‍ ആ നാടകം അവതരിപ്പിച്ചിട്ടുണ്ട്.


ഈ നാടക മത്സരങ്ങള്‍ക്ക് നിങ്ങള്‍ റിഹേര്‍സല്‍ നടത്തുന്നത് പാര്‍ക്കുകളിലും ടെറസുകളിലും ഒക്കെ വെച്ചാണ്. എത്രത്തോളം ശ്രമകരമായ കാര്യമാണത്?

നഗരത്തിലെ സ്ഥലപരിമിതികള്‍ കാരണം ആണ് പാര്‍ക്കുകളിലൊക്കെ വെച്ച് നാടകം റിഹേഴ്‌സല്‍ നടത്തേണ്ടി വരുന്നത്. അതിനു ഗുണദോഷങ്ങള്‍ ഉണ്ട്. സ്ഥിരമായി സെറ്റ് സജ്ജീകരിച്ച് വെച്ച് പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ല എന്നതാണ് അതിന്റെ ബുദ്ധിമുട്ട്. പാര്‍ക്കുകളില്‍ റിഹേഴ്‌സല്‍ നടക്കുന്നത് നോക്കി നില്‍ക്കാന്‍ വരുന്ന കാണികളെ നാടക രംഗത്തേക്ക് കൊണ്ട് വരാന്‍ കഴിയാറുണ്ട് എന്നത് അതിന്റെ പോസിറ്റീവായ വശമാണ്.

ഡ്രാമ ഫെസ്റ്റിവലിനപ്പുറം ദല്‍ഹി മലയാളികള്‍ക്കിടയില്‍ അമേച്വര്‍ നാടകത്തിനുള്ള പ്രാധാന്യം എത്രത്തോളമാണ്?

സഫ്ദര്‍ ഹാഷ്മി നാടകത്തില്‍ അവതരിപ്പിക്കപെട്ട മികച്ച നാടകങ്ങള്‍ ദല്‍ഹിയിലെ പല ഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കപെട്ടിട്ടുണ്ട്. രാവുണ്ണി എന്ന നാടകം 10 സ്റ്റേജുകളിലാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. ചണ്ഡീഗഡില്‍ പോയി ഞങ്ങള്‍ ആ നാടകം അവതരിപ്പിച്ചിട്ടുണ്ട്. കരിവെള്ളൂര്‍ സമരത്തിനെക്കുറിച്ച് കരിവെള്ളൂര്‍ മുരളി രചിച്ച് എം.വി സന്തോഷ് സംവിധാനം ചെയ്ത് കുരുതിപാടം ആയിരുന്നു കഴിഞ്ഞ വര്‍ഷം മികച്ച നാടകം ആയി തെരഞ്ഞെടുക്കപെട്ടത്.

ദല്‍ഹി, ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങി മൂന്ന് സംസ്ഥാനങ്ങളിലായി 5 വേദികളില്‍ ആണ് ആ നാടകം അവതരിപ്പിക്കപെട്ടത്. യാത്രാകൂലി മാത്രം വാങ്ങിയാണ് ഈ നാടകങ്ങള്‍ അവതരിപ്പിക്കാറുള്ളത്.

അമേച്വര്‍ രംഗത്തുള്ള കലാ പരിപാടികള്‍ പ്രവാസികളുടെ ഇടയില്‍ ഉള്ള അത്ര കേരളത്തില്‍ ഇല്ല എന്ന് തോന്നുന്നു. നാട്ടിന്‍ പുറങ്ങളിലെ കലാപരിപാടികള്‍ സ്‌കൂള്‍ യുവജനോത്സവത്തിലേക്ക് ഒതുങ്ങുന്നതായി തോന്നുന്നുണ്ടോ?

എന്റെയൊക്കെ ചെറുപ്പക്കാലത്ത് കലാസമിതികള്‍ ആയിരുന്നു. പത്താമത്തെ വയസില്‍ കലാസമിതി മെമ്പര്‍ ആണ് ഞാന്‍. നാടകമെന്താണെന്നോ കലാസമിതിയുടെ പ്രവര്‍ത്തനം എന്താണെന്നോ അറിയാത്ത കാലത്ത് കലാരംഗത്തേക്ക് കൈ പിടിച്ചുയര്‍ത്താന്‍ ഞങ്ങളുടെ മുതിര്‍ന്നവര്‍ക്കായി. ഇന്ന് നാട്ടില്‍ കലാസമിതികളും സാംസ്‌ക്കാരിക സംഘടനകളും കുറഞ്ഞ് വരുന്നു.


ജനസംഖ്യയുടെ നല്ലൊരു ഭാഗം പ്രവാസികളായത് കൊണ്ട് ഒരുപാട് കലാകാരന്മാര്‍ കേരളത്തിനു പുറത്താണ്. കല്‍ക്കത്തയിലും, ബോംബെയിലും, ബഹ്‌റൈനിലും എല്ലാം വളരെ സജീവമായി കലാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്‍നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.


ജനങ്ങള്‍ തങ്ങളിലേക്കൊതുങ്ങുന്ന അവസ്ഥയുണ്ട്. ടെക്‌നോളജിയുടെ അതിപ്രസരവും ഈ മുരടിപ്പിനു കാരണമാണ്. ജനസംഖ്യയുടെ നല്ലൊരു ഭാഗം പ്രവാസികളായത് കൊണ്ട് ഒരുപാട് കലാകാരന്മാര്‍ കേരളത്തിനു പുറത്താണ്. കല്‍ക്കത്തയിലും, ബോംബെയിലും, ബഹ്‌റൈനിലും എല്ലാം വളരെ സജീവമായി കലാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്‍നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

അടുക്കളയില്‍ നിന്ന് അരംഗത്തേക്ക് , നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അച്ഛനും ബാപ്പയും തുടങ്ങിയ നാടകങ്ങളിലൂടെ കേരളത്തിലെ പുരോഗമനപരമായ മാറ്റത്തിനു വലിയ പങ്ക് വഹിച്ച ഒരു മാധ്യമമായിരുന്നു നാടകം. പക്ഷെ പിന്നീട് നാടകത്തിന്റെ സ്ഥാനം ഗാനമേളകളും മിമിക്‌സ് പരേഡുകളും കൈയ്യടക്കി. നാടകം എന്ന കല കാലഹരണപെട്ട് പോവുന്നുണ്ടോ?

തുടര്‍ച്ചയായുള്ള എന്തിനോടും ജനങ്ങള്‍ക്ക് ഒരു മടുപ്പുണ്ടാവും. ഉത്സവപറമ്പുകളില്‍ നാടകം പിന്നോട്ട് പോയിട്ടുണ്ട് എന്നതിനോട് യോജിക്കുന്നു. ആദ്യകാലത്ത് ഓട്ടന്‍ തുള്ളല്‍ പോലുള്ള കലകളുടെ സ്ഥാനമായിരുന്നു നാടകം കൈയ്യടക്കിയിരുന്നത്. 1980 കള്‍ക്ക് ശേഷം നാടകത്തിനു ഒരു മുരടിപ്പുണ്ടായി. ജനങ്ങള്‍ക്ക് മനസിലാവാത്ത ഭാഷയില്‍ സിമ്പോളിക് ആയി കഥ പറയുന്ന രീതിയിലേക്ക് നാടകം മാറി.

അവിടെയാണ് ഗാനമേളകളും മിമിക്‌സ് പരേഡുകളും ആ സ്ഥാനം കയ്യടക്കുന്നത്. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി സൂര്യ കൃഷ്ണമൂര്‍ത്തി വന്നതിനു ശേഷം ഓരോ ജില്ലകളിലെയും പല കേന്ദ്രങ്ങളിലായി മാസത്തില്‍ രണ്ട് തവണ നാടകം കളിക്കുന്നുണ്ട്. ഈ നാടകങ്ങളെല്ലാം ഹൗസ് ഫുള്‍ ആയാണ് പ്രദര്‍ശിപ്പിക്കപെടുന്നത്. നാടകത്തെ ഇഷ്ടപെടുന്നവര്‍ ഉണ്ട് എന്നതിനുദാഹരണം ആണത്.


തുടര്‍ച്ചയായുള്ള എന്തിനോടും ജനങ്ങള്‍ക്ക് ഒരു മടുപ്പുണ്ടാവും. ഉത്സവപറമ്പുകളില്‍ നാടകം പിന്നോട്ട് പോയിട്ടുണ്ട് എന്നതിനോട് യോജിക്കുന്നു. ആദ്യകാലത്ത് ഓട്ടന്‍ തുള്ളല്‍ പോലുള്ള കലകളുടെ സ്ഥാനമായിരുന്നു നാടകം കൈയ്യടക്കിയിരുന്നത്. 1980 കള്‍ക്ക് ശേഷം നാടകത്തിനു ഒരു മുരടിപ്പുണ്ടായി. ജനങ്ങള്‍ക്ക് മനസിലാവാത്ത ഭാഷയില്‍ സിമ്പോളിക് ആയി കഥ പറയുന്ന രീതിയിലേക്ക് നാടകം മാറി.


കേരള സംഗീത നാടക അക്കാദമി (കെ.എസ്.എന്‍.എ) പ്രവാസി നാടകങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എല്ലാ വര്‍ഷവും നാടക മത്സരം നടത്താറുണ്ട്. അതിനപ്പുറം ഒരു പ്രോത്സാഹനവും അവരുടെ ഭാഗത്ത് നിന്നുണ്ടാവാറില്ല.  30 വര്‍ഷം പ്രവാസി നാടക രംഗത്ത് ഉള്ള വ്യക്തി എന്ന നിലയില്‍ എന്തെല്ലാം ആവശ്യമാണ് നിങ്ങള്‍ക്ക് സര്‍ക്കാറിനോട് ഉന്നയിക്കാനുള്ളത്?

നാടകരംഗത്തെ പ്രമുഖരായ വ്യക്തികളെ കൊണ്ട് വന്ന് വര്‍ഷത്തിലൊരു തവണയെങ്കിലും നാടക ശില്പശാല നടത്താന്‍ കേരള സംഗീത നാടക അക്കാദമി തയ്യാറാവണം. മുന്‍പ് ഒരു വര്‍ഷം അവര്‍ അത് നടത്തിയിരുന്നു. പിന്നീട് ഉണ്ടായില്ല. പ്രവാസ ലോകത്ത് നാടക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുള്ള കാര്യമാണ്. ജനസംസ്‌കൃതിയെപോലുള്ള സംഘടനകള്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഗ്രാന്റ് കിട്ടുകയാണെങ്കില്‍ കൂടുതല്‍ മെച്ചപെട്ട രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയും.

നാട്ടിലുള്ള കലാകാരന്മാര്‍ക്ക് സംഘടനകള്‍ രൂപീകരിച്ച് സര്‍ക്കാറിന്റെ കീഴില്‍ രെജിസ്‌ട്രേഷന്‍ നടത്താന്‍ സംവിധാനം ഉണ്ട്. പില്‍ക്കാലത്ത് ആനുകൂല്യങ്ങള്‍ കിട്ടുവാന്‍ അത് ഉപകരിക്കും. പ്രവാസി കലാ സംഘടനകള്‍ക്കും ഈ രീതിയിലുള്ള രെജിസ്‌ട്രേഷന്‍ നടപ്പിലാക്കണം.

We use cookies to give you the best possible experience. Learn more